Month: May 2024

  • Crime

    കിടപ്പുരോഗിയായ 85കാരിയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊന്നു; ദാരുണസംഭവം മൂവാറ്റുപുഴയില്‍

    എറണാകുളം: കിടപ്പുരോഗിയായ വയോധികയെ ഭര്‍ത്താവ് കഴുത്തറുത്തു കൊന്നു. മൂവാറ്റുപുഴ വാഴപ്പിള്ളി നിരപ്പില്‍ വെള്ളിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം. നിരപ്പ് കുളങ്ങാട്ടുപാറ കത്രിക്കുട്ടി (85) ആണ് മരിച്ചത്. ഭര്‍ത്താവ് ജോസഫിനെ (88) പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കഴിഞ്ഞ ഒരു വര്‍ഷമായി അസുഖബാധിതയായി കിടപ്പിലായിരുന്നു കത്രിക്കുട്ടി. ഇരുവരും ഒരു മുറിയിലാണ് കിടന്നിരുന്നത്. രാത്രി 11.30 കഴിഞ്ഞ് ജോസഫ് പുറത്തേക്കു പോയി. മുറിയില്‍നിന്നും ഞരക്കം കേട്ട് മക്കള്‍ മുറിയില്‍ എത്തിയപ്പോഴാണ് കത്രികുട്ടിയെ കഴുത്തറുത്ത നിലയില്‍ കണ്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ആംബുലന്‍സ് ഡ്രൈവര്‍ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പൊലീസ് ജോസഫിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.  

    Read More »
  • Crime

    അതിഥിത്തൊഴിലാളിയെ ജോലിക്കെന്ന് പറഞ്ഞ് കൊണ്ടുപോയി, തോക്ക് ചൂണ്ടി ബന്ദിയാക്കി; യുവാവ് പിടിയില്‍

    കോഴിക്കോട്: താമരശ്ശേരി പിസി മുക്കില്‍ അതിഥിത്തൊഴിലാളിയെ തോക്ക് ചൂണ്ടി ബന്ദിയാക്കിയ യുവാവ് പിടിയില്‍. ബംഗാള്‍ സ്വദേശി നാജ്മി ആലമിനെയാണ് (19) വീട് വൃത്തിയാക്കുന്ന ജോലിക്കെന്നു പറഞ്ഞ് ഇന്നലെ രാവിലെ ഏഴരയ്ക്ക് നിലമ്പൂര്‍ തണ്ടുപാറക്കല്‍ ബിനു കൂട്ടിക്കൊണ്ടുപോയത്. തുടര്‍ന്നു ബന്ദിയാക്കുകയായിരുന്നു. സംഭവത്തെക്കുറിച്ചു നാജ്മി പറയുന്നതിങ്ങനെ: വീട് വൃത്തിയാക്കാനെന്നു പറഞ്ഞ് ബിനു വാടക ക്വാര്‍ട്ടേഴ്‌സില്‍ എത്തിക്കുകയും തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി ബൈക്കില്‍ കൂടെ വരാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. തുടര്‍ന്ന് താമരശ്ശേരി മുക്കം റോഡിലൂടെ ഒരു മണിക്കൂറോളം യാത്ര ചെയ്തു. പിന്നീട് ബൈക്ക് നിര്‍ത്തി നടന്നു പോയി ഒരു കവറില്‍ ഒരു കെട്ട് പണവുമായി ബിനു തിരിച്ചെത്തി. അവിടെനിന്നു വീണ്ടും ഒരു മണിക്കൂര്‍ യാത്ര ചെയ്തശേഷം തുക ഒരു യുവതിയെ ഏല്‍പ്പിച്ചു. പിന്നീട് ബാറിലെത്തി മദ്യപിച്ചശേഷം രണ്ടു കുപ്പി മദ്യം വാങ്ങി താമരശ്ശേരി പള്ളിപ്പുറത്തുള്ള വാടക ക്വാര്‍ട്ടേഴ്‌സില്‍ ഉച്ചയ്ക്ക് രണ്ടരയോടെ തിരിച്ചെത്തി. ബിനു പറഞ്ഞതനുസരിച്ചു ബന്ദിയാക്കപ്പെട്ട വിവരം സുഹൃത്തിനോടു വിളിച്ചു പറഞ്ഞു. പിന്നീടു കൈകള്‍ ബന്ധിച്ചു…

    Read More »
  • Kerala

    ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കാരം: പ്രതിഷേധം ഹൈസ്പീഡില്‍, ഇന്നുമുതല്‍ അനിശ്ചിതകാല പണിമുടക്ക്

    തിരുവനന്തപുരം: സംയുക്ത സമരസമിതിയുടെ പ്രതിഷേധത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്ര് പരിഷ്‌കരണം ആദ്യ ദിവസം തന്നെ അലങ്കോലമായി. ഓള്‍ കേരള മോട്ടോര്‍ ഡ്രൈവിംഗ് സ്‌കൂള്‍ ഇന്‍സ്ട്രക്ട്ടേഴ്‌സ് ആന്‍ഡ് വര്‍ക്കേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഇന്നലെ സംസ്ഥാന വ്യാപകമായി ഡ്രൈവിംഗ് ടെസ്റ്റുകള്‍ ബഹിഷ്‌കരിച്ചുകൊണ്ട് കരിദിനം ആചരിച്ചു. ഇന്നുമുതല്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കും. വിഷയത്തില്‍ ഇന്ന് ഹൈക്കോടതി വിധി പറയാനിരിക്കെ ഇന്നലെ സംസ്ഥാനത്തെ 86 ഡ്രൈവിംഗ് ടെസ്റ്ര് ഗ്രൗണ്ടുകളും നിശ്ചലമായി. വരുംദിവസങ്ങളില്‍ പ്രതിഷേധം കടുപ്പിക്കുമെന്നാണ് സമരസമിതി അറിയിച്ചിട്ടുള്ളത്. ഹൈക്കോടതി വിധി അനുകൂലമല്ലെങ്കില്‍ മേയ് 15ന് സെക്രട്ടേറിയറ്റ് ഉപരോധം ഉള്‍പ്പെടെയുള്ള സമരപരിപാടികള്‍ നടത്തുമെന്ന് ഓള്‍ കേരള മോട്ടോര്‍ ഡ്രൈവിംഗ് സ്‌കൂള്‍ ഇന്‍സ്ട്രക്ടേഴ്‌സ് ആന്‍ഡ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.എസ്. പ്രസാദ് പറഞ്ഞു. ഒരു കേന്ദ്രത്തിലും സ്‌ളോട്ട് ലഭിച്ചവര്‍ക്ക് ടെസ്റ്റ് നടന്നില്ല. തിരുവനന്തപുരം മുട്ടത്തറയില്‍ 60 പേര്‍ക്ക് ടെസ്റ്റിന് സമയം നല്‍കിയെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് ആരുമെത്തിയില്ല. കൊല്ലം ആശ്രാമം മൈതാനത്ത് 34 പേര്‍ക്കാണ് സ്ലോട്ട് ഉണ്ടായിരുന്നത്.…

    Read More »
  • NEWS

    അബുദാബിയിൽ  കാണാതായ ചാവക്കാട്  സ്വദേശിയായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

        അബുദബിയില്‍ നിന്നും കാണാതായ ചാവക്കാട് ഒരുമനയൂര്‍ സ്വദേശികാളത്ത് സലീമിന്റെ മകന്‍ ഷെമിലിനെ മരിച്ച നിലയില്‍ കണ്ടെത്തി. 26 വയസായിരുന്നു. അബുദാബി മുസഫ ഇൻടസ്ട്രിയൽ ഏരിയയിൽ   താമസച്ചിരുന്ന ഷെമീലിന്റെ മൃതദേഹം അടുത്തുള്ള കെട്ടിടത്തില്‍ നിന്നാണ്  കണ്ടെത്തിയത്. വിവരം അറിഞ്ഞു സ്ഥലത്തെത്തിയ പൊലീസ് മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. മാര്‍ച്ച് 31മുതലാണ് യുവാവിനെ കാണാതായത്. എം കോം ബിരുദധാരിയായ യുവാവ് കാര്‍ഡിഫ് ജനറല്‍ ട്രാന്‍സ്‌പോര്‍ട്ട് എന്ന സ്ഥാപനത്തില്‍ അക്കൗണ്ടന്റായി ജോലി ചെയ്തു വരികയായിരുന്നു. മാർച്ച് 31 ന് ജോലി കഴിഞ്ഞ് റൂമിൽ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ റാസൽഖൈമയിലുള്ള ഷെമിലിന്റെ പിതാവ് സലിമിനെ വിവരം അറിയിച്ചു. തുടര്‍ന്ന് അബുദാബി പൊലിസിൽ പരാതിയും നല്‍കിയിരുന്നു. പൊലീസ് അന്വേഷിക്കുന്നതിനിടെയാണ് യുവാവിൻ്റെ മൃതദേഹം കണ്ടെത്തിയത്. ഷെമിലിന്റെ തിരോധാനത്തെ കുറിച്ച് അന്വേഷിക്കാൻ സഹായിക്കണമെന്ന് അഭ്യർത്ഥിച്ച് ഉമ്മ സെഫീനത്ത് മുഖ്യമന്ത്രി പിണറായി വിജയന് പരാതി സമർപ്പിച്ചിരുന്നു.

    Read More »
  • NEWS

    തുറന്നിടൂ, സന്തോഷത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും വാതായനങ്ങൾ

    വെളിച്ചം    അയാള്‍ ദരിദ്രനായിരുന്നെങ്കിലും ഏറെ സന്തോഷവാനായിരുന്നു. രാത്രി ജനാലുകളെല്ലാം തുറന്നിട്ട് സമാധാനത്തോടെ അയാള്‍ ഉറങ്ങും. എന്നാല്‍ ധനികനായ അയല്‍ക്കാരന്റെ സ്ഥിതി ഇതായിരുന്നില്ല. എല്ലാം കെട്ടിപ്പൂട്ടിവെച്ച് അയാള്‍ സ്വന്തം നിധി കാത്തു. മാത്രമല്ല, പല ദിവസങ്ങളിലും ഉറക്കവും സമാധാനവുമില്ലാത്ത രാത്രികളും പകലുകളമായിരുന്നു അയാളെ തേടിയെത്തിയത്. അയല്‍ക്കാരന്റെ സന്തോഷത്തില്‍ ധനികന് അസൂയ തോന്നി. ഒരു ദിവസം ഒരു പെട്ടിനിറയെ പണവുമായി അയല്‍ക്കാരന്റെ വീട്ടിലെത്തിയ ധനികൻ അത് സൂക്ഷിക്കാൻ അയാളെ ഏൽപ്പിച്ചു. പണം കണ്ടപ്പോള്‍ ദരിദ്രനായ അയാള്‍ക്ക് സന്തോഷമായി. പക്ഷേ, തുടര്‍ന്നുളള പകലും അന്ന് രാത്രിയും അയാളുടെ സമാധാനം നഷ്ടപ്പെട്ടു. രാത്രി ഉറക്കവും… പിറ്റേ ദിവസം തന്നെ അയാൾ പണമടങ്ങിയപെട്ടി ധനികനെ തിരിച്ചേല്‍പ്പിച്ചു. ഒന്നും നഷ്ടപ്പെടാനില്ലാത്ത ജീവിതമാണ് സ്വാതന്ത്ര്യത്തിന്റെ പരകോടി. മറ്റാരെങ്കിലും എന്തെങ്കിലും കവര്‍ന്നെടുക്കുമെന്ന ചിന്തവന്നാല്‍ പിന്നീടുളള ഒരു നിമിഷം പോലും സന്തോഷകരമായി ജീവിക്കാന്‍ സാധിക്കില്ല. സ്വന്തമാക്കുന്നതെല്ലാം സ്വതന്ത്രമായ ശ്വാസോച്ഛ്വാസത്തിനു പോലും വിഘാതമാകുന്നുവെങ്കില്‍ അവയെ ഉപക്ഷേിക്കുന്നതു തന്നെയാണ് നല്ലത്. കാരണം അവിടെ നിന്നാണ് സന്തോഷത്തിന്റെയും…

    Read More »
  • ചോറ്റുപാത്രം തട്ടിപ്പറിച്ചു, ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയുടെ മുഖത്ത് ബ്ലെയ്ഡ് കൊണ്ട് വരഞ്ഞ് സഹപാഠി, 17 തുന്നല്‍

    ന്യൂഡല്‍ഹി: ചോറ്റുപാത്രത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയുടെ മുഖത്ത് ബ്ലെയിഡ് ഉപയോഗിച്ച് വരഞ്ഞ് സഹപാഠി. ഡല്‍ഹിയിലെ ഗുലാബി ബാഗ് ഏരിയയിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് ക്രൂരമായ ആക്രമണം നടന്നത്. ബ്ലെയിഡ് ഉപയോഗിച്ചുള്ള ആക്രമണത്തില്‍ 14 കാരിയുടെ മുഖത്ത് 17 തുന്നലിടേണ്ടി വന്നതായി മാതാപിതാക്കള്‍ പറഞ്ഞു. കഴിഞ്ഞ ദിവസം മുഖത്താകെ മുറിവേറ്റ പെണ്‍കുട്ടിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ഏപ്രില്‍ 29നാണ് സംഭവം നടക്കുന്നത്. പെണ്‍കുട്ടി നല്‍കിയ മൊഴിയനുസരിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ്: വിദ്യാര്‍ഥിനിയും സഹപാഠികളും 11.20 ഓടെ ഉച്ചഭക്ഷണം കഴിക്കുന്നതിനായി തയ്യാറെടുക്കുകയായിരുന്നു. ഇതിനിടയില്‍ ചില പെണ്‍കുട്ടികള്‍ വന്ന് പരിക്കേറ്റ വിദ്യാര്‍ഥിനിയുടെ സുഹൃത്തിന്റെ ഭക്ഷണം തട്ടിയെടുത്ത് ഓടിപ്പോയതായി. ഭക്ഷണപാത്രം തിരികെ ചോദിച്ചെങ്കിലും അവര്‍ കൊടുത്തില്ല, തിരിച്ച് അധിക്ഷേപിക്കാന്‍ തുടങ്ങി. വഴക്ക് കണ്ട് പ്രശ്‌നം പരിഹരിക്കാനെത്തിയപ്പോഴാണ് സഹപാഠികള്‍ ആക്രമിച്ചതെന്ന് വിദ്യാര്‍ഥിനി പൊലീസിനോട് പറഞ്ഞു. വാക്കേറ്റത്തിനിടെ സഹപാടിയായ ഒരു കുട്ടി പെട്ടന്ന് ബ്ലെയിഡ് ഉപയോഗിച്ച് മുഖത്ത് വരയുകയായിരുന്നു. മുറിവേറ്റ് ചോര വാര്‍ന്നിട്ടും ആരും മകളെ…

    Read More »
  • Crime

    പീഡിതയെ തട്ടിക്കൊണ്ടുപോയതായി പരാതി; രേവണ്ണക്കെതിരെ വീണ്ടും കേസ്

    ബഗളൂരു: ലൈംഗികാരോപണക്കേസില്‍ മുന്‍ മന്ത്രിയും ജെ.ഡി.എസ് നേതാവുമായ എച്ച്.ഡി രേവണ്ണക്കും ഹാസന്‍ എം.പിയും ലോക്സഭാ സ്ഥാനാര്‍ഥിയുമായ പ്രജ്വല്‍ രേവണ്ണക്കുമെതിരെ കൂടുതല്‍ കുരുക്കുകള്‍ മുറുകുന്നു. പ്രജ്വല്‍ രേവണ്ണയുടെ ലൈംഗികാതിക്രമത്തിന് ഇരയായവരില്‍ ഒരാളെ തട്ടിക്കൊണ്ടുപോയതായാണ് പരാതി. ഇരയുടെ മകന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എച്ച്.ഡി രേവണ്ണക്കെതിരെ കേസെടുത്തിട്ടുണ്ട്.വ്യാഴാഴ്ച രാത്രിയാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. രേവണ്ണയുടെ വീട്ടില്‍ ആറുവര്‍ഷം ജോലിക്കാരിയായി ജോലി ചെയ്തയാളെയാണ് കാണാതെന്നാണ് പരാതി. ഇവര്‍ മൂന്ന് വര്‍ഷം മുമ്പ് വീട്ടുജോലി ഉപേക്ഷിക്കുകയും ചെയ്തിരുന്നു.കര്‍ണാടകയിലെ തെരഞ്ഞെടുപ്പിന് മൂന്ന് ദിവസം മുമ്പ് രേവണ്ണയുടെ വിശ്വസ്തനായ സതീഷ് ബാബണ്ണ വീട്ടില്‍ വന്നു. അന്വേഷണത്തിനായി പൊലീസ് തങ്ങളെ സമീപിക്കാമെന്നും അവരോട് ഒന്നും വെളിപ്പെടുത്തരുതെന്നും ആവശ്യപ്പെട്ടു. ഏപ്രില്‍ 29 ന് സതീഷ് ഇവരുടെ വീട്ടിലെത്തി അമ്മയ്‌ക്കെതിരെ പൊലീസ് കേസെടുക്കുമെന്ന് പറഞ്ഞു. അമ്മയെ പിടിച്ചാല്‍ എല്ലാവരും ജയിലിലേക്ക് പോകുമെന്നും പറഞ്ഞു. എച്ച്ഡി രേവണ്ണ വിളിക്കുന്നെന്ന് പറഞ്ഞ് വീണ്ടും കൂട്ടിക്കൊണ്ടുപോയതായും പിന്നീട് അമ്മയെക്കുറിച്ച് യാതൊരുവിവരവുമില്ലെന്നും പരാതിയില്‍ പറയുന്നു. പിന്നീട് ലൈംഗികാരോപണ…

    Read More »
  • Kerala

    ജാതീയ അധിക്ഷേപം; സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സര്‍ക്കാര്‍ വിശദീകരണം തേടി

    കൊച്ചി: ആര്‍എല്‍വി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കേസില്‍ നര്‍ത്തകി സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. വീണ്ടും കേസ് പരിഗണിക്കുന്നതു വരെ അറസ്റ്റ് ചെയ്യരുതെന്ന് സത്യഭാമയ്ക്ക് വേണ്ടി ഹാജരായ അഡ്വ. ബി എ ആളൂര്‍ വാദിച്ചെങ്കിലും കോടതി പരിഗണിച്ചില്ല. നേരത്തെയും മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി സത്യഭാമ ഹൈക്കോടതിയെ സമീപിച്ചിരുന്നു. സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ നെടുമങ്ങാട് സെഷന്‍സ് കോടതി തള്ളിയതിനെത്തുടര്‍ന്നാണ് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചത്. സത്യഭാമ ആരേയും പേരെടുത്തു പറഞ്ഞിട്ടില്ലെന്നും അതുകൊണ്ടു തന്നെ പരാതി നിലനില്‍ക്കില്ലെന്നും അഡ്വ. ബി എ ആളൂര്‍ വാദിച്ചു. കേസില്‍ എസ്സി, എസ്ടി വകുപ്പുകള്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്നും ആളൂര്‍ വാദിച്ചു. തുടര്‍ന്ന് സര്‍ക്കാരിന്റെ വിശദീകരണം കേള്‍ക്കണമെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. അറസ്റ്റ് ഒഴിവാക്കണമെന്ന് ആളൂര്‍ തുടര്‍ച്ചയായി ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല. പുരുഷനാണ് മോഹിനിയാട്ടം കളിക്കുന്നതെങ്കില്‍ സൗന്ദര്യമുള്ള പുരുഷനായിരിക്കണം, ചിലരുണ്ട് കാക്കയുടെ നിറമാണ്, മോഹിനിയാട്ടത്തിന് കൊള്ളില്ല, പെറ്റ തള്ള പോലും സഹിക്കില്ല തുടങ്ങി സത്യഭാമ ഉന്നയിച്ച ആരോപണങ്ങള്‍ക്കെതിരെ രാമകൃഷ്ണന്‍ പരാതി…

    Read More »
  • Crime

    കടംകയറി മുടിഞ്ഞു, സ്വന്തം ആശുപത്രി കൈവിട്ടു; കുടുംബാംഗങ്ങളെ കൊലപ്പെടുത്തി ഡോക്ടര്‍ ജീവനൊടുക്കി

    വിജയവാഡ: കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയശേഷം ഡോക്ടര്‍ ജീവനൊടുക്കി. ആന്ധ്രാപ്രദേശിലെ വിജയവാഡ ഗുരുനാനാക്ക് കോളനിയില്‍ താമസിക്കുന്ന ഡോ. ഡി. ശ്രീനിവാസ്(40) ആണ് ഭാര്യയെയും രണ്ട് മക്കളെയും അമ്മയെയും കൊലപ്പെടുത്തിയശേഷം തൂങ്ങിമരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് അഞ്ചുപേരെയും വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടത്. വീട്ടിലേക്കുള്ള പ്രധാന വാതിലിന് സമീപത്തായാണ് ശ്രീനിവാസിന്റെ മൃതദേഹം കണ്ടെത്തിയത്. ഭാര്യ ഉഷറാണി(36) മക്കളായ സൈലജ(9) ശ്രിഹാന്‍(6) അമ്മ രമണമ്മ(65) എന്നിവരുടെ മൃതദേഹങ്ങള്‍ വീടിനുള്ളിലായിരുന്നു. നാലുപേരെയും കഴുത്തറത്ത് കൊലപ്പെടുത്തിയശേഷം ശ്രീനിവാസ് തൂങ്ങിമരിച്ചെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സാമ്പത്തികപ്രതിസന്ധിയാണ് കൂട്ടമരണത്തിന് കാരണമായതെന്നും പോലീസ് പറഞ്ഞു. ചൊവ്വാഴ്ച രാവിലെ ഒമ്പതുമണിയോടെ വീട്ടിലെത്തിയ ജോലിക്കാരിയാണ് ശ്രീനിവാസിനെ തൂങ്ങിമരിച്ചനിലയില്‍ ആദ്യം കണ്ടത്. തുടര്‍ന്ന് ഇവര്‍ അയല്‍ക്കാരെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. വീട്ടിലെത്തി പോലീസ് നടത്തിയ പരിശോധനയില്‍ ചോരയില്‍ കുളിച്ചനിലയില്‍ മറ്റുള്ളവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. വീട്ടില്‍നിന്ന് ശ്രീനിവാസിന്റെ ആത്മഹത്യാക്കുറിപ്പും കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും പോലീസ് കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിന് മുമ്പ് സ്വന്തം കാറിന്റെ താക്കോല്‍ ശ്രീനിവാസ് അയല്‍ക്കാരന്റെ വീട്ടിലെ പോസ്റ്റ് ബോക്സില്‍ നിക്ഷേപിച്ചിരുന്നു. കാറിന്റെ താക്കോല്‍…

    Read More »
  • Kerala

    നിയമ നടപടിക്കൊരുങ്ങി ഡ്രൈവര്‍ യദു; കോടതിയില്‍ നാളെ കേസ് ഫയല്‍ ചെയ്യും

    തിരുവനന്തപുരം: നടുറോഡില്‍ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മിലുണ്ടായ തര്‍ക്കത്തില്‍ നിയമനടപടിക്കൊരുങ്ങി ഡ്രൈവര്‍ യദു. മേയര്‍ ആര്യ രാജേന്ദ്രന്‍, എംഎല്‍എ സച്ചിന്‍ ദേവ്, കാറിലുണ്ടായിരുന്ന മറ്റുള്ളവര്‍ എന്നിവര്‍ക്കെതിരെ കേസെടുക്കണമെന്നാണ് യദുവിന്റെ ആവശ്യം. നാളെ തിരുവനന്തപുരം ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കേസ് ഫയല്‍ ചെയ്യും. അതേസമയം, ഡ്രൈവര്‍ യദുവിന്റെ മൊഴി പൊലീസ് വീണ്ടും രേഖപ്പെടുത്തും. യദുവിന്റെ പരാതിയില്‍ പൊലീസ് പ്രാഥമിക അന്വേഷണവും നടത്തും. രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് ഡിസിപിക്ക് കൈമാറും. കെഎസ്ആര്‍ടിസി ബസിലെ സിസിടിവി ദ്യശ്യങ്ങള്‍ കാണാതായ സംഭവത്തില്‍ പൊലീസിന് ഇതുവരെ ഒരു തുമ്പും കിട്ടിയില്ല. തമ്പാനൂരില്‍ ബസ് പാര്‍ക്ക് ചെയ്ത സ്ഥലത്ത് സിസിടിവി ഇല്ലെന്നാണ് പൊലീസ് പറയുന്നത്. സംഭവം നടന്ന ദിവസം മുതലുളള ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡിനുള്ളിലെ രാത്രികാല ദൃശ്യങ്ങള്‍ക്ക് തെളിച്ചമില്ലെന്നതും പൊലീസിനു തലവേദനയാകുന്നുണ്ട്.

    Read More »
Back to top button
error: