Month: May 2024

  • India

    രാജസ്ഥാനിലെ ഖനിയില്‍ ലിഫ്റ്റ് തകര്‍ന്ന് വിജിലന്‍സ് സംഘമടക്കം കുടുങ്ങി; രക്ഷാപ്രവര്‍ത്തനം തുടരുന്നു

    ജയ്പുര്‍: രാജസ്ഥാനിലെ ചെമ്പ് ഖനിയില്‍ ലിഫ്റ്റ് തകര്‍ന്ന് മുതിര്‍ന്ന വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ കുടുങ്ങി. 14 അംഗ സംഘമാണ് കുടുങ്ങിയത്. ഇതില്‍ ഭൂരിഭാഗം പേരെയും രക്ഷപ്പെടുത്തി. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ജുന്‍ജുനു ജില്ലയിലെ ഹിന്ദുസ്ഥാന്‍ കോപ്പര്‍ ലിമിറ്റഡിന്റെ കൊലിഹാന്‍ ഖനിയിലാണ് ചൊവ്വാഴ്ച രാത്രി അപകടമുണ്ടായത്. കുടുങ്ങിക്കിടക്കുന്നവരെല്ലാം സുരക്ഷിതരാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കൊല്‍ക്കത്തയില്‍ നിന്നുള്ള വിജിലന്‍സ് ഉദ്യോഗസ്ഥരും ഖനിയിലെ ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്ന സംഘമാണ് അപകടം നടക്കുമ്പോള്‍ ലിഫ്റ്റിലുണ്ടായിരുന്നത്. ലിഫ്റ്റ് ഖനിക്കുള്ളില്‍ 2000 അടി താഴ്ചയിലെത്തിയപ്പോഴാണ് അപകടമുണ്ടായത്. അപകടത്തില്‍പ്പെട്ടവര്‍ക്ക് പ്രഥമ ശുശ്രൂഷ നല്‍കുന്നതിനായി ഡോക്ടര്‍മാരും നഴ്സുമാരും ഉള്‍പ്പെട്ട എട്ടംഗസംഘം ഖനിക്കുള്ളിലേക്ക് പോയിട്ടുണ്ട്.ചിത്രം എടുക്കുന്നതിനുവേണ്ടി ഖനിക്കുള്ളില്‍ പോയ മാധ്യമപ്രവര്‍ക്കനെ രക്ഷിച്ചു. കയര്‍ പൊട്ടിയതാണ് ലിഫ്റ്റ് തകരാന്‍ കാരണം.ദ്രുത ഗതിയില്‍ രക്ഷാ പ്രവര്‍ത്തനം നടത്താനുള്ള നിര്‍ദ്ദേശങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി പറഞ്ഞു.  

    Read More »
  • Kerala

    ട്രാക്കില്‍ കെട്ടിപ്പുണര്‍ന്ന് യുവതിയും യുവാവും; കൊല്ലത്ത് ട്രെയിന്‍ തട്ടി 2 മരണം

    കൊല്ലം: യുവതിയും യുവാവും ട്രെയിന്‍ തട്ടി മരിച്ചു. വൈകിട്ട് 5.30നു കല്ലുംതാഴം റെയില്‍വേ ഗേറ്റിനു സമീപം പാല്‍ക്കുളങ്ങര തെങ്ങയ്യത്ത് ക്ഷേത്രത്തിനും ഈഴവപാലത്തിനും ഇടയിലായിരുന്നു അപകടം. കൊല്ലത്തുനിന്ന് എറണാകുളം ഭാഗത്തേക്കു പോയ ഗാന്ധിധാം എക്‌സ്പ്രസാണ് ഇടിച്ചത്. റെയില്‍വെ ട്രാക്കിലൂടെ നടന്ന ഇരുവരും ട്രെയിന്‍ വരുന്നതു കണ്ടപ്പോള്‍ പരസ്പരം കെട്ടിപ്പിടിച്ചു നിന്നതായും ട്രെയിന്‍ ഇവരെ ഇടിച്ചുതെറിപ്പിച്ചതായും ദൃക്‌സാക്ഷികള്‍ പറയുന്നു. സമീപവാസികള്‍ വിവരം അറിയച്ചത് അനുസരിച്ച് സ്ഥലത്തെത്തിയ കിളികൊല്ലൂര്‍ പൊലീസ് മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റി. അപകടത്തെ തുടര്‍ന്ന് തൊട്ടുപിന്നാലെ എത്തിയ കോട്ടയം എക്‌സ്പ്രസ് അരമണിക്കൂറോളം പിടിച്ചിട്ടു. കിളികൊല്ലൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

    Read More »
  • Kerala

    സംസ്ഥാനത്ത് മഴ ഇന്നും തുടരും; മൂന്ന് ജില്ലക്കാര്‍ ജാഗ്രത പാലിക്കണം

    തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് നല്‍കിയിരിക്കുന്നത്. മേയ് 18വരെ വിവിധ ജില്ലകളില്‍ അലര്‍ട്ടുണ്ട്: 15-05-2024 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട 16 -05-2024 : പത്തനംതിട്ട, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട് 17-05-2024 :തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട് 18-05-2024 :തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതല്‍ 1.2 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാദ്ധ്യതയുണ്ടെന്നും ആയതിന്റെ വേഗത സെക്കന്‍ഡില്‍ 10 സെന്റിമീറ്റനും 50 സെന്റിമീറ്ററിനും ഇടയില്‍ മാറിവരുവാന്‍ സാദ്ധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ശനിയാഴ്ച വരെ വേനല്‍ മഴ തുടരും. തീരപ്രദേശങ്ങളില്‍ ശക്തമായ കാറ്റിനും സാദ്ധ്യതയെന്ന് അറിയിപ്പുണ്ട്.    

    Read More »
  • Crime

    പന്തീരാങ്കാവില്‍ നവവധുവിനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം; സ്ത്രീധനത്തിന്റെ പേരിലല്ല മര്‍ദിച്ചതെന്ന് പ്രതിയുടെ അമ്മ

    കോഴിക്കോട്: പന്തീരാങ്കാവില്‍ ഭര്‍ത്താവ് മര്‍ദ്ദിച്ചെന്ന നവവധുവിന്റെ പരാതി ഭാഗികമായി തള്ളി പ്രതിയുടെ അമ്മ ഉഷ. മകന്‍ രാഹുല്‍ യുവതിയെ മര്‍ദ്ദിച്ചെന്നും എന്നാല്‍, സ്ത്രീധനത്തിന്റെ പേരിലല്ല മര്‍ദ്ദിച്ചതെന്നും അമ്മ മാദ്ധ്യമങ്ങളോട് പറഞ്ഞു. യുവതിയുടെ ഫോണില്‍ എത്തിയ മെസേജുമായി ബന്ധപ്പെട്ട വാക്കുതര്‍ക്കമാണ് മര്‍ദത്തിലെത്തിയതെന്ന് അവര്‍ വ്യക്തമാക്കി. ”അങ്ങോട്ടും ഇങ്ങോട്ടും വാക്കുതര്‍ക്കമുണ്ടായി. സ്ത്രീധനവുമായി ബന്ധപ്പെട്ട വഴക്ക് ഉണ്ടായിട്ടില്ല. യുവതി വിവാഹം കഴിഞ്ഞ് വന്ന ശേഷം കുടുംബത്തിലെ മറ്റുള്ളവരുമായി യാതൊരു വിധത്തിലും സഹകരിച്ചിരുന്നില്ല. ഭക്ഷണം കഴിക്കാന്‍ വേണ്ടി മാത്രമാണ് മുകളിലത്തെ നിലയില്‍ നിന്ന് താഴേക്ക് വന്നിരുന്നത്. പടികയറാന്‍ വയ്യാത്തതിനാല്‍ ഞാന്‍ മുകളിലേക്ക് പോകാറില്ല. മര്‍ദ്ദനം നടക്കുന്നത് ഞാന്‍ അറിഞ്ഞിരുന്നില്ല. ഇന്നലെ വൈകിട്ട് മൂന്ന് മണിവരെ രാഹുല്‍ വീട്ടില്‍ ഉണ്ടായിരുന്നു” -ഉഷ പറഞ്ഞു. അതേസമയം, ഒളിവില്‍പ്പോയ ഭര്‍ത്താവ് രാഹുലിനായി പൊലീസ് തെരച്ചില്‍ ആരംഭിച്ചു. ഇയാള്‍ക്കെതിരെ വധശ്രമം, സ്ത്രീധനപീഡനം അടക്കം കുറ്റങ്ങള്‍ ചുമത്തി പൊലീസ് കേസെടുത്തിരുന്നു. കഴിഞ്ഞ അഞ്ചിന് ഗുരുവായൂരില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. പതിനൊന്നിനാണ് യുവതിയെ മര്‍ദ്ദിച്ചത്. കോട്ടയം…

    Read More »
  • Kerala

    പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയിലും അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ ചേരാന്‍ ആളില്ല; തിരിച്ചടിയാകുന്നത് ഉയര്‍ന്ന ഫീസ് നിരക്ക്

    കോഴിക്കോട്: പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയിലും അണ്‍ എയ്ഡഡ് സ്‌കൂളുകളോട് വിമുഖത കാണിച്ച് വിദ്യാര്‍ഥികള്‍. സീറ്റ് കുറവുള്ള മലപ്പുറം ജില്ലയിലടക്കം സംസ്ഥാനത്തെ എല്ലാ ജില്ലകളിലും അണ്‍ എയഡഡ് സീറ്റുകള്‍ കഴിഞ്ഞ വര്‍ഷം ഒഴിഞ്ഞു കിടന്നു. ഉയര്‍ന്ന ഫീസാണ് വിദ്യാര്‍ഥികളെ അണ്‍ എയഡഡ് സ്‌കൂളില്‍ നിന്നകറ്റുന്നത്. ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് പ്ലസ് വണ്‍ പ്രവേശനം ലഭിക്കാതിരുന്ന മലപ്പുറത്ത് കഴിഞ്ഞ വര്‍ഷം ഒഴിഞ്ഞ് കിടന്നത് 5010 അണ്‍ എയ്ഡഡ് സീറ്റുകളാണ്. കോഴിക്കോട് 2728 സീറ്റും പാലക്കാട് 2265 സീറ്റും കണ്ണൂരില്‍ 1671 സീറ്റും അണ്‍ എയ്ഡഡ് മേഖലയില്‍ ഒഴിഞ്ഞു കിടന്നു. വിദ്യാര്‍ഥികളില്ലാതെ ഒഴിഞ്ഞു കിടക്കുന്ന അണ്‍എയ്ഡഡ് സീറ്റുകള്‍ മലബാര്‍ ജില്ലകളുടെ മാത്രം പ്രത്യേകതയല്ല. സംസ്ഥാനത്തെ എല്ലാ ജില്ലകളുടെയും അവസ്ഥ സമാനമാണ്. പ്ലസ് വണിന് 20,000 രൂപ മുതല്‍ 65,000 രൂപവെര വാര്‍ഷിക ഫീസ് ഈടാക്കുന്ന സ്‌കൂളുകളുണ്ട് സംസ്ഥാനത്ത്. ഇത് സാധാരണക്കാര്‍ക്ക് താങ്ങാവുന്നതല്ല. സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രതിസന്ധിക്ക് മറുവാദമായി അണ്‍ എയ്ഡഡ് സീറ്റുകളുടെ എണ്ണം കൂടി…

    Read More »
  • Crime

    കാസര്‍കോട് ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി; കമ്മല്‍ മോഷ്ടിച്ച് ഉപേക്ഷിച്ചു

    കാസര്‍കോട്: രാത്രി വീട്ടില്‍ ഉറങ്ങി കിടന്ന പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി കവര്‍ച്ച. മുത്തശ്ശന്‍ പശുവിനെ കറക്കാന്‍ പോയ സമയത്താണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ വീടിന് അധികം ദൂരെയല്ലാതെ ഉപേക്ഷിച്ച നിലയില്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ കാതിലുണ്ടായിരുന്ന സ്വര്‍ണക്കമ്മല്‍ മോഷണം പോയി. കുട്ടിക്ക് കണ്ണിനും കഴുത്തിനും പരിക്കേറ്റിട്ടുണ്ട്. പടന്നക്കാട് ഒഴിഞ്ഞവളപ്പില്‍ ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. മുത്തശ്ശന്‍ പശുവിനെ കറക്കാന്‍ പോയ സമയത്ത് അടുക്കള ഭാഗത്തെ കതക് തുറന്നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണ് വിവരം. കുട്ടിയെ കാണാതായ വിവരം അറിഞ്ഞ് നാട്ടുകാര്‍ തിരച്ചില്‍ നടത്തിയപ്പോഴാണ് ഉപേക്ഷിച്ച നിലയില്‍ വീടിന് അധികം ദൂരെയല്ലാതെ കുട്ടിയെ കണ്ടെത്തിയത്. കുട്ടിയുടെ കാതിലുണ്ടായിരുന്ന സ്വര്‍ണക്കമ്മല്‍ മോഷണം പോയി. കണ്ണിനും കഴുത്തിനും പരിക്കേറ്റ കുട്ടിയെ ചികിത്സയ്ക്കായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  

    Read More »
  • Crime

    അമ്പൂരിയില്‍ ലഹരിസംഘത്തിന്റെ അഴിഞ്ഞാട്ടം; പാസ്റ്ററെ വെട്ടി, സ്ത്രീയെ നടുറോഡില്‍ മര്‍ദിച്ചു

    തിരുവനന്തപുരം: വെള്ളറട അമ്പൂരിയില്‍ ലഹരി സംഘത്തിന്റെ ഗുണ്ടാ ആക്രമണം. അമ്പൂരി സ്വദേശിയായ ഒരു പാസ്റ്ററെ സംഘം വെട്ടിപരിക്കേല്‍പ്പിച്ചു. കണ്‍സ്യൂമര്‍ ഫെഡ് ജീവനക്കാരിയെ ഉള്‍പ്പടെ നടുറോഡില്‍ മര്‍ദിച്ചു. രക്ഷിക്കാനെത്തിയ ജീവനക്കാര്‍ക്കും ഭര്‍ത്താവിനും മര്‍ദ്ദനമേറ്റു. വെള്ളറട സ്വദേശി സരിതക്കും ഭര്‍ത്താവ് രതീഷിനുമാണ് മര്‍ദ്ദനമേറ്റത്. മൂന്ന് ബൈക്കുകളില്‍ എത്തിയ നാലംഗ സംഘം പണവും അപഹരിച്ചുവെന്നാണ് പരാതി. ചൊവ്വാഴ്ച രാത്രിയിലാണ് ലഹരിസംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. റോഡിലൂടെ സഞ്ചരിച്ചവരെ തടഞ്ഞുനിര്‍ത്തുകയും ആക്രമിക്കുകയും ചെയ്തുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. പരിക്കേറ്റവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പോലീസ് കാര്യക്ഷമമായി ഇടപെട്ടില്ലെന്ന ആരോപണം ഉയരുന്നുണ്ട്. രാത്രി ഒമ്പത് മണിക്ക് തുടങ്ങിയ ആക്രമണം 11-മണി വരെയാണ് തുടര്‍ന്നത്. രണ്ടുമണിക്കൂറോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ചിട്ടും പോലീസിന് തടയാനായില്ലെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. അതേസമയം പ്രതികളെ പിടികൂടാനുള്ള നീക്കം പോലീസ് ആരംഭിച്ചിട്ടുണ്ട്.

    Read More »
  • Crime

    പങ്കാളിയെ ലൈംഗിക തൊഴിലിനു പ്രേരിപ്പിച്ചു, വിസമ്മതിച്ചപ്പോള്‍ ദേഹോപദ്രവം; പൂജാരിക്ക് എതിരെ കേസ്

    ചെന്നൈ: പങ്കാളിയെ ലൈംഗിക തൊഴിലിനു നിര്‍ബന്ധിച്ചെന്ന പരാതിയില്‍ ക്ഷേത്ര പൂജാരിക്കെതിരെ ലൈംഗികാതിക്രമം അടക്കമുള്ള വകുപ്പുകളില്‍ ചെന്നൈ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പാരീസ് കോര്‍ണറിലെ ക്ഷേത്രത്തില്‍ പൂജാരിയായ കാര്‍ത്തിക് മുനുസ്വാമിക്കെതിരെയാണ് സ്വകാര്യ ടെലിവിഷന്‍ ചാനലിലെ ജോലിക്കാരിയായിരുന്ന യുവതിയുടെ പരാതി. വേശ്യാവൃത്തിക്ക് വിസമ്മതിച്ചപ്പോള്‍ ദേഹോപദ്രവം ഏല്‍പ്പിച്ചെന്നും പരാതിയിലുണ്ട്. എന്‍ജിനീയറിങ് ബിരുദധാരിയാണ് പരാതിക്കാരി പൂജാരി ഒരിക്കല്‍ മദ്യപിച്ചെത്തി യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു. വിവാഹം കഴിക്കാമെന്ന് പൂജാരി വാഗ്ദാനം ചെയ്തതിനെ തുടര്‍ന്ന് ഇരുവരും ഒരുമിച്ച് താമസമാരംഭിച്ചു. ഇതിനിടെ നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രവും നടത്തി. പിന്നീടാണ് വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചത്. കേസെടുത്ത വിരുഗമ്പാക്കം ഓള്‍ വിമന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.  

    Read More »
  • Kerala

    അത്യപൂർവ്വം: വടകരയിൽ 150 വർഷത്തിലേറെ പഴക്കമുള്ള മുത്തശ്ശി മാവിന് ദീർഘായുസ്സിനായി വൃക്ഷചികിത്സ

        വടകര: 150 വർഷത്തിലേറെ പഴക്കമുള്ള മുത്തശ്ശിമാവിന് ദീർഘായുസ്സിനായി വൃക്ഷചികിത്സ. വടകര മേപ്പയിൽ കൊടുവട്ടാട്ട് വീട്ടിലെ കടുക്കാച്ചി മുത്തശ്ശിമാവിനാണ് ചികിത്സ നൽകിയത്. തന്റേയും അമ്മയുടെയും മുത്തശ്ശിയുടെയുമെല്ലാം കുട്ടിക്കാലത്ത് മധുരം വിളമ്പിയ മാവ് ഇനി വരുന്ന തലമുറകൾക്കും മധുരമൂറുന്ന മാമ്പഴം നൽകണം എന്ന ചിന്തയിലാണ് കൊടുവട്ടാട്ട് വീട്ടിലെ നരേന്ദ്രൻ മാവുമുത്തശ്ശിക്ക് ചികിത്സ നൽകാൻ തീരുമാനിച്ചത്. കഴിഞ്ഞ മൂന്നുവർഷമായി ഫലം നൽകാതിരുന്ന മാവിൽ ഇനി മാങ്ങ ഉണ്ടാവില്ലേ എന്ന് ആശങ്കപ്പെട്ടിരിക്കുമ്പോഴാണ് വൃക്ഷ ചികിത്സകൻ ബിനുവിനെ നരേന്ദ്രൻ പരിചയപ്പെട്ടത്. അങ്ങനെ തലമുറകൾക്ക് മധുരം കൈമാറിയ കടുക്കാച്ചി മുത്തശ്ശി മാവിന് ചികിത്സ നൽകാൻ ബിനു വടകരയിൽ എത്തി. മാവിന്റെ തടി കഴുകി വൃത്തിയാക്കുന്നതായിരുന്നു ചികിത്സയുടെ ആദ്യപടി. പിന്നീട് മാവിൻ കൊമ്പിൽ നിറഞ്ഞിരുന്ന ഇത്തിൾച്ചെടികൾ വെട്ടി മാറ്റി. തുടർന്ന് ഇത്തിൾച്ചെടി പടർന്ന് ഉണങ്ങിയ കൊമ്പുകളും വെട്ടി. പിന്നീട് പ്രത്യേകതരം അരിയുടെ പൊടി പാലിൽ കലക്കി ചേർത്തത് മാവിന്റെ തടിയിൽ തേച്ചുപിടിപ്പിച്ചു. അത് കഴിഞ്ഞ് മൂന്നുതരം മണ്ണും നെയ്യും…

    Read More »
  • LIFE

    ബോളിവുഡിന്റെ സൂപ്പര്‍താരം മാധുരി ദീക്ഷിത്തിനു പുത്തൻ കാർ, വില കേട്ടാൽ ഞെട്ടും..

    ബോളിവുഡിന്റെ സൂപ്പര്‍താരമാണ് ഇന്നും മാധുരി ദീക്ഷിത്ത്. ബോളിവുഡിലെ ‘ധക് ധക് ഗേള്‍’ എന്നാണ് ഓമനപ്പേരിട്ട് വിളിക്കുന്നത്. യുവതലമുറയെ പോലെ തന്നെ സോഷ്യല്‍ മീഡിയയില്‍ സജീവമായി ആരാധകരുമായി ഇടപെടുന്നയാളാണ് മാധുരി. ഒരു സിനിമയില്‍ അഭിനയിക്കുന്നതിന് താരം വാങ്ങുന്നത് 4 മുതല്‍ 5 കോടി രൂപ വരെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ലക്ഷ്വറി ജീവിതം നയിക്കുന്ന നായികയുടെ ഇനിയുള്ള യാത്രകള്‍ റേഞ്ച് റോവര്‍ എസ്യുവിയിലായിരിക്കും. സെലിബ്രിറ്റികള്‍ക്കിടയില്‍ ജനപ്രിയമായ ലക്ഷ്വറി എസ്യുവിയുടെ ഓട്ടോബയോഗ്രഫി ലോംഗ് വീല്‍ബേസ് പതിപ്പാണ് മാധുരി ദീക്ഷിത് വാങ്ങിയിരിക്കുന്നത്. മുബൈയില്‍ ഏകദേശം 4 കോടി രൂപയോളമാണ് ഓണ്‍-റോഡ് വില വരുന്നത്. പല വ്യത്യസ്ത വേരിയന്റുകളിലായി വിപണിയില്‍ എത്തുന്ന എസ്യുവിയുടെ ഓട്ടോബയോഗ്രഫി എല്‍ഡബ്ല്യുബി 3.0 ഡീസല്‍ വേരിയന്റാണ് നടി തന്റെ ഗരേ ജില്‍ എത്തിച്ചിരിക്കുന്നത്. മെര്‍സിഡീസ് മെയ്ബാക്ക് S560, പോര്‍ഷ 911 ടര്‍ബോ എസ് എന്നി അത്യാഡംബര കാറുകള്‍ക്ക് പുറമെയാണ് നെനെ ബ്രിട്ടീഷ് വാഹന നിര്‍മാതാക്കളായ ലാന്‍ഡ് റോവറിന്റെ റേഞ്ച് റോവറിനെ കൂടി കൊണ്ടു വന്നിരിക്കുന്നത്.  …

    Read More »
Back to top button
error: