Month: May 2024

  • Kerala

    ഷാജൻ സ്‌കറിയയെ അറസ്റ്റ് ചെയ്യാനുള്ള വിലക്ക്‌ നീക്കണം: സർക്കാർ സുപ്രീംകോടതിയിൽ

        മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയയുടെ അറസ്റ്റിനുള്ള വിലക്ക്‌ നീക്കണമെന്ന്‌ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. പി.വി ശ്രീനിജൻ എം.എൽ.എ നൽകിയ പരാതിയിൽ എസ്‌.സി, എസ്‌.ടി നിയമപ്രകാരം രജിസ്റ്റർ ചെയ്‌ത കേസിൽ മുൻകൂർജാമ്യം തേടിയുള്ള ഷാജൻ സ്‌കറിയയുടെ അപേക്ഷയെ എതിർത്താണ്‌ സംസ്ഥാന സർക്കാർ ഈ ആവശ്യമുന്നയിച്ചത്‌. മുൻകൂർജാമ്യം തേടിയുള്ള അപേക്ഷ സുപ്രീംകോടതി വിധിപറയാൻ മാറ്റി. ഇക്കിളിപ്പെടുത്തുന്ന വാർത്തകളിലൂടെ സമൂഹത്തിൽ സ്വാധീനം ചെലുത്താനാണ്‌ ഷാജൻ സ്‌കറിയയുടെ ശ്രമമെന്ന്‌ സംസ്ഥാന സർക്കാർ ചൂണ്ടിക്കാണിച്ചു. ശ്രീനിജന്‌ എതിരായ പരാമർശങ്ങൾ തെറ്റാണെന്ന കാര്യം ഷാജൻ സ്‌കറിയക്ക്‌ അറിയാമായിരുന്നു. എന്നിട്ടും, അവഹേളിക്കുക എന്ന ലക്ഷ്യത്തോടെ പ്രസ്‌താവനകൾ നടത്തി. ഈ രീതിയിൽ പ്രവർത്തിക്കുന്ന ഒരു വ്യക്തിക്ക്‌ മാധ്യമ പ്രവർത്തകന്റെ പരിരക്ഷയ്‌ക്ക്‌ അർഹതയില്ല. അറിഞ്ഞുകൊണ്ട്‌ കുറ്റം ചെയ്യുന്നവർക്കെതിരെ നിയമത്തിന്റെ ഭാഗത്തുനിന്ന്‌ ഒരുതരത്തിലുള്ള ദാക്ഷിണ്യവും പാടില്ലെന്നും സംസ്ഥാന സർക്കാരിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ പി.വി ദിനേശ്‌ ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാരിനുവേണ്ടി സ്റ്റാൻഡിങ്‌ കോൺസൽ നിഷേരാജൻ ഷൊങ്കറും ഹാജരായി.

    Read More »
  • India

    ഇനി ഫോണ്‍ വിളിച്ച് ശല്യം ചെയ്താല്‍ പിഴ,  പ്രൊമോഷണല്‍ കോളുകള്‍ക്ക് ഗുഡ്‌ബൈ…! നടപടി കടുപ്പിച്ച്  കേന്ദ്രം

          ഉപയോക്താക്കള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന തരത്തില്‍ വരുന്ന പ്രൊമോഷണല്‍ കോളുകള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. ഉപയോക്താക്കളുടെ സ്വകാര്യതയും ഉപഭോക്തൃ അവകാശങ്ങളും സംരക്ഷിക്കുന്നതിന് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കാന്‍ കേന്ദ്രം ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ടുകൾ. നിലവില്‍ വിവിധ ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും പ്രൊമോഷനുമായി ബന്ധപ്പെട്ട് ഉപയോക്താക്കള്‍ക്ക് നിരവധി കോളുകള്‍ വരുന്നുണ്ട്. പലപ്പോഴും ഇത് ശല്യമാകുന്നതായി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം. രജിസ്റ്റര്‍ ചെയ്യാത്ത ഫോണ്‍ നമ്പറുകളില്‍ നിന്നുള്ള ഇത്തരത്തിലുള്ള അനാവശ്യ കോളുകള്‍ വിളിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ പിഴ ചുമത്താനാണ് ആലോചന. കൂടാതെ വ്യാപാരരംഗത്ത് തെറ്റായ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്ന കമ്പനികളെ ലേബല്‍ ചെയ്യാനും വ്യവസ്ഥ ചെയ്യും. ഉപഭോക്താക്കളുടെ അവകാശങ്ങളെയും സ്വകാര്യതയെയും ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ പിഴ ചുമത്താനുള്ള നീക്കം രാജ്യത്ത് ആദ്യമാണ്. രജിസ്റ്റര്‍ ചെയ്യാത്ത നമ്പറുകളിലൂടെ ആളുകളെ ബന്ധപ്പെടുന്ന ബാങ്കുകള്‍, ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍, റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍മാര്‍, ബ്രോക്കര്‍മാര്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവയെ ഒന്നടങ്കം ഉള്‍പ്പെടുത്തി കൊണ്ടാണ് മാര്‍ഗനിര്‍ദേശം വരുന്നത്. ഇത്തരം നമ്പറുകളും കോളിന്റെ…

    Read More »
  • NEWS

    സങ്കീര്‍ണ രോഗാവസ്ഥകള്‍ അതിജീവിച്ചവരുടെ അനുഭവ കഥകൾ: യു.എ.ഇയിലെ ഈ  ഹെല്‍ത്ത് കെയര്‍ വീഡിയോ ഹൃദയം ആർദ്രമാക്കും, കണ്ണുകൾ നിറയ്ക്കും

         അബുദാബി: ഡോക്ടര്‍മാരുടെ കൈപിടിച്ചു ജീവിതത്തിലേക്ക് തിരിച്ചുവന്നവര്‍ വേദനകളില്‍ നിന്നും പ്രതീക്ഷയിലേക്കുള്ള ആ യാത്ര ഒരിക്കല്‍ കൂടി കണ്ടു. അനുഭവിച്ച വെല്ലുവിളികളും ആശ്വാസമായ വൈദ്യസഹായവും തീവ്രത ചോരാതെ അബുദാബി അല്‍ ഖാനയിലെ ബിഗ് സ്‌ക്രീനില്‍ തെളിഞ്ഞപ്പോള്‍ അതിജിവിച്ചവരുടെ മുഖങ്ങളില്‍ കണ്ണീരും പുഞ്ചിരിയും. യു.എ.ഇയിലെ ആദ്യ ഹെല്‍ത്ത്‌കെയര്‍ വീഡിയോ സീരിസായ ‘എച്ച് ഫോര്‍ ഹോപ്പ്’ ആദ്യ പ്രദര്‍ശന വേദിയാണ് പ്രേക്ഷകര്‍ക്ക് വ്യത്യസ്ത ദൃശ്യാനുഭവം ഒരുക്കിയത്. ബുര്‍ജീല്‍ ഹോള്‍ഡിങ്സിനു കീഴിലെ ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റി (ബിഎംസി) നിര്‍മിച്ച എച്ച് ഫോര്‍ ഹോപ്പ് യഥാര്‍ത്ഥ ജീവിതത്തിലെ രോഗികളുടെയും ഡോക്ടര്‍മാരുടെയും അപൂര്‍വവും സങ്കീര്‍ണവുമായ അനുഭവങ്ങള്‍ക്കാണ് ദൃശ്യാവിഷ്‌ക്കാരമേകിയത്. പ്രദര്‍ശനത്തിന് മുന്നോടിയായി ഇവര്‍ റെഡ് കാര്‍പ്പെറ്റിലൂടെ ഒരുമിച്ചു നടന്നെത്തി. അഞ്ച് ഹ്രസ്വചിത്രങ്ങളടങ്ങിയ ആദ്യ സീസണ്‍ അബുദാബി ഗ്ലോബല്‍ ഹെല്‍ത്ത് കെയര്‍ വീക്കിനോട് അനുബന്ധിച്ചാണ് പുറത്തിറക്കിയത്. പ്രത്യേക സ്‌ക്രീനിങ്ങില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ആരോഗ്യപ്രവര്‍ത്തകരും രോഗത്തെ അതിജീവിച്ചവരുടെ കുടുംബാംഗങ്ങളും അടക്കം നിരവധിപേരാണ് പങ്കെടുത്തത്. ഹൃദയസ്പര്‍ശിയായ അനുഭവങ്ങള്‍ ഗര്‍ഭസ്ഥ ശിശുവിന് സ്പൈന ബിഫിഡ…

    Read More »
  • NEWS

    ഓടുന്ന ട്രെയിനിൽ നിന്ന് ചാടി അത്യാഹിതം സംഭവിച്ചാൽ നഷ്ടപരിഹാരം ലഭിക്കുമോ? ഇല്ല… പക്ഷേ കർണാടകക്കാരി ജയമ്മയുടെ കുടുംബത്തിന് 8 ലക്ഷം ലഭിച്ചത് എങ്ങനെ…?

         ഇന്ത്യൻ റെയിൽവേ രാജ്യത്തിൻ്റെ ജീവനാഡിയാണ്. ദിവസവും ലക്ഷക്കണക്കിന് ആളുകളാണ് ട്രെയിനിൽ യാത്ര ചെയ്യുന്നത്. റെയിൽവേ യാത്രക്കാർക്ക് പൂർണ ശ്രദ്ധ നൽകുന്നു. റെയിൽവേയുമായി ബന്ധപ്പെട്ട അപകടങ്ങളിൽ പരിക്കേൽക്കുകയോ മരിക്കുകയോ ചെയ്യുന്നവർക്ക് വകുപ്പ് നഷ്ടപരിഹാരം നൽകുന്നുണ്ട്. റെയിൽവേയ്ക്ക് പിഴവ് സംഭവിക്കുമ്പോൾ മാത്രമേ ഈ നഷ്ടപരിഹാരം ലഭിക്കൂ. എന്നാൽ കർണാടകയിൽ സ്വന്തം പിഴവ് മൂലം മരിച്ച ഒരു സ്ത്രീക്ക് റെയിൽവേ നഷ്ടപരിഹാരം നൽകണമെന്ന് ഹൈകോടതി കഴിഞ്ഞ ദിവസം വിധിച്ചു. റെയിൽവേ ക്ലെയിംസ് ട്രൈബ്യൂണലിൻ്റെ വിധി റദ്ദാക്കി കുടുംബത്തിന് 8 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനാണ് നിർദേശിച്ചത്. ആ കഥ ഇങ്ങനെ: ജയമ്മ എന്ന സ്ത്രീയും സഹോദരി രത്നമ്മയും തിരുപ്പതി പാസഞ്ചർ ട്രെയിനിൽ അശോകപുരത്തേക്ക് പോകുന്നതിനായി ട്രെയിൻ ടിക്കറ്റ് എടുത്തു. പക്ഷേ അറിയാതെ അവർ തൂത്തുക്കുടി എക്‌സ്പ്രസിൽ കയറി. ട്രെയിൻ നീങ്ങിത്തുടങ്ങിയ ഉടൻ അത് അശോകപുരത്തേക്ക് പോകില്ലെന്ന് മനസിലാക്കിയ ജയമ്മ പരിഭ്രാന്തയായി ട്രെയിനിൽ നിന്ന് ചാടി. പ്ലാറ്റ്‌ഫോമിൽ വീണ ജയമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റു. പിന്നീട്…

    Read More »
  • India

    ചരിത്രം തിരുത്തിയ ഈ സ്ത്രീരത്നം 52,000 കോടി രൂപ മൂല്യമുള്ള 2 കമ്പനികളുടെ ഉടമ…! തുടക്കത്തിൽ ഇവരുടെ ആശയം നിരസിച്ചത് 73 പേർ 

       ജീവിതത്തിൽ പരാജയം നേരിട്ടിട്ടില്ലാത്ത ആരും ഉണ്ടാവില്ല.  ആ പരാജയത്തിൽ നിന്ന് പാഠം ഉൾക്കൊണ്ട് മുന്നോട്ടു പോയാൽ  തീർച്ചയായും വിജയിക്കും.  എന്തെങ്കിലും ചെയ്യാൻ നാം ആഗ്രഹിക്കുന്നെങ്കിൽ, ബുദ്ധിമുട്ടുകൾക്കും വെല്ലുവിളികൾക്കും നമ്മുടെ പാതയെ തടയാൻ കഴിയില്ല. രാജ്യത്തെ ഏറ്റവും വിജയകരമായ സ്റ്റാർട്ടപ്പ് സ്ഥാപകയായ രുചി കൽറ ഈ സത്യം സ്വന്തം ജീവിതത്തിലൂടെ ശരിയാണെന്ന് തെളിയിച്ചു. 73 നിക്ഷേപകർ ആശയം നിരസിച്ചു   രുചി കൽറയുടെ ബിസിനസ് ആശയം നിരസിച്ചത് ഒന്നോ രണ്ടോ പേരല്ല, 73 നിക്ഷേപകരാണ്. അവർ തളർന്നില്ല, ഭർത്താവ് ആശിഷ് മഹാപാത്രയോടൊപ്പം ധനസഹായത്തിനുള്ള ശ്രമങ്ങൾ തുടർന്നു. ആത്യന്തികമായി വിജയം ലഭിച്ചു, ഒന്നല്ല, രണ്ട് യൂണികോൺ സ്റ്റാർട്ടപ്പുകൾ ദമ്പതികൾ സൃഷ്ടിച്ചു. ഇവ രണ്ടിൻ്റെയും മൊത്തം വിപണി മൂല്യം ഇന്ന് 52,000 കോടി രൂപയാണ്. തുടക്കം 2015 ൽ ഡൽഹി ഐഐടിയിൽ നിന്ന് ബി-ടെക് പഠിച്ച രുചി കൽറ ഇന്ത്യൻ സ്കൂൾ ഓഫ് ബിസിനസിൽ നിന്ന് എംബിഎയും ചെയ്തു. പിന്നീട് 8 വർഷത്തിലേറെ മക്കിൻസിയിൽ…

    Read More »
  • Local

    ബൈക്കുകള്‍  കൂട്ടിയിടിച്ച് മരിച്ച ബിഫാം വിദ്യാര്‍ത്ഥിയുടെ  മയ്യത്ത് ഖബറടക്കി, ഇന്നലെ രാത്രി കാസര്‍കോട് ചട്ടഞ്ചാലിലായിരുന്നു സംഭവം

    കാസര്‍കോട്: ചട്ടഞ്ചാലില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍  മരിച്ച ബിഫാം വിദ്യാര്‍ത്ഥി മുഹമ്മദ് തസ്‌നിമിൻ്റെ മയ്യത്ത് ബെണ്ടിച്ചാല്‍ ജുമാ മസ്ജിദ് അങ്കണത്തില്‍ ഇന്ന് ഖബറടക്കി. തസ്‌നിമിന്റെ സഹപാഠികളും സുഹൃത്തുക്കളും ബന്ധുക്കളുമടക്കം നിരവധിപേര്‍ സന്നിഹിതരായിരുന്നു. ചട്ടഞ്ചാല്‍, ബെണ്ടിച്ചാലിലെ ഗഫൂറിന്റെയും സഫിയയുടെയും മകനും മംഗളൂരു പി.എ കോളജില്‍ ബിഫാം വിദ്യാര്‍ത്ഥിയുമാണ് മുഹമ്മദ് തസ്‌നിം(20). ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ബെണ്ടിച്ചാലിലെ ഷെഫീഖ്(20), എതിര്‍ ബൈക്ക് യാത്രക്കാരന്‍ ചട്ടഞ്ചാല്‍ കുന്നാറയിലെ അഷ്ഫാദ് (22) എന്നിവരെ ഗുരുതര പരിക്കുകളോടെ മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ രാത്രി 11 മണിയോടെ ചട്ടഞ്ചാല്‍ പള്ളിക്ക് മുന്‍വശമായിരുന്നു അപകടം. തസ്‌നിമും ഷെഫീഖും ബൈക്കില്‍ ബെണ്ടിച്ചാലിലെ വീട്ടിലേക്ക് പോകുന്നതിനിടെ കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന അഷ്ഫാദ് ഓടിച്ച ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ മൂവരെയും പരിസരവാസികള്‍ കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും  തസ്‌നീം അപ്പോഴേക്കും മരണപ്പെട്ടു. മറ്റുള്ളവരെ ഉടന്‍ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി. കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ പോസ്റ്റുമോര്‍ട്ടത്തിനു  ശേഷമാണ്  തസ്‌നിമിന്റെ മൃതദേഹം  ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയത്. മേല്‍പറമ്പ്…

    Read More »
  • Kerala

    കാമുകനൊപ്പം ജീവിക്കാൻ വേണ്ടി 16 കാരിയായ മകളെ കഴുത്തിൽ ഷാൾ മുറുക്കി കൊന്ന് കിണറ്റിൽ തള്ളി:  അമ്മയ്ക്കും കാമുകനും ജീവപര്യന്തം

        കാമുകനൊപ്പം ജീവിക്കാൻ വേണ്ടി 16 കാരിയായ  മകളെ കൊന്ന് കിണറ്റിൽ തള്ളിയ കേസിൽ അമ്മയ്ക്കും കാമുകനും ജീവപര്യന്തം കഠിനതടവ്. തിരുവനതപുരം പറണ്ടോട് സ്വദേശിനി മഞ്ജു, കാമുകൻ അനീഷ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. ജീവപര്യന്തം കഠിനതടവിനൊപ്പം 3,50,000 രൂപ പിഴയും അടയ്ക്കണം. പിഴ അടയ്ക്കാത്തപക്ഷം ഒരു വർഷംകൂടി പ്രതികൾ അധിക തടവ് അനുവഭവിക്കണമെന്നാണ് ശിക്ഷാവിധി. കാമുകൻ അനീഷിനൊപ്പം ചേർന്ന് അമ്മ മഞ്ജു മകൾ മീരയെ കഴുത്തിൽ ഷാൾ മുറുക്കി കൊന്ന് പൊട്ടക്കിണറ്റിൽ തള്ളി എന്നാണ്  കേസ്. ഇരുവർക്കും സ്വൈര്യമായി ഒന്നിച്ചു ജീവിക്കാൻ വേണ്ടിയായിരുന്നുവത്രേ ഇത്. 2019 ജൂണിൽ നെടുമങ്ങാടാണ് കേസിനാസ്പദമായ സംഭവം നടന്നത്. മീരയുടെ അച്ഛൻ നേരത്തെ മരിച്ചുപോയിരുന്നു. പിന്നീട് തന്റെ മുത്തശ്ശിയുടേയും മുത്തശ്ശന്റേയും ഒപ്പമായിരുന്നു കുട്ടി താമസിച്ചിരുന്നത്. മറ്റൊരു വീട്ടിൽ വാടകയ്ക്കാണ് മഞ്ജു ജീവിച്ചിരുന്നത്. ഇവിടെവെച്ച് അനീഷിനൊപ്പം മഞ്ജുവിനെ മീര കണ്ടു. ഇവരുടെ ബന്ധം എതിർത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. അനീഷിന്റെ സഹായത്തോടെ മഞ്ജു മകൾ മീരയെ കഴുത്തിൽ ഷാൾ…

    Read More »
  • Kerala

    വിലക്കുറവ്, വിശ്വസ്തം: സ്വന്തം ബ്രാന്‍ഡുകളുമായി മൈജി വിജയക്കുതിപ്പിൽ, സംസ്ഥാനത്ത് ഈ വര്‍ഷം 4,000 കോടിയുടെ വിറ്റുവരവും 5,000 തൊഴില്‍ അവസരങ്ങളും ലക്ഷ്യം

        ഉപഭോക്താവിൻ്റെ വിശ്വാസം നേടി ചുരുങ്ങിയ സമയം കൊണ്ടാണ് സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീറ്റെയ്ല്‍സ് ഇലക്ട്രോണിക്സ് ഉപകരങ്ങളുടെ ശൃംഖലയായി മൈജി വളർച്ച നേടിയത്. 2023- ’24 സാമ്പത്തിക വര്‍ഷത്തില്‍ റെക്കോര്‍ഡ് വിറ്റുവരവാണ് സ്ഥാപനം നേടിയത്. ഈ സാമ്പത്തിക വര്‍ഷം സംസ്ഥാനത്ത് 4,000 കോടി രൂപയുടെ വിറ്റുവരവും 5,000 തൊഴില്‍ അവസരങ്ങളുമാണ് കമ്പനി ലക്ഷ്യമിടുന്നത്. പുതുതായി 30 ഷോറൂമുകള്‍ കൂടി തുറക്കുന്നതിലൂടെ കേരളത്തില്‍ ആകെ ഷോറൂമുകളുടെ എണ്ണം 150 ആകും. കുടുംബങ്ങള്‍ക്ക് വേറിട്ട ഷോപ്പിംഗ് അനുഭവം നല്‍കാന്‍ ലക്ഷ്യമിട്ട് 2006ല്‍ ‘3ജി മൊബൈല്‍ വേള്‍ഡ്’ എന്ന പേരില്‍ കോഴിക്കോട് പ്രവര്‍ത്തനം ആരംഭിച്ച ഇലക്ട്രോണിക്സ് റീറ്റെയ്ല്‍സ് ഷോറൂമാണ് ഇന്ന് 100 ലധികം ഔട്ട്ലെറ്റുകളുമായി കേരളമാകെ പടർന്നു പന്തലിച്ചിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ വിലയില്‍ മികച്ച ഇലക്ട്രോണിക്‌സ് ഗൃഹോപകരണങ്ങളും കിച്ചണ്‍ അപ്ലയന്‍സസുകളും നല്‍കുക എന്ന ലക്ഷ്യം വെച്ച് മൈജി സ്വന്തം ബ്രാന്‍ഡില്‍ ഉത്പന്നങ്ങള്‍ നിര്‍മ്മിച്ച് ഇറക്കി കഴിഞ്ഞു. നിലവില്‍ മൈജിയുടെ സ്വന്തം ടി.വി ബ്രാന്‍ഡായ…

    Read More »
  • NEWS

    പത്തനംതിട്ടയിൽ നിന്ന് ‘സിനിമയിൽ അഭിനയിക്കാൻ  പോയ’ 14 കാരനെ തമിഴ്‌നാട്ടിൽ  കണ്ടെത്തി, തിരിച്ചറിഞ്ഞത് മെർച്ചന്റ് നേവി ഉദ്യോഗസ്ഥൻ

          പത്തനംതിട്ടയിൽ നിന്ന് കാണാതായ 14 കാരനെ തമിഴ്‌നാട്ടിൽ നിന്ന് കണ്ടെത്തി. മല്ലപ്പള്ളി സ്വദേശി ആദിത്യനെയാണ് കണ്ടെത്തിയത്. ട്രെയിൻ യാത്രയ്ക്കിടെ മെർച്ചൻ്റ് നേവി ഉദ്യോഗസ്ഥനാണ് കുട്ടിയെ തിരിച്ചറിഞ്ഞത്. കുട്ടിയെയും കൊണ്ട് ഉടൻതന്നെ നാട്ടിലെത്തും എന്നാണ് ലഭിക്കുന്ന വിവരം. പത്തനംതിട്ട മല്ലപ്പള്ളിയില്‍ കഴിഞ്ഞ ദിവസമാണ് 14 കാരനെ കാണാതായത്. മഞ്ഞത്താനം സ്വദേശി അഭിലാഷിന്റെ മകന്‍ ആദിത്യനെയാണ് കാണാതായത്. ട്യൂഷന് പോയതിന് ശേഷമാണ് കുട്ടിയെ കാണാതായത്. കുട്ടിയുടെ സൈക്കിൾ മല്ലപ്പള്ളി ബസ്റ്റാൻഡിന് സമീപത്തു നിന്നും കണ്ടെടുത്തു. താൻ സിനിമയിൽ അഭിനയിക്കാൻ പോകുന്നു എന്നും 5 വർഷങ്ങൾക്കു ശേഷം മടങ്ങിയെത്തുമെന്നും വീട്ടിൽ കത്തെഴുതി വെച്ച ശേഷമാണ് കുട്ടി പോയത്. ജോലി ചെയ്ത് പണമുണ്ടാക്കണം. എന്നിട്ട് മാതാപിതാക്കള്‍ക്ക് പണം നൽകുമെന്നും കത്തിൽ പറയുന്നു. അഭിനയവും എഴുത്തുമാണ് തന്‍റെ ഹോബി. അഞ്ച് വർഷം കഴിഞ്ഞ് ടിവിയിൽ കാണാമെന്നും കുറിപ്പിലുണ്ട്. കീഴ്‍വായ്പൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതിനിടയിലാണ് കുട്ടിയെ കണ്ടെത്തിയത്.

    Read More »
  • Kerala

    ആളൂർ പൊലീസ് സ്‌റ്റേഷനിൽ നിന്ന് കാണാതായ  പൊലീസുകാരനെ 8 ദിവസത്തിനു ശേഷം തഞ്ചാവൂരിൽ നിന്ന് കണ്ടെത്തി

         ചാലക്കുടി ആളൂർ പൊലീസ് സ്റ്റേഷനിൽ നിന്ന് കഴിഞ്ഞ 8-ാം തീയതി കാണാതായ സിനീയര്‍ സിപിഒ സലേഷിനെ തമിഴ്നാട്ടിലെ തഞ്ചാവൂരിൽ നിന്ന്  കണ്ടെത്തി.  ചാലക്കുടി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സലേഷിനെ  8 ദിവസത്തിനു ശേഷം കണ്ടെത്തിയത്. മെയ് 8 ന് തീയതി രാവിലെ ജോലിക്ക് പോയ വിജയരാഘവപുരം സ്വദേശി പി.എ സലേഷ് (34) തിരിച്ചുവന്നില്ല. തുടര്‍ന്നാണ് വീട്ടുകാരുടെ പരാതിയില്‍ ചാലക്കുടി പൊലീസ് അന്വേഷണം ആരംഭിച്ചത്. ഇടയ്ക്ക് യാത്ര പോകുന്ന സ്വഭാവമുള്ള ആളാണ് സലേഷെന്നാണ് ബന്ധുക്കൾ പറഞ്ഞിരുന്നത്. അതിനാൽ  മാറി നിൽക്കാനുള്ള സാധ്യത ബന്ധുക്കൾ തള്ളിക്കളഞ്ഞില്ല. ചാലക്കുടി ബസ് സ്റ്റാൻറിൽ സലേഷിന്‍റെ ബൈക്ക് പാർക്ക് ചെയ്ത നിലയിൽ കണ്ടെത്തിയിരുന്നു. അതിനാൽ മുൻപ് ദീർഘയാത്ര പോയത് പോലെ പോയിരിക്കാമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബം. സലേഷ് വേളങ്കണ്ണിയിലേക്ക് പോയിരിക്കാമെന്ന നിഗമനത്തിൽ ബന്ധുക്കൾ വേളാങ്കണ്ണിയിലേക്ക് പോയി അന്വേഷിച്ചു. കുടുംബ പ്രശ്നമില്ലെന്നും ബന്ധുക്കൾ പറയുന്നു. ജോലി സംബന്ധമായ സമ്മർദ്ദമുണ്ടെന്ന വിവരമാണ് സുഹൃത്തുക്കൾ നേരത്തെ നല്‍കിയിരുന്നത്. മൊബൈൽ സ്വിച്ച് ഓഫ്…

    Read More »
Back to top button
error: