KeralaNEWS

അയോദ്ധ്യ – വാരണാസി – പ്രയാഗ്‌രാജ് കോര്‍ത്തിണക്കി കേരളത്തില്‍ നിന്നും ട്രെയിൻ

തിരുവനന്തപുരം: അയോദ്ധ്യ, വാരണാസി, പ്രയാഗ്‌രാജ് എന്നിവിടങ്ങളിലേക്ക് കേരളത്തില്‍ നിന്ന് നേരിട്ട് ട്രെയിൻ ടൂർ പാക്കേജ്.

ഇന്ത്യൻ റെയില്‍വേയുടെ ഭാരത് ഗൗരവ് യാത്രയുമായി സഹകരിച്ച്‌ കൊച്ചി ആസ്ഥാനമായുള്ള പ്രിൻസി വേള്‍ഡ് ട്രാവല്‍സാണ് സ്വകാര്യ ട്രെയിൻ ടൂർ പാക്കേജ് അവതരിപ്പിച്ചിരിക്കുന്നത്.

Signature-ad

അയോദ്ധ്യ-വാരാണസി-പ്രയാഗ്‌രാജ് യാത്ര ജൂണ്‍ ആദ്യവാരം ആരംഭിക്കും. ഹനുമാൻ ഗർഹി, രാം ലല്ല ദർശൻ, സരയു ആരതി എന്നിവയ്‌ക്കൊപ്പമാണ് അയോദ്ധ്യ ടൂർ പാക്കേജ്. തുടർന്ന് കാശിയിലേക്കുള്ള അടുത്ത യാത്രയില്‍ കാശി വിശ്വനാഥ ക്ഷേത്രം, വിശാലാക്ഷി ക്ഷേത്രങ്ങള്‍, അന്നപൂർണ ക്ഷേത്രം, ബോട്ട് സവാരി, ഗംഗാ ആരതി എന്നിവയും പ്രയാഗ്‌രാജ് സന്ദർശനവും ത്രിവേണി സംഗമ ദർശനവും ഉണ്ടാകും.

Back to top button
error: