Month: May 2024

  • Kerala

    മന്ത്രി അയഞ്ഞു, ചർച്ച വിജയം; ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരത്തിനെതിരായ സമരം പിൻവലിച്ചു

        മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പും  സ​മ​ര​ക്കാ​രും തമ്മിലുള്ള ക​ടും​പി​ടു​ത്തം മൂലം ഡ്രെ​വി​ങ്​ ടെ​സ്​​റ്റിൽ തുടർന്നു വന്ന അ​നി​ശ്ചി​ത​ത്വം പരിഹരിച്ചു.  മന്ത്രി കെ.ബി.ഗണേഷ് കുമാറുമായി നടത്തിയ ചർച്ചയെ തുടർന്നു ഡ്രൈവിങ് സ്കൂൾ ഉടമകൾ നടത്തിയിരുന്ന സമരം പിൻവലിച്ചു. ഇരട്ട ക്ലച്ച് സംവിധാനം തുടരും. ഡ്രൈവിങ് ടെസ്റ്റിന് 18 വർഷം വരെ പഴക്കമുള്ള വാഹനങ്ങൾ അനുവദിക്കും. നിലവിലെ മാതൃകയിൽ ആദ്യം ഗ്രൗണ്ട് ടെസ്റ്റും തുടർന്ന് റോഡ് ടെസ്റ്റും തുടരും. ടെസ്റ്റ് നടത്തുന്ന വാഹനത്തിൽ ക്യാമറ സ്ഥാപിക്കണമെന്ന നിർദേശം ഡ്രൈവിങ് സ്കൂളുകാർ അംഗീകരിച്ചു. ക്യാമറ മോട്ടർ വാഹന വകുപ്പ് വാങ്ങി ടെസ്റ്റ് നടത്തുന്ന വാഹനത്തിൽ ഘടിപ്പിക്കും. ഇതിലെ ദൃശ്യങ്ങൾ 3 മാസം വരെ ആർ.ടി ഓഫിസിലെ കംപ്യൂട്ടറിൽ സൂക്ഷിക്കും. ഡ്രൈവിങ് ടെസ്റ്റിന് ഈടാക്കുന്ന ഫീസ് ഏകീകരിക്കാൻ സമിതിയെ നിയോഗിക്കും. കെഎസ്ആർടിസി 10 കേന്ദ്രങ്ങളിൽ ഡ്രൈവിങ് സ്കൂളുകൾ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. സിഐടിയു ഉൾപ്പെടെ ഡ്രൈവിങ് സ്കൂൾ ഉടമകളുടെ സംഘടനകൾ ചർച്ചയിൽ പങ്കെടുത്തു. യു​ക്ത സ​മ​ര​സ​മി​തി​യു​ടെ പ്ര​തി​ഷേ​ധ​ത്തി​ല്‍…

    Read More »
  • Crime

    പ്രണയം നിരസിച്ചതിലുള്ള പക: ഉറങ്ങിക്കിടന്ന 20കാരിയെ വീട്ടില്‍ കയറി കുത്തിക്കൊലപ്പെടുത്തി

    പ്രണയം നിരസിച്ചതിന്റെ പകയില്‍ യുവതിയെ വീട്ടില്‍ കയറി കുത്തി ക്കൊലപ്പെടുത്തി. അഞ്ജലി എന്ന 20 കാരിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. കര്‍ണാടകയിലെ ഹുബ്ബളി വീരപുരയിലാണ് സംഭവം. വിശ്വ എന്ന ഗിരീഷ് (23) ആണ് കൊലയാളി. പുലര്‍ച്ചെ 5.30 ഓടെയായിരുന്നു അക്രമം. യുവതിയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ യുവാവ് ഉറങ്ങിക്കിടന്ന അഞ്ജലിയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. യുവതിയുടെ മുത്തശ്ശിയും സഹോദരിമാരും നോക്കിനില്‍ക്കെയായിരുന്നു കൊലപാതകം. യുവതിയെ  വീട്ടിലൂടെ വലിച്ചിഴച്ച പ്രതി, അടിക്കളയില്‍ കൊണ്ടിട്ടശേഷവും കുത്തി. ബഹളം കേട്ട് നാട്ടുകാര്‍ ഓടിക്കൂടുന്നതിനിടെ പ്രതി സ്ഥലത്തു നിന്നും രക്ഷപ്പെട്ടു. പ്രതിക്കായി തിരച്ചില്‍ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

    Read More »
  • Kerala

    തീരുമാനം തെറ്റായി എന്ന് സംശയം, പുനര്‍ചിന്തനത്തിന് ഒരുങ്ങി മോട്ടോര്‍ വാഹനവകുപ്പ്

    ആലപ്പുഴ : റോഡില്‍ അഭ്യാസം കാണിക്കുന്നവര്‍ക്ക് നല്‍കുന്ന ‘നല്ല നടപ്പ് ‘ ശിക്ഷ പ്രതീക്ഷിക്കുന്ന ഫലം നല്‍കുന്നില്ലെന്ന് മോട്ടോര്‍ വാഹനവകുപ്പിന്റെ വിലയിരുത്തല്‍. കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കാന്‍ തുടങ്ങിയതോടെ നടപടികള്‍ കടുപ്പിച്ചിരിക്കുകയാണ് ഇപ്പോള്‍. രണ്ടാഴ്ച മുമ്പ് കെ.പി റോഡില്‍ ഓടിക്കൊണ്ടിരുന്ന കാറിന്റെ വാതിലിലിരുന്ന് അപകടകരമായരീതിയില്‍ സഞ്ചരിച്ച മൂന്ന് യുവാക്കളെ ആലപ്പുഴ മെഡിക്കല്‍കോളേജ് ആശുപത്രിയിലും പുനലൂര്‍ ഗാന്ധിഭവനിലും നിര്‍ബന്ധിത സേവനത്തിന് അയച്ചിരുന്നു. എന്നാല്‍, ആശുപത്രിയില്‍ പൂര്‍ണസ്വാതന്ത്ര്യത്തോടെ പ്രതികള്‍ ശിക്ഷാകാലയളവ് ആസ്വദിച്ചെന്നാണ് വകുപ്പിന് ലഭിച്ച വിവരം. കഴിഞ്ഞ ഞായറാഴ്ചയാണ് സമാന രീതിയിലെ കുറ്റകൃത്യം കെ.പി റോഡില്‍ ആവര്‍ത്തിച്ചത്. വിവാഹത്തിന് പോവുകയായിരുന്ന യുവാക്കളുടെ ഏഴംഗസംഘം യാത്രക്കിടെ തലയും ശരീരവും കാറിന് പുറത്തേക്കിട്ട് യാത്ര ചെയ്തു. ഈ ദൃശ്യം മോട്ടോര്‍ വകുപ്പിന് പരാതിയായി ലഭിച്ചതോടെ രാത്രി 8.30ന് വാഹനം കണ്ടെത്തി പിടിച്ചെടുത്തു. ഓച്ചിറ മഴുപ്പയില്‍ മര്‍ഫീന്‍ അബ്ദുള്‍ കരീം, മാഹിന്‍ അബ്ദുള്‍ കരീം, എരുവ ചാലേരില്‍ ആഷിഖ്, കായംകുളം പണിപ്പുരതാഴ്ച്ചയില്‍ ഷാമോന്‍, എരുവ മരങ്ങാട്ട്‌തെക്കേതില്‍ എ.ഹസ്സന്‍ എന്നിവരെ കസ്റ്റഡിയിലെടുത്തു. ‘നല്ല…

    Read More »
  • Crime

    ഭക്ഷണം കാറിലേക്ക് എത്തിച്ചുനല്‍കിയില്ല; ഹോട്ടല്‍ ഉടമയേയും തൊഴിലാളിയേയും മര്‍ദിച്ചു, കട തകര്‍ത്തു

    പാലക്കാട്: മണ്ണാര്‍ക്കാട് ഓര്‍ഡര്‍ ചെയ്ത ഭക്ഷണം കാറിലേക്ക് എത്തിച്ചുനല്‍കാത്തതിന് ഹോട്ടലുടമയേയും തൊഴിലാളിയേയും മര്‍ദിച്ചുവെന്ന് പരാതി. കടയ്ക്കും നാശനഷ്ടംവരുത്തി. സംഭവത്തില്‍ ആറുപേര്‍ക്കെതിരെ നാട്ടുകല്‍ പോലീസ് കേസെടുത്തു. കഴിഞ്ഞദിവസം രാത്രി നാട്ടുകല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ 53-ാം മൈല്‍ ഭാഗത്താണ് സംഭവം. റോഡരികില്‍ കഫേ നടത്തുന്ന സല്‍ജലി(29)നാണ് യുവാക്കളുടെ മര്‍ദനമേറ്റത്. കടയുടമയുടെ പരാതി പ്രകാരം നാട്ടുകല്‍ സ്വദേശികളായ യൂസഫ്, ഷുക്കൂര്‍, ഷിഹാബ്, റാഷിദ്, ബാദുഷ, കണ്ടാലറിയാവുന്ന മറ്റൊരാള്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. രാത്രി 9.30-ഓടെ കാറിലെത്തിയ യുവാക്കള്‍ ഭക്ഷണം ഓര്‍ഡര്‍ചെയ്യുകയും പുറത്തുനിര്‍ത്തിയ കാറിലേക്ക് എത്തിച്ചുനല്‍കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ഇതിനു സമ്മതിക്കാതിരുന്നതോടെ യുവാക്കള്‍ സല്‍ജലിനെതിരെ തട്ടികയറുകയും മര്‍ദിക്കുകയുമായിരുന്നു. തടയാന്‍ശ്രമിച്ച തൊഴിലാളിക്കും മര്‍ദനമേറ്റു. കൂടാതെ കടയിലെ കസേരകളും മറ്റും തകര്‍ക്കുകയും ചെയ്തു. 50,000 രൂപയുടെ നാശനഷ്ടമുണ്ടായതായി പരാതിയില്‍ പറയുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി.  

    Read More »
  • Health

    നൈറ്റ് ഷിഫ്റ്റുകാര്‍ക്ക് വരുന്ന മൂന്ന് രോഗങ്ങള്‍, പഠന റിപ്പോര്‍ട്ട് പുറത്ത്

    നൈറ്റ് ഷിഫ്റ്റ് ജോലി ഇന്ന് സര്‍വസാധാരണമായി മാറിയിരിക്കുകയാണ്. ഐ.ടി മേഖല, മാദ്ധ്യമ സ്ഥാപനങ്ങള്‍, ആരോഗ്യമേഖല തുടങ്ങി നിരവധി ഇടങ്ങള്‍ പകല്‍ പോലെ തന്നെ രാത്രിയിലും ഉണര്‍വോടെ പ്രവര്‍ത്തിക്കുന്നു. എന്നാല്‍ പുതിയതായി പുറത്തുവന്ന ഒരു റിപ്പോര്‍ട്ട് പ്രകാരം ഇത്തരത്തിലുള്ള നൈറ്റ് ഷിഫ്റ്റ് ജോലികള്‍ നിരവധിയായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ കാരണമാകും എന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. യുഎസിലെ വാഷിംഗ്ടണ്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലുള്ള ഗവേഷകരാണ് പ്രസ്തുത പഠനം നടത്തിയത്. തുടര്‍ച്ചയായി മൂന്ന് രാത്രികളിലെ ഉറക്കമിളച്ചുള്ള ജോലി ആരോഗ്യം നശിപ്പിക്കുമെന്നാണ് ഇവര്‍ പറയുന്നത്. പ്രമേഹം, പൊണ്ണത്തടി എന്നിവയാണ് ഇവരെ കാത്തിരിക്കുന്നത്. പ്രോട്ടോം റിസര്‍ച്ച് എന്ന ജേണലിലാണ് പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. മസ്തിഷ്‌കത്തിലെ ജൈവ ഘടികാരം രാവും പകലും ചക്രങ്ങളുമായി സമന്വയിപ്പിച്ച് നമ്മുടെ ശരീരത്തിന്റെ താളങ്ങളെ എങ്ങനെ നിയന്ത്രിക്കുന്നു എന്നതിനെക്കുറിച്ചാണ് പഠനം നടന്നത്. രാത്രി ഷിഫ്റ്റുകള്‍ മൂലം ഈ അതിലോലമായ സന്തുലിതാവസ്ഥ തകരാറിലാകുമ്പോള്‍, ഇത് വിവിധ ശാരീരിക പ്രവര്‍ത്തനങ്ങളെ, പ്രത്യേകിച്ച് രക്തത്തിലെ ഗ്ലൂക്കോസ് നിയന്ത്രണവും ഊര്‍ജ്ജ ഉപാപചയവുമായി ബന്ധപ്പെട്ടതുമായ ഒരു ശൃംഖലയെ…

    Read More »
  • Kerala

    വിദേശയാത്ര വെട്ടിച്ചുരുക്കി മുഖ്യമന്ത്രി നേരത്തെ എത്തുന്നു; കേരളത്തിലേക്ക് തിരിക്കുന്നത് ശനിയാഴ്ച

    ദുബായ്: നേരത്തേ നിശ്ചയിച്ചുറപ്പിച്ച വിദേശയാത്രയില്‍ മാറ്റംവരുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇപ്പോള്‍ ദുബായിലുള്ള മുഖ്യമന്ത്രിയും കുടുംബവും ശനിയാഴ്ച കേരളത്തിലെത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 19ന് മാത്രമേ ദുബായില്‍ മുഖ്യമന്ത്രിയും കുടുംബവും എത്തൂ എന്നായിരുന്നു നേരത്തേ നിശ്ചയിച്ചിരുന്നത്. ദുബായ് ഗ്രാന്‍ഡ് ഹയാത്തിലാണ് അദ്ദേഹം താമസിക്കുന്നത്. ഇന്ന് ദുബായില്‍ നിന്നാണ് അദ്ദഹം മന്ത്രിസഭാ യോഗത്തില്‍ ഓണ്‍ലൈനായി പങ്കെടുത്തത്. സിംഗപ്പൂരില്‍ നിന്ന് യോഗത്തില്‍ പങ്കെടുക്കുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. സിംഗപ്പൂര്‍ യാത്ര വെട്ടിക്കുറയ്ക്കാന്‍ ഇടയാക്കിയ സാഹചര്യം എന്താണെന്ന് വ്യക്തമല്ല. കഴിഞ്ഞ ആഴ്ച കേരളത്തില്‍ മന്ത്രിസഭാ യോഗം ചേര്‍ന്നിരുന്നില്ല. പരിഗണനാ വിഷയങ്ങള്‍ കുറവായിരുന്നതിനാലാണ് യോഗം ഉപേക്ഷിച്ചതെന്നായിരുന്നു റിപ്പോര്‍ട്ട്. പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാലാണ് കൂടുതല്‍ വിഷയങ്ങള്‍ യോഗത്തില്‍ പരിഗണിക്കാന്‍ ആവാത്തത്. ജൂണ്‍ നാലിന് ലോക്സഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ കഴിയുമെങ്കിലും പെരുമാറ്റച്ചട്ടം ജൂണ്‍ ആറുവരെ തുടരും. തിരഞ്ഞെടുപ്പിനിടെ മുഖ്യമന്ത്രി കുടുംബ സമേതം വിദേശത്തേക്ക് പോയതിനെ രൂക്ഷമായ ഭാഷയിലാണ് പ്രതിപക്ഷവും ബിജെപിയും വിമര്‍ശിച്ചത്. മുഖ്യമന്ത്രി ചുമതല കൈമാറാത്തതും സകുടുംബ യാത്രയുടെ ചെലവും ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം ആരോപണമുന്നയിച്ചത്. യാത്രയുടെ…

    Read More »
  • Crime

    പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് പ്രതി വിദേശത്തേയ്ക്കു കടന്നു; പ്രത്യേക അന്വേഷണ സംഘം കൊച്ചിയിലേക്ക്

    കൊച്ചി: കോഴിക്കോട് പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ പ്രതി രാഹുല്‍ വിദേശത്തേക്കു കടന്നതായി വിവരം. ഗാര്‍ഹിക പീഡനത്തിനിരയായ വധുവിന്റെ അമ്മയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. രാഹുല്‍ ബംഗളൂരു വഴി സിംഗപ്പൂരിലേക്കു കടന്നുവെന്നാണു വിശ്വസനീയമായ കേന്ദ്രങ്ങളില്‍നിന്നു വിവരം ലഭിച്ചതെന്നു വധുവിന്റെ അമ്മ പറഞ്ഞു. രാഹുലിനു രക്ഷപ്പെടാന്‍ പൊലീസ് സൗകര്യം ഒരുക്കിയെന്നും അവര്‍ ആരോപിച്ചു. ലുക്കൗട്ട് നോട്ടിസ് ഇറക്കുന്ന കാര്യം മുന്‍കൂട്ടി അറിഞ്ഞാണു രാഹുല്‍ നാടുവിട്ടത്. പൊലീസില്‍ പ്രതീക്ഷയില്ലെന്നും അവര്‍ പറഞ്ഞു. അതേസമയം, പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘം കൊച്ചിയിലേക്കു തിരിക്കും. അന്വേഷണ സംഘം കൊച്ചിയിലെത്തി പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തും. ഫറോക്ക് എസിപി സാജു കെ.ഏബ്രഹാമാണ് അന്വേഷണ സംഘം തലവന്‍. ഏഴംഗ പ്രത്യേക അന്വേഷണ സംഘമാണു കേസ് അന്വേഷിക്കാന്‍ രൂപീകരിച്ചത്. പന്തീരങ്കാവ് എസ്എച്ച്ഒ എ.എസ്.സരിന്‍ ഉള്‍പ്പെടെ നേരത്തെ കേസ് അന്വേഷിച്ചവരെ കേസിന്റെ ചുമതലയില്‍നിന്ന് ഒഴിവാക്കിയതായാണു വിവരം. ഒളിവിലുള്ള പ്രതി രാഹുലിനായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കും. ഗാര്‍ഹികപീഡന പരാതി ലഭിച്ചിട്ടും പന്തീരാങ്കാവ് എസ്എച്ച്ഒ കേസെടുക്കാന്‍ വിമുഖത…

    Read More »
  • LIFE

    ഗുരുവായൂരമ്പലനടയിൽ’’ ടീസർ

    ജയ ജയ ജയ ജയഹേ എന്ന സൂപ്പർ ഹിറ്റ്‌ ചിത്രത്തിനു ശേഷം പൃഥ്വിരാജ് സുകുമാരൻ, ബേസിൽ ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിൻദാസ് സംവിധാനം ചെയ്യുന്ന ‘ഗുരുവായൂർ അമ്പലനടയിൽ’’ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ റിലീസായി. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇഫോർ എന്റർടൈൻമെന്റ് ബാനറിൽ മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ നിഖില വിമൽ, അനശ്വര രാജൻ, യോഗി ബാബു, ജഗദീഷ്, രേഖ, ഇർഷാദ്,സിജു സണ്ണി, സഫ്‌വാൻ, കുഞ്ഞികൃഷ്ണൻ മാസ്റ്റർ, മനോജ്‌ കെ യു തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. ഛായാഗ്രഹണം നീരജ് രവി നിർവഹിക്കുന്നു. ‘കുഞ്ഞിരാമായണ’ ത്തിനു ശേഷം ദീപു പ്രദീപ് രചന നിർവഹിക്കുന്ന ചിത്രമാണ് “ഗുരുവായൂർ അമ്പലനടയിൽ”. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ഹാരിസ് ദേശം,എഡിറ്റർ- ജോൺ കുട്ടി,സംഗീതം അങ്കിത് മേനോൻ,പ്രൊഡക്ഷൻ കൺട്രോളർ-റിനി ദിവാകർ, ആർട്ട് ഡയറക്ടർ- സുനിൽ കുമാർ, കോസ്റ്റ്യൂം ഡിസൈനർ- അശ്വതി ജയകുമാർ, മേക്കപ്പ്-സുധി സുരേന്ദ്രൻ, സൗണ്ട് ഡിസൈനർ- അരുൺ…

    Read More »
  • Kerala

    സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ല; 380 ഒഴിവുകളെന്ന് വിവരം, നികത്താന്‍ നടപടിയില്ല

    തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ അതിരൂക്ഷ ക്ഷാമം നേരിട്ടിട്ടും ഒഴിവുകള്‍ നികത്താതെ സര്‍ക്കാര്‍. സ്‌പെഷ്യലിസ്റ്റ് തസ്തികയില്‍ അടക്കം വിവിധ വിഭാഗങ്ങളിലായി 380 ഒഴിവുകളാണുള്ളത് ഏറ്റവും അധികം ഒഴിവുള്ളത് സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ എണ്ണത്തിലാണ്. സംസ്ഥാനത്ത് സാധാരണക്കാര്‍ ചികിത്സ തേടിയെത്തുന്ന സര്‍ക്കാര്‍ ആശുപത്രികളിലാണ് ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തത്. ജനറല്‍ ആശുപത്രിയിലും ജില്ലാ താലൂക്ക് ആശുപത്രികളിലുമൊന്നും ചികിത്സിക്കാന്‍ ആള് തികയാത്ത അവസ്ഥയാണ്. സ്‌പെഷ്യാലിറ്റി കേഡറില്‍ സംസ്ഥാനത്തുള്ളത് 181 ഒഴിവ്. ജനറല്‍ കേഡറില്‍ 98 പേരുടെ കുറവുണ്ട്. അഡ്മിനിസ്‌ട്രേറ്റീവ് കേഡറില്‍ 58 പേരെങ്കിലും എത്തിയാലെ ഒഴിവു നികത്താന്‍ കഴിയു. ഏറ്റവും അധികം ഒഴിവുള്ളത് സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ എണ്ണത്തിലാണെന്നിരിക്കെ മികച്ച ചികിത്സ തേടിയെത്തുന്ന സാധാരണക്കാര്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ സേവനം നിഷേധിക്കപ്പെടുന്ന അവസ്ഥയാണ്. ജനറല്‍ മെഡിസിനില്‍ 32, പീഡിയാട്രിക് വിഭാഗത്തില്‍ 19, ഗൈനക്കോളജിക്കും ജനറല്‍ സര്‍ജറിക്കും 26 വീതവും ഡോക്ടര്‍മാരുടെ ഒഴിവാണ് വിവിധ സര്‍ക്കാര്‍ ആശുപത്രിയിലുള്ളത്. അസിസ്റ്റന്റ് സര്‍ജന്‍ തസ്തികയില്‍ പിഎസ് സി വഴിയും മറ്റ് തസ്തികകളില്‍ സ്ഥാനക്കയറ്റം വഴിയും…

    Read More »
  • NEWS

    ധനുഷും ഐശ്വര്യയും പരസ്പരം ചതിച്ചു; വേര്‍പിരിയലില്‍ വന്‍ വെളിപ്പെടുത്തല്‍

    ചെന്നൈ: കഴിഞ്ഞ ഏപ്രില്‍ 8നാണ് ഐശ്വര്യ രജനീകാന്തും നടനും സംവിധായകനുമായ ധനുഷും ചെന്നൈ കുടുംബ കോടതിയില്‍ വിവാഹമോചനത്തിന് അപേക്ഷ നല്‍കിയത്. പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിനാണ് സെക്ഷന്‍ 13 ബി പ്രകാരം ഇരുവരും ചേര്‍ന്ന് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത് എന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. 2022 ജനുവരിയില്‍ വേര്‍പിരിയാനുള്ള തീരുമാനം ഇരുവരും പ്രഖ്യാപിച്ചിരുന്നെങ്കിലും വിവാഹമോചനം ഔദ്യോഗികമായി ഫയല്‍ ചെയ്തിരുന്നില്ല. എന്നാല്‍ പിന്നീട് അതില്‍ ഔദ്യോഗിക നടപടിയിലേക്ക് ഇരുവരും കടക്കുകയായിരുന്നു. അതേ സമയം ഇരുവരുടെയും വേര്‍പിരിയല്‍ സംബന്ധിച്ച് വെളിപ്പെടുത്തല്‍ നടത്തുകയാണ് ഗായിക സുചിത്ര. ചാനല്‍ കുമുദം എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സുചിത്രയുടെ പുതിയ വിവാദ വെളിപ്പെടുത്തലുകള്‍ വന്നിരിക്കുന്നത്. 18 വര്‍ഷത്തോളം നീണ്ട ധനുഷും ഐശ്വര്യ രജനീകാന്തും തമ്മിലുള്ള ദാമ്പത്യത്തിനിടെ ഇരുവരും പരസ്പരം പലപ്പോഴും ചതിച്ചിട്ടുണ്ടെന്നാണ് സുചിത്ര പറയുന്നത്. ഇരുവര്‍ക്കും ചില ബന്ധങ്ങള്‍ ഉണ്ടായിരുന്നു ഇത് തമ്മില്‍ അറിഞ്ഞപ്പോഴാണ് പ്രശ്‌നങ്ങളുണ്ടായതെന്ന് സുചിത്ര പറയുന്നു. ‘ധനുഷ് തന്നെ വഞ്ചിച്ചുവെന്ന് ഐശ്വര്യ ആരോപിക്കുന്നത്. പക്ഷേ ഇരുവരുടെയും…

    Read More »
Back to top button
error: