CrimeNEWS

മേയര്‍ ആര്യ രാജേന്ദ്രന് നേരെ സൈബര്‍ ആക്രമണം; അശ്ലീല സന്ദേശം അയച്ചയാള്‍ പിടിയില്‍

തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന് അശ്ലീല സന്ദേശം അയച്ചയാള്‍ പിടിയില്‍. എറണാകുളം സ്വദേശി ശ്രീജിത്താണ് സൈബര്‍ പൊലീസിന്റെ പിടിയിലായത്. മേയര്‍- കെഎസ്ആര്‍ടിസ് ഡ്രൈവര്‍ തര്‍ക്കത്തിന് പിന്നാലെ മേയര്‍ക്കെതിരെ സൈബര്‍ ആക്രമണം ഉണ്ടായിരുന്നു.

മേയറുടെ ഔദ്യോഗിക വാട്‌സ്ആപ്പ് നമ്പറിലേക്കാണ് അശ്ലീല സന്ദേശം അയച്ചത്. മേയറുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ഇന്നലെ കേസെടുത്തിരുന്നു. വാട്സ്ആപ്പ് നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് ശ്രീജിത്തിനെ എറണാകുളത്ത് വെച്ചാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഐടി ആക്ട്, സ്ത്രീത്വത്തെ അപമാനിക്കല്‍ അടക്കം ഐപിസി 384 എ പോലുള്ള വകുപ്പുകളാണ് പ്രതിയുടെ മേല്‍ ചുമത്തിയിരിക്കുന്നത്. പ്രതിയെ തിരുവനന്തപുരത്ത് എത്തിച്ച ശേഷം റിമാന്‍ഡ് നടപടിയുമായി മുന്നോട്ടു പോകുമെന്നും പൊലീസ് അറിയിച്ചു.

Signature-ad

ആര്യയും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ കുറുകെയിട്ടു കെഎസ്ആര്‍ടിസി ബസ് തടഞ്ഞതിന്റെ ദൃശ്യങ്ങള്‍ പുറത്തുവരികയും വിവാദമാവുകയും ചെയ്തിരുന്നു. ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ കാറിനു നേര്‍ക്കു കെഎസ്ആര്‍ടിസ് ഡ്രൈവര്‍ ലൈംഗിക ചേഷ്ട കാണിച്ചുവെന്ന മേയറുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. ഇതിനു പിന്നാലെയാണ് ആര്യയ്ക്ക് എതിരെ സൈബര്‍ ആക്രമണം തുടങ്ങിയത്.

 

Back to top button
error: