Month: May 2024
-
Kerala
ബി.ജെ.പിക്ക് തനിച്ച് 400 സീറ്റ് കിട്ടിയാല്‍ കാശിയിലും മഥുരയിലും ക്ഷേത്രങ്ങള്‍ പണിയും വിവാദത്തിന് തിരികൊളുത്തി ഹിമന്ദ
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് നാനൂറിലധികം സീറ്റുകള്‍ ലഭിച്ചാല്‍ വാരാണാസിയില്‍ ഗ്യാന്‍വാപി മസ്ജിദിന്റെ സ്ഥാനത്തും മഥുരയിലും ക്ഷേത്രം പണിയുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. ‘ബിജെപി സര്‍ക്കാര്‍ (അയോധ്യയില്‍) രാമക്ഷേത്രം വാഗ്ദാനം ചെയ്തിരുന്നു, ആ വാഗ്ദാനം സര്‍ക്കാര്‍ പാലിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ എല്ലാ വാഗ്ദാനങ്ങളും നിറവേറ്റി,’ ഡല്‍ഹി ലക്ഷ്മി നഗറിലെ ബി.ജെ. പി സ്ഥാനാര്‍ത്ഥി ഹര്‍ഷ് മല്‍ഹോത്രയുടെ തെരഞ്ഞടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അസം മുഖ്യമന്ത്രി. ”ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കറോട് നിങ്ങള്‍ എന്തിനാണ് ഡബിള്‍ സെഞ്ച്വറിയോ ട്രിപ്പിള്‍ സെഞ്ചുറിയോ അടിക്കുന്നത് എന്ന് ചോദിച്ചാല്‍ ഉത്തരമുണ്ടാകില്ല. അപ്പോഴും കോണ്‍ഗ്രസ് ഞങ്ങളോട് ചോദിക്കുകയാണ്, നിങ്ങള്‍ക്ക് എന്തിനാണ് 400 സീറ്റുകള്‍ എന്ന്? അതിനുള്ള ഉത്തരം ഇതാണ്, 300 സീറ്റുകള്‍ ലഭിച്ചപ്പോള്‍ ഞങ്ങള്‍ രാമക്ഷേത്രം നിര്‍മ്മിച്ചു.ഇനി 400 സീറ്റുകള്‍ ലഭിച്ചാല്‍ ഗ്യാന്‍വാപി മസ്ജിദിന്റെ സ്ഥാനത്തും മഥുരയിലും ക്ഷേത്രം പണിയും”- ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു. യുപിഎയുടെ ഭരണകാലത്ത് പാക് അധീന…
Read More » -
Kerala
യുകെയില്‍ നഴ്സാവാന്‍ അവസരം; റിക്രൂട്ട്മെന്റുമായി നോര്‍ക്ക
തിരുവനന്തപുരം: യുകെ വെയില്‍സില്‍ നഴ്‌സുമാരുടെ ഒഴിവുകളിലേക്ക് നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. നഴ്‌സിങ്ങില്‍ ബിരുദം അല്ലെങ്കില്‍ ഡിപ്ലോമ- നഴ്‌സിങ് ആന്‍ഡ് മിഡൈ്വഫറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം. ആറുമാസത്തെ പ്രവൃത്തിപരിചയവും വേണം. മെഡിക്കല്‍, സര്‍ജിക്കല്‍, എമര്‍ജന്‍സി, പീഡിയാട്രിക്, ന്യൂറോസര്‍ജറി, റീഹാബിലിറ്റേഷന്‍, പെരിഓപ്പറേറ്റീവ്, അല്ലെങ്കില്‍ ജനറല്‍ നഴ്‌സിങ് സ്‌പെഷ്യാലിറ്റികളിലെ പ്രവൃത്തിപരിചയമാണ് പരിഗണിക്കുക.സ്പീക്കിങ്, റീഡിങ്, ലിസണിങ് എന്നിവയില്‍ ഐഇഎല്‍ടിഎസ് സ്‌കോര്‍ ഏഴ് (റൈറ്റിങ്ങില്‍ 6.5) അല്ലെങ്കില്‍ സ്പീക്കിങ്, റീഡിങ്, ലിസണിങ് എന്നിവയില്‍ ഒഇടിബിയും (റൈറ്റിങ്ങില്‍ സി+) ശേഷി ഉണ്ടായിരിക്കണം. ജൂണ്‍ 6 മുതല്‍ 8 വരെ എറണാകുളം ഹോട്ടല്‍ താജ് വിവാന്തയിലാണ് അഭിമുഖവും തിരഞ്ഞെടുപ്പും. വിശദമായ സിവി, ഐഇഎല്‍ടിഎസ്/ഒഇടി സ്‌കോര്‍ കാര്‍ഡ്, പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ് എന്നിവ സഹിതം [email protected], [email protected] ല്‍ മെയ് 24 നകം അപേക്ഷിക്കണം. വിശദവിവരങ്ങള്‍ www.norkaroots.org, www.nifl.norkaroots.org എന്നി വെബ്സൈറ്റുകളില്‍ ലഭിക്കും.
Read More » -
Crime
ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ പണംപോയി; ധനകാര്യസ്ഥാപനം കൊള്ളയടിക്കാന്‍ ശ്രമിച്ചത് മുന്‍ ബാങ്ക് ജീവനക്കാരന്‍
ചെന്നൈ: മധുര ഉസിലംപട്ടിയില്‍ ധനകാര്യസ്ഥാപനം കൊള്ളയടിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. സ്വകാര്യ ധനകാര്യസ്ഥാപനം കുത്തിത്തുറന്ന് പണം കവരാന്‍ ശ്രമിച്ച ലെനിനാണ് (30) അറസ്റ്റിലായത്. ഓണ്‍ലൈന്‍ ചൂതാട്ടത്തിലൂടെ കടക്കെണിയിലായതിനെത്തുടര്‍ന്നാണ് കൊള്ളനടത്താന്‍ മുന്‍ ബാങ്ക് ജീവനക്കാരന്‍കൂടിയായ ലെനിന്‍ ശ്രമം നടത്തിയതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞദിവസം രാത്രിയില്‍ ഉസിലംപട്ടിയിലുള്ള ധനകാര്യ സ്ഥാപനത്തിന്റെ സമീപം നിന്നിരുന്ന ലെനില്‍ പോലീസ് പട്രോളിങ് സംഘത്തെക്കണ്ട് ഓടി. സംശയം തോന്നിയ പോലീസ് പരിശോധന നടത്തിയപ്പോള്‍ പൂട്ടുതുറക്കാന്‍ ശ്രമം നടന്നുവെന്ന് വ്യക്തമായി. സ്ഥാപനത്തിനുമുന്നില്‍ ബൈക്ക് ഉപേക്ഷിച്ചായിരുന്നു ലെനിന്‍ ഓടിപ്പോയത്. ബൈക്കില്‍നിന്ന്, പൂട്ടുതുറക്കുന്നതിനുള്ള ഉപകരണം കണ്ടെത്തി. പോലീസ് നടത്തിയ തിരച്ചിലില്‍ സമീപസ്ഥലത്തുനിന്ന് ലെനിന്‍ പിടിയിലായി. ചോദ്യംചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. എം.ബി.എ. പഠനം പൂര്‍ത്തിയാക്കി ചെന്നൈയില്‍ സ്വകാര്യ ബാങ്കില്‍ ജോലിയില്‍ പ്രവേശിച്ച ലെനിന്‍ ശമ്പളം കുറവായതിന്റെ പേരില്‍ ജോലി ഉപേക്ഷിക്കുകയായിരുന്നു. അതിനുശേഷം ഓണ്‍ലൈന്‍ ചൂതാട്ടം പതിവാക്കി. ഇതിലൂടെ അഞ്ചുലക്ഷം രൂപയോളം നഷ്ടമായി. ഈ നഷ്ടം നികത്താനാണ് ബാങ്ക് കൊള്ളയടിക്കാന്‍ തീരുമാനിച്ചത്. യൂട്യൂബ് വീഡിയോകളിലൂടെ ബാങ്ക്…
Read More » -
Crime
രാഹുല്‍ കല്യാണരാമന്‍! വേറെയും വിവാഹം കഴിച്ചിട്ടുണ്ടെന്ന് വിവരം; പുതിയ വിവാഹം പഴയ ബന്ധം മോചിപ്പിക്കാതെ
കോഴിക്കോട്: പന്തീരാങ്കാവില്‍ നവവധുവിനെ വധിക്കാന്‍ ശ്രമിച്ച രാഹുല്‍ പി.ഗോപാല്‍ വേറെയും വിവാഹം കഴിച്ചിരുന്നതായി പൊലീസ്. ഈ വിവാഹം നിലനില്‍ക്കെയാണു പറവൂര്‍ സ്വദേശിയായ യുവതിയെ വീണ്ടും വിവാഹം ചെയ്തത്. രാഹുല്‍ പൂഞ്ഞാറില്‍ വിവാഹം റജിസ്റ്റര്‍ ചെയ്തതായാണു പന്തീരാങ്കാവ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഈ വിവാഹം മോചിപ്പിക്കാതെയാണ് അടുത്ത വിവാഹം നടത്തിയത്. എന്നാല്‍, ആദ്യം വിവാഹം ചെയ്ത പൂഞ്ഞാര്‍ സ്വദേശിയായ യുവതി പൊലീസില്‍ പരാതി നല്‍കിയിട്ടില്ലെന്നാണു വിവരം. ഇവരെ ബന്ധപ്പെട്ട് അന്വേഷണം മുന്നോട്ടു പോവുകയാണെന്നും പൊലീസ് അറിയിച്ചു. ഈ രണ്ട് വിവാഹങ്ങള്‍ അല്ലാതെ രാഹുല്‍ വേറെയും വിവാഹം കഴിച്ചുണ്ടെന്നാണു പുറത്തുവരുന്ന വിവരം. ഇതിനെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. രാഹുല്‍ പി.ഗോപാലിനെതിരെ ഇന്നലെ വധശ്രമത്തിനു പന്തീരാങ്കാവ് പൊലീസ് കേസെടുത്തിരുന്നു. ഫറോക്ക് ഡിവിഷന്‍ അസി.കമ്മിഷണര്‍ സജു കെ.ഏബ്രഹാമിന്റെ നിര്‍ദേശത്തിലാണ് കേസെടുത്തത്. പ്രതി നിരീക്ഷണത്തിലാണെന്നും പൊലീസ് പറഞ്ഞു. ഞായറാഴ്ച പെണ്‍കുട്ടിയുടെ വീട്ടുകാര്‍ രാഹുലിന്റെ വീട്ടില്‍ എത്തിയപ്പോഴാണ് പെണ്‍കുട്ടി ക്രൂരമായി മര്‍ദനത്തിന് ഇരയായ വിവരം അറിഞ്ഞത്. തുടര്‍ന്ന് പൊലീസിനെ സമീപിക്കുകയായിരുന്നു. പൊലീസ്…
Read More » -
Kerala
4.76 കോടിയുടെ വായ്പ തട്ടിപ്പ് നേതാക്കളുടെ അറിവോടെയെന്ന് യു.ഡി.ഫ്; സി.പി.എമ്മിന് പ്രതിസന്ധി
കാസര്‍കോട്: കാറഡുക്ക അഗ്രികള്‍ചറിസ്റ്റ് വെല്‍ഫെയര്‍ കോഓപ്പറേറ്റീവ് സൊസൈറ്റിയിലെ പണയത്തട്ടിപ്പില്‍ പ്രതിസന്ധിയിലായി സി.പി.എം. സൊസൈറ്റി സെക്രട്ടറിയും സിപിഎം മുള്ളേരിയ ലോക്കല്‍ കമ്മിറ്റി അംഗവുമായ കെ. രതീശനാണ് അംഗങ്ങളറിയാതെ 4.76 കോടി രൂപയുടെ സ്വര്‍ണപ്പണയ വായ്പ തട്ടിപ്പ് നടത്തിയത്. നേതാക്കളുടെ അറിവോടെയാണ് തട്ടിപ്പെന്ന ആരോപണവുമായി യു.ഡി എഫ് രംഗത്ത് വന്നു. സി.പി.എം നിയന്ത്രണത്തിലുള്ള കാറഡുക്ക അഗ്രികള്‍ചറിസ്റ്റ് വെല്‍ഫെയര്‍ കോഓപ്പറേറ്റീവ് സൊസൈറ്റിയില്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ വന്‍ തട്ടിപ്പ് നടന്ന വിവരം നേരത്തെ തന്നെ അറിഞ്ഞിരുന്നതായുള്ള സി.പി.എം സംസ്ഥാന കമ്മറ്റി അംഗം സി എച്ച് കുഞ്ഞമ്പു എം.എല്‍.എയുടെ വെളിപ്പെടുത്തലോടെ പാര്‍ട്ടി കൂടുതല്‍ പ്രതിസന്ധിയിലായി. ഇത്തരം ക്രമക്കേടുകള്‍ സഹകരണസ്ഥാപനങ്ങളിലുള്ള ജനങ്ങളുടെ വിശ്വാസം തകര്‍ക്കുമെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു. സി.പി.എം നേതൃത്വത്തിന്റെ അറിവോടെയാണ് വന്‍ തട്ടിപ്പ് നടന്നതെന്ന് ഡിസിസി പ്രസിഡന്റ് ആരോപിച്ചു. കാറഡുക്ക അഗ്രികള്‍ചറിസ്റ്റ് വെല്‍ഫെയര്‍ കോഓപ്പറേറ്റീവ് സൊസൈറ്റിയില്‍ 4.76 കോടി രൂപയുടെ തട്ടിപ്പ് ആണ് നടന്നത്. സംഭവത്തില്‍ ആദൂര്‍ പൊലീസ് കേസെടുത്തോടെ സെക്രട്ടറി കെ. രതീശ് കര്‍ണാടകയിലേക്ക്…
Read More » -
Crime
ഇരട്ടയാറിലെ പെണ്‍കുട്ടിയുടെ കഴുത്തില്‍ മുറുക്കിയ ബെല്‍റ്റ് അച്ഛന്റേത്; പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കാത്ത് പൊലീസ്
ഇടുക്കി: കട്ടപ്പന ഇരട്ടയാറില്‍ പോക്സോ കേസിലെ ഇരയായ പെണ്‍കുട്ടി വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ കൊലപാതക സാധ്യത പരിശോധിച്ച് പൊലീസ്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ ആത്മഹത്യയാണോ, കൊലപാതകമാണോ എന്ന് സ്ഥിരീകരിക്കാന്‍ കഴിയൂ എന്ന് പൊലീസ് സൂചിപ്പിച്ചു. കഴുത്തില്‍ ബെല്‍റ്റ് മുറുക്കിയ നിലയിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയിരുന്നത്. എഴുന്നേല്‍ക്കാന്‍ വൈകിയതിനെത്തുടര്‍ന്ന് രാവിലെ 8.45 ഓടെ മുറിയില്‍ ചെന്നു നോക്കുമ്പോഴാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ അമ്മ കാണുന്നതെന്ന് പൊലീസ് പറയുന്നു. കുട്ടിയുടെ കഴുത്തിലുണ്ടായിരുന്ന ബെല്‍റ്റ് പെണ്‍കുട്ടിയുടെ അച്ഛന്റേതാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. രാത്രിയാണ് മരണം നടന്നതെന്നും പൊലീസ് സൂചിപ്പിച്ചു. രാത്രി പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വീട്ടിലുണ്ടായിരുന്നു. രാത്രി 9.45 ഓടെ പുറത്തു പോയ പെണ്‍കുട്ടിയുടെ സഹോദരന്‍ പുലര്‍ച്ചെ 2.45 ഓടെയാണ് തിരികെ വീട്ടില്‍ വന്നത്. പ്രാഥമിക അന്വേഷണത്തില്‍ ആത്മഹത്യയാണെന്നാണ് സംശയിക്കുന്നത്. എന്നാല്‍ കൊലപാതക സാധ്യത കൂടി വിലയിരുത്തിക്കൊണ്ടാണ് അന്വേഷണം പുരോഗമിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു വരികയാണ്. പെണ്‍കുട്ടിയെ മുമ്പ്…
Read More » -
India
ആന്ധ്രയില്‍ എന്‍.ഡി.എയ്ക്ക് നേട്ടം, തെലങ്കാനയില്‍ ബി.ആര്‍.എസ്. തളരും; നാലാംഘട്ടത്തിലെ സാധ്യതകള്‍ പ്രവചിച്ച് യോഗേന്ദ്ര യാദവ്
ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രാദേശിക പാര്‍ട്ടികള്‍ക്ക് മേധാവിത്വമുള്ള നാലാംഘട്ടത്തിന്റെ ഫലം എന്‍.ഡി.എ.ക്കും ഇന്ത്യസഖ്യത്തിനും നിര്‍ണായകം. ആന്ധ്ര, തെലങ്കാന, ഒഡിഷ എന്നീ സംസ്ഥാനങ്ങളില്‍ പ്രാദേശികപ്പാര്‍ട്ടികളാണ് രാഷ്ട്രീയഗതി നിശ്ചയിക്കുക. എന്നാല്‍, ഉത്തര്‍പ്രദേശ്, ബിഹാര്‍, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ എന്‍.ഡി.എ.യ്ക്കും ഇന്ത്യസഖ്യത്തിനുമാണ് പ്രാധാന്യം. നാലാംഘട്ടത്തില്‍ ആന്ധ്രയില്‍ എന്‍.ഡി.എ.സഖ്യം മുന്‍തൂക്കം നേടുമെന്നും തെലങ്കാനയില്‍ കോണ്‍ഗ്രസും ബി.ജെ.പി.യും ഒപ്പത്തിനൊപ്പമെന്നുമാണ് രാഷ്ട്രീയ നിരീക്ഷകനായ ഡോ. യോഗേന്ദ്ര യാദവ് പറയുന്നത്. ഉത്തര്‍പ്രദേശിലെ 13 സീറ്റുകളും ബി.ജെ.പി. നിലനിര്‍ത്തുമെന്നും അദ്ദേഹം പറയുന്നു. ആന്ധ്രയില്‍ വൈ.എസ്.ആര്‍. കോണ്‍ഗ്രസിനെ അട്ടിമറിച്ച് തെലുഗുദേശം പാര്‍ട്ടിയുടെ നേതൃത്വത്തില്‍ എന്‍.ഡി.എ. സഖ്യം വിജയം നേടുമെന്നാണ് സൂചന. ടി.ഡി.പി., നടന്‍ പവന്‍ കല്യാണിന്റെ നേതൃത്വത്തിലുള്ള ജനസേനാ പാര്‍ട്ടി, ബി.ജെ.പി. എന്നിവരാണ് എന്‍.ഡി.എ.യിലുള്ളത്. ലോക്‌സഭയിലേക്ക് 20 സീറ്റുകളും നിയമസഭയിലേക്ക് 120-130 സീറ്റുകളും നേടാനാകുമെന്നാണ് സഖ്യത്തിലെ നേതാക്കളുടെ കണക്ക്. 20 ശതമാനമുള്ള കാപ്പു സമുദായമാണ് പവന്‍കല്യാണിന്റെ പാര്‍ട്ടിയുടെ അടിത്തറ. തെലങ്കാനയില്‍ ബി.ആര്‍.എസിന് നാലാംഘട്ടം കനത്ത ക്ഷീണമാകുമെന്നാണ് സൂചന. ബി.ജെ.പി.യും കോണ്‍ഗ്രസും തമ്മില്‍ നേരിട്ടുള്ള…
Read More » -
Kerala
കുഴിനഖ ചികിത്സിക്കാന്‍ ഡോക്ടറെ വീട്ടിലേക്ക് വിളിക്കാന്‍ വകുപ്പില്ല; സര്‍ക്കാര്‍ വാദം തെറ്റ്
തിരുവനന്തപുരം: ജില്ലാ കലക്ടറുടെ കുഴിനഖ ചികിത്സയ്ക്ക് ഡോക്ടറെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത് നിയമപ്രകാരമെന്ന സര്‍ക്കാര്‍ വാദം തെറ്റ്. 1954ലെ സര്‍വീസ് ചട്ടത്തെയാണ് ഇതിന് സാധുതയായി സര്‍ക്കാര്‍ ഉദ്ധരിച്ചിരിക്കുന്നത്. ചട്ടത്തിലെ 3(1), 8 (12) വകുപ്പുകള്‍ പ്രകാരം കലക്ടറുടെ നടപടി നിയമവിധേയമാണെന്നു പറയുന്നു. എന്നാല്‍ ചട്ടം പരിശോധിച്ചാല്‍ ഈ വാദം നിയമത്തിന്റെ ദുര്‍വ്യാഖ്യാനമാണെന്നു വ്യക്തമാകും. ബാധകമായ ചട്ടങ്ങള്‍ ഇവയൊക്കെ: ന്മചട്ടം 3 (1) സര്‍വീസിലുള്ള ഉദ്യോഗസ്ഥന് സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ള മെഡിക്കല്‍ ഉദ്യോഗസ്ഥനില്‍ നിന്ന് ചികിത്സ തേടാം. മെഡിക്കല്‍ ഉദ്യോഗസ്ഥനെ നിയമത്തില്‍ നിര്‍വചിച്ചിരിക്കുന്നത് ഇതിനായി ഗവണ്‍മെന്റ് പ്രത്യേകം ചുമതലപ്പെടുത്തിയ സര്‍ക്കാര്‍ ഡോക്ടര്‍ എന്നാണ്. ചട്ടം 4 (1) ഉദ്യോഗസ്ഥന്റെ കുടുംബത്തിനും ഇത്തരത്തില്‍ ചികിത്സ തേടാം. സര്‍ക്കാര്‍ ആശുപത്രി, ഡോക്ടറുടെ വസതി അല്ലെങ്കില്‍ ഡോക്ടറുടെ കണ്‍സല്‍റ്റിങ് മുറി എന്നിവിടങ്ങളിലാണ് ചികിത്സ ലഭിക്കുക. ചട്ടം 7 (1) ചികിത്സ സൗജന്യമാണ്. സര്‍ക്കാര്‍ ആശുപത്രി, അത്തരം ആശുപത്രികളില്ലെങ്കില്‍ അംഗീകൃത ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം സര്‍ക്കിരതര ആശുപത്രി, പ്രത്യേകം അനുമതി പ്രകാരം…
Read More » -
Kerala
‘പുഴു’വിനെച്ചൊല്ലി മമ്മൂട്ടിക്കെതിരായ വിദ്വേഷ പ്രചാരണം; നടന് പിന്തുണയുമായി മന്ത്രിമാരും എം.പിയും
കൊച്ചി: പുഴു സിനിമയുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രചാരണത്തിനും സൈബര്‍ ആക്രമണത്തിനും ഇരയായ നടന്‍ മമ്മൂട്ടിക്ക് പിന്തുണയുമായി മന്ത്രിമാരായ വി. ശിവന്‍കുട്ടിയും കെ. രാജനും എഎം ആരിഫ് എം.പിയും. സിനിമയുടെ സംവിധായിക രത്തീനയുടെ മുന്‍ ഭര്‍ത്താവ് ഷെര്‍ഷാദ് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിനു പിന്നാലെയാണ് മമ്മൂട്ടിക്കെതിരെ വിദ്വേഷ പ്രചാരണം ആരംഭിച്ചത്. പുഴു സിനിമ ബ്രാഹ്‌മണ വിരുദ്ധമാണെന്നും അതില്‍ മതപരമായ പ്രൊപ്പഗണ്ടയുണ്ടെന്നും അതിനു പിന്നില്‍ മമ്മൂട്ടിക്ക് പങ്കുണ്ടെന്നുമൊക്കെ ആരോപിച്ചാണ് സൈബര്‍ ആക്രമണവും സോഷ്യല്‍മീഡിയയിലൂടെ വിദ്വേഷ പ്രചാരണവും വ്യാപകമായിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് നടന് പിന്തുണയുമായി മന്ത്രിമാരും എം.പിയുമടക്കമുള്ളവര്‍ രംഗത്തെത്തിയത്. ‘ആ പരിപ്പ് ഇവിടെ വേവില്ല, മമ്മൂട്ടി മലയാളിയുടെ അഭിമാനം’ എന്നാണ് ശിവന്‍കുട്ടിയുടെ പോസ്റ്റ്. മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ചാണ് മന്ത്രി പിന്തുണയറിയിച്ചത്. മമ്മൂട്ടിയുടെ ചിത്രം പങ്കുവച്ച് ‘ഇത് ഇവിടെ കിടക്കട്ടെ’ എന്നാണ് എ.എം ആരിഫിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മലയാളികളുടെ അഭിമാനമാണ് മമ്മൂട്ടിയെന്നും ഇദ്ദേഹം ഇരിക്കുന്ന തട്ട് താണുതന്നെ ഇരിക്കുമെന്നും മന്ത്രി കെ. രാജന്‍ ഫേസ്ബുക്കിലൂടെ…
Read More » -
Kerala
വരള്‍ച്ചയില്‍ 257 കോടിയുടെ കൃഷിനാശം, കൂടുതല്‍ നഷ്ടം ഇടുക്കിയില്‍; കേന്ദ്രസഹായം തേടും
തിരുവനന്തപുരം: കഴിഞ്ഞ മൂന്നുമാസമായി സംസ്ഥാനത്തുണ്ടായ കനത്തചൂടിലും വരള്‍ച്ചയിലും 23,021 ഹെക്ടര്‍ പ്രദേശത്തെ കൃഷി നശിച്ചതിനെത്തുടര്‍ന്ന് 257 കോടിയുടെ പ്രത്യക്ഷ നഷ്ടമുണ്ടായതായി വിദഗ്ധസമിതി വിലയിരുത്തി. 23569 ഹെക്ടറിലായി 250 കോടിയുടെ ഉത്പാദനനഷ്ടംകൂടി കണക്കാക്കുമ്പോള്‍ കാര്‍ഷികമേഖലയുടെ ആകെ നഷ്ടം 500 കോടിയിലധികമാകും. 56,947 കര്‍ഷകരെ വരള്‍ച്ച നേരിട്ട് ബാധിച്ചതായാണ് വിലയിരുത്തല്‍. വരള്‍ച്ച വിലയിരുത്താന്‍ കൃഷി വകുപ്പ് നിയോഗിച്ച വിദഗ്ധസമിതി വിവിധ ജില്ലകളില്‍ ബ്ലോക്ക് അടിസ്ഥാനത്തില്‍ സന്ദര്‍ശിച്ചശേഷം തയ്യാറാക്കിയ റിപ്പോര്‍ട്ട് മന്ത്രി പി പ്രസാദിന് കൈമാറി. ഇതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രസഹായം തേടാനാണ് തീരുമാനം. ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലാണ് കനത്ത കൃഷിനാശം. ഏലം, നെല്ല്, കുരുമുളക്, വാഴ എന്നിവയാണ് ഏറ്റവും കൂടുതല്‍ നശിച്ചത്. കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 60,000 ചെറുകിട നാമമാത്ര കര്‍ഷകരെയും കര്‍ഷകത്തൊഴിലാളികളെയും സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുന്നതാണ് വരള്‍ച്ച എന്നാണ് വിലയിരുത്തല്‍. പൂര്‍ണമായി വിളനാശം സംഭവിച്ച മേഖലകളില്‍ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ക്ക് നടീല്‍വസ്തുക്കളുടെ ദൗര്‍ലഭ്യമുണ്ടായേക്കുമെന്നും വിലയിരുത്തുന്നു. വിളകളുടെ വളര്‍ച്ച, ഉത്പാദനത്തിലെ ഇടിവ്, ദീര്‍ഘകാല ദൂഷ്യഫലങ്ങള്‍,…
Read More »