CrimeNEWS

ഭക്ഷണം കാറിലേക്ക് എത്തിച്ചുനല്‍കിയില്ല; ഹോട്ടല്‍ ഉടമയേയും തൊഴിലാളിയേയും മര്‍ദിച്ചു, കട തകര്‍ത്തു

പാലക്കാട്: മണ്ണാര്‍ക്കാട് ഓര്‍ഡര്‍ ചെയ്ത ഭക്ഷണം കാറിലേക്ക് എത്തിച്ചുനല്‍കാത്തതിന് ഹോട്ടലുടമയേയും തൊഴിലാളിയേയും മര്‍ദിച്ചുവെന്ന് പരാതി. കടയ്ക്കും നാശനഷ്ടംവരുത്തി. സംഭവത്തില്‍ ആറുപേര്‍ക്കെതിരെ നാട്ടുകല്‍ പോലീസ് കേസെടുത്തു. കഴിഞ്ഞദിവസം രാത്രി നാട്ടുകല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ 53-ാം മൈല്‍ ഭാഗത്താണ് സംഭവം.

റോഡരികില്‍ കഫേ നടത്തുന്ന സല്‍ജലി(29)നാണ് യുവാക്കളുടെ മര്‍ദനമേറ്റത്. കടയുടമയുടെ പരാതി പ്രകാരം നാട്ടുകല്‍ സ്വദേശികളായ യൂസഫ്, ഷുക്കൂര്‍, ഷിഹാബ്, റാഷിദ്, ബാദുഷ, കണ്ടാലറിയാവുന്ന മറ്റൊരാള്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. രാത്രി 9.30-ഓടെ കാറിലെത്തിയ യുവാക്കള്‍ ഭക്ഷണം ഓര്‍ഡര്‍ചെയ്യുകയും പുറത്തുനിര്‍ത്തിയ കാറിലേക്ക് എത്തിച്ചുനല്‍കാന്‍ ആവശ്യപ്പെടുകയുമായിരുന്നു.

Signature-ad

ഇതിനു സമ്മതിക്കാതിരുന്നതോടെ യുവാക്കള്‍ സല്‍ജലിനെതിരെ തട്ടികയറുകയും മര്‍ദിക്കുകയുമായിരുന്നു. തടയാന്‍ശ്രമിച്ച തൊഴിലാളിക്കും മര്‍ദനമേറ്റു. കൂടാതെ കടയിലെ കസേരകളും മറ്റും തകര്‍ക്കുകയും ചെയ്തു. 50,000 രൂപയുടെ നാശനഷ്ടമുണ്ടായതായി പരാതിയില്‍ പറയുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി.

 

Back to top button
error: