Month: May 2024
-
Kerala
ഓണ്‍ലൈൻ തട്ടിപ്പിലൂടെ ലക്ഷങ്ങള്‍ തട്ടിയെടുത്ത അബ്ദുള്‍ റോഷന്റെ പക്കല്‍ 40000 സിം കാര്‍ഡും 180 മൊബൈല്‍ ഫോണുകളും ബയോമെട്രിക് സ്‌കാനറുകളും
മലപ്പുറം: ഓണ്‍ലൈൻ തട്ടിപ്പിലൂടെ ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഘത്തിലെ മുഖ്യകണ്ണി പിടിയിലായി.ഇന്ത്യയ്ക്കകത്തും പുറത്തുമായി നിരവധി ഓണ്‍ലൈൻ തട്ടിപ്പുകള്‍ നടത്തിയ സംഘത്തിലെ പ്രധാനിയായ അബ്ദുള്‍ റോഷൻ(46) എന്നയാളാണ് പിടിയിലായത്. മടിക്കേരിയില്‍ സ്വകാര്യ മൊബൈല്‍ കമ്ബനിയുടെ വിതരണക്കാരനാണ് പ്രതി. ഇയാളുടെ പക്കല്‍ നിന്നും 40000 സിം കാർഡുകള്‍, 150 മൊബൈല്‍ ഫോണുകള്‍, ബയോമെട്രിക് സ്‌കാനറുകള്‍ എന്നിവ കണ്ടെത്തിയിട്ടുണ്ട്. ലക്ഷക്കണക്കിന് രൂപയാണ് റോഷൻ തട്ടിയെടുത്തതെന്നാണ് വിവരം. സംഘത്തിലെ മറ്റു പ്രതികളെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. നിക്ഷേപ തട്ടിപ്പ് നടത്തുന്ന സംഘത്തിന് സിം കാർഡ് നല്‍കുകയാണ് പ്രതി ചെയ്തതെന്ന് പൊലീസ് പറയുന്നു. മടിക്കേരി പൊലീസും ഇയാള്‍ക്കെതിരെ തട്ടിപ്പ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പൊലീസ് പിടിച്ചെടുത്തതില്‍ നിലവില്‍ ആക്റ്റീവായ 1500 സിം കാർഡുകളുണ്ട്. ഇതിന് പുറമെ ആക്ടീവാക്കാനുള്ള 2000 സിം കാർഡുകളും കണ്ടെത്തിയിട്ടുണ്ട്. ഒരു സിമ്മിന് 50 രൂപ വീതം വാങ്ങിയാണ് റോഷൻ സിം കാർഡ് നിക്ഷേപ തട്ടിപ്പ് സംഘത്തിന് നല്‍കിയതെന്നാണ് വിവരം. ഈ സിം കാർഡുകള്‍ ഇട്ടാല്‍…
Read More » -
Travel
സഞ്ചാരികൾക്ക് സന്തോഷ വാർത്ത: ശ്രീലങ്കയിലും തായ്‌ലാൻഡിലും പോകാൻ ഇപ്പോൾ വിസ വേണ്ട
ശ്രീലങ്കയിലേയ്ക്കും തായ്ലാൻഡിലേയ്ക്കും പോകാൻ കാത്തിരിക്കുന്ന സഞ്ചാരികൾക്ക് സുവർണാവസരം. മെയ് മാസം 31 വരെ ഇന്ത്യക്കാർക്ക് ശ്രീലങ്കയിലേയ്ക്കു പ്രവേശിക്കാൻ വിസയുടെ ആവശ്യമില്ല. ചൈന, റഷ്യ, ജപ്പാൻ, മലേഷ്യ, തായ്ലൻഡ്, ഇന്തൊനേഷ്യ എന്നീ രാജ്യങ്ങളിലെ സഞ്ചാരികൾക്കും വിസാരഹിത പ്രവേശനം അനുവദിച്ചിട്ടുണ്ട്. ശ്രീലങ്കയിലേയ്ക്കുള്ള ടൂറിസം ഒഴുക്ക് ത്വരിതപ്പെടുത്തുകയാണ് ലക്ഷ്യം. തായ്‌ലാൻഡിലേയ്ക്ക് 2024 നവംബർ 11 വരെ ഇന്ത്യക്കാർക്ക് വിസയില്ലാതെ വരാൻ അനുമതി നൽകിയിട്ടുണ്ട്. ഈ പദ്ധതി കഴിഞ്ഞവർഷം മുതൽക്ക് നടപ്പാക്കിയതാണ്. ഇതിനു ശേഷം ഇന്ത്യയിൽ നിന്നുള്ള ടൂറിസ്റ്റുകളുടെ എണ്ണത്തിൽ വലിയ വർദ്ധന വന്നിട്ടുണ്ട്. വിസയില്ലാതെ സഞ്ചാരികൾക്ക് 30 ദിവസം വരെ ശ്രീലങ്കയിൽ തങ്ങാൻ സാധിക്കും. കഴിഞ്ഞവർഷം ഒക്ടോബറിലാണ് ശ്രീലങ്ക ആദ്യമായി വിസയില്ലാത്ത യാത്രകൾ അനുവദിച്ചത്. ഈ അനുമതിയുടെ തീയതി നീട്ടുകയാണ് ഇപ്പോൾ ചെയ്തിരിക്കുന്നത്. ശ്രീലങ്കയിൽ ഭീകരാക്രമണം നടന്നതിനു ശേഷം ടൂറിസം മേഖല വലിയ ഇടിവ് നേരിടുകയാണ്. ഈ പ്രശ്നത്തെ നേരിടുന്നതിനാണ് പുതിയ സൗജന്യങ്ങൾ അവതരിപ്പിക്കുന്നത്. ശ്രീലങ്കയിലെ ടൂറിസ്റ്റുകളിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണ്. 2023ൽ 14.8…
Read More » -
Crime
അനന്തപുരിയിൽ അധോലോകം അഴിഞ്ഞാടുന്നു: തലസ്ഥാനത്ത് കാറിലെത്തിയ സംഘം യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി
ഭരണാധിപന്മാരും പൊലീസ് മേധാവികളും ഉദ്യോഗസ്ഥ പ്രമുഖരും വിരാചിക്കുന്ന അനന്തപുരിയിൽ അധോലോകം അഴിഞ്ഞാടുന്നു. തിരുവനന്തപുരം നഗരകവാടമായ കരമനയില്‍ കാറിലെത്തിയ സംഘം യുവാവിനെ കമ്പിവടി കൊണ്ടു തലയ്ക്കടിച്ചും കല്ലുകൊണ്ട് ഇടിച്ചും ക്രൂരമായി കൊലപ്പെടുത്തി. കരമന സ്വദേശി അഖില്‍ (22) ആണ് കൊല്ലപ്പെട്ടത്. ബാറില്‍വെച്ചുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കഴിഞ്ഞ ആഴ്ച ബാറില്‍വെച്ച് അഖിൽ ചിലരുമായി തര്‍ക്കവും സംഘര്‍ഷവുമുണ്ടായിരുന്നു. ഇന്നലെ (വെള്ളി) വൈകീട്ട് അഞ്ചര മണിയോടെ ഇന്നോവ കാറിലെത്തിയ സംഘം കമ്പിവടികൊണ്ട് തലയ്ക്കടിച്ച ശേഷം ശരീരത്തില്‍ കല്ലെടുത്തിട്ടാണ് ആക്രമിച്ചത്. അക്രമികൾ ഹോളോബ്രിക്‌സ് അടക്കം കരുതിയിരുന്നു. മുന്‍കൂട്ടി ഗൂഢാലോചന ചെയ്തുള്ള കൊലപാതകമാണെന്നാണ് പൊലീസ് പറയുന്നത്. ഹോളോബ്രിക്‌സുകൊണ്ട് തലയ്ക്കടക്കം അടിയേറ്റിറ്റുണ്ട്. തലയ്‌ക്കേറ്റ പരിക്കാണ് മരണകാരണം. തലയോട്ടി പിളര്‍ന്ന നിലയിലാണ് അഖിലിനെ ആശുപത്രിയില്‍ എത്തിച്ചത്. മത്സ്യക്കച്ചടവം നടത്തുന്ന ആളാണ് അഖില്‍. കരമന അനന്ദു വധക്കേസ് പ്രതി അനന്തു കൃഷ്ണന്റെ നേതൃത്വത്തിലാണു ആക്രമണം നടന്നതെന്നു പൊലീസ് പറയുന്നു. ആക്രമണം നടക്കുമ്പോൾ പരിസരത്ത് കുട്ടികളടക്കം ഉണ്ടായിരുന്നു. പ്രതികള്‍ക്കായി തിരച്ചില്‍…
Read More » -
NEWS
കനിവ് കാട്ടുന്നവൻ അപരൻ്റെ പ്രാര്‍ത്ഥനയില്‍ ഇടം നേടും, അതിൽ പരം മഹത്വം മറ്റെന്തുണ്ട്
വെളിച്ചം പ്രകൃതിദുരന്തത്തിന് ശേഷം ഉദ്യോഗസ്ഥന്‍ അവശിഷ്ടങ്ങള്‍ മാറ്റുകയാണ്. തകര്‍ന്നുവീണ സ്വന്തം വീടുനടുത്തിരുന്ന് ഒരാള്‍ പൊട്ടിക്കരയുന്നു. ഏറെ നേരത്തെ തിരച്ചിലിനൊടുവില്‍ അയാളുടെ മകളുടെ മൃതദേഹം കിട്ടി. ആ ശരീരത്തില്‍ നിറയെ സ്വര്‍ണ്ണാഭരണങ്ങള്‍ ഉണ്ടായിരുന്നു. “ഇതെല്ലാം എടുത്തോളൂ…” ഉദ്യോഗസ്ഥന്‍ അയാളോട് പറഞ്ഞു. അയാൾ നിഷേധാർത്ഥത്തിൽ തലയാട്ടി: ” എനിക്കാവശ്യമില്ല ഇതൊന്നും, ഇതെല്ലാം നിങ്ങള്‍ തന്നെ എടുത്തോളൂ..” എന്തിനാണ് തനിക്കിതെല്ലാം…? വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉരുള്‍പൊട്ടലില്‍ ഒഴുകിവന്ന ശരീരങ്ങളില്‍ നിന്നും താൻ സ്വന്തമാക്കിയാതാണല്ലോ ഈ ആഭരണങ്ങൾ എന്നയാൾ കുറ്റബോധത്തോടെ ഓർത്തു. അന്ന് അവരില്‍ പലര്‍ക്കും ജീവനുണ്ടായിരുന്നുവെങ്കിലും താന്‍ അവരെയൊന്നും രക്ഷിക്കാന്‍ ശ്രമിച്ചില്ല. ഇന്ന് ഇതൊന്നും തനിക്ക് ഉപകാരമില്ലാതായിരിക്കുന്നല്ലോ എന്നോർത്തപ്പോൾ അയാളുടെ ഉള്ളു നീറി. ഭ്രാന്തനെപ്പോലെ അയാള്‍ അവിടെ നിന്നും ഓടിപ്പോയി. മറ്റുളളവരുടെ നിവൃത്തികേടിനെ ചൂഷണം ചെയ്യുന്നവരെ നികൃഷ്ടജീവികള്‍ എന്നേ വിളിക്കാനാകൂ.. പ്രതീക്ഷയുടെ അവസാന നാളവും കെടുത്തുമ്പോള്‍ അവര്‍ ദുരന്തത്തില്‍ പെട്ടവരുടെ അവസാനശ്വാസത്തിനുപോലും വിലയിടുകയാണ്. വിജനസ്ഥലത്ത് ഒരാളെ കണ്ടുമുട്ടുമ്പോള്‍, മരുഭൂമിയില്‍ ഒരു ഉറവ പ്രത്യക്ഷപ്പെടുമ്പോള്‍,…
Read More » -
India
തൃപ്പൂണിത്തുറയിലെ വനിതാ ഡോക്ടര്‍ക്ക് 10 ലക്ഷം പോയി, മലപ്പുറം വേങ്ങര സ്വദേശിക്ക് നഷ്ടപ്പെട്ടത് 1.08 കോടി; കേരളത്തിൽ ഓണ്‍ലൈൻ തട്ടിപ്പുകാർ അഴിഞ്ഞാടുന്നു
വ്യാജ സൈബര്‍ കേസില്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി വനിതാ ഡോക്ടറുടെ 9,90,000 രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി. തൃപ്പൂണിത്തുറ ഗവ.ആയുര്‍വേദ കോളജിലെ പ്രൊഫസർ മണ്ടൂര്‍ മരങ്ങാട്ട് മഠത്തില്‍ ഡോ. അഞ്ജലി ശിവറാമന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നാണ് പണം തട്ടിയെടുത്തത്. മുംബൈ പൊലീസാണെന്നും ഡോ.അഞ്ജലി ശിവറാമിന്റെ പേരില്‍ മുംബൈയില്‍ സൈബര്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും തെറ്റിദ്ധരിപ്പിച്ച ശേഷമാണ് തട്ടിപ്പ് നടത്തിയത്. ചെയ്യാത്ത കുറ്റത്തിന് പ്രതി ചേര്‍ക്കപ്പെട്ടതില്‍ ഭയന്നു പോയ ഡോക്ടറില്‍ നിന്നും തട്ടിപ്പുകാര്‍ ബാങ്ക് വിശദാംശങ്ങള്‍ കൈക്കലാക്കി. ബുധനാഴ്ചയാണ് തട്ടിപ്പുകാര്‍ ആദ്യം ബന്ധപ്പെട്ടത്. ഈ രണ്ട് ദിവസം കൊണ്ട് പലപ്പോഴായി ഒ.ടി.പി നമ്പര്‍ കൈക്കലാക്കി 9,90,000 രൂപ തട്ടിയെടുത്തു. ഡോ. അഞ്ജലി ശിവറാമിന്റെ പേരിലുള്ള എസ്.ബി.ഐ പിലാത്തറ ശാഖയിലെ അക്കൗണ്ടില്‍ നിന്നാണ് പണം നഷ്ടമായത്. ഡോക്ടറുടെ പരാതിയില്‍ നവി മുംബൈയിലെ പ്രദീപ് സാവന്തിനും സംഘത്തിനുമെതിരെയാണ് പരിയാരം പൊലീസ് കേസെടുത്തത്. ഓഹരിവിപണിയുടെ വ്യാജ …
Read More » -
Kerala
മെമ്മറി കാര്‍ഡ് കാണാതായ കേസ്: കണ്ടക്ടറെയും സ്റ്റേഷൻ മാസ്റ്ററെയും വിട്ടയച്ചു; യദുവിനെ വീണ്ടും ചോദ്യം ചെയ്യാൻ പോലീസ്
തിരുവനന്തപുരം: ഡ്രൈവർ- മേയർ തർക്കത്തെ തുടർന്ന് കെഎസ്‌ആർടിസി ബസിലെ മെമ്മറി കാർഡ് കാണാതായ സംഭവത്തില്‍ സ്റ്റേഷൻ മാസ്റ്റർ ലാല്‍ സജീവിനെയും കണ്ടക്ടറർ സുബിനെയും പോലീസ് ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു. അതേസമയം ഡ്രൈവർ യദുവിനെ വീണ്ടും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് പോലീസ് തീരുമാനം.ഡ്രൈവര്‍ യദുവിനെ ചോദ്യം ചെയ്യലിനായി പൊലീസ് കമ്മീഷണർ ഓഫീസില്‍ എത്തിച്ചിട്ടുണ്ട്. സംഭവം നടന്ന ദിവസം രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റേഷൻ മാസ്റ്റര്‍ ലാല്‍ സജീവാണെന്നും അതിനാലാണ് അദ്ദേഹത്തെ ചോദ്യം ചെയ്തതെന്നും പൊലീസ് പറയുന്നു. കണ്ടക്ടര്‍ സുബിനെയും സ്റ്റേഷൻ മാസ്റ്റര്‍ ലാല്‍ സജീവിനെയും വിശദമായി ചോദ്യം ചെയ്തു. ഇവരില്‍ സംശയിക്കത്തക്കതായി ഒന്നും തന്നെയില്ലെന്ന് വ്യക്തമായതായും പോലീസ് അറിയിച്ചു. സാഫല്യം കോംപ്ലക്സിലെ ദൃശ്യത്തിൻ്റെ അടിസ്ഥാനത്തിൽ വഴക്ക് നടക്കുമ്പോൾ കണ്ടക്ടര്‍ സുബിൻ ബസിന് വെളിയിലാണുള്ളത്.യാത്രക്കാരും പുറത്തിറങ്ങിയിരുന്നു.ഈ സമയം ബസിൽ ഡ്രൈവർ യദു മാത്രമാണുള്ളത്. ഈ സാഹചര്യത്തിലാണ് ഡ്രൈവർ യദുവിനെ വീണ്ടും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനുള്ള തീരുമാനം.
Read More » -
Kerala
വാഹനത്തിന് മുകളിൽ കല്ല് പതിച്ച് ഷിംലയിൽ മലയാളി സൈനികന് ദാരുണാന്ത്യം
ഷിംല: ഹിമാചല്‍ പ്രദേശില്‍ സൈനിക വാഹനത്തിനു മുകളിലേക്ക് കല്ല് പതിച്ചുണ്ടായ അപകടത്തില്‍ മലയാളി സൈനികന് ദാരുണാന്ത്യം. ഫറോക്ക് ചുങ്കം കുന്നത്ത്‌മോട്ട വടക്കേ വാല്‍ പറമ്ബില്‍ ജയന്റെ മകന്‍ പി.ആദര്‍ശ് (26) ആണു മരിച്ചത്. കരസേന 426 ഇന്‍ഡിപെന്‍ഡന്റ് എന്‍ജിനീയറിങ് കമ്ബനിയില്‍ സൈനികനായ ആദര്‍ശ് സഞ്ചരിച്ച വാഹനത്തിനു മുകളിലേക്ക് മലമുകളില്‍ നിന്ന് കല്ല് ഇടിഞ്ഞു വീഴുകയായിരുന്നു.
Read More » -
India
കെജ്‌രിവാളിന് ജാമ്യം ലഭിച്ചത് ബിജെപിക്കേറ്റ വലിയ തിരിച്ചടി; ഡൽഹിയും പഞ്ചാബും ആംആദ്മി തൂത്തുവാരുമെന്ന് റിപ്പോർട്ട്
ന്യൂഡൽഹി: കേന്ദ്രസര്‍ക്കാര്‍ സര്‍വ സന്നാഹങ്ങളും ഉപയോഗിച്ച് അവര്‍ക്ക് ചെയ്യാവുന്ന രീതിയിലെല്ലാം ശ്രമിച്ചിട്ടും സുപ്രീംകോടതി കെജ്‌രിവാളിന് ജാമ്യം കൊടുത്തത് കേന്ദ്രസര്‍ക്കാരിനും ബിജെപിക്കുമേറ്റ കനത്ത തിരിച്ചടിയാണെന്ന് വിലയിരുത്തൽ. തന്നെ അറസ്‌റ്റ് ചെയ്‌ത ഇഡി നടപടി ചോദ്യം ചെയ്‌താണ് കെജ്‌രിവാള്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഹർജിയില്‍ കെജ്രിവാളിന്റെയും ഇ ഡിയുടെയും വാദം കേട്ട ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പറഞ്ഞത്.കെജ്‌രിവാളിന് എതിരായ ഇഡിയുടെ വാദങ്ങളും കോടതി അംഗീകരിച്ചില്ല. ജൂണ്‍ 1 വരെയാണ് കെജ്‌രിവാളിന് ജാമ്യം അനുവദിച്ചത്.ലോക്സഭാ തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ പങ്കെടുക്കുന്നതിനാണ് ജാമ്യം.ഇതിന് തടയിടുക എന്നതായിരുന്നു ബിജെപിയുടെ ലക്ഷ്യം. നിലവിൽ ഡൽഹിയിലും പഞ്ചാബിലും ആംആദ്മി സർക്കാരാണുള്ളത്.ഡൽഹിയിൽ ഏഴും പഞ്ചാബിൽ പതിമൂന്നും ലോക്സഭാ മണ്ഡലങ്ങളാണുള്ളത്.മേയ് 25ന് ഡല്‍ഹിയിലും ജൂണ്‍1ന് പഞ്ചാബിലും തിരഞ്ഞെടുപ്പ് നടക്കും. നിലവിൽ ഇരു സംസ്ഥാനങ്ങളിലുമായി 20 സീറ്റുകളും ആംആദ്മി തൂത്തുവാരുമെന്നാണ് റിപ്പോർട്ട്. ഇടക്കാല ജാമ്യത്തില്‍ അരവിന്ദ് കേജരിവാള്‍ പുറത്തിറങ്ങുന്നതോടെ ഡല്‍ഹി, പഞ്ചാബ് ലോക്സഭ തിരഞ്ഞെടുപ്പു പ്രചാരണം ഒന്നുകൂടി തിളച്ചു മറിയുമെന്നുറപ്പ്. അതേസമയം…
Read More » -
India
15 സെക്കൻഡ് പൊലീസിനെ മാറ്റിയാല്‍ ഉവൈസിമാര്‍ എവിടെയെന്നറിയാതാവും: ഭീഷണിയുമായി ബിജെപി എം.പി
ഹൈദരാബാദ്: ഉവൈസി സഹോദരങ്ങള്‍ക്കെതിരെ ഭീഷണിയുമായി മഹാരാഷ്ട്രയിലെ ബിജെപി എം.പി നവനീത് കൗർ റാണ. പൊലീസിനെ 15 സെക്കൻഡ് ഡ്യൂട്ടിയില്‍ നിന്ന് മാറ്റിയാല്‍, ഉവൈസി സഹോദരന്മാർ എവിടെ നിന്നാണ് വന്നതെന്നും എവിടേക്ക് പോയി എന്നും അറിയാത്ത അവസ്ഥയുണ്ടാക്കും എന്നാണ് കൗറിന്റെ പരാമർശം. ബിജെപി ഹൈദരാബാദ് സ്ഥാനാർഥി മാധവി ലതയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലായിരുന്നു നവ്നീത് കൗറിന്റെ പ്രസ്താവന. ‘നിങ്ങള്‍ പൊലീസിനെ 15 സെക്കൻഡ് നീക്കിയാല്‍, അവർ എവിടെ നിന്നാണ് വന്നതെന്നും എവിടേക്കാണ് പോയതെന്നും നിങ്ങള്‍ക്ക് മനസിലാക്കാൻ കഴിയില്ല. ഞങ്ങള്‍ക്ക് 15 സെക്കൻഡ് മതി’- എന്നാണ് എഐഎംഐഎം അധ്യക്ഷനും ഹൈദരാബാദ് എം.പിയുമായ അസദുദ്ദീൻ ഉവൈസിക്കും അക്ബറുദ്ദീൻ ഉവൈസിക്കുമെതിരായ തുറന്ന ഭീഷണി. പരാമർശത്തില്‍ കൗറിന് മറുപടിയുമായി ഉവൈസി രംഗത്തെത്തി. തങ്ങള്‍ തയാറാണെന്നും ആരെങ്കിലും തുറന്ന വെല്ലുവിളി നടത്തുകയാണെങ്കില്‍ അങ്ങനെയാവട്ടെ എന്നും അദ്ദേഹം പറഞ്ഞു. ‘ഞാൻ മോദിജിയോട് പറയുന്നു. കൗറിനൊരു 15 സെക്കൻഡ് കൊടുക്കൂ. അല്ലെങ്കില്‍ ഒരു മണിക്കൂർ കൊടുക്കൂ. നിങ്ങളില്‍ മനുഷ്യത്വം അവശേഷിക്കുന്നുണ്ടോ എന്ന് ഞങ്ങളും…
Read More » -
Kerala
മിനിമം വേതനമില്ല; ആശുപത്രികളില്‍ തൊഴില്‍ വകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തിയത് 1810 നിയമലംഘനങ്ങള്‍
തിരുവനന്തപുരം: സംസ്ഥാനത്തെ ആശുപത്രി മേഖലയില്‍ കഴിഞ്ഞ നാലു ദിവസമായി തൊഴില്‍ വകുപ്പ് നടത്തിവന്ന പരിശോധനയില്‍ 1810 നിയമലംഘനങ്ങള്‍ കണ്ടെത്തിയതായി ലേബർ കമ്മീഷണർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. സംസ്ഥാനവ്യാപകമായി 110 ആശുപത്രികളില്‍ നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങള്‍ കണ്ടെത്തിയത്. കേരള ഷോപ്സ് ആന്റ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് നിയമം, മിനിമം വേതന നിയമം, പേയ്മെന്റ് ഓഫ് വേജസ് നിയമം, മെറ്റേണിറ്റി ബെനഫിറ്റ് നിയമം, നാഷണല്‍ ആൻഡ് ഫെസ്റ്റിവല്‍ ഹോളിഡേയ്സ് നിയമം എന്നീ തൊഴില്‍ നിയമങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. 34235 തൊഴിലാളികള്‍ ജോലി ചെയ്യുന്നതില്‍ ഭൂരിപക്ഷം പേർക്കും മിനിമം വേതനം ലഭിക്കുന്നില്ലെന്ന് കണ്ടെത്തി. ഇതിനുപുറമേ 1182 മറ്റു നിയമലംഘനങ്ങളും കണ്ടെത്തിയിട്ടുണ്ട്. തൊഴില്‍ നിയമങ്ങള്‍ അനുശാസിക്കുന്ന സമയപരിധിക്കുള്ളില്‍ നിയമലംഘനങ്ങള്‍ പരിഹരിച്ച് റിപ്പോർട്ട് സമർപ്പിക്കണം. അല്ലാത്തപക്ഷം പ്രോസിക്യൂഷൻ അടക്കമുള്ള കർശന നടപടികള്‍ സ്വീകരിക്കുമെന്നും കമ്മീഷണർ അറിയിച്ചു. റീജിയണല്‍ ജോയിന്റ് ലേബർ കമ്മീഷണർമാർ, ജില്ലാ ലേബർ ഓഫീസർമാർ, അസിസ്റ്റന്റ് ലേബർ ഓഫീസർമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Read More »