MovieNEWS

മായമ്മയുടെ റിലീസ് തീയതി പുറത്ത്…

നാവോറ് പാട്ടിന്റെയും പുള്ളൂവന്‍ പാട്ടിന്റെയും അഷ്ടനാഗക്കളം മായ്ക്കലിന്റെയും പശ്ചാത്തലത്തില്‍ ഒരു പുള്ളൂവത്തി പെണ്‍കുട്ടിയും നമ്പൂതിരി യുവാവും തമ്മിലുള്ള പ്രണയത്തിന്റെയും തുടര്‍ന്ന് പുള്ളൂവത്തി നേരിടേണ്ടി വരുന്ന ദുരന്തങ്ങളുടെയും ഒപ്പം സ്ത്രീത്വത്തിനും അഭിമാനത്തിനും വേണ്ടി പുള്ളൂവത്തി നടത്തുന്ന പോരാട്ടത്തിന്റെയും കഥ പറയുന്ന ‘മായമ്മ’ ജൂണ്‍ 7 ന് പ്രദര്‍ശനത്തിനെത്തുന്നു.

അങ്കിത വിനോദ് മായമ്മയെ അവതരിപ്പിക്കുന്നു. അരുണ്‍ ഉണ്ണി, വിജി തമ്പി, ചേര്‍ത്തല ജയന്‍, കൃഷ്ണപ്രസാദ്, പൂജപ്പുര രാധാകൃഷ്ണന്‍, ബിജു കലാവേദി, പി ജെ രാധാകൃഷ്ണന്‍, ജീവന്‍ ചാക്ക, സുമേഷ് ശര്‍മ്മ, ബാബു നമ്പൂതിരി, ഇന്ദുലേഖ, കെ പി എ സി ലീലാമണി, സീതാലക്ഷമി, രാഖി മനോജ്, ആതിര, മാസ്റ്റര്‍ അമല്‍പോള്‍, ബേബി അഭിസ്ത, ബേബി അനന്യ തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തില്‍ അഭിനയിക്കുന്നു.

Signature-ad

ബാനര്‍ – പുണര്‍തം ആര്‍ട്‌സ് ഡിജിറ്റല്‍, യോഗീശ്വര ഫിലിംസ്, നിര്‍മ്മാണം – ദീപ എന്‍ പി (പുണര്‍തം ആര്‍ട്‌സ് ഡിജിറ്റല്‍), രചന, സംവിധാനം -രമേശ്കുമാര്‍ കോറമംഗലം, ഛായാഗ്രഹണം – നവീന്‍ കെ സാജ്, എഡിറ്റിംഗ് – അനൂപ് എസ് രാജ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് – രാജശേഖരന്‍ നായര്‍, ശബരീനാഥ്, വിഷ്ണു, ഗണേഷ് പ്രസാദ്, ഗിരീഷ്, പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ – അനില്‍ കഴക്കൂട്ടം, ചമയം – ഉദയന്‍ നേമം, കോസ്റ്റ്യും – ബിജു മങ്ങാട്ടുകോണം, കല- അജി പായ്ച്ചിറ, അസ്സോസിയേറ്റ് ഡയറക്ടര്‍ – റാഫി പോത്തന്‍കോട്, ഗാനരചന – രമേശ്കുമാര്‍ കോറമംഗലം, ഉമേഷ്‌പോറ്റി ( നാവോറ്), സംഗീതം – രാജേഷ് വിജയ്, ആലാപനം – അഖില ആനന്ദ്, രാജേഷ് വിജയ്, ലക്ഷ്മി ജയന്‍, പ്രമീള, പ്രിയ രാജേഷ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – അജയഘോഷ് പരവൂര്‍, കോറിയോഗ്രാഫി -രമേശ്, പ്രൊഡക്ഷന്‍ മാനേജര്‍ – പത്മാലയന്‍ മംഗലത്ത്, സംവിധാന സഹായികള്‍ – കുട്ടു ഗണേഷ്, അനൂപ് ശര്‍മ്മ, സുധീഷ് ജനാര്‍ദ്ദനന്‍, കളറിസ്റ്റ് – വിജയകുമാര്‍, റിക്കോര്‍ഡിസ്റ്റ് – ഷഹനാസ് നെടുങ്കണ്ടം, സൗണ്ട് മിക്‌സിംഗ് – ആദര്‍ശ് ചെറുവള്ളി, സ്റ്റുഡിയോ- ബോര്‍ക്കിഡ് മീഡിയ, മ്യൂസിക് മാര്‍ക്കറ്റിംഗ് -മില്ലേനിയം ഓഡിയോസ്, വിതരണം – പുണര്‍തം ആര്‍ട്‌സ് ഡിജിറ്റല്‍ വിത്ത് 72 ഫിലിം കമ്പനി, പിആര്‍ഓ – അജയ് തുണ്ടത്തില്‍.

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: