പട്‌ന: ബിഹാറിലെ പാലിഗഞ്ചില്‍ രാഹുല്‍ ഗാന്ധിയുടെ പൊതുയോഗത്തിനിടെ വേദിയുടെ ഒരു ഭാഗം തര്‍ന്നു. രാഹുല്‍ ഗാന്ധി, തേജസ്വി യാദവ് ഉള്‍പ്പെടെയുള്ളവര്‍ നില്‍ക്കുന്നതിനിടയിലാണ് വേദിയുടെ ഒരു ഭാഗം തകര്‍ന്നത്. പട്‌ലിപുത്ര ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിക്കുന്ന ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദിന്റെ മകള്‍ മിസ ഭാരതിയ്ക്കായി തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയതായിരുന്നു രാഹുല്‍.
വേദിയിലേക്ക് രാഹുല്‍ കയറിയ ഉടന്‍ തന്നെ സ്റ്റേജ് തകര്‍ന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ രാഹുലിനെ വളഞ്ഞു. എന്നാല്‍ രാഹുല്‍ കുഴപ്പമില്ല എന്ന് പറഞ്ഞ് നടക്കുമ്പോള്‍ വേദി വീണ്ടും ചെറുതായി തകരുന്നതും വീഡിയോയില്‍ കാണാം. പട്നയിലെ പ്രാന്തപ്രദേശത്തുള്ള പാലിഗഞ്ചിലെ പൊതുയോഗത്തിനിടെയയിരുന്നു സംഭവം. സംഭവത്തില്‍ ആര്‍ക്കും പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.