KeralaNEWS

ചിന്നക്കനാലിലെ ഭൂമി ഇടപാട് കേസില്‍ മാത്യു കുഴല്‍നാടനെതിരെ എഫ്.ഐ.ആര്‍

ഇടുക്കി: ചിന്നക്കനാലിലെ ഭൂമി ഇടപാട് കേസില്‍ മാത്യു കുഴല്‍നാടനെതിരെ എഫ്.ഐ.ആര്‍. ഇടുക്കി വിജിലന്‍സ് യൂണിറ്റ് റജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറില്‍ 21 പ്രതികളാണ് ഉള്ളത്.

മാത്യു കുഴല്‍നാടന്‍ കേസില്‍ 16-ാം പ്രതിയാണ്. 2012ലെ ദേവികുളം തഹസില്‍ദാർ ഷാജിയാണ് ഒന്നാംപ്രതി. 2012 മുതല്‍ ഭൂമിയുമായി ഇടപാട് നടത്തിയവരാണ് മറ്റ് പ്രതികളെല്ലാം.

ക്രമക്കേട് ഉണ്ടെന്നറിഞ്ഞിട്ടും ഭൂമി വാങ്ങിയെന്നാണ് കേസ്. എഫ്.ഐ.ആര്‍ ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: