NEWSWorld

ഡീഗോ മാറഡോണയ്‌ക്ക് ലഭിച്ച ഗോള്‍ഡന്‍ ബോള്‍ ട്രോഫി ലേലത്തില്‍ വയ്‌ക്കുന്നതിനെതിരേ ബന്ധുക്കള്‍ നിയമ നടപടിക്ക്‌

ബ്യൂണസ്‌ അയേഴ്‌സ്: അര്‍ജന്റീനയുടെ അന്തരിച്ച ഇതിഹാസ താരം ഡീഗോ മാറഡോണയ്‌ക്ക് ലഭിച്ച ഗോള്‍ഡന്‍ ബോള്‍ ട്രോഫി ലേലത്തില്‍ വയ്‌ക്കുന്നതിനെതിരേ ബന്ധുക്കള്‍ നിയമ നടപടിക്ക്‌.
അര്‍ജന്റീന 1986 ഫുട്‌ബോള്‍ ലോകകപ്പില്‍ ജേതാക്കളായതോടെ ലഭിച്ചതാണ്‌ ഗോള്‍ഡന്‍ ബോള്‍ ട്രോഫി. വര്‍ഷങ്ങളോളം കാണാതായ ട്രോഫി അടുത്തിടെയാണു കണ്ടെടുത്തത്‌. ഫ്രഞ്ച്‌ തലസ്‌ഥാനമായ പാരീസിലെ ഔഗസ്‌റ്റ്സ്‌ ഓഷന്‍ ഹൗസില്‍ ലേലം നടത്താനാണു തീരുമാനിച്ചത്‌.

Signature-ad

 

മോഷണം പോയിരുന്ന ട്രോഫി നിലവിലെ ഉടമസ്‌ഥനു ലേലത്തില്‍ വയ്‌ക്കാന്‍ അവകാശമില്ലെന്നാണു മാറഡോണയുടെ ബന്ധുക്കളുടെ വാദം. മാറഡോണയുടെ പെണ്‍മക്കളുടെ നിര്‍ദേശ പ്രകാരം നാന്റെറെ ജൂഡിഷ്യല്‍ കോര്‍ട്ടില്‍ അപ്പീല്‍ നല്‍കിയതായി അഭിഭാഷകനായ ഗൈല്‍സ്‌ മോറിയു പറഞ്ഞു.
1986 ല്‍ ഷാംസ്‌ എലീസിലെ ലിഡോ കാബ്‌റെറ്റില്‍ നടന്ന ചടങ്ങിലാണു മാറഡോണയ്‌ക്ക് ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ ട്രോഫി ലഭിച്ചത്‌. വൈകാതെ ട്രോഫി കാണാതായി. ഒട്ടേറെ ഊഹാപോഹങ്ങള്‍ ഇതുമായി ബന്ധപ്പെട്ടു പ്രചരിച്ചു. കടങ്ങള്‍ വീട്ടാന്‍ മാറഡോണ ട്രോഫി വിറ്റെന്നും മാറഡോണയുടെ നേപ്പിള്‍സിലെ ബാങ്കിലെ ലോക്കറില്‍ നിന്നുമാണു ട്രോഫി മോഷ്‌ടിച്ചതെന്നും കഥകളുണ്ടായി. 2016 ലാണു ഗോള്‍ഡന്‍ ബോള്‍ ട്രോഫി വീണ്ടും പ്രത്യക്ഷപ്പെട്ടത്‌

Back to top button
error: