Month: May 2024

  • NEWS

    (no title)

    ഡീഗോ മാറഡോണയ്‌ക്ക് ലഭിച്ച ഗോള്‍ഡന്‍ ബോള്‍ ട്രോഫി ലേലത്തില്‍ വയ്‌ക്കുന്നതിനെതിരേ ബന്ധുക്കള്‍ നിയമ നടപടിക്ക്‌ ബ്യൂണസ്‌ അയേഴ്‌സ്: അര്‍ജന്റീനയുടെ അന്തരിച്ച ഇതിഹാസ താരം ഡീഗോ മാറഡോണയ്‌ക്ക് ലഭിച്ച ഗോള്‍ഡന്‍ ബോള്‍ ട്രോഫി ലേലത്തില്‍ വയ്‌ക്കുന്നതിനെതിരേ ബന്ധുക്കള്‍ നിയമ നടപടിക്ക്‌. അര്‍ജന്റീന 1986 ഫുട്‌ബോള്‍ ലോകകപ്പില്‍ ജേതാക്കളായതോടെ ലഭിച്ചതാണ്‌ ഗോള്‍ഡന്‍ ബോള്‍ ട്രോഫി. വര്‍ഷങ്ങളോളം കാണാതായ ട്രോഫി അടുത്തിടെയാണു കണ്ടെടുത്തത്‌. ഫ്രഞ്ച്‌ തലസ്‌ഥാനമായ പാരീസിലെ ഔഗസ്‌റ്റ്സ്‌ ഓഷന്‍ ഹൗസില്‍ ലേലം നടത്താനാണു തീരുമാനിച്ചത്‌.   മോഷണം പോയിരുന്ന ട്രോഫി നിലവിലെ ഉടമസ്‌ഥനു ലേലത്തില്‍ വയ്‌ക്കാന്‍ അവകാശമില്ലെന്നാണു മാറഡോണയുടെ ബന്ധുക്കളുടെ വാദം. മാറഡോണയുടെ പെണ്‍മക്കളുടെ നിര്‍ദേശ പ്രകാരം നാന്റെറെ ജൂഡിഷ്യല്‍ കോര്‍ട്ടില്‍ അപ്പീല്‍ നല്‍കിയതായി അഭിഭാഷകനായ ഗൈല്‍സ്‌ മോറിയു പറഞ്ഞു. 1986 ല്‍ ഷാംസ്‌ എലീസിലെ ലിഡോ കാബ്‌റെറ്റില്‍ നടന്ന ചടങ്ങിലാണു മാറഡോണയ്‌ക്ക് ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ ട്രോഫി ലഭിച്ചത്‌. വൈകാതെ ട്രോഫി കാണാതായി. ഒട്ടേറെ ഊഹാപോഹങ്ങള്‍ ഇതുമായി ബന്ധപ്പെട്ടു പ്രചരിച്ചു.…

    Read More »
  • Health

    10 വർഷത്തിലേറെ ആയസ്സു വർദ്ധിപ്പിക്കാം, ഈ 5 മികച്ച ജീവിതശൈലികൾ പിൻതുടരൂ

    ഈ 5 മികച്ച ജീവിതശൈലികൾ പിൻതുടർന്നാൽ 10 വര്‍ഷത്തിലേറെ നമ്മുടെ ജീവിതം നീട്ടാനാകുമെന്ന് യു.എസ് ആരോഗ്യ വിദഗ്ദ്ധര്‍ നടത്തിയ ചില പ്രധാന പഠനങ്ങള്‍ പറയുന്നു. ആരോഗ്യകരമായ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിക്കുക, പതിവായി വ്യായാമം ചെയ്യുക, മിതമായി മാത്രം മദ്യപാനം, പുകവലി ശീലമാക്കാതിരിക്കുക, ആരോഗ്യമുള്ള ശരീരഭാരം നിലനിര്‍ത്തുക ഇവയാണ് ആയുസ്സ് കൂട്ടാനുള്ള 5 ജീവിതശൈലികള്‍. ജേര്‍ണല്‍ സര്‍ക്കുലേഷനില്‍ പ്രസിദ്ധീകരിച്ച ലേഖനപ്രകാരം ഈ ജീവിതശൈലികളിലൂടെ 50 വയസ്സ് വരെ പ്രായമായ സ്ത്രീകള്‍ക്ക് 14 വര്‍ഷം വരെയും പുരുഷന്മാര്‍ക്ക് 12 വര്‍ഷം വരെയും നീട്ടികിട്ടുമെന്നാണ് പറയുന്നത്. 79,000 സ്ത്രീകളിലും 44,300 പുരുഷന്മാരിലും 2 മുതല്‍ 4 വര്‍ഷം വരെ കൂടുമ്പോള്‍ യു.എസ് ആരോഗ്യ വിദഗ്ദ്ധര്‍ നടത്തിയ ഗവേഷണ പ്രകാരമാണ് ഇത് തെളിയിച്ചിരിക്കുന്നത്. ആരോഗ്യകരമായ ഈ 5 ശീലങ്ങള്‍ പിന്തുടരുന്നവരില്‍ 74 ശതമാനം ആളുകള്‍ അധികകാലം ജീവിച്ചിരുന്നതായും പഠനത്തില്‍ പറയുന്നു.

    Read More »
  • India

    പ്രധാനമന്ത്രിക്ക് വീടും കാറും ഇല്ല, രാജീവ് ചന്ദ്രശേഖറിന് വാഹനം 30 വർഷം മുൻപ് 10,000 രൂപയ്ക്ക് വാങ്ങിയ ബൈക്ക് മാത്രം: രാജ്യത്തെ ഏറ്റവും ധനികനായ സ്ഥാനാർഥി ഇവിടെയുണ്ട്; ഞെട്ടിക്കുന്ന ആസ്തിയുള്ള സ്ഥാനർത്ഥി ആരാണ്…?

    പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്  സ്വന്തമായി വീടോ കാറോ ഇല്ല. കൈവശം വെറും 52,920 രൂപ. ആകെ ആസ്തി 3.02 കോടി രൂപ. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന് വാഹനമായി ആകെയുള്ളത് 30 വര്‍ഷം മുന്‍പ് 10,000 രൂപയ്ക്കു വാങ്ങിയ 1942 മോഡല്‍ ബൈക്ക് മാത്രം…! രാഹുല്‍ ഗാന്ധിക്കും സ്വന്തമായി വാഹനമില്ല. കയ്യിലുള്ളത് 55,000 രൂപ. ഡെല്‍ഹിയിലെ രണ്ടു ബാങ്കുകളിലായി 26,25,157 രൂപയുടെ നിക്ഷേപമുണ്ട്. ഡല്‍ഹി ഗുരുഗ്രാമില്‍ 5,838 ചതുരശ്ര അടി വിസ്തീർണമുള്ള ഒരു വാടകക്കെട്ടിടവുമുണ്ട്. മ്യൂച്ചല്‍ ഫണ്ട്, വിവിധ കമ്പനികളിലെ ഓഹരി നിക്ഷേപങ്ങള്‍ എന്നിവയുള്‍പ്പെടെ ആകെ 9,24,59,264 രൂപയുടെ ആസ്തിയുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിൽ രാജ്യത്തെ ഏറ്റവും ധനികനായ സ്ഥാനാർഥി ആന്ധ്രാപ്രദേശിലാണ്.  ഗുണ്ടൂർ ലോക്സഭാ മണ്ഡലത്തിലെ ടിഡിപി സ്ഥാനാർഥി ഡോ. പേമ്മസാനി ചന്ദ്രശേഖറാണ് രാജ്യത്തെ ഏറ്റവും ധനികനാറയ സ്ഥാനാർഥി. 5,705 കോടി രൂപയുടെ ആസ്തിയാണ് പേമ്മസാനി ചന്ദ്രശേഖറിനുള്ളത്. 5,598 കോടി രൂപ ജംഗമ ആസ്തികളും 106 കോടി രൂപ സ്ഥാവര സ്വത്തുക്കളും അടങ്ങുന്നതാണ് പേമ്മസാനി…

    Read More »
  • India

    ‘ഗൂഗിള്‍ അമ്മായി’ ചതിച്ചു, തെറ്റായ വഴിയില്‍ കാര്‍ ഓടിച്ച്  7 പേരെ ഇടിച്ച യുവതി അറസ്റ്റില്‍

        ഗൂഗിള്‍ മാപ്പിട്ട് തെറ്റായ വഴിയിലൂടെ വാഹനം ഓടിച്ച് ഏഴുപേരെ ഇടിച്ച കേസിൽ യുവതി അറസ്റ്റില്‍. ചെന്നെ അശോക് നഗറിനു സമീപം നടന്ന സംഭവത്തില്‍ ഉത്തര്‍പ്രദേശ് സ്വദേശി വൈശാലി പാട്ടീലാണ് അറസ്റ്റിലായത്. മാരിയപ്പന്‍ എന്നയാളുടെ വീട്ടിലേക്കാണ് യുവതി ഗൂഗിള്‍മാപ്പ് തെറ്റി  വാഹനം ഓടിച്ച് കയറ്റിയത്. മാരിയപ്പന്റെ വീട്ടില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ക്കാണ് അപകടത്തില്‍ പരുക്കേറ്റത്. വീടിനുള്ളില്‍ ഇടമില്ലാത്തതിനാല്‍ പുറത്ത് പായ വിരിച്ച് ഉറങ്ങുകയായിരുന്ന അതിഥികള്‍ക്കിടയിലേക്ക് വൈശാലി ഓടിച്ച കാര്‍ വഴിതെറ്റിവന്ന് അതിവേഗത്തില്‍ ഇടിച്ചു കയറുകയായിരുന്നു. നാലു സ്ത്രീകള്‍ ഉള്‍പ്പെടെ ഏഴുപേര്‍ക്കാണ് പരുക്കേറ്റത്. ഇവരെ ഉടന്‍ തന്നെ തൊട്ടടുത്ത റോയപ്പേട്ട ആശുപത്രിയിലേക്ക് മാറ്റി.ഏഴുപേരുടെയും കാലുകളില്‍ ക്ഷതമേറ്റതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. വൈശാലി വന്നത് ചെന്നൈയിലെ ബന്ധുവീട്ടിലേക്കായിരുന്നു. പക്ഷേ ഗൂഗിള്‍ മാപ്പിട്ടപ്പോൾ വഴി തെറ്റി. ഗിണ്ടി ട്രാഫിക് പോലീസ് അറസ്റ്റ് ചെയ്ത വൈശാലിക്കു നേരെ അശ്രദ്ധമായി വാഹനമോടിക്കല്‍ അതിവേഗം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

    Read More »
  • Kerala

    സ്കൂൾ കെട്ടിടം ചോരുന്നു എന്ന പരാതിയുമായി 8 വയസ്സുകാരി അൻഷിക വിദ്യാഭ്യാസ മന്ത്രിക്കു മുന്നിൽ, പുതിയ കെട്ടിടം ഉറപ്പു നൽകി മന്ത്രി ശിവൻകുട്ടി

      8 വയസ്സുകാരിയായ അൻഷിക ആനാട് പഞ്ചായത്തിലെ രാമപുരം ഗവൺമെൻ്റ് സ്കൂളിലെ 4-ാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ്. കേരള സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ‘കിളിക്കൂട്ടം’ അവധിക്കാല ക്യാമ്പിൽ എത്തിയ മന്ത്രി ശിവൻകുട്ടിക്കു മുമ്പിൽ അൻഷിക  ഒരു പരാതിയുമായിട്ടാണ് എത്തിയത്: “സർ എൻ്റെ പേര് അൻഷിക, ഞാൻ രാമപുരം ഗവൺമെൻ്റ് സ്കൂളിലെ നാലാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ്. എൻ്റെ  സ്കൂളിൻ്റെ പഠന നിലവാരം മികച്ചതാണ്. പക്ഷേ വർഷങ്ങളോളം പഴക്കമുള്ള ഓടുമേഞ്ഞ സ്കൂൾ കെട്ടിടം ചോരുന്നുണ്ട്…” അൻഷിക ഇങ്ങനെയാണ് തന്റെ പരാതി  അവതരിപ്പിച്ചത്. സ്കൂളിന്റെ അവസ്ഥ മോശമാണെന്ന കാര്യം തന്റെ ശ്രദ്ധയിൽ പെട്ടിട്ടല്ലോ എന്ന് ആത്മഗതം ചെയ്ത മന്ത്രി മോളുടെ സ്കൂളിന് പുതിയ കെട്ടിടം വേണ്ടേ എന്ന് ചോദിച്ചു. “വേണം, പക്ഷെ എന്ത് ചെയ്യണമെന്ന് എനിക്കറിയില്ല.”  അൻഷിക നിഷ്കളങ്കമായി മറുപടി പറഞ്ഞു. “സ്കൂൾ അധികൃതരോട് ഒരു അപേക്ഷ തരാൻ പറ മോളെ, അടുത്ത മാസം പുതിയ കെട്ടിടത്തിൻ്റെ നിർമ്മാണത്തിനുള്ള ഉത്തരവു നൽകാം…” മന്ത്രി ഉറപ്പ്…

    Read More »
  • Kerala

    നെടുങ്കണ്ടത്ത് വീട്ടമ്മ ജീവനൊടുക്കിയ സംഭവം: പ്രതിഷേധം ഇരമ്പുന്നു, പൊലീസുകാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് എം.എം മണി എംഎൽഎ

       ഇടുക്കി നെടുങ്കണ്ടത്ത് ജപ്തി നടപടികൾക്കിടെ വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തിൽ വ്യാപക പ്രതിഷേധം. നീതി കിട്ടുന്നിടം വരെ സമരപരിപാടികളുമായി മുന്നോട്ടു പ്രാകാനാണ് ‘ഷീബ ദിലീപ് ആക്ഷൻ കൗൺസിൽ’ തീരുമാനം.  പൊലീസുകാർക്കെതിരെ രൂക്ഷ വിമർശനമാണ് എം.എം മണി എംഎൽഎ നടത്തിയത്. പൊലീസ് ഉദ്യോഗസ്ഥർ നടത്തിയത് ഗുണ്ടാ പണിയെന്നും അവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും ബാങ്ക് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായത് ഗുരുതര വീഴ്ചയാണന്നും  എം .എം മണി തുറന്നടിച്ചു.  ആക്ഷൻ കൗൺസിൽ നെടുങ്കണ്ടം സൗത്ത് ഇന്ത്യൻ ബാങ്കിന് മുൻപിലേക്ക് നടത്തിയ ധർണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം എൽ എ.  ജപ്തി നടപടിയ്ക്കിടെ വീട്ടമ്മ ആത്മഹത്യ ചെയ്തിട്ട് ആഴ്ചകൾ പിന്നിട്ടിട്ടും ബാങ്ക് അധികൃതർ ചർച്ച നടത്താൻ പോലും തയ്യാറാകാത്ത സാഹചര്യത്തിലാണ്  ആക്ഷൻ കൗൺസിൽ രൂപീകരിച്ച് സമരപരിപാടികൾക്ക് തുടക്കം കുറിച്ചത്. സംഭവത്തിൽ അടിയന്തര അന്വേഷണം നടത്തി കുറ്റക്കാരായവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് നെടുങ്കണ്ടത്തെ സൗത്ത് ഇന്ത്യൻ ബാങ്ക് ബ്രാഞ്ചിന് മുന്നിൽ നടന്ന ധർണ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് ഉടുമ്പൻചോല എംഎൽഎ…

    Read More »
  • Kerala

    എം സി കട്ടപ്പന: കലയുടെ കളരിയിൽ കരം പിടിച്ചു നടത്തിച്ച പ്രിയപ്പെട്ട പപ്പാ

    ഓർമ്മ കെ.സി ജോർജ് കട്ടപ്പന      കലാകാരൻ സ്വയം രേഖപ്പെടുത്തുന്നതിനൊപ്പം ഒരു നാടിനെയും അടയാളപ്പെടുത്തുന്നു.  ഇവിടെ പറയുന്നത് കട്ടപ്പന എന്ന മലയോര ഗ്രാമത്തെ കേരളത്തിൽ ആദ്യമായി പ്രസിദ്ധം ചെയ്ത കലാകാരനെ കുറിച്ചാണ്. എം സി കട്ടപ്പന (മങ്ങാട്ട് ചാക്കോ മകൻ ചാക്കോ) എന്ന അഭിനയ പ്രതിഭയെക്കുറിച്ച്. ഹൈറേഞ്ചിൽ അറിഞ്ഞതും അറിയാത്തതുമായ നിരവധി കലാകാരന്മാർ ഉണ്ടെങ്കിലും കളിക്കാവിള മുതൽ മഞ്ചേശ്വരം വരെ കട്ടപ്പന എന്നൊരു പേര് ഉയർന്നു കേട്ടത് എം.സി കട്ടപ്പന എന്ന കലാകാരൻ മുഖേനയാണ്. കേരളം മുഴുവൻ അറിഞ്ഞ കട്ടപ്പനയുടെ ആദ്യത്തെ കലാകാരൻ. എന്നോട് പലരും ചോദിക്കും: ‘നിങ്ങൾ എങ്ങനെ നാടകക്കാരനായി ‘ എന്ന്.  അതിനുള്ള ഉത്തരമാണ് എംസി കട്ടപ്പന. എൻ്റെ ഏറ്റവും അടുത്ത ചങ്ങാതി ബോബന്റെ പപ്പാ എന്ന നിലയിൽ ഞങ്ങൾ കൂട്ടുകാർക്കെല്ലാം എം സി പപ്പയായിരുന്നു, ഒപ്പം എനിക്ക് നാടക വഴികാട്ടിയും. എൻ്റെ സാഹിത്യ കുത്തിക്കുറിക്കലുകളെ പ്രോത്സാഹിപ്പിച്ച ആദ്യത്തെ വ്യക്തിയും അദ്ദേഹമായിരുന്നു. ഏതോ ഒരു ലിറ്റിൽ മാഗസിൻ…

    Read More »
  • Crime

    കളമശ്ശേരിയില്‍ വിദ്യാര്‍ഥികള്‍ക്ക് നേരേ നഗ്‌നതാപ്രദര്‍ശനം; വൈക്കംകാരനായ പോലീസുകാരന്‍ അറസ്റ്റില്‍

    കൊച്ചി: വിദ്യാര്‍ഥികള്‍ക്ക് നേരേ നഗ്‌നതാപ്രദര്‍ശനം നടത്തിയെന്ന പരാതിയില്‍ പോലീസുകാരന്‍ അറസ്റ്റില്‍. എറണാകുളം റൂറല്‍ എ.ആര്‍. ക്യാമ്പിലെ പോലീസുകാരനായ വൈക്കം സ്വദേശി അനന്തനുണ്ണിയെയാണ് കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. കളമശ്ശേരി കുസാറ്റ് കാംപസിന് സമീപം അനന്തനുണ്ണി വിദ്യാര്‍ഥികള്‍ക്ക് നേരേ നഗ്‌നതാപ്രദര്‍ശനം നടത്തിയെന്നാണ് പരാതി. സംഭവത്തില്‍ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തിയാണ് പോലീസുകാരെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഇയാളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. പോലീസുകാരനെതിരേ വകുപ്പുതല നടപടിക്കും സാധ്യതയുണ്ട്.

    Read More »
  • Kerala

    പുറംപോക്കിലെ പ്‌ളാവ് കരിഞ്ഞതില്‍ പരിസ്ഥിതി പ്രവര്‍ത്തകരുമായി സംഘര്‍ഷം; ‘റോഡില്‍ കടിന്ന് പ്രതിഷേധം’ ഫെയിം പ്രവാസിക്കെതിരെ കേസ്

    കോട്ടയം: പരിസ്ഥിതി പ്രവര്‍ത്തകരും കെട്ടിട ഉടമയും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ കേസെടുത്ത് പൊലീസ്. കോട്ടയം മാഞ്ഞൂരിലെ ബീസ ക്‌ളബ് ഹൗസിന് മുന്നില്‍ പുറംപോക്കില്‍ നിന്നിരുന്ന കൂറ്റന്‍ പ്‌ളാവ് പെട്ടെന്ന് കരിഞ്ഞുണങ്ങിയതിലാണ് പ്രതിഷേധമുണ്ടായത്. സമരം ഉദ്ഘാടനം ചെയ്യാനെത്തിയ പരിസ്ഥിതി പ്രവര്‍ത്തക പ്രൊഫസര്‍ കുസുമം ജോസഫിന്റെ പരാതിയില്‍ ഹോട്ടലുടമ ഷാജിമോന്‍ ജോര്‍ജിനെതിരെയാണ് കടുതുരുത്തി പൊലീസ് കേസെടുത്തിരിക്കുന്നത്. മുന്‍പ് ഹോട്ടലിന് പഞ്ചായത്തില്‍ നിന്ന് കെട്ടിട നമ്പര്‍ ലഭിക്കാത്തതിനെത്തുടര്‍ന്ന് നടുറോഡില്‍ കിടന്നുകൊണ്ട് സമരം ചെയ്യുകയും മന്ത്രിതല ഇടപെടലിലൂടെ നമ്പര്‍ നേടിയെടുത്ത് ഹോട്ടല്‍ ആരംഭിക്കുകയും ചെയ്ത പ്രവാസിയാണ് ഷാജിമോന്‍. ഹോട്ടലിന് മുന്‍പിലായി പുറംപോക്കില്‍ നിന്നിരുന്ന പ്‌ളാവ് പെട്ടെന്ന് കരിഞ്ഞുണങ്ങി നശിച്ചതിന് പിന്നാലെ പ്രകൃതി സ്നേഹികള്‍ പ്രതിഷേധിച്ചിരുന്നു. ഇതുസംബന്ധിച്ച് പരിസ്ഥിതി സംരക്ഷണ സമിതി പൊലീസിലും ജില്ലാ കളക്ടര്‍ക്കും വനംവകുപ്പിനും പരാതിയും നല്‍കി. ഹോട്ടലുടമ ഷാജിമോന്‍ പ്‌ളാവ് രാസവസ്തു കുത്തിവച്ച് കരിക്കുകയായിരുന്നുവെന്നാണ് പരിസ്ഥിതി സംരക്ഷകരുടെ ആരോപണം. തുടര്‍ന്ന് നടത്തിയ സമരത്തിനിടെ ഹോട്ടലിന് മുന്നില്‍ പ്രതിഷേധക്കാരെ തടയാന്‍ ഷാജിമോനും സംഘവും ശ്രമിച്ചത് പൊലീസ് ഇടപെട്ട്…

    Read More »
  • Crime

    കാട്ടാക്കടയില്‍ വീട്ടമ്മയെ മരിച്ചനിലയില്‍ കണ്ടെത്തി; മകന്‍ മര്‍ദ്ദിച്ചതെന്ന് സംശയം

    തിരുവനന്തപുരം: കാട്ടാക്കടയില്‍ വീട്ടമ്മയെ മരിച്ചനിലയില്‍ കണ്ടെത്തി. മാറനല്ലൂര്‍ കൂവളശേരി അപ്പു നിവാസില്‍ ജയ (58) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒന്‍പതരയോടെയാണ് വീട്ടമ്മയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സമീപവാസി ജയയെ തിരക്കി വീട്ടിലെത്തിയപ്പോള്‍ കിടപ്പുമുറിയിലെ കട്ടിലില്‍ കിടക്കുന്നത് കാണുകയായിരുന്നു. വിളിച്ചിട്ട് അനക്കമില്ലെന്ന് തോന്നിയതോടെ മറ്റ് അയല്‍ക്കാരെ വിവരമറിയിച്ചു. ഈ സമയത്ത് ജയയുടെ മകന്‍ ബിജു (35) വീട്ടില്‍തന്നെയുണ്ടായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ വാര്‍ഡ് മെമ്പറെയും മാറനല്ലൂര്‍ പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു. മദ്യപാനിയായ മകന്‍ ജയയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. മകന്റെ മര്‍ദ്ദനമേറ്റാണോ വീട്ടമ്മ മരിച്ചതെന്ന സംശയത്തെത്തുടര്‍ന്ന് അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബിജു സ്ഥിരമായി മദ്യപിച്ചെത്തി വീട്ടില്‍ ബഹളമുണ്ടാക്കാറുണ്ടെന്നും ജയയെ മര്‍ദ്ദിക്കാറുണ്ടായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. സംഭവത്തില്‍ ബിജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജയയുടെ മൃതദേഹം മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റിയിരിക്കുകയാണ്.  

    Read More »
Back to top button
error: