KeralaNEWS

കാറിനു പിന്നില്‍ പിക്കപ്പ് ലോറി ഇടിച്ച്‌ രണ്ടുവയസുകാരന് ദാരുണാന്ത്യം

കൊയിലാണ്ടി: ടയർ പഞ്ചറായതുമൂലം നിർത്തിയിട്ട കാറിനു പിന്നില്‍ പിക്കപ്പ് ലോറി ഇടിച്ച്‌ രണ്ടുവയസുകാരന് ദാരുണാന്ത്യം.

എട്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വടകര ചോറോട് അബീബ് മൻസില്‍ റഷീദിന്‍റെയും സബീലയുടെയും മകന്‍ മുഹമ്മദ് ഹിയാഷ് ആണു മരിച്ചത്.

ദേശീയപാതയില്‍ കൊയിലാണ്ടി പാലക്കുളത്തിനു സമീപമായിരുന്നു അപകടം. നിയന്ത്രണംവിട്ട പിക്കപ്പ് ലോറി രണ്ട് കാറുകളില്‍ ഇടിച്ച ശേഷം റോഡരികില്‍ ടയർ പഞ്ചറായി റിപ്പയർ ചെയ്യുകയായിരുന്ന കാറിനെയും കാറിനു പുറത്തിറങ്ങി നില്‍ക്കുകയായിരുന്ന കുഞ്ഞ് ഉള്‍പ്പെടെയുള്ള കുടുംബത്തെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. വടകരയില്‍നിന്നു കൊയിലാണ്ടി കൊല്ലത്തെ ബന്ധുവീട്ടിലേക്ക് വരികയായിരുന്നു ഇവര്‍.

Signature-ad

പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ നല്‍കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഫാത്തിമ (64), ആയിഷ (64), സെയ്ഫ് (14), ഷെഫീർ (45), ഫാത്തിമ (17), ഗോപി (55), ജുനൈദ് (37), സുഹറ (55) എന്നിവരാണ് ചികിത്സയിലുള്ളത്

Back to top button
error: