IndiaNEWS

‘ഗൂഗിള്‍ അമ്മായി’ ചതിച്ചു, തെറ്റായ വഴിയില്‍ കാര്‍ ഓടിച്ച്  7 പേരെ ഇടിച്ച യുവതി അറസ്റ്റില്‍

    ഗൂഗിള്‍ മാപ്പിട്ട് തെറ്റായ വഴിയിലൂടെ വാഹനം ഓടിച്ച് ഏഴുപേരെ ഇടിച്ച കേസിൽ യുവതി അറസ്റ്റില്‍. ചെന്നെ അശോക് നഗറിനു സമീപം നടന്ന സംഭവത്തില്‍ ഉത്തര്‍പ്രദേശ് സ്വദേശി വൈശാലി പാട്ടീലാണ് അറസ്റ്റിലായത്. മാരിയപ്പന്‍ എന്നയാളുടെ വീട്ടിലേക്കാണ് യുവതി ഗൂഗിള്‍മാപ്പ് തെറ്റി  വാഹനം ഓടിച്ച് കയറ്റിയത്.

മാരിയപ്പന്റെ വീട്ടില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ക്കാണ് അപകടത്തില്‍ പരുക്കേറ്റത്. വീടിനുള്ളില്‍ ഇടമില്ലാത്തതിനാല്‍ പുറത്ത് പായ വിരിച്ച് ഉറങ്ങുകയായിരുന്ന അതിഥികള്‍ക്കിടയിലേക്ക് വൈശാലി ഓടിച്ച കാര്‍ വഴിതെറ്റിവന്ന് അതിവേഗത്തില്‍ ഇടിച്ചു കയറുകയായിരുന്നു.

Signature-ad

നാലു സ്ത്രീകള്‍ ഉള്‍പ്പെടെ ഏഴുപേര്‍ക്കാണ് പരുക്കേറ്റത്. ഇവരെ ഉടന്‍ തന്നെ തൊട്ടടുത്ത റോയപ്പേട്ട ആശുപത്രിയിലേക്ക് മാറ്റി.ഏഴുപേരുടെയും കാലുകളില്‍ ക്ഷതമേറ്റതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

വൈശാലി വന്നത് ചെന്നൈയിലെ ബന്ധുവീട്ടിലേക്കായിരുന്നു. പക്ഷേ ഗൂഗിള്‍ മാപ്പിട്ടപ്പോൾ വഴി തെറ്റി.

ഗിണ്ടി ട്രാഫിക് പോലീസ് അറസ്റ്റ് ചെയ്ത വൈശാലിക്കു നേരെ അശ്രദ്ധമായി വാഹനമോടിക്കല്‍ അതിവേഗം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

Back to top button
error: