IndiaNEWS

പ്രധാനമന്ത്രിക്ക് വീടും കാറും ഇല്ല, രാജീവ് ചന്ദ്രശേഖറിന് വാഹനം 30 വർഷം മുൻപ് 10,000 രൂപയ്ക്ക് വാങ്ങിയ ബൈക്ക് മാത്രം: രാജ്യത്തെ ഏറ്റവും ധനികനായ സ്ഥാനാർഥി ഇവിടെയുണ്ട്; ഞെട്ടിക്കുന്ന ആസ്തിയുള്ള സ്ഥാനർത്ഥി ആരാണ്…?

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്  സ്വന്തമായി വീടോ കാറോ ഇല്ല. കൈവശം വെറും 52,920 രൂപ. ആകെ ആസ്തി 3.02 കോടി രൂപ. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന് വാഹനമായി ആകെയുള്ളത് 30 വര്‍ഷം മുന്‍പ് 10,000 രൂപയ്ക്കു വാങ്ങിയ 1942 മോഡല്‍ ബൈക്ക് മാത്രം…!

രാഹുല്‍ ഗാന്ധിക്കും സ്വന്തമായി വാഹനമില്ല. കയ്യിലുള്ളത് 55,000 രൂപ. ഡെല്‍ഹിയിലെ രണ്ടു ബാങ്കുകളിലായി 26,25,157 രൂപയുടെ നിക്ഷേപമുണ്ട്. ഡല്‍ഹി ഗുരുഗ്രാമില്‍ 5,838 ചതുരശ്ര അടി വിസ്തീർണമുള്ള ഒരു വാടകക്കെട്ടിടവുമുണ്ട്. മ്യൂച്ചല്‍ ഫണ്ട്, വിവിധ കമ്പനികളിലെ ഓഹരി നിക്ഷേപങ്ങള്‍ എന്നിവയുള്‍പ്പെടെ ആകെ 9,24,59,264 രൂപയുടെ ആസ്തിയുണ്ട്.

Signature-ad

ലോക്സഭാ തെരഞ്ഞെടുപ്പിൽ രാജ്യത്തെ ഏറ്റവും ധനികനായ സ്ഥാനാർഥി ആന്ധ്രാപ്രദേശിലാണ്.  ഗുണ്ടൂർ ലോക്സഭാ മണ്ഡലത്തിലെ ടിഡിപി സ്ഥാനാർഥി ഡോ. പേമ്മസാനി ചന്ദ്രശേഖറാണ് രാജ്യത്തെ ഏറ്റവും ധനികനാറയ സ്ഥാനാർഥി. 5,705 കോടി രൂപയുടെ ആസ്തിയാണ് പേമ്മസാനി ചന്ദ്രശേഖറിനുള്ളത്.

5,598 കോടി രൂപ ജംഗമ ആസ്തികളും 106 കോടി രൂപ സ്ഥാവര സ്വത്തുക്കളും അടങ്ങുന്നതാണ് പേമ്മസാനി ചന്ദ്രശേഖറിൻ്റെ ആസ്തി. സത്യവാങ്മൂലമനുസരിച്ച് തെലുങ്കുദേശം പാർട്ടി സ്ഥാനാർഥി ഡോ. ചന്ദ്രശേഖർ പെമ്മസാനിക്ക് 55,98,64,80,786 ജംഗമ ആസ്തികളും 1,06,82,46,752 രൂപ സ്ഥാവര സ്വത്തുക്കളും 57,05,47,27,538 രൂപയുമുണ്ട്. 1,038 കോടി രൂപ ബാധ്യതയുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്.

ഓൺലൈൻ പഠന പ്ലാറ്റ്‌ഫോമായ യു വേൾഡിൻ്റെ സ്ഥാപകനാണ് 48 കാരനായ പേമ്മസാനി ചന്ദ്രശേഖർ. തെനാലിയിലെ ഇടത്തരം കുടുംബത്തിലാണ് ജനനം. 1999ൽ എൻടിആർ യൂണിവേഴ്‌സിറ്റി ഓഫ് ഹെൽത്ത് സയൻസസിൽ വിജയവാഡയിൽ എംബിബിഎസ് പഠനം പൂർത്തിയാക്കി. 2005ൽ പെൻസിൽവാനിയയിലെ ഡാൻവില്ലിലുള്ള ഗെയ്‌സിംഗർ മെഡിക്കൽ സെൻ്ററിൽ നിന്ന് എംഡി നേടി.

മൈക്രൊ സോഫ്റ്റ്, മൈക്രൊ സോഫ്റ്റ് ക്രോപ്, കൊക്കക്കോള, ഊബർ ടെക്നോളജീസ്, ആപ്പിൾ ഇൻക് തുടങ്ങി 100ലധികം പൊതു വ്യാപാര സ്ഥാപനങ്ങളിൽ പെമ്മസാനിക്ക് യുഎസിൽ നിക്ഷേപമുണ്ട്. ഇന്ത്യയിലും യുഎസിലുമായി 100ലധികം കമ്പനികളിലും പേമ്മസാനി ചന്ദ്രശേഖറിന് നിക്ഷേപമുണ്ട്. രണ്ട് മെഴ്‌സിഡസ് കാറുകൾ, ഒരു ടെസ്‌ല, ഒരു റോൾസ് റോയ്‌സ് എന്നിവ അദ്ദേഹത്തിൻ്റെ ജംഗമ ആസ്തികളിൽ ഉൾപ്പെടുന്നുണ്ട്.

Back to top button
error: