Month: May 2024

  • Kerala

    തെളിയിച്ചത് എണ്ണിയാല്‍ ഒടുങ്ങാത്ത ക്രിമിനല്‍ കേസുകള്‍; ഇടുക്കി ജില്ലാ പൊലീസിലെ സൂപ്പര്‍മാന്‍ എസ്.ഐ: സജിമോന്‍ ജോസഫ്

    ഇടുക്കി: നീണ്ട 31 വര്‍ഷത്തെ തന്റെ ഔദ്യോഗിക ജീവിതത്തില്‍ നിന്ന് പിടയിറങ്ങി എസ് ഐ സജിമോന്‍ ജോസഫ്. ശാരീരിക ബുദ്ധിമുട്ടുകള്‍ മൂലം വി ആര്‍ എസ് എടുത്ത് സ്വയം സര്‍വീസില്‍ നിന്ന് വിരമിക്കുകയായിരുന്നു സജിമോന്‍ സ്വന്തം ശരീരത്തേയേം കുടുംബത്തെയും മറന്ന് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ആവശ്യങ്ങള്‍ക്കുവേണ്ടി മാത്രം ആത്മാര്‍ത്ഥതയോടെ ജോലി ചെയ്ത അദ്ദേഹത്തെ സഹപ്രവര്‍ത്തകര്‍ എന്നും ഒരത്ഭുതതോടെയാണ് നോക്കി കണ്ടിരുന്നത്. ഇടുക്കി ജില്ലയില്‍ അല്ലെങ്കില്‍ കേരളത്തില്‍ ഏതെങ്കിലും ഒരു ക്രൈം കേസ് റിപ്പോര്‍ട്ട് ചെയ്താല്‍ തൊട്ട് പിറകെ എസ് ഐ സജിമോന് കോള്‍ വന്നിരിക്കും. ഒടുവില്‍ ആ പ്രതിയെ കണ്ടെത്തി നിയമത്തിനു മുന്‍പില്‍ കൊണ്ടിവരുന്നതുവരെ സജിക്ക് വിശ്രമമില്ല. 1993 ഫെബ്രുവരി ഒന്നിന് കോണ്‍സ്റ്റബിള്‍ ആയിട്ടായിരുന്നു ഇടുക്കി അണക്കര സ്വദേശിയായ സജിമോന്‍ ജോസഫിന്റെ (54) ഔദ്യോഗിക ജീവിതം തുടക്കം കുറിച്ചത്. അവിടുന്ന് തുടങ്ങി 31 വര്‍ഷവും നാല് മാസവും നീണ്ട സര്‍വ്വീസ് അവസാനിപ്പിച്ചത് കമ്പംമേട്ട് പൊലീസ് സ്റ്റേഷനിലെ എസ്‌ഐ ആയിട്ടാണ്. സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ സപ്പോര്‍ട്ട് ടീമിലെ…

    Read More »
  • NEWS

    കോമ്‌റേഡ് കിമ്മിന്റെ ‘കാമ’റൈഡ്; 25 കന്യകകളുടെ ‘പ്ലഷര്‍ സ്‌ക്വാഡെ’ന്നെ വെളിപ്പെടുത്തലുമായി യുവതി

    ഉത്തരകൊറിയന്‍ കമ്യൂണിസ്റ്റ് ഭരണാധികാരി കിം ജോങ് ഉന്നിനെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി യുവതി. കിമ്മിന്റെ ‘പ്ലഷര്‍ സ്‌ക്വാഡിലേക്കായി’ 25 കന്യകകളായ പെണ്‍കുട്ടികളെ തെരഞ്ഞെടുക്കാറുണ്ടെന്ന് യുവതിയുടെ വാക്കുകളെ ഉദ്ധരിച്ച് ദി മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉത്തരകൊറിയയില്‍ നിന്ന് രക്ഷപ്പെട്ട യെയോന്‍മി പാര്‍ക്ക് എന്ന യുവതിയാണ് കിമ്മിനെ കുറിച്ച് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ വെളിപ്പെടുത്തിയത്. സൗന്ദര്യം, രാഷ്ട്രീയ വിധേയത്വം എന്നിവ അടിസ്ഥാനമാക്കിയാണ് പെണ്‍കുട്ടികളെ തെരഞ്ഞെടുക്കുന്നത്. പ്ലഷര്‍ സ്‌ക്വാഡിലേക്ക് തന്നെ രണ്ടു തവണ പരിഗണിച്ചുവെന്നും എന്നാല്‍ തന്റെ കുടുംബ പശ്ചാത്തലം കാരണം ഒഴിവാക്കിയെന്നും പാര്‍ക്ക് പറയുന്നു. ”അവര്‍ എല്ലാം ക്ലാസ് മുറികളും സന്ദര്‍ശിക്കും. ആരെങ്കിലും കണ്ണില്‍ പെടാതെ പോയിട്ടുണ്ടോ എന്നറിയാന്‍ മുറ്റത്തു പോയി നോക്കും. സുന്ദരികളായ പെണ്‍കുട്ടികള്‍ കണ്ണില്‍ പെട്ടാല്‍ ആദ്യം അവരുടെ കുടുംബത്തെക്കുറിച്ചും രാഷ്ട്രീയ പശ്ചാത്തലത്തെക്കുറിച്ചും അന്വേഷിക്കും. ഉത്തര കൊറിയയില്‍ നിന്ന് രക്ഷപ്പെട്ട അല്ലെങ്കില്‍ ദക്ഷിണ കൊറിയയിലോ മറ്റ് രാജ്യങ്ങളിലോ ബന്ധുക്കളുള്ള കുടുംബാംഗങ്ങളുള്ള പെണ്‍കുട്ടികളെ അവര്‍ ഒഴിവാക്കും” യുവതി വിശദമാക്കി. പെണ്‍കുട്ടികളെ തെരഞ്ഞെടുത്തു കഴിഞ്ഞാല്‍, അവര്‍ കന്യകകളാണെന്ന്…

    Read More »
  • Crime

    മേയര്‍ ആര്യ രാജേന്ദ്രന് നേരെ സൈബര്‍ ആക്രമണം; അശ്ലീല സന്ദേശം അയച്ചയാള്‍ പിടിയില്‍

    തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന് അശ്ലീല സന്ദേശം അയച്ചയാള്‍ പിടിയില്‍. എറണാകുളം സ്വദേശി ശ്രീജിത്താണ് സൈബര്‍ പൊലീസിന്റെ പിടിയിലായത്. മേയര്‍- കെഎസ്ആര്‍ടിസ് ഡ്രൈവര്‍ തര്‍ക്കത്തിന് പിന്നാലെ മേയര്‍ക്കെതിരെ സൈബര്‍ ആക്രമണം ഉണ്ടായിരുന്നു. മേയറുടെ ഔദ്യോഗിക വാട്‌സ്ആപ്പ് നമ്പറിലേക്കാണ് അശ്ലീല സന്ദേശം അയച്ചത്. മേയറുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ഇന്നലെ കേസെടുത്തിരുന്നു. വാട്സ്ആപ്പ് നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് ശ്രീജിത്തിനെ എറണാകുളത്ത് വെച്ചാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഐടി ആക്ട്, സ്ത്രീത്വത്തെ അപമാനിക്കല്‍ അടക്കം ഐപിസി 384 എ പോലുള്ള വകുപ്പുകളാണ് പ്രതിയുടെ മേല്‍ ചുമത്തിയിരിക്കുന്നത്. പ്രതിയെ തിരുവനന്തപുരത്ത് എത്തിച്ച ശേഷം റിമാന്‍ഡ് നടപടിയുമായി മുന്നോട്ടു പോകുമെന്നും പൊലീസ് അറിയിച്ചു. ആര്യയും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ കുറുകെയിട്ടു കെഎസ്ആര്‍ടിസി ബസ് തടഞ്ഞതിന്റെ ദൃശ്യങ്ങള്‍ പുറത്തുവരികയും വിവാദമാവുകയും ചെയ്തിരുന്നു. ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ കാറിനു നേര്‍ക്കു കെഎസ്ആര്‍ടിസ് ഡ്രൈവര്‍ ലൈംഗിക ചേഷ്ട കാണിച്ചുവെന്ന മേയറുടെ പരാതിയില്‍…

    Read More »
  • Crime

    മകള്‍ ഗര്‍ഭിണിയെന്ന് അറിഞ്ഞില്ല; പ്രസവിച്ച ഉടന്‍ കുഞ്ഞിനെ വലിച്ചെറിഞ്ഞു കൊന്നു!

    കൊച്ചി: പനമ്പള്ളിനഗര്‍ വിദ്യാനഗറില്‍ റോഡില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം നിര്‍ണായക വഴിത്തിരിവിലേക്ക്. കുഞ്ഞിന്റെ മൃതദേഹം എറിഞ്ഞതെന്നു കരുതുന്ന സമീപത്തെ ‘വംശിക’ എന്ന അപ്പാര്‍ട്ട്‌മെന്റിലെ ഒരു ഫ്‌ലാറ്റിലെ കുളിമുറിയില്‍ രക്തക്കറ കണ്ടെത്തി. ഇവിടെ താമസിക്കുന്ന ബിസിനസുകാരനായ അഭയ് കുമാര്‍, ഭാര്യ, മകള്‍ എന്നിവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യുന്നു. മകള്‍ ഗര്‍ഭിണിയായിരുന്നെന്ന വിവരം മാതാപിതാക്കള്‍ അറിഞ്ഞിരുന്നില്ലെന്നും മകള്‍ പ്രസവിച്ച കുട്ടിയെയാണ് എറിഞ്ഞു കൊന്നതെന്നുമാണു പ്രാഥമിക വിവരം. പ്രസവിച്ച ഉടന്‍ തന്നെയാണു കുഞ്ഞിനെ താഴേക്ക് എറിഞ്ഞത് എന്നാണു കരുതുന്നത്. നേരത്തെ പൊലീസ് ഇവിടങ്ങളിലെ ഫ്‌ലാറ്റുകളിലുള്ളരെ ചോദ്യം ചെയ്തിരുന്നു. കുട്ടിയെ താഴേക്ക് എറിഞ്ഞത് ആമസോണിന്റെ കുറിയര്‍ വന്ന ഒരു കവറിലാണ്. ഈ കവര്‍ രക്തത്തില്‍ കുതിര്‍ന്ന നിലിലായിരുന്നു. ഒടുവില്‍ ഇതില്‍നിന്ന് ബാര്‍കോഡ് സ്‌കാന്‍ ചെയ്‌തെടുത്താണു പൊലീസ് ‘5സി’ എന്ന ഫ്‌ലാറ്റിലേക്ക് എത്തിയത്. അതേസമയം, ഈ ഫ്‌ളാറ്റിന്റെ ഉടമസ്ഥന്‍ അല്ല ഇവിടെ താമസിക്കുന്നത് എന്നും സൂചനയുണ്ട്. ഒരു പൊതി ഫ്‌ലാറ്റിന്റെ വശത്തുള്ള മരങ്ങള്‍ക്കിടയിലൂടെ…

    Read More »
  • India

    ഓടുന്ന ട്രെയിനില്‍നിന്ന് വീണ് ഗര്‍ഭിണി മരിച്ചു; അപകടം ബേബിഷവര്‍ ചടങ്ങിന് പോകവേ

    ചെന്നൈ: തമിഴ്നാട്ടിലെ വിരുദാചലത്തിന് സമീപം ട്രെയിനില്‍നിന്ന് വീണ് ഗര്‍ഭിണിയായ യുവതി മരിച്ചു. ചെന്നെ എഗ്മോര്‍- കൊല്ലം എക്സ്പ്രസില്‍ യാത്രചെയ്യുകയായിരുന്ന യുവതിയാണ് അപകടത്തില്‍പ്പെട്ടത്. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഉലുന്തൂര്‍പേട്ടിനും വിരുദാചലത്തിനും ഇടയിലായിരുന്നു അപകടം. ഛര്‍ദിക്കാനായി കസ്തൂരി വാതിലിന് അടുത്തേക്ക് പോയി. ഇതിനിടെ കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന് പുറത്തേക്ക് തെറിക്കുകയുമായിരുന്നു. ബന്ധുക്കള്‍ ഒപ്പമുണ്ടായിരുന്നെങ്കിലും യുവതി ട്രെയിനില്‍നിന്ന് വീണ വിവരം ആദ്യം അറിഞ്ഞിരുന്നില്ല. പിന്നീടാണ് കസ്തൂരി ട്രെയിനില്‍ ഇല്ലെന്ന് മനസ്സിലാക്കിയത്. തുടര്‍ന്ന് ഇവര്‍ ട്രെയിന്‍ നിര്‍ത്തുന്നതിന് ചങ്ങല വലിക്കാന്‍ ശ്രമിച്ചെങ്കിലും ഇത് തകരാറിലായിരുന്നു. തുടര്‍ന്ന് അടുത്ത കമ്പാര്‍ട്ട്മെന്റില്‍ പോയി ചങ്ങലവലിച്ച് ട്രെയിന്‍ നിര്‍ത്തി. അപ്പോഴേയ്ക്ക് ട്രെയിന്‍ എട്ട് കിലോമീറ്ററോളം മുന്നോട്ടുപോയിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ പാളത്തിലൂടെ പിറകിലേക്ക് നടന്ന് പരിശോധന നടത്തിയെങ്കിലും കസ്തൂരിയെ കണ്ടെത്താനായില്ല. പിന്നീട് ഇവര്‍ ടെയിനില്‍ വിരുദാചലം സ്റ്റേഷനിലെത്തി റെയില്‍വേ പോലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയ്ക്കൊടുവില്‍, മൂന്നുമണിക്കൂറോളം കഴിഞ്ഞാണ് യുവതി വീണുകിടക്കുന്ന സ്ഥലത്തേക്ക് എത്താന്‍ സാധിച്ചത്.…

    Read More »
  • Crime

    ബംഗാള്‍ ഗവര്‍ണര്‍ക്കെതിരായ ലൈംഗികാരോപണം; നിയമോപദേശം തേടി പൊലീസ്

    കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസിനെതിരായ ലൈംഗികാരോപണത്തില്‍ നിയമോപദേശം തേടി പൊലീസ്. ഗവര്‍ണര്‍ക്കെതിരെ ഇതുവരെ കേസെടുത്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. രാജ്ഭവനിലെ താത്കാലിക ജീവനക്കാരിയാണ് ഗവര്‍ണര്‍ക്കെതിരെ കല്‍ക്കത്ത ഹരേ സ്ട്രീറ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.രണ്ട് തവണ ഓഫീസില്‍വച്ച് പീഡിപ്പിച്ചെന്നാണ് പരാതിയിലുള്ളത്. പരാതിയെക്കുറിച്ചുള്ള വിവരങ്ങള്‍ സാഗരിക ഘോഷ് എം.പി അടക്കമുള്ള തൃണമൂല്‍ നേതാക്കളാണ് പുറത്തുവിട്ടത്. തനിക്കെതിരായ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ആനന്ദബോസ് പ്രതികരിച്ചിട്ടുണ്ട്. സത്യം ജയിക്കുമെന്നും തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ആരോപണം തന്റെ അഴിമതി വിരുദ്ധ പോരാട്ടത്തെ നിര്‍വീര്യമാക്കില്ലെന്നുമാണ് അദ്ദേഹത്തിന്റെ പ്രതികരണം. രാജ്ഭവന്‍ ജീവനക്കാര്‍ ഗവര്‍ണര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്. പരാതികള്‍ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വരുത്തിയതിന് ജീവനക്കാരിയെ ഗവര്‍ണര്‍ താക്കീത് നല്‍കിയിരുന്നു. ഇതില്‍ പ്രതികാരം തീര്‍ക്കുകയാണ് ജീവനക്കാരിയെന്നുമാണ് രാജ്ഭവന്‍ അറിയിച്ചത്.  

    Read More »
  • Kerala

    മാസപ്പടി കേസില്‍ മുഖ്യനും മകള്‍ക്കുമെതിരെ കൂടുതല്‍ തെളിവുകളുമായി കുഴല്‍നാടന്‍

    തിരുവനന്തപുരം: മാസപ്പടി കേസില്‍ കൂടുതല്‍ രേഖകളുമായി മാത്യു കുഴല്‍നാടന്‍ എം.എല്‍.എ. മുഖ്യമന്ത്രി, മകള്‍ ടി. വീണ എന്നിവരുടെ പങ്ക് തെളിയിക്കുന്നതെന്നു പറഞ്ഞാണു രേഖകള്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയത്. കേസില്‍ വീണ്ടും വാദംകേള്‍ക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. നാല് രേഖകളാണു പുതുതായി ഹാജരാക്കിയത്. മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ അന്വേഷണം വേണം ഹരജിയില്‍ അദ്ദേഹം ആവശ്യപ്പെടുന്നു. കേസില്‍ വീണ്ടും വാദം കേള്‍ക്കണമെന്നാണ് ആവശ്യം. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ കോടതി ആവശ്യപ്പെട്ട തെളിവുകള്‍ മാത്യു കുഴല്‍നാടന്‍ ഹാജരാക്കിയിരുന്നില്ല. ഇതിനിടെ സി.എം.ആര്‍.എല്ലിന് മുഖ്യമന്ത്രി വഴിവിട്ട സഹായം ചെയ്തെന്ന ആരോപണം തള്ളി വിജിലന്‍സ് രംഗത്തുവന്നിരുന്നു. ഇത് തെളിയിക്കുന്ന റവന്യു വകുപ്പ് രേഖകളും വിജിലന്‍സ് ഹാജരാക്കിയിരുന്നു. വിഷയത്തില്‍ വിജിലന്‍സ് കേസെടുക്കണമെന്ന ആവശ്യമാണ് ഹരജിയില്‍ ഉന്നയിച്ചിരുന്നതെങ്കിലും കോടതി നേരിട്ട് അന്വേഷിക്കണമെന്ന ആവശ്യത്തിലേക്ക് മാത്യു പിന്നീട് എത്തിയിരുന്നു.  

    Read More »
  • Kerala

    മണിക്കൂറുകള്‍ക്കകം ടിക്കറ്റ് വിറ്റുതീര്‍ന്നു; നവകേരള ബസ് ആദ്യ യാത്ര ഹിറ്റ്

    തിരുവനന്തപുരം: കോഴിക്കോട്-ബംഗളൂരു റൂട്ടില്‍ ഞായര്‍ മുതല്‍ സര്‍വീസ് നടത്തുന്ന നവകേരള ബസ് ടിക്കറ്റിന് വന്‍ ഡിമാന്‍ഡ്. ബുധനാഴ്ച ബുക്കിങ് ആരംഭിച്ച് മണിക്കൂറുകള്‍ക്കകം ആദ്യ സര്‍വീസിന്റെ ടിക്കറ്റ് മുഴുവന്‍ വിറ്റുതീര്‍ന്നു. ആധുനിക സൗകര്യങ്ങളോടു കൂടിയ ബസ് ഗരുഡ പ്രീമിയം എന്ന പേരിലാണ് അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്നത്. ബുധനാഴ്ച കോഴിക്കോട്ടേക്ക് ബസ് എത്തിക്കാനുള്ള യാത്ര തിരുവനന്തപുരം- കോഴിക്കോട് സര്‍വീസായി മാറി. ബുക്ക് ചെയ്ത 9 യാത്രക്കാരാണ് ബസ് പുറപ്പെട്ട തമ്പാനൂര്‍ ടെര്‍മിനലില്‍ നിന്നുള്ള യാത്രക്കാരായത്. വഴിയിലും ആളെ കയറ്റി. എയര്‍കണ്ടീഷന്‍ ചെയ്ത ബസില്‍ 26 പുഷ് ബാക്ക് സീറ്റാണുള്ളത്. ഫുട് ബോര്‍ഡ് ഉപയോഗിക്കാന്‍ കഴിയാത്ത ഭിന്നശേഷിക്കാര്‍, മുതിര്‍ന്ന പൗരന്മാര്‍ തുടങ്ങിയവര്‍ക്ക് ബസിനുള്ളില്‍ കയറാനാണ് ഹൈഡ്രോളിക് ലിഫ്റ്റ്. ടെലിവിഷന്‍, മ്യൂസിക് സിസ്റ്റം, മൊബൈല്‍ ചാര്‍ജര്‍ എന്നീ സൗകര്യവുമുണ്ട്. ബസിന്റെ നിറത്തിലോ ബോഡിയിലോ മാറ്റങ്ങളില്ല. മുഖ്യമന്ത്രിക്ക് ഇരിക്കാന്‍ ഒരുക്കിയ ചെയര്‍ മാറ്റി ഡബിള്‍ സീറ്റാക്കി. യാത്രക്കാര്‍ക്ക് ആവശ്യാനുസരണം അവരുടെ ലഗേജ് സൂക്ഷിക്കാനുള്ള സ്ഥലവും സൗകര്യവും ബസില്‍…

    Read More »
  • Kerala

    രോഗികളുടെ ഡയാലിസിസിനിടെ ഫ്യൂസൂരി കെഎസ്ഇബി; പ്രതിഷേധം, പിന്നാലെ കണക്ഷന്‍ പുനഃസ്ഥാപിച്ചു

    എറണാകുളം: നാല്‍പതോളം രോഗികള്‍ക്ക് ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ കെഎസ്ഇബി ഡയാലിസിസ് കേന്ദ്രത്തിന്റെ ഫ്യൂസ് ഊരി. വ്യാപകമായി പ്രതിഷേധം ഉയര്‍ന്നതോടെ രണ്ടു മണിക്കൂറിനു ശേഷം ഉദ്യോഗസ്ഥരെത്തി വൈദ്യുതി കണക്ഷന്‍ പുനഃസ്ഥാപിച്ചു. യാക്കോബായ സുറിയാനി സഭയുടെ കീഴിലുള്ള അല്ലപ്ര കൊയ്നോണിയ ആശുപത്രിയിലെ സൗജന്യ ഡയാലിസിസ് കേന്ദ്രത്തിലാണു സംഭവം. ഇന്നലെ രാവിലെ എട്ടരയോടെയാണ് കെഎസ്ഇബി. ലൈന്‍മാനെത്തി ഫ്യൂസ് ഊരിയത്. രോഗികള്‍ക്കു സൗജന്യ നിരക്കില്‍ ഡയാലിസിസ് നടത്തുന്നതിനിടെയാണു സംഭവമുണ്ടായത്. ഇന്‍വെര്‍ട്ടര്‍ സംവിധാനം ഉപയോഗിച്ച് അല്‍പസമയം മാത്രമേ വൈദ്യുതി പ്രവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ. ജനറേറ്റര്‍ തകരാറിലായിരുന്നു. ആശുപത്രി അധികൃതരും രോഗികളുടെ ബന്ധുക്കളും വെങ്ങോല കെഎസ്ഇബി ഓഫിസില്‍ ബന്ധപ്പെട്ടെങ്കിലും ബില്‍ തുക അടയ്ക്കാതെ വൈദ്യുതി പുനഃസ്ഥാപിക്കാന്‍ കഴിയില്ലെന്നായിരുന്നു കെഎസ്ഇബിയുടെ നിലപാട്. എംഎല്‍എ അടക്കമുള്ളവര്‍ കെഎസ്ഇബി ഉദ്യോഗസ്ഥരുമായി നേരിട്ടു ബന്ധപ്പെട്ടെങ്കിലും അധികൃതര്‍ വഴങ്ങിയില്ല. പിന്നീട് പഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് പള്ളിക്കല്‍, വാര്‍ഡ് മെമ്പര്‍ പി.പി.എല്‍ദോസ് എന്നിവരുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ ഉള്‍പ്പെടെ വെങ്ങോല കെഎസ്ഇബി ഓഫിസിലെത്തി ഉപരോധം ആരംഭിക്കുകയായിരുന്നു. സംഭവം വഷളാകുമെന്നു കണ്ടതോടെ 11 മണിയോടെ…

    Read More »
  • Kerala

    ഡ്രൈവിങ്ങ് ടെസ്റ്റ് പരിഷ്‌കരണം നടപ്പാക്കാം; ഡ്രൈവിങ്ങ് സ്‌കൂളുകളുടെ ഹര്‍ജി തള്ളി

    കൊച്ചി: കേരളത്തില്‍ ഗതാഗത വകുപ്പ് നടപ്പാക്കിയ ഡ്രൈവിങ്ങ് ടെസ്റ്റ് പരിഷ്‌കരണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഡ്രൈവിങ്ങ് സ്‌കൂള്‍ ഉടമകളും മറ്റ് സംഘടനകളും നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് തള്ളി. മെയ് ഒന്നാം തീയതി മുതല്‍ ഡ്രൈവിങ്ങില്‍ ടെസ്റ്റില്‍ മാറ്റം വരുത്തി കൊണ്ട് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഡ്രൈവിങ്ങ് സ്‌കൂള്‍ ഉടമകളും മറ്റും ഹൈക്കോടതിയെ സമീപിച്ചിരുന്നത്. പുതിയ പരിശീലന രീതിയും ടെസ്റ്റും സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളിയതോടെ സര്‍ക്കാരിന് ഈ പരിഷ്‌കാരങ്ങളുമായി മുന്നോട്ട് പോകാനാകും. ഡ്രൈവിങ്ങ് സ്‌കൂള്‍ ഉടമകളുടെ ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കുന്നത് അവധിക്കാലത്തിന് ശേഷമായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്തെ ഡ്രൈവിങ്ങ് സ്‌കൂള്‍ ഉടമകളും ലൈസന്‍സ് ടെസ്റ്റിനെത്തിയവരും പുതിയ പരിഷ്‌കാരത്തില്‍ പ്രതിഷേധിച്ച് ടെസ്റ്റ് ബഹിഷ്‌കരിച്ചിരുന്നു. ഡ്രൈവിങ്ങ് ടെസ്റ്റിനുള്ള ഗ്രൗണ്ടുകള്‍ ഉള്‍പ്പെടെ പരിഷ്‌കരിക്കാതെ ടെസ്റ്റില്‍ മാറ്റം വരുത്തുകയും ടെസ്റ്റിന് ഹാജരാകുന്ന ആളുകളുടെ എണ്ണത്തില്‍ കുറവ് വരുത്തിയതുമാണ് ഡ്രൈവിങ്ങ് സ്‌കൂള്‍ ഉടമകള്‍ ഹൈക്കോടതിയില്‍ ചോദ്യം ചെയ്തത്. എന്നാല്‍, ഗതാഗത വകുപ്പ് വരുത്തിയ…

    Read More »
Back to top button
error: