Month: May 2024

  • Kerala

    മാര്‍ക്കറ്റില്‍ ലഭിക്കുന്ന മാങ്ങ കൃത്രിമമായി പഴുപ്പിച്ചതാണോ; വീട്ടില്‍ തന്നെ പരിശോധിക്കാം

    മാമ്ബഴത്തിന്റെ സീസണ്‍ ആണിപ്പോള്‍.വിവിധയിനം മാങ്ങകള്‍  മാർക്കറ്റിൽ ലഭ്യവുമാണ്.എന്നാല്‍ മാർക്കറ്റില്‍ ലഭിക്കുന്ന മാങ്ങകളിലേറെയും കൃത്രിമമായി പഴുപ്പിച്ചവയാണ്. പറിച്ചെടുത്ത മാമ്ബഴങ്ങള്‍ പഴുപ്പിക്കുന്നതിനായി വൈക്കോലിനിടയില്‍ വച്ച്‌ പഴുപ്പിക്കുന്നതടക്കം പ്രകൃതിദത്തമായ മാർഗങ്ങള്‍ ഏറെയുണ്ടെങ്കിലും രാസവസ്തുക്കള്‍ ഉപയോഗിച്ച്‌ കൃത്രിമമായി പഴുപ്പിക്കുന്ന പഴങ്ങളാണ് ഇന്ന് വിപണിയിലേറെയും ലഭിക്കുന്നത്. കാല്‍സ്യം കാർബണേറ്റ് അടക്കം രാസവസ്തുക്കള്‍ ഉപയോഗിച്ചാണ് മാമ്ബഴങ്ങള്‍ പഴുപ്പിക്കുന്നത്. ഇത് പുറത്ത് വിടുന്ന അസറ്റിലീൻ വാതകം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കും. മാർക്കറ്റില്‍ നിന്ന് വാങ്ങുന്ന മാമ്ബഴങ്ങള്‍ കൃത്രിമമായി പഴുപ്പിച്ചതാണോ എന്ന് പരിശോധിക്കുന്നതിനുള്ള ചില നുറുങ്ങു വഴികളാണ് ഇവിടെ പങ്ക് വയ്ക്കുന്നത്. നിങ്ങളുടെ കയ്യിലുള്ള മാമ്ബഴം വെള്ളത്തില്‍ ഇട്ടു നോക്കുക എന്നതാണ് ആദ്യ വഴി. കൃത്രിമമായി പഴുപ്പിച്ച മാമ്ബഴങ്ങള്‍ ആണെങ്കില്‍ അവ പൊങ്ങി നില്‍ക്കുമെന്നും പ്രകൃതിദത്തമായ പഴമാണെങ്കില്‍ അവ വെള്ളത്തില്‍ താഴ്ന്നു നില്‍ക്കും എന്നുമാണ് വിദഗ്ധർ പറയുന്നത്. ഈ പരിശോധനയ്ക്ക് ചെറിയ പരിധിയും ഉണ്ട്. കാരണം ചിലയിനം മാങ്ങകള്‍ സാന്ദ്രത കുറഞ്ഞതും വെള്ളത്തില്‍ പൊങ്ങി നില്‍ക്കാൻ സാധ്യതയുള്ളതുമാണ്. അതുകൊണ്ടുതന്നെ റീ ചെക്ക് ചെയ്യേണ്ടത്…

    Read More »
  • Kerala

    ശ്രീലേഖ ഐ പി എസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിനെതിരെ കെഎസ്ഇബി

    വീട്ടില്‍ സോളാര്‍ പാനല്‍ സ്ഥാപിച്ചിട്ടും കറന്റ് ബില്‍ കൂടുകയാണുണ്ടായത് എന്ന മുന്‍ ഡിജിപി ആര്‍ ശ്രീലേഖയുടെ ആരോപണത്തിന് മറുപടിയുമായി കെഎസ്‌ഇബി. സൗരോർജ്ജ ബില്ലിംഗിനെപ്പറ്റി വേണ്ടത്ര ധാരണയില്ലാത്തതുകൊണ്ടാണ് മുൻ ‍ഡിജിപി ഇത്തരത്തില്‍ പ്രതികരിച്ചതെന്നും തികച്ചും അബദ്ധജടിലമായ വാദങ്ങളാണ് ശ്രീലേഖ ഉന്നയിച്ചിരിക്കുന്നതെന്നും കെഎസ്‌ഇബി കുറിപ്പില്‍ വിശദമാക്കി. ശ്രീലേഖയുടെ ആരോപണങ്ങള്‍ക്ക് കണക്കുകള്‍ സഹിതമാണ് കെഎസ്‌ഇബി മറുപടി നല്‍കിയിരിക്കുന്നത്. കുറിപ്പിന്റെ പൂർണരൂപം വായിക്കാം ശ്രീമതി ശ്രീലേഖ ഐ പി എസ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ കെ എസ് ഇ ബിയുടെ സോളാർ ബില്ലിംഗ് തട്ടിപ്പാണെന്ന തരത്തിൽ തികച്ചും വസ്തുതാവിരുദ്ധവും തെറ്റിധാരണാജനകവുമായ കുറിപ്പ് പ്രസിദ്ധീകരിച്ചതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സൗരോർജ്ജ ബില്ലിംഗിനെപ്പറ്റി വേണ്ടത്ര ധാരണയില്ലാത്തതുകൊണ്ടാവണം ഈ തെറ്റിദ്ധാരണയുണ്ടായിട്ടുള്ളത്. ഉദാഹരണത്തിന്, ശ്രീമതി ശ്രീലേഖ സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിച്ച വൈദ്യുതബില്ലിലെ വിവരങ്ങൾ തന്നെ പരിശോധിക്കാം.5 കിലോവാട്ട് ശേഷിയുള്ള ഓൺഗ്രിഡ് സൗരോർജ നിലയമാണ് അവിടെ സ്ഥാപിച്ചിരിക്കുന്നത്. ഏപ്രിൽ മാസം 557 യൂണിറ്റ് ആണ് നിലയത്തിൽ നിന്നും ഉത്പാദിപ്പിച്ചത്. അതിൽ തത്സമയ ഉപയോഗം കഴിഞ്ഞ് ബാക്കിയുള്ള 290 യൂണിറ്റ്…

    Read More »
  • India

    ഹിന്ദുക്കള്‍ കുറഞ്ഞു, മുസ്‍ലിം, ക്രൈസ്തവര്‍ കൂടി’: മോദിയുടെ പുതിയ കണക്ക്

    ന്യൂഡൽഹി: രാജ്യത്തെ ഹിന്ദു ജനസംഖ്യ കുറഞ്ഞെന്നും മുസ്‌ലിം, ക്രൈസ്തവ ജനസംഖ്യ കൂടിയെന്നും പ്രധാനമന്ത്രിയുടെ സാമ്ബത്തിക ഉപദേശക കൗണ്‍സില്‍ തയ്യാറാക്കിയ വർക്കിങ് റിപ്പോർട്ട്. 1950 മുതല്‍ 2015 വരെയുള്ള കാലയളവില്‍ ഹിന്ദു ജനസംഖ്യ 7.82 ശതമാനം കുറഞ്ഞെന്നാണ് കൗണ്‍സില്‍ അംഗം ഷമിക രവിയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ വർക്കിങ് പേപ്പറില്‍ പറയുന്നത്. മുസ്‌ലിം ജനസംഖ്യ 1950-നെ അപേക്ഷിച്ച്‌ 43.15 ശതമാനവും ക്രൈസ്തവർ 5.38 ശതമാനവും സിഖുകാർ 6.58 ശതമാനവും വർധിച്ചെന്നും പറയുന്നു.   2011-നു ശേഷം രാജ്യത്ത് സെൻസസ് നടന്നിട്ടില്ല എന്നിരിക്കെയാണ് 2015-ലെ കണക്കുകള്‍ ചേർത്തിരിക്കുന്നത്.തിരഞ്ഞെടുപ്പില്‍ ജനശ്രദ്ധ തിരിക്കാനുള്ള നീക്കമാണിതെന്നും സെൻസസ് നടത്താതെ എങ്ങനെ കണക്ക് കിട്ടിയെന്നും പ്രതിപക്ഷം വിമർശിച്ചു. അതേസമയം, കോണ്‍ഗ്രസ് ന്യൂനപക്ഷ പ്രീണനം നടത്തുകയാണെന്ന് റിപ്പോർട്ടിനെ ആയുധമാക്കി ബി.ജെ.പി.വടക്കേയിന്ത്യയിലെങ്ങും പ്രചാരണം തുടങ്ങി.

    Read More »
  • India

    അരവിന്ദ് കേജരിവാളിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു, ഇ ഡിക്ക് കനത്ത തിരിച്ചടി

        50 ദിവസത്തെ ജയിൽ വാസത്തിന് ശേഷം അരവിന്ദ് കേജരിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ജൂൺ ഒന്നുവരെയാണ് ജാമ്യം. മുഖ്യമന്ത്രിയുടെ ചുമതലകൾ നിർവഹിക്കരുതെന്ന വ്യവസ്ഥയിലാണ് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നതെങ്കിലും, തിരഞ്ഞെടുപ്പു പ്രചാരണത്തിൽ പങ്കെടുക്കാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപങ്കാർ ദത്ത എന്നിവരടങ്ങുന്ന ബെഞ്ചാണ് കേജരിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ പോകരുത്, ഔദ്യോഗിക ഫയലുകളിൽ ഒപ്പിടരുത് എന്നീ നിർദേശങ്ങൾ കോടതി നൽകിയിട്ടുണ്ട് . ഡൽഹി ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ വോട്ടെടുപ്പിലെക്ക് പാർട്ടി കടക്കാനിരിക്കെയാണ് കേജരിവാൾ പുറത്തിറങ്ങുന്നത്. ഇടക്കാല ജാമ്യത്തിൽ അരവിന്ദ് കേജരിവാൾ പുറത്തിറങ്ങുന്നതോടെ ഡൽഹി, പഞ്ചാബ് ലോക്സഭ തിരഞ്ഞെടുപ്പു പ്രചാരണം വരും ദിവസങ്ങളിൽ തിളച്ചു മറിയും. മേയ് 25നാണ് ഡൽഹിയിലെ വോട്ടെടുപ്പ്. ജൂൺ1നാണ് പഞ്ചാബിൽ തിരഞ്ഞെടുപ്പ്. കേജരിവാൾ ജയിലിൽ കിടന്ന നാളുകളിൽ ഡൽഹി, പഞ്ചാബ്, ഗുജറാത്ത് സംസ്ഥാനങ്ങളിൽ ഭാര്യ സുനിത കേജരിവാൾ തിരഞ്ഞെടുപ്പു പ്രചാരണത്തിനിറങ്ങിയിരുന്നു. ഡൽഹിയിലെ 7 സീറ്റുകളിലും വിജയിക്കുമെന്ന ആത്മവിശ്വാസത്തിൽ പ്രചാരണം ന‌ടത്തുന്ന ബിജെപിക്ക്…

    Read More »
  • Kerala

    മകന്റെ വിവാഹനിശ്ചയം കഴിഞ്ഞ് മടങ്ങിയ പിതാവ് വാഹനാപകടത്തിൽ മരിച്ചു

        കാഞ്ഞങ്ങാട്: മകന്റെ ഒത്തുകല്യാണം കഴിഞ്ഞ് മടങ്ങവെ അച്ഛൻ വാഹനാപകടത്തിൽ മരിച്ചു. മാലോം പുഞ്ചയിലെ കല്ലാനിക്കാട്ടിൽ വിൻസെന്റ് (60) ആണ് മരിച്ചത്. മലയോര ഹൈവേയിലെ ആലക്കോട് രയറോത്ത് വ്യാഴാഴ്ച വൈകിട്ട്  5 മണിയോടെയാണ് അപകടം. മകൻ റോബർട്ടിന്റെ ഒത്തുകല്യാണത്തിന് ശേഷം  കരുവൻചാലിലെ പുതിയ വീട്ടിലേക്ക് മടങ്ങവെയാണ് അപകടം സംഭവിച്ചത്. വിൻസെന്റ് സഞ്ചരിച്ച സ്‌കൂട്ടർ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ വിൻസെന്റ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. മാലോം പുഞ്ചയിൽ കുടുംബ സമേതം കഴിയുന്ന വിൻസെന്റ് അടുത്തിടെ കരുവൻചാലിൽ പുതിയ വീട് നിർമ്മിച്ചിരുന്നു. ഒത്തുകല്യാണത്തിനു കൂടെപ്പോയ മകൻ ഉൾപ്പെടെയുള്ളവർ മറ്റൊരു വാഹനത്തിലാണ് വീട്ടിലേക്ക് മടങ്ങിയത്. എന്നാൽ വിൻസെന്റ് സന്തത സഹചാരിയായ സ്വന്തം  സ്‌കൂട്ടറിലാണ് വീട്ടിലേയ്ക്കു പുറപ്പെട്ടത്. റോസമ്മയാണ് ഭാര്യ. മറ്റുമക്കൾ: ബ്രിജിത്ത, ജാനറ്റ്. മരുമക്കൾ: സാന്റോ, മജോ. മൃതദേഹം പരിയാരം മെഡിക്കൽ കോളജിലെ പോസ്റ്റ് മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു കൈമാറി.

    Read More »
  • India

    മോദി തരംഗം ഇല്ല; കണക്കുകൂട്ടലുകള്‍ പിഴച്ച്‌ ബിജെപി, പോളിംഗ് കണക്കില്‍ നിരാശ

    ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിലെ ആദ്യ മൂന്ന് ഘട്ടത്തിലും പോളിംഗ് ശതമാനത്തിലുണ്ടായ കുറവ് ബി ജെ പി കേന്ദ്രനേതൃത്വത്തെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. മൂന്ന് ഘട്ടങ്ങളിലും കൂടി പോളിംഗ് 3.08 ശതമാനം ആണ് ഇടിഞ്ഞത്. വോട്ടെടുപ്പ് നടന്ന 282 മണ്ഡലങ്ങളിലെ കണക്കുകള്‍ പരിശോധിക്കുമ്ബോള്‍ ആകെ പോളിംഗ് 65.77 ശതമാനം ആണ്. 2019 ല്‍ ഇത് 68.85 ശതമാനം ആയിരുന്നു. ഗുജറാത്ത്, രാജസ്ഥാൻ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് പോളിംഗില്‍ വലിയ കുറവ് രേഖപ്പെടുത്തിയത്. ഇതെല്ലാം ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളാണെന്നത് പാർട്ടിയുടെ തലവേദന ഇരട്ടിയാക്കിയിട്ടുണ്ട്. ഇതോടെ 400 ന് മുകളില്‍ സീറ്റെന്ന ലക്ഷ്യം ബിജെപിയ്ക്ക് നേടിയെടുക്കാൻ സാധിക്കുമോയെന്ന ചോദ്യമാണ് ഉയരുന്നത്. പോളിംഗ് കുറയുന്നത് തങ്ങള്‍ക്ക് അനുകൂലമാണെന്ന് പ്രതിപക്ഷം അവകാശപ്പെടുന്നുണ്ടെങ്കിലും ഇനിയും നാല് ഘട്ടങ്ങള്‍ ബാക്കിയുണ്ടെന്നിരിക്കെ അത്തരമൊരു വിലയിരുത്തലില്‍ അടിസ്ഥാനമില്ലെന്നാണ് രാഷ്ട്രീട നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. വോട്ടിംഗ് ശതമാനത്തിലെ കുറവിന് പല കാരണങ്ങളും ഉണ്ടെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ എൻ‍ ഡി…

    Read More »
  • India

    ഗുജറാത്തില്‍ 600 വര്‍ഷം പഴക്കമുള്ള ദര്‍ഗ തകര്‍ത്ത് കാവിക്കൊടികള്‍ സ്ഥാപിച്ചു; സംഘർഷം 

    അഹമ്മദാബാദ്: ഗുജറാത്തിലെ പ്രശസ്തമായ ഇമാം ഷാഹ് ബാവ ദർഗയില്‍ ഹിന്ദുത്വവാദികളുടെ ആക്രമണം. ദർഗ തകർക്കുകയും ദർഗക്കുള്ളില്‍ കാവിക്കൊടികള്‍ സ്ഥാപിക്കുകയും ചെയ്തതിനെ തുടർന്ന് ഇവിടെ സംഘർഷം ഉടലെടുത്തിരിക്കുകയാണ്. സംഘർഷത്തില്‍ 35 ഓളം പേര്‍ അറസ്റ്റിലായിട്ടുണ്ട്. അഹമ്മദാബാദിലെ പിരാനാ ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ദർഗക്ക് ഏകദേശം 600 ഓളം വർഷം പഴക്കമുണ്ട്. ഹിന്ദു-മുസ്‍ലിം സൗഹാർദത്തിന്റെ പ്രതീകമായി കണക്കാക്കുന്ന പിരാന ദര്‍ഗ ഇമാം ഷാഹ് ബാബ റോസ ട്രസ്റ്റിന്‍റെ നിയന്ത്രണത്തിലാണ്. ഹിന്ദു-മുസ്‍ലിം സമുദായത്തില്‍പ്പെട്ടവരും ദർഗ നടത്തിപ്പ് കമ്മിറ്റിയിലെ അംഗങ്ങളാണ്. ആക്രമണത്തില്‍ ദര്‍ഗയുടെ കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ജനല്‍ചില്ലുകള്‍ പൊട്ടുകയും കസേരകളും മറ്റും തകര്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.   സംഘർഷത്തില്‍ ആറ് പൊലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റിട്ടുണ്ട്. കൊലപാതകശ്രമം, കലാപം, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി 35 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായെന്നും പൊലീസ് അറിയിച്ചു.

    Read More »
  • Crime

    ബാലാവകാശകമ്മിഷന്‍ ഇടപെടലില്‍ വിവാഹനിശ്ചയം മുടങ്ങി; 16കാരിയുടെ കഴുത്തറുത്ത് 32കാരന്‍

    ബംഗളുരു: വിവാഹനിശ്ചയം മുടങ്ങിയതിനെ പേരില്‍ 16കാരിയെ കഴുത്തറുത്ത് കൊന്ന് യുവാവ്. കര്‍ണ്ണാടകയിലെ മടിക്കേരിയിലാണ് സംഭവം. ഇന്നലെ പത്താം ക്ലാസ് പരീക്ഷ പാസായ പെണ്‍കുട്ടിയെ മടികെരെയിലെ സുര്‍ലബ്ബി ഗ്രാമത്തില്‍ വെച്ച് വിവാഹം കഴിക്കാനിരിക്കുകയായിരുന്നു 32കാരനായ പ്രകാശ്. എന്നാല്‍, നിയമവിരുദ്ധമായ ചടങ്ങിനെ കുറിച്ച് ആരോ ബാലാവകാശ സംരക്ഷണ കമ്മീഷനെ വിവരമറിയിക്കുകയായിരുന്നു. ബാലാവകാശ സംഘം സ്ഥലത്തെത്തി പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ വിവാഹ ചടങ്ങ് നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന്, വിവാഹനിശ്ചയത്തില്‍ നിന്ന് വീട്ടുകാര്‍ പിന്മാറുകയും ചടങ്ങ് റദ്ദാക്കുകയുമായിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷം പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയ പ്രകാശ് മാതാപിതാക്കളെ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ വീടിന് പുറത്തേക്ക് വലിച്ചിഴച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. സംഭവസ്ഥലത്ത് നിന്ന് രക്ഷപെട്ട പ്രകാശ് ഒളിവിലാണ്. ഇയാള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു.  

    Read More »
  • Crime

    ആളില്ലാത്ത വീടിന്റെ പൂട്ട് പൊളിച്ച് മുറിക്കുള്ളില്‍ തീയിട്ട് അജ്ഞാതര്‍; പരാതിയില്ലെന്ന് ‘നല്ലവനായ’ വീട്ടുടമ, അന്വേഷണം

    പത്തനംതിട്ട: വടശ്ശേരിക്കര പേഴുംപാറയില്‍ വീടിന് തീയിട്ട് അജ്ഞാതര്‍. രാജ്കുമാര്‍ എന്നയാളുടെ വീടിന് നേരെയാണ് പുലര്‍ച്ചെ രണ്ട് മണിയോടെ ആക്രമണമുണ്ടായത്. ആക്രമണ സമയം വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. അജ്ഞാതര്‍ വീടിന്റെ പൂട്ട് പൊളിച്ച് അകത്തു കടന്ന ശേഷം മുറിക്കുള്ളില്‍ തീയിടുകയായിരുന്നു. സംഭവത്തില്‍ വീട്ടു ഉപകരണങ്ങള്‍ ഉള്‍പ്പെടെ വീട് ഭാഗികമായി കത്തിനശിച്ചു. വീട്ടുമുറ്റത്തെ ബൈക്കിനും അജ്ഞാതര്‍ തീയിട്ടു. വീട്ടിലെ പട്ടിയുടെ കുര കേട്ട് സമീപവാസികള്‍ എത്തിയപ്പോഴാണ് വീട് കത്തുന്നത് കണ്ട്. ഉടന്‍ തന്നെ തീ അണയ്ക്കാനുള്ള നടപടി സ്വീകരിക്കുകയുമായിരുന്നു. വീട്ടിലുള്ളവര്‍ ആറന്മുളയിലെ ബന്ധു വീട്ടില്‍ പോയിരിക്കുകയായിരുന്നു. അതേസമയം സംഭവത്തില്‍ പരാതിയില്ലെന്നാണ് വീട്ടുടമ രാജ്കുമാര്‍ പറയുന്നത്. ഇതില്‍ ദുരൂഹതയുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. കൂടാതെ ഇയാളുടെ കാര്‍ രണ്ട് മാസം മുന്‍പാണ് തീപിടിച്ചു നശിച്ചിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നാണ് അപകടം എന്നായിരുന്നു പ്രഥമിക നിഗമനം. അന്നും ഇയാള്‍ പരാതി നല്‍കിയിരുന്നില്ല. പേഴുംപാറ പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. മുറിക്കുള്ളില്‍ മണ്ണെണ്ണയുടെ ഗന്ധമുണ്ട്. ഫോറന്‍സിക് സംഘമെത്തി വിശദമായ പരിശോധ…

    Read More »
  • India

    പൂജ കഴിഞ്ഞിറങ്ങവേ ക്ഷേത്രത്തൂണിലിടിച്ച്‌ തകര്‍ന്ന് കാർ

    ചെന്നൈ: ആറ്റുനോറ്റുവാങ്ങിയ കാറിന്റെ പൂജ കഴിഞ്ഞിറങ്ങവേ ക്ഷേത്രത്തൂണിലിടിച്ച്‌ കാർ തകര്‍ന്നതിന്റെ വിഷമത്തിലാണ്  തമിഴ്നാട് കടലൂരിലെ സുധാകർ. കാറിന്റെ എല്ലാ വിഘ്നങ്ങളും മാറ്റാനാണ് ക്ഷേത്രത്തില്‍ പൂജയ്ക്കെത്തിച്ചത്.കുടുംബവും സുഹൃത്തുക്കളും ഒപ്പവുമുണ്ടായിരുന്നു. എന്നാൽ പൂജാ ചടങ്ങുകളൊക്കെ  കഴിഞ്ഞ് വാഹനത്തില്‍ ആദ്യ യാത്രയ്ക്കൊരുങ്ങവേ  സന്തോഷം  സങ്കടത്തിന് വഴി മാറുകയായിരുന്നു. വാഹനമെടുത്തപ്പോള്‍  അറിയാതെ ആക്സിലറേറ്ററില്‍ കാല്‍വെച്ചത് ഇത്തിരി കനത്തിലായിപ്പോയതോടെ  വാഹനത്തിന്റെ നിയന്ത്രണം പോയി. അതേ ക്ഷേത്രത്തിന്റെ തന്നെ തൂണുകളിലേക്ക് വണ്ടി ഇടിച്ചു കയറുകയും ചെയ്തു. കടലൂർ ജില്ലയിലെ ശ്രീമുഷ്നം ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം.

    Read More »
Back to top button
error: