KeralaNEWS

കൊലമരത്തിൻ്റെ നിഴലിൽ: കേരളത്തിലെ ജയിലുകളിൽ  വധശിക്ഷ കാത്ത് കഴിയുന്നത് 38 പേർ, കൂട്ടത്തിൽ അമ്മയും മകനും മുന്‍ പൊലീസുകാരനും 

   കേരളത്തിലെ സെൻട്രൽ ജയിലുകളിൽ വധശിക്ഷ കാത്ത് പൊലീസുകാരനും ഒരമ്മയും മകനും അടക്കം 38 പേർ. ആകെ 39 പേരാണ് വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് ജയിലഴിക്കുള്ളിൽ കഴിഞ്ഞിരുന്നത്. ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസിലെ ഒന്നാം പ്രതി നിനോ മാത്യുവിന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമാക്കി കുറച്ചതോടെ എണ്ണം 38 ആയി.

വർഷങ്ങളായി വിവിധ ജയിലുകളിൽ കഴിയുന്ന ഇവരിൽ പലരും ശിക്ഷാ ഇളവിനായി മേൽ കോടതികളിൽ അപ്പീൽ നൽകിയിട്ടുണ്ട് അപൂർവങ്ങളിൽ അപൂർവമായ കേസുകളിൽ ആണ് വധശിക്ഷ വിധിക്കുന്നത്. പോലീസ് സ്റ്റേഷനിലെ ഉരുട്ടി കൊലക്കേസിലെ പ്രതിയായ ഗീതകുമാറാണ് വധശിക്ഷ കാത്ത് കഴിയുന്നവരുടെ കൂട്ടത്തിലുള്ള മുൻപോലീസുകാരൻ. ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ 15 പേർക്കാണ് മാവേലിക്കര അഡിഷണൽ സെഷൻസ് കോടതി വധശിക്ഷ വിധിച്ചത്. കേരളത്തിൽ ആദ്യമായിയാണ് ഒരു കേസിൽ ഇത്രയധികം പ്രതികൾക്ക് വധശിക്ഷ വിധിക്കുന്നത്, വിഴിഞ്ഞം മുല്ലൂരിൽ ഒറ്റയ്ക്ക് താമസിച്ച ശാന്തകുമാരിയെ കൊലപ്പെടുത്തിയ കേസിൽ അമ്മയ്ക്കും മകനും സുഹൃത്തിനും കഴിഞ്ഞ ദിവസം വധശിക്ഷ വിധിച്ചിരുന്നു. വിഴിഞ്ഞം ടൗൺഷിപ് കോളനി ഹൗസ് നമ്പർ 44ൽ റഫീക്ക (51), മകൻ ഷെഫീക്ക് (25), പാലക്കാട് പട്ടാമ്പി വിളയൂർ വള്ളികുന്നത്ത് വീട്ടിൽ അൽ അമീൻ (27) എന്നിവരെയാണ് നെയ്യാറ്റിൻകര അഡിഷനൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി എ.എം ബഷീർ ശിക്ഷിച്ചത്.

Signature-ad

പൂജപ്പുര സെൻട്രൽ ജയിലിലാണ് ഏറ്റവും കൂടുതൽ പേർ വധശിക്ഷ കാത്ത് കഴിയുന്ന 25 പേർ കണ്ണൂർ സെൻട്രൽ ജയിലിൽ നാലുപേരും വിയ്യൂർ സെൻട്രൽ ജയിലിൽ ആറുപേരും അതിസുരക്ഷാ ജയിലിൽ മൂന്നുപേരും തിരുവനന്തപുരം വനിതാ ജയിലിൽ ഒരാളുമുണ്ട്  14 പേരെ ഒന്നിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയും കൊള്ളയടിക്കുകയും ചെയ്ത റിപ്പർ ചന്ദ്രനാണ് സംസ്ഥാനത്ത് ഒടുവിൽ തൂക്കിലേറ്റിയത് 1991 ജൂലൈ 6നാണ് കണ്ണൂർ സെൻട്രൽ ജയിലിൽ ശിക്ഷ നടപ്പാക്കിയത് നിലവിൽ കേരളത്തിലെ ജയിലുകളിൽ ആരാച്ചാർമാർ ആരുമില്ല.

Back to top button
error: