Month: May 2024
-
Kerala
‘ഉടന്‍ നടപടി’യുമായി സഹകരണ വകുപ്പ്; മൈലപ്ര ബാങ്ക് തട്ടിപ്പില്‍ മുന്‍ഭാരവാഹികളുടെ സ്വത്ത് ജപ്തിചെയ്തു
പത്തനംതിട്ട: മൈലപ്ര സഹകരണബാങ്ക് തട്ടിപ്പില്‍ നടപടി. ബാങ്ക് മുന്‍ ഭാരവാഹികളുടെയും ബന്ധുക്കളുടെയും സ്വത്തുവകകള്‍ ജപ്തി ചെയ്തു. ബാങ്ക് മുന്‍ പ്രസിഡന്റ് ജെറി ഈശോ ഉമ്മന്‍, സെക്രട്ടറി ജോഷ്വാ മാത്യു, ഇവരുടെ ബന്ധുക്കള്‍ ഉള്‍പ്പെടെ 18 കോടിയുടെ സ്വത്തുക്കളാണ് സഹകരണ വകുപ്പ് ജപ്തി ചെയ്തത്. ബാങ്കില്‍ ഈട് വെച്ചിട്ടുള്ള വസ്തുക്കള്‍ ഇവര്‍ കൈമാറ്റം ചെയ്യാന്‍ നീക്കം നടക്കുന്നു എന്ന് അറിഞ്ഞാണ് ഉടന്‍ ജപ്തി നടപടിയെന്ന് സഹകരണ വകുപ്പ് വ്യക്തമാക്കി. വന്‍ ക്രമക്കേട് നടന്ന ബാങ്കില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഉള്‍പ്പെടെ പുരോഗമിക്കുകയാണ്. ബാങ്കില്‍ ക്രമക്കേട് നടത്തിയതിന്റെ പേരില്‍ മുന്‍ സെക്രട്ടറി ജോഷ്വാ മാത്യുവിനെ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തിരുന്നു. മൈലപ്ര സഹകരണ ബാങ്കില്‍ മുപ്പത്തിരണ്ട് കോടി തൊണ്ണൂറ്റിഅഞ്ച് ലക്ഷം രൂപയുടെ സാമ്പത്തിക തിരിമറിയാണ് അസിസ്റ്റന്റ് രജിസ്റ്റാര്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്. ബാങ്കിന്റെ നിയന്ത്രണത്തിലുള്ള അമൃത ഫാക്ടറിയില്‍ ഗോതമ്പ് സ്റ്റോക്കിലെ പൊരുത്തക്കേടുകള്‍, നിക്ഷേപകരുടെ വായ്പയിലെയും നിക്ഷപത്തിലേയും വ്യക്തത കുറവ്, ബാങ്കിലെ സാമ്പത്തിക പ്രതിസന്ധി ഇതെല്ലാം കണക്കിലെടുത്താണ് അന്വേഷണം നടക്കുന്നത്.…
Read More » -
Kerala
ഹൈറേഞ്ചില്‍ അവക്കാഡോ കൃഷി വ്യാപിക്കുന്നു; കിലോയ്ക്ക് വില 150 രൂപ വരെ
കട്ടപ്പന: പതിവ് നാണ്യവിളകള്‍ക്ക് പുറമേ ഇടുക്കി ഹൈറേഞ്ചിലെ കമ്പോളങ്ങളില്‍ അവക്കാഡോ പഴവും എത്തുന്നു. ഗുണമേന്മയും വലുപ്പവും കണക്കാക്കി 100 മുതല്‍ 150 രൂപയ്ക്കുവരെയാണ് മൊത്തവ്യാപാരികള്‍ ഇവിടുത്തെ കര്‍ഷകരില്‍നിന്ന് അവക്കാഡോ ശേഖരിക്കുന്നത്. നാണ്യവിളകളുടെ വിലയിടിവിനെത്തുടര്‍ന്ന് സമ്മിശ്രകൃഷിയിലേക്ക് കര്‍ഷകര്‍ തിരിഞ്ഞിട്ടുണ്ട്. അങ്ങനെയാണ് അവക്കാഡോ മരങ്ങള്‍ ഹൈറേഞ്ചിലെ കൃഷിയിടങ്ങളില്‍ സ്ഥാനം പിടിച്ചത്. അവക്കാഡോ പഴങ്ങള്‍ മൂന്നുവര്‍ഷമായി വിപണിയില്‍ എത്തുന്നു. മേയ് മുതല്‍ ഓഗസ്റ്റ് വരെയാണ് ഹൈറേഞ്ചിലെ അവക്കാഡോയുടെ വിളവെടുപ്പ്. സംസ്ഥാനത്ത് ഇടുക്കി, വയനാട്, പത്തനംതിട്ട ജില്ലകളിലാണ് അവക്കാഡോ കൃഷി കൂടുതലുള്ളത്. മലയോരത്ത് കൃഷിചെയ്യാന്‍ അനുയോജ്യമായ ഫലവൃക്ഷമാണ് ഇത്. മരത്തില്‍ നില്‍ക്കുമ്പോള്‍ തന്നെ ഫലത്തിനുള്ളില്‍ തൈ മുളയ്ക്കുന്നത് കര്‍ഷകര്‍ക്ക് തിരിച്ചടിയാകാറുണ്ട്. പോഷകസമൃദ്ധമായ അവക്കാഡോ ഫലങ്ങള്‍ സാലഡ്, ജ്യൂസ് തുടങ്ങിയവയ്ക്കായാണ് ഉപയോഗിക്കുന്നത്. ഹൈറേഞ്ചിലെ വ്യാപാരികള്‍ ശേഖരിക്കുന്ന അവക്കാഡോ കൊച്ചിയിലേക്കാണ് പ്രധാനമായും കയറ്റി അയയ്ക്കുന്നത്.
Read More » -
Kerala
അനിശ്ചിതത്വങ്ങള്‍ക്ക് വിരാമം; അധ്യക്ഷ സ്ഥാനം വീണ്ടും ഏറ്റെടുത്ത് കെ.സുധാകരന്‍
തിരുവനന്തപുരം: കെപിസിസി അധ്യക്ഷനായി കെ.സുധാകരന്‍ വീണ്ടും ചുമതലയേറ്റു. രാവിലെ 10.30ന് കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിലെത്തിയാണ് ചുമതല ഏറ്റെടുത്തത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണിയെ വീട്ടിലെത്തി സന്ദര്‍ശിച്ച ശേഷമായിരുന്നു ചടങ്ങ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ സ്ഥാനാര്‍ഥിയാകേണ്ടി വന്നതിനെ തുടര്‍ന്നാണ് സുധാകരന്‍ കെപിസിസി അധ്യക്ഷ സ്ഥാനത്തു നിന്നും തല്‍ക്കാലത്തേക്ക് മാറിനിന്നത്. താല്‍ക്കാലിക പ്രസിഡന്റായി ചുമതല ഏറ്റെടുത്ത എം.എം.ഹസന്‍ തിരഞ്ഞെടുപ്പിനു ശേഷവും ഒഴിയാത്തത് വിവാദങ്ങള്‍ക്കു വഴിയൊരുക്കിയിരുന്നു. ഹൈക്കമാന്‍ഡ് ഇടപെട്ട് നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് സുധാകരന്‍ തിരിച്ചെത്തുന്നത്. കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് കെ. സുധാകരന്റെ മടങ്ങിവരവ് നീളുമെന്നാണു നേരത്തെ വാര്‍ത്തയുണ്ടായിരുന്നത്. ജൂണ്‍ നാലു വരെ ആക്ടിങ് പ്രസിഡന്റ് തുടരാന്‍ ഹസനോട് ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ട്. കെ. സുധാകരന്‍ സ്ഥാര്‍ഥിയായതോടെയാണ് ഹസന് കെ.പി.സി.സി പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല നല്‍കിയത്. തെരഞ്ഞെടുപ്പിനുശേഷം അവലോകനയോഗം വിളിച്ചതും ഹസനായിരുന്നു.
Read More » -
Kerala
കാട്ടാന ആക്രമണത്തിൽ മാതൃഭൂമി ക്യാമറാമാൻ എ.വി മുകേഷ് അന്തരിച്ചു, റിപ്പോർട്ടിങ്ങിനിടെയാണ് ആക്രമണം
കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ് ക്യാമറാമാൻ എ.വി മുകേഷ് (34) അന്തരിച്ചു. ഇന്ന് (ബുധൻ) രാവിലെ പാലക്കാട് കൊട്ടെക്കാട് വച്ച് റിപ്പോർട്ടിങ്ങിനിടെയായിരുന്നു കാട്ടാന ആക്രമണം. കാട്ടാനക്കൂട്ടം പുഴ മുറിച്ചുകടക്കുന്നതിന്റെ ദൃശ്യം പകര്‍ത്തുന്നതിനിടെ ആന ആക്രമിക്കുകയായിരുന്നു. ഉടന്‍ തന്നെ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ഇപ്പോൾ പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. ദീര്‍ഘകാലം ഡല്‍ഹിയില്‍ ജോലി ചെയ്തിരുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി പാലക്കാട് ബ്യൂറോയിലാണ്. മാതൃഭൂമി ഡോട്ട്കോമിൽ പാർശ്വവത്ക്കരിക്കപ്പെട്ട മനുഷ്യരെ അടയാളപ്പെടുത്തുന്ന ‘അതിജീവനം’ എന്ന കോളം എഴുതിയിരുന്നു. മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി അവത്താന്‍ വീട്ടില്‍ പരേതനായ ഉണ്ണിയുടേയും ദേവിയുടേയും മകനാണ്. ഭാര്യ: ടിഷ.
Read More » -
Kerala
രാജ്യത്തെ ഏറ്റവും ഉയരം കൂടിയ മാര്‍ബിള്‍ വിഗ്രഹം ഇനി തിരുവനന്തപുരം പൗര്‍ണമിക്കാവില്‍
തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും ഉയരം കൂടിയ മാര്‍ബിള്‍ വിഗ്രഹം ഇനി വെങ്ങാനൂർ പൗർണമിക്കാവ് ബാല ത്രിപുരസുന്ദരിദേവീ ക്ഷേത്രത്തില്‍. ആദിപരാശക്തിയുടെ 23 അടി ഉയരമുള്ള വിഗ്രഹമാണ് രാജസ്ഥാനില്‍ നിന്നും തിരുവനന്തപുരത്തേക്ക് എത്തുന്നത്. രാജസ്ഥാനിലെ ജയ്‌പൂരില്‍ രണ്ട് വർഷം കൊണ്ടാണ് ആദിപരാശക്തിയുടേയും രാജമാതംഗിയുടേയും ദുർഗ്ഗാദേവിയുടേയും വിഗ്രഹങ്ങള്‍ കൊത്തിയെടുത്തത്. വിഗ്രഹങ്ങള്‍ മൂന്ന് ട്രെയിലറുകളില്‍ ആയാണ് തിരുവനന്തപുരത്തേക്ക് കൊണ്ടുവരുന്നത്. ജയ്‌പൂരില്‍ നിന്നും 15 ദിവസത്തെ യാത്രയ്ക്ക് ശേഷമാണ് വിഗ്രഹങ്ങള്‍ തിരുവനന്തപുരത്ത് എത്തിച്ചേരുക. ജയ്പൂരിലെ പ്രമുഖ ശില്പിയായ മുകേഷ് ഭരദ്വാജ് ആണ് പൗർണമിക്കാവിലേക്കുള്ള വിഗ്രഹങ്ങള്‍ തയ്യാറാക്കിയിട്ടുള്ളത്. പീഠം അടക്കം 23 അടി ഉയരമാണ് ആദിപരാശക്തി വിഗ്രഹത്തിനുള്ളത്. ദേവി രൂപത്തിനു മാത്രം 18.5 അടി ഉയരം ഉണ്ട്. ഒറ്റക്കല്ലില്‍ തീർത്തിട്ടുള്ള ഈ വിഗ്രഹം രണ്ടുവർഷം കൊണ്ടാണ് നിർമ്മാണം പൂർത്തിയാക്കിയത്. ഭായിൻസ്ലാനയില്‍ നിന്നും ലഭിച്ച 50 ടണ്ണോളം ഭാരവും 30 അടി ഉയരവും 20 അടി കനവുമുള്ള ഒറ്റ മാർബിള്‍ ശിലയിലാണ് ആദിപരാശക്തിയുടെ വിഗ്രഹം നിർമ്മിച്ചിരിക്കുന്നത്. ആറുകോടിയോളം രൂപ ചിലവിലാണ് മൂന്നു…
Read More » -
Kerala
കുന്നംകുളത്ത് ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
തൃശൂർ: കുന്നംകുളം പാറേമ്ബാടത്ത് ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. വടക്കേ കോട്ടോല്‍ തെക്കത്തുവളപ്പില്‍ മണികണ്ഠന്റെയും ജയപ്രഭയുടെയും മകൻ അഭിഷിക്താണ് (22) മരിച്ചത്. പെരുമ്ബിലാവ് ഭാഗത്തു നിന്നും വന്നിരുന്ന ബസ് എതിർദിശയില്‍ സഞ്ചരിച്ച ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. തലയ്ക്കു ഗുരുതര പരുക്കേറ്റ അഭിഷിക്തിനെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read More » -
India
മോദിയുടെ ഗ്യാരണ്ടിയുടെ വാറന്‍റി കഴിഞ്ഞു; ഇന്‍ഡ്യ സഖ്യം 272ലധികം സീറ്റുകള്‍ നേടും:രേവന്ത് റെഡ്ഡി
ഹൈദരാബാദ്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇന്‍ഡ്യ സഖ്യം 272ലധികം സീറ്റുകള്‍ നേടുമെന്നും കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും തെലങ്കാന മുഖ്യമന്ത്രി എ.രേവന്ത് റെഡ്ഡി. മോദിയുടെ ഗ്യാരണ്ടിയുടെ വാറന്‍റി കാലഹരണപ്പെട്ടുവെന്നും അദ്ദേഹം പിടിഎക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ”ഞാന്‍ കേരളം, കര്‍ണാടക എന്നിവിടങ്ങളിലും ഉത്തര്‍പ്രദേശിലെ ചിലയിടങ്ങളിലും പോയിരുന്നു. ആന്ധ്രാപ്രദേശില്‍ നിന്നും തെലങ്കാനയില്‍ നിന്നും തെരഞ്ഞെടുപ്പുകളെക്കുറിച്ചുള്ള വിവരങ്ങള്‍ എനിക്ക് ലഭിക്കുന്നുണ്ട്.മോദിയുടെ ഗ്യാരണ്ടിയുടെ വാറന്‍റി കഴിഞ്ഞു. വാറൻ്റി കാലഹരണപ്പെടുമ്ബോള്‍ മോദിക്ക് വോട്ട് ചെയ്യാന്‍ ആളുകള്‍ മടിക്കും. അതുകൊണ്ടാണ് രാജ്യത്ത് ഒരു മാറ്റം ദൃശ്യമായിരിക്കുന്നത്” രേവന്ത് വിശദമാക്കി. കേരളത്തില്‍ 20 സീറ്റുകളും തമിഴ്‌നാട്ടില്‍ 39ല്‍ 39 സീറ്റുകളും പോണ്ടിച്ചേരിയില്‍ ഒരു സീറ്റും കർണാടകയില്‍ കുറഞ്ഞത് 14 സീറ്റുകളും തെലങ്കാനയില്‍ 14 സീറ്റുകളും ഞങ്ങള്‍ നേടും. ഇന്‍ഡ്യ മുന്നണി 272 എന്ന മാജിക് നമ്ബറിലെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read More » -
India
പ്രതീക്ഷയ്ക്കൊപ്പം ഉയരാതെ യുപിയും ഗുജറാത്തും; മൂന്നാം ഘട്ടത്തിലും ബിജെപിക്ക് തലവേദന
ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിലും പോളിങ് ശതമാനം കുറഞ്ഞതോടെ ബിജെപി ക്യാമ്പുകളിൽ ആശങ്ക. എൻഡിഎയ്ക്ക് നാനൂറിലധികം സീറ്റെന്ന ലക്ഷ്യം വെല്ലുവിളിയാകുമെന്ന സൂചനയാണ് ആദ്യ മൂന്ന് ഘട്ടങ്ങളിലെ പോളിങ് ശതമാനം നല്‍കുന്ന സൂചന. ഇതോടെ വർഗീയ ചുവയുള്ള വാദങ്ങളില്‍ കൂടുതല്‍ ഊന്നി ബിജെപി നാലാം ഘട്ട വോട്ടെടുപ്പിനുള്ള പ്രചാരണ തന്ത്രങ്ങള്‍ മാറ്റിപ്പിടിച്ചേക്കുമെന്നാണ് സൂചന. അതേ സമയം വളച്ചൊടിച്ചാണെങ്കിലും ബിജെപി തങ്ങളുടെ പ്രകടനപത്രിക ചർച്ചയാക്കിയതിന്റെ സന്തോഷത്തിലാണ് കോണ്‍ഗ്രസ്. ഭരണഘടനയും സംവരണവും അപകടത്തിലെന്ന വാദത്തിന് മറുപടി പറയാൻ ബിജെപി നിർബന്ധിതമായത് ഇന്ത്യാ മുന്നണിക്ക് ഉന്മേഷം നല്‍കുന്നു. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗ്രഹിക്കുന്ന ഭൂരിപക്ഷം ലഭിക്കുമോ, ബിജെപിക്കു തനിച്ച് ഭൂരിപക്ഷം ലഭിക്കുമോ? എന്നീ ചോദ്യങ്ങളാണ് എൻഡിഎ പക്ഷത്ത് ഉയരുന്നത്. ഇതുവരെ മൂന്ന് ഘട്ടങ്ങളിലായി 284 മണ്ഡലങ്ങളിലാണ് പോളിങ് നടന്നത്. മൂന്നാംഘട്ട ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പോളിങ് ശതമാനം 64.58 ആണ്. കഴിഞ്ഞ തവണത്തെക്കാള്‍ കുറവാണിത്. അതേസമയം കർണ്ണാടകയില്‍ പോളിങ് 70 ശതമാനം കടന്നു. ഇത് കഴിഞ്ഞ…
Read More » -
Kerala
വെസ്റ്റ് നൈല്‍ ഫിവര്‍: കോഴിക്കോടിന് പിന്നാലെ തൃശൂരിലും മരണം
തൃശൂരില്‍ 79 വയസുള്ള രോഗിയുടെ മരണം വെസ്റ്റ് നൈല്‍ ഫിവര്‍ ബാധിച്ചെന്ന് പരിശോധനാ ഫലം. വാടനപ്പിള്ളി, നടുവേലിക്കര സ്വദേശിയാണ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കിടെ മരിച്ചത്. പനിയെ തുടര്‍ന്ന് രണ്ടാഴ്ച മുമ്ബാണ് രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഈ മാസം 3 നാണ് രോഗി മരിച്ചത്. ആലപ്പുഴ എന്‍ഐവിയില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥീരികരിച്ചത്. ജില്ലയില്‍ 70 വയസുള്ള കൊടുങ്ങല്ലൂര്‍ സ്വദേശിനിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്നും രോഗിയുടെ ആരോഗ്യനില ഭേദപ്പെട്ട് വരികയാണെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം കോഴിക്കോട് രണ്ടു പേർ വെസ്റ്റ് നൈല്‍ ഫിവര്‍ ബാധിച്ച് മരിച്ചിരുന്നു.
Read More »
