CrimeNEWS

ബംഗാള്‍ ഗവര്‍ണര്‍ക്കെതിരായ ലൈംഗികാരോപണം; നിയമോപദേശം തേടി പൊലീസ്

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസിനെതിരായ ലൈംഗികാരോപണത്തില്‍ നിയമോപദേശം തേടി പൊലീസ്. ഗവര്‍ണര്‍ക്കെതിരെ ഇതുവരെ കേസെടുത്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

രാജ്ഭവനിലെ താത്കാലിക ജീവനക്കാരിയാണ് ഗവര്‍ണര്‍ക്കെതിരെ കല്‍ക്കത്ത ഹരേ സ്ട്രീറ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.രണ്ട് തവണ ഓഫീസില്‍വച്ച് പീഡിപ്പിച്ചെന്നാണ് പരാതിയിലുള്ളത്. പരാതിയെക്കുറിച്ചുള്ള വിവരങ്ങള്‍ സാഗരിക ഘോഷ് എം.പി അടക്കമുള്ള തൃണമൂല്‍ നേതാക്കളാണ് പുറത്തുവിട്ടത്.

Signature-ad

തനിക്കെതിരായ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ആനന്ദബോസ് പ്രതികരിച്ചിട്ടുണ്ട്. സത്യം ജയിക്കുമെന്നും തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ആരോപണം തന്റെ അഴിമതി വിരുദ്ധ പോരാട്ടത്തെ നിര്‍വീര്യമാക്കില്ലെന്നുമാണ് അദ്ദേഹത്തിന്റെ പ്രതികരണം.

രാജ്ഭവന്‍ ജീവനക്കാര്‍ ഗവര്‍ണര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്. പരാതികള്‍ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വരുത്തിയതിന് ജീവനക്കാരിയെ ഗവര്‍ണര്‍ താക്കീത് നല്‍കിയിരുന്നു. ഇതില്‍ പ്രതികാരം തീര്‍ക്കുകയാണ് ജീവനക്കാരിയെന്നുമാണ് രാജ്ഭവന്‍ അറിയിച്ചത്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: