KeralaNEWS

മാര്‍ക്കറ്റില്‍ ലഭിക്കുന്ന മാങ്ങ കൃത്രിമമായി പഴുപ്പിച്ചതാണോ; വീട്ടില്‍ തന്നെ പരിശോധിക്കാം

മാമ്ബഴത്തിന്റെ സീസണ്‍ ആണിപ്പോള്‍.വിവിധയിനം മാങ്ങകള്‍  മാർക്കറ്റിൽ ലഭ്യവുമാണ്.എന്നാല്‍ മാർക്കറ്റില്‍ ലഭിക്കുന്ന മാങ്ങകളിലേറെയും കൃത്രിമമായി പഴുപ്പിച്ചവയാണ്.

പറിച്ചെടുത്ത മാമ്ബഴങ്ങള്‍ പഴുപ്പിക്കുന്നതിനായി വൈക്കോലിനിടയില്‍ വച്ച്‌ പഴുപ്പിക്കുന്നതടക്കം പ്രകൃതിദത്തമായ മാർഗങ്ങള്‍ ഏറെയുണ്ടെങ്കിലും രാസവസ്തുക്കള്‍ ഉപയോഗിച്ച്‌ കൃത്രിമമായി പഴുപ്പിക്കുന്ന പഴങ്ങളാണ് ഇന്ന് വിപണിയിലേറെയും ലഭിക്കുന്നത്.

കാല്‍സ്യം കാർബണേറ്റ് അടക്കം രാസവസ്തുക്കള്‍ ഉപയോഗിച്ചാണ് മാമ്ബഴങ്ങള്‍ പഴുപ്പിക്കുന്നത്. ഇത് പുറത്ത് വിടുന്ന അസറ്റിലീൻ വാതകം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കും. മാർക്കറ്റില്‍ നിന്ന് വാങ്ങുന്ന മാമ്ബഴങ്ങള്‍ കൃത്രിമമായി പഴുപ്പിച്ചതാണോ എന്ന് പരിശോധിക്കുന്നതിനുള്ള ചില നുറുങ്ങു വഴികളാണ് ഇവിടെ പങ്ക് വയ്ക്കുന്നത്.

Signature-ad

നിങ്ങളുടെ കയ്യിലുള്ള മാമ്ബഴം വെള്ളത്തില്‍ ഇട്ടു നോക്കുക എന്നതാണ് ആദ്യ വഴി. കൃത്രിമമായി പഴുപ്പിച്ച മാമ്ബഴങ്ങള്‍ ആണെങ്കില്‍ അവ പൊങ്ങി നില്‍ക്കുമെന്നും പ്രകൃതിദത്തമായ പഴമാണെങ്കില്‍ അവ വെള്ളത്തില്‍ താഴ്ന്നു നില്‍ക്കും എന്നുമാണ് വിദഗ്ധർ പറയുന്നത്. ഈ പരിശോധനയ്ക്ക് ചെറിയ പരിധിയും ഉണ്ട്. കാരണം ചിലയിനം മാങ്ങകള്‍ സാന്ദ്രത കുറഞ്ഞതും വെള്ളത്തില്‍ പൊങ്ങി നില്‍ക്കാൻ സാധ്യതയുള്ളതുമാണ്. അതുകൊണ്ടുതന്നെ റീ ചെക്ക് ചെയ്യേണ്ടത് അത്യാവശ്യമാണ്.

മാമ്ബഴം കൃത്രിമമായി പഴുപ്പിച്ചതാണോ എന്നറിയുന്നത് അതിന്റെ തൊലി പരിശോധിക്കുകയാണ് മറ്റൊരു വഴി. കൃത്രിമമായി പഴുപ്പിച്ച മാമ്ബഴങ്ങള്‍ക്ക് എല്ലായിടത്തും കടുത്ത നിറമായിരിക്കും. കടും മഞ്ഞ, കടും ഓറഞ്ച് നിറത്തില്‍ കാണുന്ന മാമ്ബഴങ്ങള്‍ കൃത്രിമമായി പഴുപ്പിച്ചതാകാൻ സാധ്യതയുണ്ട്. അതുപോലെ ചില അവസരങ്ങളില്‍ പഴുപ്പിക്കാനായി ഉപയോഗിക്കുന്ന രാസവസ്തുക്കളുടെ തിളക്കവും തൊലിയില്‍ നമുക്ക് കണ്ടുപിടിക്കാൻ പറ്റും.

മാങ്ങ കൃത്രിമമായി പഴുപ്പിച്ചതാണോ എന്നറിയുന്നതിനുള്ള മറ്റൊരു മാർഗമാണ് അതിന്റെ ഗന്ധം പരിശോധിക്കുക എന്നത്. സ്വാഭാവികമായി പഴുത്ത മാമ്ബഴങ്ങള്‍ക്ക് മാങ്ങയുടെ മണം തന്നെയായിരിക്കും ഉണ്ടാവുക. എന്നാല്‍ കൃത്രിമമായി പഴുപ്പിച്ചവയില്‍ രാസവസ്തുക്കളുടെ ഗന്ധം ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത് പരിശോധിച്ചും നമുക്ക് ഇത്തരം മാമ്ബഴങ്ങളെ തിരിച്ചറിയാവുന്നതാണ്.

കൃത്രിമമായി പഴുപ്പിച്ച മാമ്ബഴങ്ങളില്‍ കോശ ഭിത്തിയുടെ തകർച്ച കാരണം അതിന്റെ തൊലിയുടെയും മറ്റും ദൃഢത നഷ്ടപ്പെട്ടതായി കാണാം. അതുകൊണ്ടുതന്നെ തൊലി ആവശ്യത്തിലധികം നേർത്തതാണോ എന്ന് പരിശോധിച്ചും നമുക്ക് ഇത്തരം മാമ്ബഴങ്ങളെ തിരിച്ചറിയാവുന്നതാണ്.

Back to top button
error: