നീണ്ട ഇടവേളയ്ക്കു ശേഷം ഈ മണ്ഡലം തിരിച്ചു പിടിക്കാന്‍ കഴിഞ്ഞാല്‍ അത് സി.പി.എമ്മിനെ സംബന്ധിച്ച് വലിയ നേട്ടമായി മാറും.ഇനി ഇടതുപക്ഷം പരാജയപ്പെടുകയാണെങ്കില്‍ ബി.ജെ.പിയുടെ വോട്ട് എങ്ങോട്ട് പോയി എന്നതായിരിക്കും എല്ലാവരും ഉറ്റു നോക്കുക.
2019- ല്‍ ബി.ജെ.പിക്ക് ലഭിച്ച വോട്ട് നിലനിര്‍ത്താന്‍ കഴിഞ്ഞില്ലെങ്കില്‍ തീര്‍ച്ചയായും അത് ‘കോലീബി ‘ സഖ്യത്തിലേക്കാണ് വിരല്‍ ചൂണ്ടുക.
വടകരയില്‍ ഷാഫി പറമ്ബില്‍ വിജയിച്ചാല്‍ അതില്‍ ഏറ്റവും അധികം സന്തോഷിക്കുന്നത് ബി.ജെ.പി ആയിരിക്കും. കാരണം ഷാഫി പ്രതിനിധീകരിക്കുന്ന പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ ഒരു ഉപതിരഞ്ഞെടുപ്പ് ഏറ്റവും അധികം ആഗ്രഹിക്കുന്നതും ബി.ജെ.പിയാണ്. കേവലം 3863 വോട്ടുകളുടെ മാത്രം ഭൂരിപക്ഷമാണ് അവിടെ ഷാഫിക്ക് ലഭിച്ചിരിക്കുന്നത്. രണ്ടാം സ്ഥാനത്ത് എത്തിയ ബി.ജെ.പിക്ക് അതു കൊണ്ടു തന്നെ പ്രതീക്ഷയും കൂടുതലാണ്.
ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും കേഡര്‍ വോട്ടുകള്‍ വടകരയില്‍ ഷാഫിക്ക് അനുകൂലമായി ലഭിച്ചു എന്ന സി.പി.എം വിലയിരുത്തല്‍ പ്രസക്തമാകുന്നതും ഇവിടെയാണ്.
വര്‍ഗീയത പറഞ്ഞ് വോട്ട് പിടിച്ചെന്ന ഗുരുതര ആരോപണം യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് എതിരെ നിലനില്‍ക്കുന്നതിനാല്‍ ഷാഫി പറമ്ബില്‍ വിജയിച്ചാലും ആ ജയം കോടതി കയറാനാണ് സാധ്യത. നിയമപരമായ നടപടികളുമായി ഇടതുപക്ഷം മുന്നോട്ട് പോകുന്ന സാഹചര്യത്തില്‍ അതില്‍ നിന്നും എളുപ്പത്തില്‍ തലയൂരാന്‍ യു.ഡി.എഫ് നേതൃത്വത്തിനു കഴിയുകയില്ല. രാഷ്ട്രീയ വിഷയങ്ങള്‍ക്കും അപ്പുറം മതപരമായ സ്വാധീനം ഇത്തവണ വടകരയില്‍ പ്രകടമായതായാണ് സി.പി.എം വിലയിരുത്തുന്നത്. ശൈലജ ടീച്ചര്‍ക്ക് എതിരായ പ്രചരണം ഷാഫി പറമ്ബിലിന്റെ അറിവോടെയാണെന്ന കാര്യത്തിലും സി.പി.എം നേതൃത്വം ഉറച്ചു നില്‍ക്കുകയാണ്.
അതിനാൽ തന്നെ വടകരയില്‍ ഷാഫി പരാജയപ്പെട്ടാല്‍ അത് 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ഷാഫിയുടെ ഇമേജിനെ സാരമായി ബാധിക്കും.ഇത് തിരിച്ചറിഞ്ഞു തന്നെയാണ് ഷാഫി ബിജെപി സഹായം തേടിയിരിക്കുന്നത്.പകരം പാലക്കാട് സഹായം നൽകുമെന്നാണ് വാഗ്ദാനം.
നേമത്ത് സി.പി.എം പൂട്ടിച്ച ബി.ജെ.പി അക്കൗണ്ട് പാലക്കാട്ട് തുറക്കാന്‍ ബി.ജെ.പി കരുക്കള്‍ നീക്കി എന്ന് സി.പി.എം പറഞ്ഞാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് റിസര്‍ട്ട് വരുന്നത് വരെ ആ വാദം തള്ളിക്കളയാന്‍ എന്തായാലും കഴിയുകയില്ല .ഷാഫിക്ക് ബി.ജെ.പിയുടെ വോട്ട് ലഭിച്ചെന്നു തെളിഞ്ഞാല്‍ അത് കോണ്‍ഗ്രസ്സിനെ മാത്രമല്ല യു.ഡി.എഫിനെയും ശരിക്കും വെട്ടിലാക്കും. അത്തരമൊരു സാഹചര്യം ഉണ്ടായാല്‍ തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും വലിയ വിലയാണ് യു.ഡി.എഫിന് നല്‍കേണ്ടി വരിക.