Month: May 2024
-
Kerala
ലോക്‌സഭയിലേക്കു കേരളത്തില്‍നിന്ന് ഇടതുമുന്നണിക്ക് 12 സീറ്റ്: സി.പി.ഐ
തിരുവനന്തപുരം: ഇക്കുറി ലോക്‌സഭയിലേക്കു കേരളത്തില്‍നിന്ന് ഇടതുമുന്നണിക്ക് 12 സീറ്റ് ലഭിക്കുമെന്ന് സി.പി.ഐ. സി.പി.ഐ. മത്സരിച്ച തൃശൂര്‍, മാവേലിക്കര സീറ്റുകളില്‍ വിജയം ഉറപ്പാണ്. തിരുവനന്തപുരത്ത് നേരിയ ഭൂരിപക്ഷത്തിലുള്ള വിജയസാധ്യതയുണ്ടെന്ന പ്രതീക്ഷയും നിര്‍വാഹകസമിതിയോഗം പങ്കുവച്ചു. ഇവയ്‌ക്കുപുറമെ, ആറ്റിങ്ങല്‍, പത്തനംതിട്ട, ഇടുക്കി, ചാലക്കുടി, ആലത്തൂര്‍, പാലക്കാട്, കണ്ണൂര്‍, വടകര, കാസര്‍ഗോഡ്, കോഴിക്കോട് സീറ്റുകളിലും ഇടതുമുന്നണി വിജയിക്കുമെന്നാണ് സി.പി.ഐ. വിലയിരുത്തല്‍. ഇത്തവണ രാഹുല്‍ അനുകൂല തരംഗമില്ല. ബി.ജെ.പിയെ എതിര്‍ക്കാന്‍ ഇടതിനേ കഴിയൂ എന്ന ചിന്ത ജനങ്ങളിലുണ്ടെന്നും പാര്‍ട്ടി വിലയിരുത്തി.നേരത്തെ സി.പി.എം. സംസ്‌ഥാന സെക്രട്ടേറിയറ്റും 10 മുതൽ 12 സീറ്റുകൾ വരെ ലഭിക്കുമെന്ന സൂചന പങ്ക് വച്ചിരുന്നു.
Read More » -
Kerala
അയോദ്ധ്യ – വാരണാസി – പ്രയാഗ്‌രാജ് കോര്‍ത്തിണക്കി കേരളത്തില്‍ നിന്നും ട്രെയിൻ
തിരുവനന്തപുരം: അയോദ്ധ്യ, വാരണാസി, പ്രയാഗ്‌രാജ് എന്നിവിടങ്ങളിലേക്ക് കേരളത്തില്‍ നിന്ന് നേരിട്ട് ട്രെയിൻ ടൂർ പാക്കേജ്. ഇന്ത്യൻ റെയില്‍വേയുടെ ഭാരത് ഗൗരവ് യാത്രയുമായി സഹകരിച്ച് കൊച്ചി ആസ്ഥാനമായുള്ള പ്രിൻസി വേള്‍ഡ് ട്രാവല്‍സാണ് സ്വകാര്യ ട്രെയിൻ ടൂർ പാക്കേജ് അവതരിപ്പിച്ചിരിക്കുന്നത്. അയോദ്ധ്യ-വാരാണസി-പ്രയാഗ്‌രാജ് യാത്ര ജൂണ്‍ ആദ്യവാരം ആരംഭിക്കും. ഹനുമാൻ ഗർഹി, രാം ലല്ല ദർശൻ, സരയു ആരതി എന്നിവയ്‌ക്കൊപ്പമാണ് അയോദ്ധ്യ ടൂർ പാക്കേജ്. തുടർന്ന് കാശിയിലേക്കുള്ള അടുത്ത യാത്രയില്‍ കാശി വിശ്വനാഥ ക്ഷേത്രം, വിശാലാക്ഷി ക്ഷേത്രങ്ങള്‍, അന്നപൂർണ ക്ഷേത്രം, ബോട്ട് സവാരി, ഗംഗാ ആരതി എന്നിവയും പ്രയാഗ്‌രാജ് സന്ദർശനവും ത്രിവേണി സംഗമ ദർശനവും ഉണ്ടാകും.
Read More » -
Kerala
കാറിനു പിന്നില്‍ പിക്കപ്പ് ലോറി ഇടിച്ച് രണ്ടുവയസുകാരന് ദാരുണാന്ത്യം
കൊയിലാണ്ടി: ടയർ പഞ്ചറായതുമൂലം നിർത്തിയിട്ട കാറിനു പിന്നില്‍ പിക്കപ്പ് ലോറി ഇടിച്ച് രണ്ടുവയസുകാരന് ദാരുണാന്ത്യം. എട്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വടകര ചോറോട് അബീബ് മൻസില്‍ റഷീദിന്‍റെയും സബീലയുടെയും മകന്‍ മുഹമ്മദ് ഹിയാഷ് ആണു മരിച്ചത്. ദേശീയപാതയില്‍ കൊയിലാണ്ടി പാലക്കുളത്തിനു സമീപമായിരുന്നു അപകടം. നിയന്ത്രണംവിട്ട പിക്കപ്പ് ലോറി രണ്ട് കാറുകളില്‍ ഇടിച്ച ശേഷം റോഡരികില്‍ ടയർ പഞ്ചറായി റിപ്പയർ ചെയ്യുകയായിരുന്ന കാറിനെയും കാറിനു പുറത്തിറങ്ങി നില്‍ക്കുകയായിരുന്ന കുഞ്ഞ് ഉള്‍പ്പെടെയുള്ള കുടുംബത്തെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. വടകരയില്‍നിന്നു കൊയിലാണ്ടി കൊല്ലത്തെ ബന്ധുവീട്ടിലേക്ക് വരികയായിരുന്നു ഇവര്‍. പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ നല്‍കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഫാത്തിമ (64), ആയിഷ (64), സെയ്ഫ് (14), ഷെഫീർ (45), ഫാത്തിമ (17), ഗോപി (55), ജുനൈദ് (37), സുഹറ (55) എന്നിവരാണ് ചികിത്സയിലുള്ളത്
Read More » -
Kerala
നവകേരള ബസ് ആദ്യ യാത്ര ഹിറ്റ്; ടിക്കറ്റുകൾ മുഴുവൻ വിറ്റു തീർന്നു
തിരുവനന്തപുരം: കോഴിക്കോട്-ബംഗളൂരു റൂട്ടില്‍ ഞായര്‍ മുതല്‍ സര്‍വീസ് നടത്തുന്ന നവകേരള ബസ് ടിക്കറ്റിന് വന്‍ ഡിമാന്‍ഡ്.ബുധനാഴ്ച ബുക്കിങ് ആരംഭിച്ച് മണിക്കൂറുകള്‍ക്കകം ആദ്യ സര്‍വീസിന്റെ ടിക്കറ്റ് മുഴുവന്‍ വിറ്റുതീര്‍ന്നു. ആധുനിക സൗകര്യങ്ങളോടു കൂടിയ ബസ് ഗരുഡ പ്രീമിയം എന്ന പേരിലാണ് അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്നത്.എയര്‍കണ്ടീഷന്‍ ചെയ്ത ബസില്‍ 26 പുഷ് ബാക്ക് സീറ്റാണുള്ളത്. ഫുട് ബോര്‍ഡ് ഉപയോഗിക്കാന്‍ കഴിയാത്ത ഭിന്നശേഷിക്കാര്‍, മുതിര്‍ന്ന പൗരന്മാര്‍ തുടങ്ങിയവര്‍ക്ക് ബസിനുള്ളില്‍ കയറാനാണ് ഹൈഡ്രോളിക് ലിഫ്റ്റ്. ടെലിവിഷന്‍, മ്യൂസിക് സിസ്റ്റം, മൊബൈല്‍ ചാര്‍ജര്‍ എന്നീ സൗകര്യവുമുണ്ട്. ബസിന്റെ നിറത്തിലോ ബോഡിയിലോ മാറ്റങ്ങളില്ല. യാത്രക്കാര്‍ക്ക് ആവശ്യാനുസരണം അവരുടെ ലഗേജ് സൂക്ഷിക്കാനുള്ള സ്ഥലവും സൗകര്യവും ബസില്‍ സജ്ജീകരിച്ചിട്ടുണ്ട്.എല്ലാ ദിവസവും പുലര്‍ച്ചെ നാലിന് കോഴിക്കോടുനിന്നും യാത്രതിരിച്ച് 11.35 ന് ബംഗളൂരുവില്‍ എത്തും. പകല്‍ 2.30ന് ബംഗളൂരുവില്‍നിന്നും തിരിച്ച് രാത്രി 10.05 ന് കോഴിക്കോട്ട് എത്തിച്ചേരും. 1,171 രൂപയാണ് സെസ് അടക്കമുള്ള ടിക്കറ്റ് നിരക്ക്.
Read More » -
Kerala
വടകരയില്‍ ഷാഫി പറമ്ബിലിന് വോട്ട് മറിച്ച് ബിജെപി; ലക്ഷ്യം പാലക്കാട്
ലോക്‌സഭ തിരഞ്ഞെടുപ്പ് റിസള്‍ട്ട് പുറത്തു വന്നാല്‍ ഏറ്റവും അധികം ചര്‍ച്ച ചെയ്യപ്പെടാന്‍ പോകുന്നത് വടകര ലോകസഭ മണ്ഡലമായിരിക്കും. നീണ്ട ഇടവേളയ്ക്കു ശേഷം ഈ മണ്ഡലം തിരിച്ചു പിടിക്കാന്‍ കഴിഞ്ഞാല്‍ അത് സി.പി.എമ്മിനെ സംബന്ധിച്ച് വലിയ നേട്ടമായി മാറും.ഇനി ഇടതുപക്ഷം പരാജയപ്പെടുകയാണെങ്കില്‍ ബി.ജെ.പിയുടെ വോട്ട് എങ്ങോട്ട് പോയി എന്നതായിരിക്കും എല്ലാവരും ഉറ്റു നോക്കുക. 2019- ല്‍ ബി.ജെ.പിക്ക് ലഭിച്ച വോട്ട് നിലനിര്‍ത്താന്‍ കഴിഞ്ഞില്ലെങ്കില്‍ തീര്‍ച്ചയായും അത് ‘കോലീബി ‘ സഖ്യത്തിലേക്കാണ് വിരല്‍ ചൂണ്ടുക. വടകരയില്‍ ഷാഫി പറമ്ബില്‍ വിജയിച്ചാല്‍ അതില്‍ ഏറ്റവും അധികം സന്തോഷിക്കുന്നത് ബി.ജെ.പി ആയിരിക്കും. കാരണം ഷാഫി പ്രതിനിധീകരിക്കുന്ന പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ ഒരു ഉപതിരഞ്ഞെടുപ്പ് ഏറ്റവും അധികം ആഗ്രഹിക്കുന്നതും ബി.ജെ.പിയാണ്. കേവലം 3863 വോട്ടുകളുടെ മാത്രം ഭൂരിപക്ഷമാണ് അവിടെ ഷാഫിക്ക് ലഭിച്ചിരിക്കുന്നത്. രണ്ടാം സ്ഥാനത്ത് എത്തിയ ബി.ജെ.പിക്ക് അതു കൊണ്ടു തന്നെ പ്രതീക്ഷയും കൂടുതലാണ്. ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും കേഡര്‍ വോട്ടുകള്‍ വടകരയില്‍ ഷാഫിക്ക് അനുകൂലമായി ലഭിച്ചു എന്ന സി.പി.എം വിലയിരുത്തല്‍…
Read More » -
Sports
ലോകകപ്പ് ടീമിലെത്തി; പിന്നാലെ സഞ്ജുവും പാണ്ഡ്യയും ശിവം ദുബൈയും ഉൾപ്പെടെ പൂജ്യത്തിന് പുറത്ത്
ഹൈദരാബാദ്: സഞ്ജു സാംസണ്‍ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ചത് ആരാധകരെ ഏറെ ആവേശത്തിലാക്കിയിരുന്നു. അതിനാല്‍ തന്നെ എല്ലാ കണ്ണുകളും വ്യാഴാഴ്ച നടക്കുന്ന രാജസ്ഥാന്‍ റോയല്‍സ് – സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മത്സരത്തിലേക്കുമായിരുന്നു. പക്ഷേ ആരാധകരെ നിരാശരാക്കി മത്സരത്തില്‍ സഞ്ജു ഡക്കായി മടങ്ങി. നിരവധി ചര്‍ച്ചകള്‍ക്കും ആലോചനകള്‍ക്കും ശേഷം ചൊവ്വാഴ്ച വൈകീട്ടാണ് ഇന്ത്യയുടെ ടി20 ലോകകപ്പ് സ്‌ക്വാഡിനെ പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെ ടീമില്‍ ഉള്‍പ്പെട്ട പല താരങ്ങളുടെയും പ്രകടനം മോശമായിരുന്നു. ടീം പ്രഖ്യാപനത്തിനു പിന്നാലെ നടന്ന ലഖ്നൗ സൂപ്പര്‍ ജയന്റ്സ് – മുംബൈ ഇന്ത്യന്‍സ് മത്സരത്തിൽ ക്യാപ്റ്റന്‍ രോഹിത് ശര്‍മ നേടിയത് അഞ്ച് പന്തില്‍ നാല് റണ്‍സ്. ഓള്‍റൗണ്ടറായി തിരഞ്ഞെടുക്കപ്പെട്ട ഹാര്‍ദിക് പാണ്ഡ്യ ഗോള്‍ഡന്‍ ഡക്കായി. സൂര്യകുമാർ യാദവാവട്ടെ, ആറു പന്തില്‍ 10 റണ്‍സെടുത്ത് മടങ്ങി. കഴിഞ്ഞ ദിവസം നടന്ന ചെന്നൈ സൂപ്പര്‍ കിങ്സ് – പഞ്ചാബ് കിങ്സ് മത്സരത്തില്‍ ശിവം ദുബെ രണ്ട് പന്തുകള്‍ നേരിട്ട് പൂജ്യത്തിന് പുറത്തായി. ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ നേടിയത് നാല് പന്തുകളില്‍…
Read More » -
India
ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന 38കാരനായ പ്രതിയുടെ വയറ്റില്‍ മൊബൈല്‍ ഫോണ്‍, ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു
കര്‍ണാടകയില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന 38കാരന്റെ വയറ്റില്‍ നിന്നും ശസ്ത്രക്രിയയിലൂടെ മൊബൈല്‍ഫോണ്‍ നീക്കം ചെയ്തു. അതികഠിനമായ വയറുവേദനയെ തുടര്‍ന്നാണ് പരുശുറാം എന്ന തടവ് പുള്ളിയെ ബെംഗളൂരിവിലെ വിക്ടോറിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ ശസ്ത്രക്രിയയിലാണ് വയറ്റില്‍ മൊബൈല്‍ഫോണ്‍ കണ്ടെത്തിയത്. ഏപ്രില്‍ മാസത്തിലാണ് തടവുകാരന്‍ വയറുവേദനയെ കുറിച്ച് പരാതിപ്പെടാന്‍ തുടങ്ങിയത്. എന്നാല്‍ കാരണം വെളിപ്പെടുത്താന്‍ പരശുറാം തയ്യാറായില്ല. തുടര്‍ന്ന് പോലീസ് ഇയാളെ ശിവമോഗയിലെ മക്ഗാന്‍ ടീച്ചിംഗ് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി, പിന്നീട് അവിടെ നിന്നും ബെംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അള്‍ട്രാ സൗണ്ട് സ്‌കാന്‍ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് 38കാരന്റെ വയറിനുള്ളില്‍ എന്തോ വസ്തു കിടപ്പുണ്ടെന്ന കാര്യം വ്യക്തമായത്. തുടര്‍ന്ന് ഏപ്രില്‍ 25ന് നടത്തിയ ശസ്ത്രകിയയിലാണ് യുവാവിന്റെ വയറ്റില്‍ നിന്നും കീപാഡ് മോഡലിലുള്ള ചൈനീസ് മൊബൈല്‍ഫോണ്‍ പുറത്തെടുത്തത്. പിന്നാലെ നടന്ന ചോദ്യം ചെയ്യലിലാണ് സെല്ലിലെ പരിശോധനയില്‍ നിന്നും രക്ഷപ്പെടാനാണ് ഫോണ്‍ വിഴുങ്ങിയതെന്ന് ഇയാള്‍ വ്യക്തമാക്കിയത്. 20 ദിവസത്തിന് മുമ്പാണ്…
Read More » -
Sports
അവസാന പന്തിൽ രാജസ്ഥാൻ വീണു; ഹൈദരാബാദിന് ത്രില്ലിംഗ് ജയം
ഹൈദരാബാദ്: ഐപിഎല്ലില്‍ അവസാന പന്തിലെ ത്രില്ലറില്‍ രാജസ്ഥാൻ റോയല്‍സിനെ മറികടന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് വിജയം. ഹൈദരാബാദില്‍ നടന്ന മത്സരത്തില്‍ ഒരു റണ്ണിനായിരുന്നു രാജസ്ഥാന്റെ തോല്‍വി. ഹൈദരാബാദ് 202 റണ്‍സ് വിജയലക്ഷ്യമാണ് മുന്നോട്ടു വച്ചത്. നിതീഷ് റെഡ്ഡി (42 പന്തില്‍ 76), ട്രാവിസ് ഹെഡ് (44 പന്തില്‍ 58) എന്നിവരുടെ ഇന്നിംഗ്‌സാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ രാജസ്ഥാന് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സെടുക്കാനാണ് സാധിച്ചത്. യശസ്വി ജയ്‌സ്വാള്‍ (40 പന്തില്‍ 67), റിയാൻ പരാഗ് (49 പന്തില്‍ 77) എന്നിവരുടെ ഇന്നിംഗ്‌സാണ് രാജസ്ഥാന് പ്രതീക്ഷ നല്‍കിയത്. റോവ്മാൻ പവല്‍ (15 പന്തില്‍ 27) വിജയത്തിനടുത്ത് എത്തിച്ചെങ്കിലും ഭുവനേശ്വർ കുമാറിന്റെ അവസാന പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് മോശം തുടക്കമായിരുന്നു രാജസ്ഥാന്. ഭുവനേശ്വർ കുമാർ എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ ജോസ് ബട്‌ലർ (0), സഞ്ജു സാംസണ്‍ (0) എന്നിവരുടെ വിക്കറ്റ് നഷ്ടമായി. ബട്‌ലർ…
Read More » -
Kerala
ചികിത്സയിലിരിക്കേ ബാലിക മരിച്ചു ;ഷിഗെല്ലയെന്നു സംശയം
അടൂർ: വയറിളക്കവും ഛർദിയും പിടിപെട്ട് ചികിത്സയിലിരിക്കേ ബാലിക മരിച്ചു. കടമ്ബനാട് ഗണേശ വിലാസം അവന്തിക നിവാസില്‍ മനോജിന്‍റെയും ചിത്രയുടെയും മകള്‍ അവന്തികയാണു (എട്ട്) മരിച്ചത്. മരണകാരണം ഷിഗെല്ല ബാധയെന്ന് സംശയിക്കുന്നു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്നു ലഭിച്ച മരണകാരണം വ്യക്തമാക്കുന്ന രേഖയിലാണ് കേടായ ഭക്ഷണത്തിലൂടെയും മലിനജലത്തിലൂടെയും പകരുന്ന ഷിഗെല്ല രോഗം എന്ന് സംശയിക്കുന്നതായി രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച് ലാബ് പരിശോധനകളൊന്നും നടത്തിയിട്ടില്ലെന്ന് ബന്ധുക്കള്‍ വ്യക്തമാക്കി. ഏപ്രില്‍ 30നു രാവിലെയാണ് ഛർദിയും വയറിളക്കവുമായി അടൂർ ജനറല്‍ ആശുപത്രിയില്‍ കുട്ടിയെ പ്രവേശിപ്പിച്ചത്. തുടർന്ന് രോഗം വഷളായതോടെ ഉച്ചകഴിഞ്ഞ് മൂന്നിന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി. ഇവിടെയെത്തി അല്പസമയത്തിനുള്ളില്‍ തന്നെ കുട്ടി മരിച്ചു. ഷിഗെല്ല ബാധയെന്ന സംശയത്തെതുടർന്ന് കടമ്ബനാട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിഭാഗം അധികൃതർ കുട്ടിയുടെ വീട്ടിലെയും സമീപത്തെ വീടുകളിലെയും കിണറുകളിലെ വെള്ളം ശേഖരിച്ചു. അറുപതു സാമ്ബിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പ്രിയങ്ക പ്രതാപ് പറഞ്ഞു. അങ്ങാടിക്കല്‍ അറന്തക്കുളങ്ങര ഗവ.…
Read More » -
Kerala
ഭർത്താവിനും മകനുമൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കവെ യുവതി ലോറി കയറി മരിച്ചു
എറണാകുളം: ഭർത്താവിനും മകനുമൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കവെ യുവതി ലോറി കയറി മരിച്ചു. ചെങ്ങമനാട് തേയ്ക്കാനത്ത് മുല്ലക്കല്‍ വീട്ടില്‍ ഔസേഫ് ബൈജുവിന്റെ ഭാര്യ സിജി (38) ആണ് ദാരുണമായി മരിച്ചത്. ബൈജുവിനും ആറു വയസ്സുകാരനായ മകനുമൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുകവെ പിന്നില്‍ വന്ന ചരക്കുലോറി സ്‌കൂട്ടറില്‍ തട്ടുകയും അതേ ലോറി കയറി സിജി തല്‍ക്ഷണം മരിക്കുകയും ആയിരുന്നു. ഭർത്താവും മകനും നിസാര പരുക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. മൂവരും സിജിയുടെ കുന്നുകര ഐരൂരിലുള്ള വീട്ടില്‍ പോയി മടങ്ങുമ്ബോള്‍ അത്താണി- പറവൂർ റോഡില്‍ ചുങ്കം പെട്രോള്‍ ബങ്കിന് സമീപം വ്യാഴാഴ്ച വൈകിട്ട് 4.25നായിരുന്നു അപകടം. കുന്നുകര അയിരൂർ പുതുശ്ശേരി പൗലോസിന്റെ മകളാണ് മരിച്ച സിജി. മക്കള്‍: അനറ്റ് (പ്ലസ്ടു), അലോണ്‍സ്. സംസ്‌കാരം വെള്ളിയാഴ്ച ചെങ്ങമനാട് സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍.
Read More »