Month: May 2024

  • Crime

    ഡാ മോനെ… ജയിലില്‍നിന്ന് ഇറങ്ങിയ ഗുണ്ടാത്തലവന് ‘ആവേശം’ സ്റ്റെലില്‍ ഗുണ്ടകളുടെ സ്വീകരണം

    തൃശൂര്‍: നടന്‍ ഫഹദ് ഫാസില്‍ നായകനായ ആവേശം എന്ന ചിത്രത്തിന്റെ മാതൃകയില്‍ ജയില്‍ മോചിതനായ ഗുണ്ടാത്തലവന് ഗംഭീരമായൊരു പാര്‍ട്ടി ഒരുക്കി സഹഗുണ്ടകള്‍. നാല് കൊലക്കേസുകളില്‍ ഉള്‍പ്പെടെ പ്രതിയായ ഗുണ്ടാത്തലവന്‍ അനൂപ് ജയിലില്‍ നിന്നിറങ്ങിയപ്പോള്‍ സഹഗുണ്ടകളാണ് പാര്‍ട്ടി സംഘടിപ്പിച്ചത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പാര്‍ട്ടിയുടെ ദൃശ്യങ്ങള്‍ വൈറലാണ്. ജയിലില്‍ നിന്ന് പുറത്തിറങ്ങിയതിന്റെ ഭാഗമായുള്ള ആഘോഷമായിരുന്നു ഇത്. രണ്ടാഴ്ച മുമ്പ് തൃശൂര്‍ കുറ്റൂര്‍ കൊട്ടേക്കാടുള്ള ഒരു സ്വകാര്യ പാടശേഖരത്തില്‍ വച്ചാണ് പാര്‍ട്ടി നടത്തിയത്. 60ഓളം കുറ്റവാളികള്‍ പാര്‍ട്ടിയില്‍ പങ്കെടുത്തെന്നാണ് ലഭിക്കുന്ന വിവരം. പൊലീസ് ജീപ്പിന് സമീപത്തായി ഇവര്‍ നില്‍ക്കുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. വിയ്യൂര്‍ സ്റ്റേഷന്‍ പരിധിയിലാണ് ഈ പാടശേഖരമുള്ളത്. ഗുണ്ടകളുടെ ഒത്തുചേരലിന് കേസുമായി യാതൊരു ബന്ധവുമില്ലാത്തതിനാലും പാടശേഖരം സ്വകാര്യ വ്യക്തിയുടേതായതിനാലും പൊലീസ് നടപടിയൊന്നും സ്വീകരിച്ചിട്ടില്ല.  

    Read More »
  • Crime

    ”കൊല്ലുമെടീ എന്ന് ആക്രോശിച്ച് രാഹുല്‍ മര്‍ദിച്ചു; പുലര്‍ച്ചെ അലമുറയിട്ട് കരഞ്ഞിട്ടും ആരും സഹായത്തിനു വന്നില്ല”

    കൊച്ചി: കോഴിക്കോട് പന്തീരാങ്കാവിലെ ഭര്‍തൃവീട്ടില്‍ നേരിട്ടത് ക്രൂരമായ മര്‍ദനമെന്ന് യുവതി. കഴുത്തില്‍ കേബിള്‍ കുരുക്കി കൊല്ലാന്‍ ശ്രമിച്ചു. ഭര്‍ത്താവ് ആക്രമിച്ചത് സ്ത്രീധനത്തിന്റെ പേരിലാണെന്നും യുവതി പറഞ്ഞു. ആക്രമണം പൊലീസ് നിസാരവത്കരിക്കുകയും ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കുകയും ചെയ്‌തെന്നും യുവതി ആരോപിച്ചു. കരണത്തടിച്ചാണ് രാഹുല്‍ മര്‍ദനം തുടങ്ങിയതെന്നും യുവതി പറഞ്ഞു. ”കൂടുതല്‍ സ്ത്രീധനം നല്‍കണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു. വിവാഹത്തിനു മുന്‍പു തന്നെ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളിലെല്ലാം വ്യക്തത വരുത്തിയതാണെന്ന് ഞാന്‍ രാഹുലിനോടു പറഞ്ഞു. അതിനു ശേഷമാണല്ലോ ഇക്കാര്യം മുന്നോട്ടു കൊണ്ടുപോയത്. ഇനി അതിനെക്കുറിച്ച് ഒരു ചര്‍ച്ചയുടെ ആവശ്യമില്ലല്ലോയെന്നും രാഹുല്‍ കൂടി സമ്മതിച്ചതു കൊണ്ടാണല്ലോ വിവാഹാലോചന മുന്നോട്ടു പോയതെന്നും ഞാന്‍ ഓര്‍മിപ്പിച്ചു. ”ഇതോടെയാണ് തര്‍ക്കമുണ്ടായത്. രാത്രിയിലാണ് എന്നെ മര്‍ദിച്ചത്. അന്നു രാവിലെ രാഹുല്‍ അടച്ചിട്ട മുറിയില്‍ അമ്മയുമായി കുറേസമയം സംസാരിച്ചിരുന്നു. ആ മുറിയിലേക്ക് എന്നെ കയറ്റിയില്ല. അമ്മ എന്താണ് പറഞ്ഞതെന്നു ഞാന്‍ രാഹുലിനോട് ചോദിച്ചു. നീ അത് അറിയേണ്ട എന്നായിരുന്നു മറുപടി. ”മുഷ്ടി ഉപയോഗിച്ച് തലയുടെ ഒരുവശത്ത്…

    Read More »
  • Kerala

    പ്രശ്നപരിഹാരത്തിന് വഴിതെളിയുന്നു; ഡ്രൈവിങ് സ്‌കൂള്‍ ഉടമകളെ ചര്‍ച്ചയ്ക്ക് വിളിച്ച് ഗതാഗതമന്ത്രി

    തിരുവനന്തപുരം: ദിവസങ്ങളോളം നീണ്ടുനിന്ന ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ സമരത്തിനൊടുവില്‍ ചര്‍ച്ചയ്ക്ക് സന്നദ്ധനായി ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാര്‍. ഡ്രൈവിങ് സ്‌കൂള്‍ പ്രതിനിധികളുമായിചര്‍ച്ച നടത്താന്‍ ഗതാഗത മന്ത്രി തയ്യാറാണെന്ന് അറിയിച്ചതോടെ സമരം അവസാനിക്കാന്‍ വഴിയൊരുങ്ങി. ബുധനാഴ്ച വൈകുന്നേരം മൂന്നിനാണ് ചര്‍ച്ച. ഡ്രൈവിങ് സ്‌കൂളുകാരുടെ എല്ലാ സംഘടനകളെയും ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. ഇവര്‍ നിര്‍ദ്ദേശിക്കുന്ന പ്രതിനിധികളുമായി മന്ത്രി ചര്‍ച്ച നടത്തും. ഡ്രൈവിങ് ടെസ്റ്റില്‍ നടത്തിയ പരിഷ്‌കരണങ്ങളാണ് സമരത്തിന് വഴിയൊരുക്കിയത്. 12 ദിവസത്തോളം നീണ്ടുനിന്ന സമരത്തെ തുടര്‍ന്ന് ടെസ്റ്റുകള്‍ മുടങ്ങുന്ന സാഹചര്യമുണ്ടായിരുന്നു. മിക്ക ടെസ്റ്റിങ് ഗ്രൗണ്ടുകളിലും ഡ്രൈവിങ് ടെസ്റ്റ് മുടങ്ങി. സമരക്കാര്‍ വാഹനം വിട്ടുനല്‍കാതിരുന്നതിനെ തുടര്‍ന്ന് ടെസ്റ്റ് നടത്താനെത്തിയവര്‍ക്ക് തിരികെ പോകേണ്ടിയും വന്നു. സമരം നീണ്ടുനില്‍ക്കുന്നതിനിടെ മന്ത്രിയെ വിമര്‍ശിച്ച് സിപിഎം നേതാവ് എ.കെ ബാലനും രംഗത്തുവന്നിരുന്നു. സിപിഎം അനുകൂല യൂണിയനായ സിഐടിയുവും സമരക്കാര്‍ക്ക് പിന്തുണ നല്‍കിയിരുന്നു. സംയുക്ത സമരസമിതി പ്രതിഷേധം കടുപ്പിക്കുകയും മന്ത്രി വിദേശ യാത്രയിലുമായതോടെ ഡ്രൈവിങ് ടെസ്റ്റുകള്‍ മുടങ്ങുകയും നിരവധി വിമര്‍ശനങ്ങള്‍ക്ക് കാരണമാവുകയും ചെയ്തു.…

    Read More »
  • LIFE

    “ഒരു കട്ടിൽ ഒരു മുറി” ജൂൺ 14-ന്

    ഹക്കിം ഷാ, പ്രിയംവദ കൃഷ്ണൻ, പൂർണിമ ഇന്ദ്രജിത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി’കിസ്മത്ത്’, ‘തൊട്ടപ്പൻ’ എന്നീ സിനിമകള്‍ക്ക് ശേഷംഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ”ഒരു കട്ടിൽ ഒരു മുറി” ജൂൺ പതിനാലിന് പ്രദർശനത്തിനെത്തുന്നു.ഷമ്മി തിലകൻ, വിജയരാഘവൻ , ജാഫർ ഇടുക്കി, രഘുനാഥ് പലേരി , ജനാർദ്ദനൻ, ഗണപതി, സ്വാതിദാസ് പ്രഭു,പ്രശാന്ത് മുരളി , മനോഹരി ജോയ്, തുഷാര പിള്ള, വിജയകുമാർ പ്രഭാകരൻ, ഹരിശങ്കർ, രാജീവ് വി തോമസ്, ജിബിൻ ഗോപിനാഥ്, ഉണ്ണിരാജ, ദേവരാജൻ കോഴിക്കോട് തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. സപ്ത തരംഗ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ്,വിക്രമാദിത്യൻ ഫിലിംസ് എന്നീ ബാനറുകളിൽ സപ്ത തരംഗ് ക്രിയേഷൻസ് സമീർ ചെമ്പയിൽ,രഘുനാഥ് പലേരി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എൽദോ ജോർജ്ജ് നിർവഹിക്കുന്നു. രഘുനാഥ് പലേരി തിരക്കഥ സംഭാഷണമെഴുതുന്നു. രഘുനാഥ് പലേരി, അൻവർ അലി എന്നിവർ എഴുതിയ വരികൾക്ക് അങ്കിത് മേനോൻ,വർക്കി എന്നിവർ സംഗീതം പകരുന്നു. രവി ജി, നാരായണി ഗോപൻ…

    Read More »
  • LIFE

    നമ്മുടെ പൊലീസ് നേരിടുന്ന പ്രശ്നങ്ങൾ. വസ്തുതകൾ ;യാഥാർത്ഥ്യങ്ങൾ- കെ പി ഒ എ സംസ്ഥാന ജനറൽ സെക്രട്ടറി സി ആർ ബിജു എഴുതുന്നു

    കേരളത്തിലെ പോലീസുദ്യോഗസ്ഥന്മാർക്കിടയിൽ ആത്മഹത്യയും സ്വയം വിരമിക്കലും വർദ്ധിക്കുന്നു എന്ന വാർത്തകൾ നിരന്തരം മാധ്യമങ്ങളിൽ ചർച്ചയാകുന്നുണ്ട്. ഈ വിഷയത്തിൽ കൃത്യമായ പഠനവും ആവശ്യമായ നടപടിയും അനിവാര്യമാണ്. ആത്മഹത്യയും സ്വയം വിരമിക്കലും എന്നതിനപ്പുറം സർവ്വീസിലിരിക്കെ മരണപ്പെടുന്ന ഉദ്യോഗസ്ഥരുടെ എണ്ണവും ഇതര വകുപ്പുകളെ അപേക്ഷിച്ച് പോലീസിൽ കൂടുതലാണ്. PSC നടത്തുന്ന എഴുത്ത് പരീക്ഷയുടെ മികവിൽ മാത്രമാണ് ഇതര വകുപ്പുകളിലേക്കുള്ള നിയമനങ്ങൾ. എന്നാൽ യുവാക്കളിൽ എഴുത്ത് പരീക്ഷയ്ക്ക് ശേഷം, കായിക ക്ഷമതയും, മെഡിക്കൽ പരിശോധനയ്ക്കും ശേഷം ഈ രംഗത്തെ മികവുകൂടി ഉള്ളവരെ മാത്രമേ പോലീസിൽ നിയമിക്കുന്നുള്ളൂ. ഈ വിഭാഗത്തിലാണ് 56 വയസ് ആകുന്നതിന് മുമ്പ് കൂടുതൽ ആളുകൾ മരണപ്പെടുന്നു എന്നത് ഗൗരവതരമായ വിഷയമാകുന്നത്. സമയക്ലിപ്തതയില്ലാത്ത, മാനസിക പിരിമുറുക്കം നൽകുന്ന, വകുപ്പിനകത്ത് നിന്നും പുറത്ത് നിന്നും ഒരു പോലെ പ്രഷർ ലഭിക്കുന്ന തൊഴിലിടമാണ് പോലീസ്. വർദ്ധിച്ച് വരുന്ന ജോലി ഭാരവും അതിനനുസരിച്ച് അംഗബലം കൂടാത്തതും പോലീസ് ജോലി കൂടുതൽ ദുരിതപൂർണ്ണമാക്കുന്നു. രാപകലില്ലാത്ത അദ്ധ്വാനത്തിനിടയിൽ സ്വകുടുംബവുമായി ചിലവിടാൻ സമയം ലഭിക്കാത്തതിന്റെ…

    Read More »
  • Kerala

    കിഫ്ബി പൂട്ടിയേക്കും; വെളിപ്പെടുത്തലുമായി ഭരണപരിഷ്‌കാര വകുപ്പ്

    തിരുവനന്തപുരം: കിഫ്ബി പൂട്ടുമെന്ന വെളിപ്പെടുത്തലുമായി റിപ്പോര്‍ട്ട്. ഭരണപരിഷ്‌കാര കമ്മിഷന്റെ റിപ്പോര്‍ട്ടിലാണ് കിഫ്ബി പൂട്ടുമെന്ന് വ്യക്തമാക്കുന്നത്. കിഫ്ബി പ്രത്യേക ലക്ഷ്യം മുന്‍നിര്‍ത്തി സൃഷ്ടിച്ച കമ്പനിയെന്ന് പരാമര്‍ശം. ലക്ഷ്യപൂര്‍ത്തീകരണത്തോടെ ഈ സംവിധാനം നിര്‍ത്തലാക്കപ്പെടും. ഭരണ പരിഷ്‌കാര കമ്മിഷന്റെ പ്രവര്‍ത്തി പഠന പരിധിയില്‍ നിന്നും കിഫ്ബിയെ ഒഴിവാക്കി. ക്ഷേമ പെന്‍ഷന്‍ നല്‍കാനുള്ള കമ്പനിയും പൂട്ടും. കിഫ്ബി സംസ്ഥനത്തിന്റെ ബാധ്യതയെന്ന് കേന്ദ്രം ആവര്‍ത്തിക്കുന്നതിനിടെയാണ് വെളിപ്പെടുത്തല്‍. കഴിഞ്ഞ ബജറ്റില്‍ നിന്നും കിഫ്ബിയെ ഒഴിവാക്കിയിരുന്നു. സംസ്ഥാനത്തിന്റെ ബാധ്യതയെന്ന് കേന്ദ്രം ആവര്‍ത്തിക്കുന്നതിനിടെയാണ് വെളിപ്പെടുത്തല്‍. കിഫ്ബി തുടങ്ങിയത് അടിസ്ഥാന സൗകര്യ വികസനത്തിനാണ്.

    Read More »
  • Crime

    അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കേന്ദ്രസര്‍വകലാശാലാ പ്രൊഫസര്‍ അറസ്റ്റില്‍

    കണ്ണൂര്‍: പറശ്ശിനിക്കടവ് അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ യുവതിയെ കയറിപ്പിടിച്ച അധ്യാപകന്‍ പിടിയില്‍. കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയിലെ ഇംഗ്ലിഷ് വിഭാഗം പ്രഫസര്‍ പഴയങ്ങാടി എരിപുരം അച്ചൂസ് ഹൗസില്‍ ബി.ഇഫ്തിക്കര്‍ അഹമ്മദ് (51) ആണ് പിടിയിലായത്.ഇയാള്‍ക്കെതിരെ നേരത്തെയും ലൈംഗിക അതിക്രമ പരാതിയുണ്ടായിരുന്നു. ഇന്നലെ വൈകുന്നേരമാണ് സംഭവം. മലപ്പുറം സ്വദേശിയായ ഇരുപത്തിരണ്ടുകാരിയോട് ഇഫ്തിക്കര്‍ അഹമ്മദ് അപമര്യാദയായി പെരുമാറുകയായിരുന്നു. പാര്‍ക്കിലെ വേവ്പൂളില്‍ വച്ചാണ് മോശമായി പെരുമാറിയത്. ഇതോടെ യുവതി ബഹളം വച്ചു. ഇതോടെ പാര്‍ക്ക് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്ത് പൊലീസെത്തി, ഇഫ്തിക്കര്‍ അഹമ്മദിനെതിരെ കേസെടുത്തു. ഇന്ന് കോടതിയില്‍ ഹാജരാക്കിയ ശേഷമാണ് രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. താന്‍ കേന്ദ്രസര്‍വ്വകലാശാലയിലെ അധ്യാപകനാണെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചുവെങ്കിലും യുവതി പരാതിയില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. 2016ല്‍ കേന്ദ്ര സര്‍വ്വകലാശാല കാസര്‍ഗോഡ് പെരിയ കാമ്പസില്‍ ഇംഗ്ലീഷ് വിഭാഗം അസി. പ്രൊഫസറായി ജോലിയില്‍ പ്രവേശിച്ച ഇഫ്തിഖര്‍ അഹമ്മദ് നിരവധി വിവാദങ്ങളില്‍ അകപ്പെടുകയും ഇതിന് മുമ്പ് സസ്‌പെന്‍ഷനില്‍ ആവുകയും ചെയ്തയാളാണ്. ക്ലാസില്‍ കുഴഞ്ഞ്…

    Read More »
  • Crime

    പറക്കും കള്ളന്‍ കുടുങ്ങി; വിമാനത്തില്‍ കവര്‍ച്ച നടത്തിയിരുന്ന പ്രതി പിടിയില്‍

    ന്യൂഡല്‍ഹി: വിമാനങ്ങളില്‍ യാത്രചെയ്ത് സഹയാത്രികരുടെ വിലപ്പിടിപ്പുള്ള വസ്തുക്കള്‍ മോഷ്ടിക്കുന്നയാള്‍ ഡല്‍ഹിയില്‍ പിടിയിലായി. ഡല്‍ഹി പഹാഡ്ഗഞ്ച് സ്വദേശിയായ രാജേഷ് കപൂറിനെയാണ് ഡല്‍ഹി പോലീസ് പിടികൂടിയത്. ഒരുവര്‍ഷത്തിനിടെ 200-ഓളം വിമാനയാത്രകള്‍ ചെയ്ത ഇയാള്‍ സ്വര്‍ണഭാരണങ്ങള്‍ ഉള്‍പ്പെടെ ലക്ഷക്കണക്കിന് രൂപയുടെ വസ്തുക്കളാണ് മോഷ്ടിച്ചിട്ടുള്ളതെന്ന് പോലീസ് പറഞ്ഞു. രാജ്യത്തെ വിവിധ വിമാനത്താവളങ്ങളില്‍നിന്ന് യാത്രചെയ്താണ് രാജേഷ് കവര്‍ച്ചകള്‍ നടത്തിയിരുന്നത്. കഴിഞ്ഞമാസം ഹൈദരാബാദില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടെ ഒരു യാത്രക്കാരി ഇയാളുടെ കവര്‍ച്ചയ്ക്കിരയായിരുന്നു. ഏകദേശം ഏഴുലക്ഷം രൂപയുടെ ആഭരണങ്ങളാണ് ഇവരുടെ ഹാന്‍ഡ് ബാഗില്‍നിന്ന് നഷ്ടപ്പെട്ടത്. ഇതിനുപിന്നാലെ യു.എസില്‍നിന്നുള്ള മറ്റൊരു യാത്രക്കാരനും സമാന പരാതിയുമായി പോലീസിന് മുന്നിലെത്തി. 20 ലക്ഷം രൂപയുടെ വസ്തുക്കള്‍ തന്റെ കാബിന്‍ ബാഗില്‍നിന്ന് മോഷണം പോയെന്നായിരുന്നു ഇദ്ദേഹത്തിന്റെ പരാതി. ഇതോടെ വിമാനയാത്രയ്ക്കിടെ കവര്‍ച്ച നടത്തുന്നയാള്‍ക്കായി ഡല്‍ഹി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. ഡല്‍ഹി, ഹൈദരാബാദ്, അമൃത്സര്‍ വിമാനത്താവളങ്ങളിലെ സിസി ടിവി ദൃശ്യങ്ങള്‍ അരിച്ചുപെറുക്കി. ഈ പരിശോധനയിലാണ് രാജേഷിലേക്ക് അന്വേഷണമെത്തിയത്. തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെയാണ് ‘പറക്കും കള്ളനെ’ പോലീസ് തിരിച്ചറിഞ്ഞത്.…

    Read More »
  • Crime

    ഇരട്ടയാറില്‍ പോക്സോ കേസ് അതിജീവിത വീട്ടിനുള്ളില്‍ മരിച്ചനിലയില്‍; കൊലപാതകമെന്ന് സംശയം

    ഇടുക്കി: ഇരട്ടയാറില്‍ പോക്സോ കേസ് അതിജീവിത മരിച്ചനിലയില്‍. കഴുത്തില്‍ ബെല്‍റ്റ് ഇട്ട് മുറുക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകമെന്ന സംശയത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെ 11 മണിയോടെയാണ് 17കാരിയെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. അമ്മയെത്തി നോക്കിയപ്പോഴാണ് മകളെ മരിച്ചനിലയില്‍ കണ്ടത്. കഴുത്തില്‍ ബെല്‍റ്റ് ഇട്ട് മുറുക്കിയ നിലയിലായിരുന്നു മൃതദേഹം. ഉടന്‍ തന്നെ വീട്ടുകാര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. കട്ടപ്പന പൊലീസാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്. കൊലപാതകമാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. രണ്ടുവര്‍ഷം മുന്‍പാണ് പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായത്. കേസ് നടന്നുവരുന്നതിനിടെയാണ് പെണ്‍കുട്ടിക്ക് മരണം സംഭവിച്ചത്.  

    Read More »
  • Kerala

    കോഴിക്കോട് കനത്തമഴ, കരിപ്പൂരില്‍ മൂടല്‍മഞ്ഞ്; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

    കോഴിക്കോട്: കനത്തമഴയും മൂടല്‍മഞ്ഞും കാരണം കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു.നെടുമ്പാശേരിയിലേക്കും കണ്ണൂരിലേക്കും കോയമ്പത്തൂരിലേക്കുമാണ് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടത്. കനത്തമഴയില്‍ കോഴിക്കോട് നഗരത്തില്‍ വെള്ളക്കെട്ട് അനുഭവപ്പെട്ടു. നാദാപുരം മേഖലയില്‍ കനത്തമിന്നലില്‍ വ്യാപകനാശമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്ന് രാവിലെ മുതല്‍ മലപ്പുറം ജില്ലയിലും കനത്തമഴയാണ്. കനത്തമഴയും മൂടല്‍മഞ്ഞുമാണ് കരിപ്പൂര്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചത്. നാലുവിമാനങ്ങളാണ് നെടുമ്പാശേരിയിലേക്കും കണ്ണൂരിലേക്കും കോയമ്പത്തൂരിലേക്കും വഴിതിരിച്ചുവിട്ടത്.ദുബൈ,ദമാം എന്നിവിടങ്ങളില്‍ നിന്ന് വന്ന വിമാനങ്ങള്‍ കോയമ്പത്തൂരിലേക്കാണ് വഴിതിരിച്ചുവിട്ടത്. കാലാവസ്ഥ അനുകൂലമായപ്പോള്‍ വിമാനങ്ങളെല്ലാം കരിപ്പൂരില്‍ തിരിച്ചെത്തി. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടേണ്ട രണ്ടു വിമാനങ്ങള്‍ വൈകുകയാണ്. ദോഹയിലേക്കും ബഹ്റൈനിലേക്കും പോകേണ്ട വിമാനങ്ങളാണ് വൈകുന്നത്. മൂടല്‍മഞ്ഞ് കാരണം കരിപ്പൂരില്‍ ഇറങ്ങേണ്ട എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് കൊച്ചിയിലേക്ക് വഴിതിരിച്ചുവിട്ടത്. ഇതുമൂലം കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാര്‍ ബുദ്ധിമുട്ട് നേരിട്ടു.

    Read More »
Back to top button
error: