ചെന്നൈ: ആറ്റുനോറ്റുവാങ്ങിയ കാറിന്റെ പൂജ കഴിഞ്ഞിറങ്ങവേ ക്ഷേത്രത്തൂണിലിടിച്ച് കാർ തകര്‍ന്നതിന്റെ വിഷമത്തിലാണ് തമിഴ്നാട് കടലൂരിലെ സുധാകർ.
കാറിന്റെ എല്ലാ വിഘ്നങ്ങളും മാറ്റാനാണ് ക്ഷേത്രത്തില്‍ പൂജയ്ക്കെത്തിച്ചത്.കുടുംബവും സുഹൃത്തുക്കളും ഒപ്പവുമുണ്ടായിരുന്നു. എന്നാൽ പൂജാ ചടങ്ങുകളൊക്കെ കഴിഞ്ഞ് വാഹനത്തില്‍ ആദ്യ യാത്രയ്ക്കൊരുങ്ങവേ സന്തോഷം സങ്കടത്തിന് വഴി മാറുകയായിരുന്നു.
വാഹനമെടുത്തപ്പോള്‍ അറിയാതെ ആക്സിലറേറ്ററില്‍ കാല്‍വെച്ചത് ഇത്തിരി കനത്തിലായിപ്പോയതോടെ വാഹനത്തിന്റെ നിയന്ത്രണം പോയി. അതേ ക്ഷേത്രത്തിന്റെ തന്നെ തൂണുകളിലേക്ക് വണ്ടി ഇടിച്ചു കയറുകയും ചെയ്തു.
കടലൂർ ജില്ലയിലെ ശ്രീമുഷ്നം ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം.