10 വർഷത്തിലേറെ ആയസ്സു വർദ്ധിപ്പിക്കാം, ഈ 5 മികച്ച ജീവിതശൈലികൾ പിൻതുടരൂ
ഈ 5 മികച്ച ജീവിതശൈലികൾ പിൻതുടർന്നാൽ 10 വര്‍ഷത്തിലേറെ നമ്മുടെ ജീവിതം നീട്ടാനാകുമെന്ന് യു.എസ് ആരോഗ്യ വിദഗ്ദ്ധര്‍ നടത്തിയ ചില പ്രധാന പഠനങ്ങള്‍ പറയുന്നു. ആരോഗ്യകരമായ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിക്കുക, പതിവായി വ്യായാമം ചെയ്യുക, മിതമായി മാത്രം മദ്യപാനം, പുകവലി ശീലമാക്കാതിരിക്കുക, ആരോഗ്യമുള്ള ശരീരഭാരം നിലനിര്‍ത്തുക ഇവയാണ് ആയുസ്സ് കൂട്ടാനുള്ള 5 ജീവിതശൈലികള്‍.
ജേര്‍ണല്‍ സര്‍ക്കുലേഷനില്‍ പ്രസിദ്ധീകരിച്ച ലേഖനപ്രകാരം ഈ ജീവിതശൈലികളിലൂടെ 50 വയസ്സ് വരെ പ്രായമായ സ്ത്രീകള്‍ക്ക് 14 വര്‍ഷം വരെയും പുരുഷന്മാര്‍ക്ക് 12 വര്‍ഷം വരെയും നീട്ടികിട്ടുമെന്നാണ് പറയുന്നത്. 79,000 സ്ത്രീകളിലും 44,300 പുരുഷന്മാരിലും 2 മുതല്‍ 4 വര്‍ഷം വരെ കൂടുമ്പോള്‍ യു.എസ് ആരോഗ്യ വിദഗ്ദ്ധര്‍ നടത്തിയ ഗവേഷണ പ്രകാരമാണ് ഇത് തെളിയിച്ചിരിക്കുന്നത്. ആരോഗ്യകരമായ ഈ 5 ശീലങ്ങള്‍ പിന്തുടരുന്നവരില്‍ 74 ശതമാനം ആളുകള്‍ അധികകാലം ജീവിച്ചിരുന്നതായും പഠനത്തില്‍ പറയുന്നു.