NEWSWorld

ദുരൂഹത: മലയാളി യുവതിയെ യുഎഇയിൽ 19-ാമത്തെ നിലയിൽ നിന്നും വീണ് മരിച്ചനിലയിൽ കണ്ടെത്തി

മലയാളി യുവതിയെ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം സ്വദേശിനി ഷാനിഫ ബാബു (37) ആണ് മരിച്ചത്. യു.എ.ഇയിലെ ഫുജൈറ സെന്‍റ്​ മേരീസ് സ്‌കൂളിന് സമീപത്ത്, യുവതി താമസിച്ചിരുന്ന കെട്ടിടത്തിലെ 19-ാമത്തെ നിലയിൽ നിന്നും താഴേക്കു വീണ നിലയിലായിരുന്നു മൃതദേഹം.

നിർമാണ കമ്പനി നടത്തുന്ന സനൂജ് ബഷീർ കോയയാണ് ഭർത്താവ്. രണ്ടു പെൺകുട്ടികളുണ്ട്. മൃതദേഹം ഫുജൈറ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

Back to top button
error: