ജില്ലയില്‍ 13,200 സീറ്റാണ് പ്ലസ് വണ്ണിനുള്ളത്. ഇത്തവണ എസ്.എസ്.എല്‍.സി പരീക്ഷയെഴുതിയത് 10,044 വിദ്യാർഥികളും. എസ്.എസ്.എല്‍.സി വിജയിക്കുന്നവരില്‍ കുറെ പേർ വൊക്കേഷനല്‍ ഹയർസെക്കൻഡറി, ഐ.ടി.ഐ, പോളിടെക്‌നിക് വിഭാഗങ്ങളിലേക്കും പ്രവേശനം തേടും. ഇതിന്റെ ഭാഗമായി പിന്നെയും സീറ്റുകളില്‍ ഒഴിവ് വരും.
ജില്ലയില്‍ എല്ലാ പഞ്ചായത്തിലും ഹയർസെക്കൻഡറി സ്കൂളുകളുണ്ട്.കഴിഞ്ഞ അധ്യയന വർഷം 10,213 വിദ്യാർഥികളാണ് ജില്ലയില്‍ പരീക്ഷ എഴുതിയത്. 99.81 ശതമാനമായിരുന്നു വിജയശതമാനം. ഇത്തവണ വിജയ ശതമാനം ഇതിലും ഉയരുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. ജില്ലയില്‍ 44 സർക്കാർ വിദ്യാലയങ്ങള്‍ കഴിഞ്ഞ വർഷം നൂറുശതമാനം വിജയം നേടി. വിജയശതമാനം ഉയർത്താൻ ജില്ല പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക പദ്ധതി നടപ്പാക്കിയിരുന്നു. മാസങ്ങള്‍ക്ക് മുമ്ബ് സ്‌കൂളുകളില്‍ പ്രത്യേക ക്ലാസുകളും നടന്നു.
എസ്.എസ്.എല്‍.സി പരീക്ഷാഫലം അറിയാന്‍ ചെയ്യേണ്ടത്
2023-24 അക്കാദമിക വര്‍ഷത്തെ എസ്.എസ്.എല്‍.സി./ റ്റി.എച്ച്.എസ്.എല്‍.സി./ എ.എച്ച്.എസ്.എല്‍.സി പരീക്ഷാഫലപ്രഖ്യാപനം മെയ് 8 ന് (ഇന്ന്) ഉച്ചയ്ക്ക് ശേഷം മൂന്നിനു നടക്കും.
പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി ഫലം പ്രഖ്യാപിക്കും. കഴിഞ്ഞ വര്‍ഷം മെയ് 19 നാണ് ഫലപ്രഖ്യാപനം നടത്തിയത്. ഇത്തവണ പതിനൊന്ന് ദിവസം മുമ്ബ് തന്നെ ഫലപ്രഖ്യാപനം നടത്തുകയാണ്.
എസ്.എസ്.എല്‍.സി പരീക്ഷാഫലം
https://sslcexam.kerala.gov.in
www.results.kite.kerala.gov.in
https://pareekshabhavan.
എന്നീ വെബ്‌സൈറ്റുകളിലുംPRD Liveമൊബൈല്‍ ആപ്പിലും ലഭ്യമാകും.
അതേസമയം 2023-24 അക്കാദമിക വര്‍ഷത്തെ രണ്ടാം വര്‍ഷ ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും മെയ് 9 നു നടത്തും. ഉച്ചയ്ക്ക് ശേഷം 3 മണിക്കാണ് പ്രഖ്യാപനം. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി ഫലപ്രഖ്യാപനം നടത്തും. കഴിഞ്ഞ വര്‍ഷം മെയ് 25 നാണ് ഫലപ്രഖ്യാപനം നടത്തിയത്.
ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം
www.prd.kerala.gov.