Month: May 2024
-
LIFE
മാളവിക ജയറാം വിവാഹിതയായി; താരപുത്രിയെ അനുഗ്രഹിക്കാന്‍ സുരേഷ് ഗോപിയും രാധികയും ഗുരുവായൂരില്‍
താരദമ്പതികളായ ജയറാമിന്റെയും പാര്‍വതിയുടെയും മകള്‍ മാളവിക ജയറാം വിവാഹിതയായി. പാലക്കാട് സ്വദേശിയായ നവനീത് ഗിരീഷ് ആണ് വരന്‍. ഗുരുവായൂരില്‍ വച്ച് നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളെ കൂടാതെ സുരേഷ് ഗോപിയും ഭാര്യ രാധികയും പങ്കെടുത്തു. രാവിലെ 6.15നായിരുന്നു മുഹൂര്‍ത്തം. നിറകണ്ണുകളോടെയാണ് ജയറാം നവദമ്പതികളെ അനുഗ്രഹിച്ചത്. രാവിലെ 10.30 മുതല്‍ തൃശൂര്‍ ഹയാത്ത് ഹോട്ടലില്‍ വിവാഹ വിരുന്ന് നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുക്കും. നവനീത് യു.കെയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായി ജോലി ചെയ്യുകയാണ്. പാലക്കാട് നെന്മാറ കീഴേപ്പാട്ട് കുടുംബാംഗവും യു.എന്നിലെ മുന്‍ ഉദ്യോഗസ്ഥനുമായ ഗിരീഷ് മേനോന്റെയും വത്സയുടെയും മകനാണ്. കഴിഞ്ഞ ഡിസംബര്‍ ഒന്‍പതിനായിരുന്നു നവനീതിന്റെയും മാളവികയുടെയും വിവാഹ നിശ്ചയം നടന്നത്. കൂര്‍ഗ് ജില്ലയിലെ മടിക്കേരിയിലെ ഒരു റിസോര്‍ട്ടില്‍ വച്ചായിരുന്നു വിവാഹ നിശ്ചയം. ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോയും അന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. 1992 സെപ്തംബര്‍ ഏഴിന് ഗുരുവായൂരില്‍ വച്ച് തന്നെയായിരുന്നു ജയറാമും പാര്‍വതിയും വിവാഹിതരായത്. കഴിഞ്ഞ നവംബറില്‍ ജയറാമിന്റെ മകനും…
Read More » -
Kerala
പദവി നല്‍കിയതിനെ ചൊല്ലി ലീഗ് നേതൃത്വത്തില്‍ ഭിന്നത; അവസാനിക്കാതെ ഹരിത വിവാദം
കോഴിക്കോട്: പാര്‍ട്ടിയിലെ ‘പുരുഷാധിപത്യത്തിനെതിരെ’യുള്ള പോരാട്ടം അവസാനിപ്പിച്ച് ഹരിത നേതാക്കളായ നജ്മ തബ്ഷീറയും ഫാത്തിമ തഹ്ലിയയും മുഫീദ തസ്നിയും മുസ്ലിം ലീഗിലെ പദവികള്‍ സ്വീകരിച്ചെങ്കിലും വിവാദം അവസാനിക്കുന്നില്ല. മൂവരും ചേര്‍ന്ന് വാര്‍ത്താസമ്മേളനം നടത്തി ഉന്നയിച്ച ആരോപണങ്ങളുടെയും പരാതികളുടെയും കാര്യത്തില്‍ ലീഗ് നേതൃത്വത്തില്‍നിന്ന് എന്ത് അനുകൂല നടപടിയുണ്ടായെന്ന ചോദ്യം ഇപ്പോഴും ബാക്കിയാണ്. എന്നാല്‍, പാര്‍ട്ടിയില്‍ തിരിച്ചെത്തി പദവികളിലെത്താനായി മൂവര്‍ക്കും വിട്ടുവീഴ്ച ചെയ്യേണ്ടിയും വന്നു. എം.എസ്.എഫ് നേതൃയോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് നജ്മ തബ്ഷീറയെ അശ്ലീലഭാഷയില്‍ അധിക്ഷേപിച്ചെന്ന കേസ് കോഴിക്കോട് മജിസ്ട്രേറ്റ് കോടതിയില്‍ നടക്കുന്നുണ്ട്. ഈ കേസ് പിന്‍വലിക്കാന്‍ നിയമപരമായി കോടതിയില്‍ സമര്‍പ്പിക്കേണ്ട അപേക്ഷ നജ്മ തബ്ഷീറ ലീഗ് നേതൃത്വത്തിന് കൈമാറിയിട്ടുണ്ട്. നജ്മ വാദിയും നവാസ് പ്രതിയുമായ ഈ കേസ് ക്വാഷ് ചെയ്യാനുള്ള അപേക്ഷ നജ്മയുടെ സത്യവാങ്മൂലത്തോടൊപ്പം അടുത്ത ദിവസം ഹൈക്കോടതിയില്‍ ഫയല്‍ ചെയ്യുമെന്നാണ് വിവരം. നജ്മയെയും മുഫീദയെയും യൂത്ത് ലീഗ് അഖിലേന്ത്യാ കമ്മിറ്റിയിലും തഹ്ലിയയെ സംസ്ഥാന കമ്മിറ്റിയിലുമാണ് ഭാരവാഹികളാക്കിയത്. ഇവര്‍ക്കൊപ്പം നടപടി നേരിട്ട…
Read More » -
Kerala
വയറുവേദനയുമായെത്തി; യുവതിയുടെ വയറ്റില്‍ നിന്ന് പത്തുകിലോയുടെ മുഴ നീക്കംചെയ്തു
കോഴിക്കോട്: വയറുവേദനയുമായെത്തിയ യുവതിയുടെ വയറ്റില്‍ നിന്നും 10 കിലോഗ്രാമിലേറെ ഭാരമുള്ള മുഴ നീക്കം ചെയ്തു. കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് സങ്കീര്‍ണ ശസ്ത്രക്രിയ വിജയകരമായത്. ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ മുഴുവന്‍ ടീമിനേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു. മലപ്പുറം മൂന്നിയൂര്‍ സ്വദേശിയായ 43 വയസുകാരിയുടെ വയറ്റില്‍ നിന്നാണ് മെഡിക്കല്‍ കോളേജ് ഗൈനക്കോളജി വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഗര്‍ഭാശയ മുഴ നീക്കം ചെയ്തത്. 36 സെന്റീമീറ്റര്‍ നീളവും 33 സെന്റീമീറ്റര്‍ വീതിയുമുള്ള ഗര്‍ഭാശയമുഴ 3 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് നീക്കം ചെയ്തത്. ശസ്ത്രക്രിയ കഴിഞ്ഞ് തീവ്രപരിചരണത്തില്‍ കഴിയുന്ന യുവതിയുടെ ആരോഗ്യ നില തൃപ്തികരമാണ്. ഒരാഴ്ച മുമ്പ് വയറുവേദനയായിട്ടാണ് യുവതി കോഴിക്കോട് മെഡിക്കല്‍ കോളേജ് ഗൈനക്കോളജി വിഭാഗത്തില്‍ ചികിത്സയ്ക്കായെത്തിയത്. വീര്‍ത്ത വയറൊഴികെ മറ്റ് രോഗ ലക്ഷണങ്ങളൊന്നും കണ്ടില്ല. അള്‍ട്രാസൗണ്ട്, എംആര്‍ഐ സ്‌കാനിംഗ് തുടങ്ങിയ പരിശോധനകളില്‍ ഗര്‍ഭാശയ മുഴയാണെന്ന് സ്ഥിരീകരിച്ചു. രക്തയോട്ടം കൂടുതലുള്ള മുഴയായതിനാല്‍ അതീവ സങ്കീര്‍ണമായിരുന്നു ശസ്ത്രക്രിയ. രക്തസ്രാവം ഉണ്ടാകാതിരിക്കാന്‍ ഗര്‍ഭാശയത്തിലേക്കുള്ള രക്തക്കുഴലുകള്‍ ശസ്ത്രക്രിയയുടെ…
Read More » -
India
സസ്‌പെന്‍സ് അവസാനിപ്പിച്ച് കോണ്‍ഗ്രസ്; രാഹുല്‍ റായ്ബറേലിയില്‍, അമേഠിയില്‍ കിഷോരിലാല്‍ ശര്‍മ
ന്യൂഡല്‍ഹി: നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിന്റെ സമയം അവസാനിക്കാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രം ശേഷിക്കെ അമേഠിയിലും റായ്ബറേലിയിലും സസ്‌പെന്‍സ് അവസാനിപ്പിച്ച് കോണ്‍ഗ്രസ്. ദിവസങ്ങള്‍നീണ്ട അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് രാഹുല്‍ ഗാന്ധിയെ റായ്ബറേലിയിലും കിഷോരിലാല്‍ ശര്‍മയെ അമേഠിയിലും സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. 2019-ലേതിന് സമാനമായി രാഹുല്‍ ഇത്തവണയും രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ പോകുകയാണ്. നിലവില്‍ വയനാട്ടിലെ സിറ്റിങ് എംപിയായ രാഹുല്‍ ഇത്തവണയും ഇവിടെനിന്ന് ജനവിധി തേടിയിരുന്നു. 2019-ല്‍ വയനാടിന് പുറമെ അമേഠിയിലായിരുന്നു രാഹുല്‍ മത്സരിച്ചത്. എന്നാല്‍, ബിജെപിയുടെ സ്മൃതി ഇറാനിയോട് പരാജയപ്പെട്ടു. സ്മൃതി ഇറാനിക്കെതിരെ ഇത്തവണ നെഹ്റു കുടുംബവുമായി ഏറെ അടുപ്പംപുലര്‍ത്തുന്ന കിഷോരിലാല്‍ ശര്‍മയെ ആണ് സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത്. സോണിയ ഗാന്ധിയുടെ സിറ്റിങ് സീറ്റായ റായ്ബറേലിയില്‍ പ്രിയങ്ക മത്സരിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നതെങ്കിലും രാഹുലിനെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്. മേയ് 20-ന് പോളിങ് നടക്കുന്ന റായ്ബറേലിയിലും അമേഠിയിലും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട സമയം ഇന്ന് മൂന്ന് മണിയോടെ അവസാനിക്കാനിരിക്കെയാണ് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം. റായബറേലിയില്‍ സ്ഥാനാര്‍ഥിയായി തിരഞ്ഞെടുത്ത കിഷോരി ലാല്‍ ശര്‍മ നെഹ്റു…
Read More » -
Crime
കൊച്ചിയില്‍ നടുറോഡില്‍ നവജാതശിശുവിന്റെ മൃതദേഹം; ഫ്‌ലാറ്റില്‍നിന്ന് വലിച്ചെറിഞ്ഞു കൊന്നു
കൊച്ചി: പനമ്പള്ളിനഗറിലെ വിദ്യാനഗറില്‍ റോഡില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. സമീപത്തുള്ള ഫ്‌ലാറ്റില്‍നിന്ന് കുഞ്ഞിനെ ഒരു പായ്ക്കറ്റിലാക്കി വലിച്ചെറിഞ്ഞ് കൊന്നതെന്ന് പൊലീസ് അറിയിച്ചു. ആണ്‍കുഞ്ഞിന്റേതാണ് മൃതദേഹമെന്ന് പൊലീസ് സ്ഥിരീകരച്ചു. പൊലീസ് സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ചു. സമീപത്തുള്ള ഫ്‌ലാറ്റില്‍നിന്ന് ഒരു പൊതി റോഡിലേക്കു വന്നു വീഴുന്നതാണു സിസിടിവി ദൃശ്യങ്ങളിലുള്ളത്. രാവിലെ എട്ടേകാലോടെയാണു സംഭവം. റോഡിലേക്ക് എന്തോ വന്നു വീണതു കണ്ട് എത്തിയവര്‍ കണ്ടത് ചോരയില്‍ കുളിച്ചു കിടക്കുന്ന കുഞ്ഞിനെയാണ്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയും അവര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിക്കുകയുമായിരുന്നു. ആരാണ് കുഞ്ഞിനെ റോഡിലേക്ക് വലിച്ചെറിഞ്ഞത് എന്നത് കണ്ടെത്താന്‍ പൊലീസ് ശ്രമം തുടങ്ങി. 21 ഫ്‌ലാറ്റുകളാണ് പ്രദേശത്ത് ആകെയുള്ളത്. ഇതില്‍ മൂന്നെണ്ണം ഒഴിഞ്ഞു കിടക്കുകയാണ്. അവിടെ താമസക്കാരൊന്നും ഇല്ലായിരുന്നു എന്നാണ് സമീപത്തുള്ളവര്‍ പറയുന്നത്. ആരെങ്കിലും അവിടേക്ക് ഈ ദിവസങ്ങളില്‍ വന്നിട്ടുണ്ടോ എന്നും ജോലിക്കാര്‍ ആരെങ്കിലും അവിടെ ഉണ്ടായിരുന്നോ എന്നും പൊലീസ് അന്വേഷിച്ചുവരുന്നു. ഇവിടെ ഗര്‍ഭിണികളായി ആരും ഉണ്ടായിരുന്നതായി അറിയില്ലെന്ന് ആശാപ്രവര്‍ത്തക…
Read More » -
Kerala
സംസ്ഥാനത്ത് വീണ്ടും കുഴഞ്ഞുവീണ് മരണം; ഇന്ന് മരിച്ചത് മത്സ്യത്തൊഴിലാളി
കൊച്ചി: സംസ്ഥാനത്ത് ഉഷ്ണ തരംഗം കനക്കവേ വീണ്ടും ഒരാൾ കുഴഞ്ഞുവീണ് മരിച്ചു.ചിറ്റാറ്റുകര നീണ്ടൂർ തെക്കേത്തറ ചന്ദ്രബാബു(48) ആണ് മരിച്ചത്. നോർത്ത് പറവൂർ മത്സ്യമാർക്കറ്റിലെ തൊഴിലാളിയായിരുന്നു.ഇന്ന് രാവിലെ ആറുമണിക്കാണ് സംഭവം. മത്സ്യമാർക്കറ്റില്‍ വാഹനത്തില്‍നിന്ന് ബോക്സില്‍ നിറച്ച മത്സ്യം ഇറക്കുന്നതിനിടെയാണ് സംഭവം. ഭാര്യ: തൃപ്രയാർ സ്വദേശി ജീവ. മക്കള്‍: ലക്ഷ്മി, ആദിത്ത്.
Read More » -
India
ഇറ്റലിയിലേക്ക് പൊയ്ക്കൂടേ?: രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് യോഗി ആദിത്യനാഥ്
മുംബൈ: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇവിടെ പ്രചാരണത്തിനിറങ്ങി സമയം കളയുന്നതെന്തിന്, ഇറ്റലിയിലേക്ക് പൊയ്ക്കൂടേ? എന്നായിരുന്നു യോഗി ആദിത്യനാഥിന്റെ ചോദ്യം. മഹാരാഷ്ട്രയിലെ സാംഗ്ലിയില്‍ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘രാജ്യം പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്നുപോകുമ്ബോള്‍ രാജ്യം വിട്ട് ഓടുന്ന രാഹുല്‍ ഗാന്ധിയെ അത് നിങ്ങള്‍ കണ്ടിട്ടുണ്ടാകും. കോവിഡ് വന്നപ്പോള്‍ അദ്ദേഹം ഇറ്റലിയിലേക്ക് പോയി. ഒരു ഭൂകമ്ബമോ വെള്ളപ്പൊക്കമോ മറ്റേതെങ്കിലും ദുരന്തമോ ഉണ്ടായാല്‍ രാഹുല്‍ ഇറ്റലിയിലേക്ക് പോകും. ഇങ്ങനെ ഇറ്റലിയിലേക്ക് ഓടിയൊളിക്കുന്നവർ എന്തിനാണ് ഇവിടെ തെരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുത്ത് സമയം കളയുന്നത്. രാജ്യത്തിന് പുറത്തായിരിക്കുമ്ബോള്‍ അദ്ദേഹം ഇന്ത്യയെ വിമർശിക്കുന്നു. തിരികെയെത്തുമ്ബോള്‍ പൈതൃകസ്വത്തായി ലഭിച്ചതാണ് രാജ്യമെന്ന രീതിയിലാണ് രാഹുലിന്റെ പെരുമാറ്റമെന്നും യോഗി ആദിത്യനാഥ് പരിഹസിച്ചു.
Read More » -
India
രാഹുല്‍ ഗാന്ധി വയനാടിന് പുറമെ റായ്ബറേലിയിലും മത്സരിക്കും; മത്സരത്തിനില്ലെന്ന് പ്രിയങ്ക
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാടിന് പുറമെ റായ്ബറേലിയിലും മത്സരിക്കും. ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ടാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം. രാഹുല്‍ നേരത്തെ മത്സരിച്ചിരുന്ന അമേഠിയില്‍ നെഹ്‌റു കുടുംബത്തിന്റെ വിശ്വസ്തന്‍ കിഷോരിലാല്‍ ശര്‍മയാണ് സ്ഥാനാര്‍ഥി. സോണിയക്കും രാഹുലിനും വേണ്ടി റായ്ബറേലിയിലും അമേഠിയിലും പ്രവര്‍ത്തനങ്ങള്‍ ഏകോപിച്ചിരുന്ന നേതാവാണ് കിഷോരിലാല്‍ ശര്‍മ. അമേഠിയിലും റായ്ബറേലിയിലും നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കാനിരിക്കെയാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ രാഹുല്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുമെന്നും യുപി പ്രാദേശികനേതാക്കള്‍ സൂചിപ്പിക്കുന്നു. റായ്ബറേലിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍, പ്രിയങ്ക ഇത്തവണയും മത്സരത്തിനില്ല.2004 മുതല്‍ റായ്ബറേയില്‍ നിന്നുള്ള എംപിയായ സോണിയാ ഗാന്ധി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് പിന്‍മാറിയതിന് പിന്നാലെ, റായ്ബറേലി സീറ്റില്‍ പ്രിയങ്ക മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാൽ താൻ മത്സരത്തിനില്ലെന്ന് അവർ തന്നെ അറിയിക്കുകയായിരുന്നു.
Read More » -
NEWS
ചൈനയില്‍ ഹൈവേ തകര്‍ന്ന് 48 മരണം
ബീജിംഗ്: ചൈനയിലെ ഗ്വാങ്ഡോങ് പ്രവിശ്യയില്‍ ഹൈവേ തകർന്ന് 48 മരണം. 30 പേർക്ക് പരിക്കേറ്റു. ബുധനാഴ്ച പ്രാദേശിക സമയം പുലർച്ചെ 2.10നായിരുന്നു സംഭവം. മെയ്‌ഷൂ സിറ്റിയില്‍ നിന്ന് ഡാബു കൗണ്ടിയിലേക്ക് പോകുന്ന റോഡ് ശക്തമായ മഴയില്‍ ഇടിഞ്ഞു താഴുകയായിരുന്നു.20ലേറെ വാഹനങ്ങളാണ് ഇവിടെ നിമിഷങ്ങൾക്കുള്ളിൽ അപകടത്തിൽപ്പെട്ടത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇവിടെ ശക്തമായ മഴ തുടരുകയാണ്. ഗ്വാങ്ഡോങിന്റെ മദ്ധ്യ, കിഴക്കൻ പ്രദേശങ്ങളില്‍ കഴിഞ്ഞ 10 ദിവസത്തിനിടെ 600 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. സാധാരണ ലഭിക്കുന്നതിനേക്കാള്‍ മൂന്നിരട്ടിയാണിത്. തെക്കൻ ചൈനയില്‍ ഞായറാഴ്ച വരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.
Read More » -
India
യോഗി ആദിത്യനാഥിന്റെ ഡീപ്ഫേക്ക് വീഡിയോ പ്രചരിപ്പിച്ച സംഭവം: പ്രതി പിടിയില്‍
ലക്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഡീപ്ഫേക്ക് വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ പ്രതി പിടിയിലായി. നോയിഡയിലെ ബരോള നിവാസി ശ്യാം കിഷോര്‍ ഗുപ്തയാണ് ഉത്തര്‍പ്രദേശ് പൊലീസ് സ്പെഷ്യല്‍ ടാസക് ഫോഴ്സിന്റെ പിടിയിലായത്. ജനങ്ങളില്‍ വിദ്വേഷം നിറയ്ക്കുന്നതും, ദേശവിരുദ്ധത ശക്തിപ്പെടുത്തുന്നതുമായ ഉള്ളടക്കമായിരുന്നു വീഡിയോയിലുണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞദിവസമാണ് യോഗി ആദിത്യനാഥിന്റെ പേരില്‍ ഡീപ്ഫേക്ക് വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചത്. shyamguptarpswa എന്ന എക്സ് അക്കൗണ്ടിലൂടെയായിരുന്നു ദേശവിരുദ്ധ ഉള്ളടക്കങ്ങള്‍ പ്രചരിച്ചിരുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ശ്യാം ഗുപ്ത പിടിയിലാവുകയായിരുന്നു.
Read More »