Month: April 2024
-
NEWS
യു.എ.ഇയില്‍ 75 വര്‍ഷത്തിനിടയിലെ കനത്തമഴ: ഒരു മരണം, മിക്ക നഗരങ്ങളിലും വെള്ളക്കെട്ട്
അബുദാബി: യു.എ.ഇയില്‍ മഴക്കെടുതി രൂക്ഷം. കഴിഞ്ഞ 75 വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയാണ് ഇന്നലെ രേഖപ്പെടുത്തിയത്. റാസല്‍ഖൈമയില്‍ മലവെള്ളപാച്ചിലില്‍ ഒരാള്‍ മരിച്ചു. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം അവതാളത്തിലായതിനാല്‍ ദുബൈയില്‍ നിന്നുള്ള ഫ്‌ലൈദുബൈ വിമാനങ്ങള്‍ റദ്ദാക്കി. ഇന്ന് ഉച്ചവരെ യു.എ.ഇയുടെ പലഭാഗങ്ങളിലും മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. 1949 ല്‍ മഴവിവരങ്ങള്‍ രേഖപ്പെടുത്താന്‍ തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും ശക്തമായ മഴക്കാണ് യു.എ.ഇ ഇന്നലെ സാക്ഷ്യം വഹിച്ചത്. അല്‍ഐനിലെ ഖത്തമുല്‍ ശഖ്‌ലയിലാണ് ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയത്. റാസല്‍ഖൈമയിലെ വാദി ഇസ്ഫാനിയിലാണ് മലവെള്ളപാച്ചിലില്‍ കുടുങ്ങി നാല്‍പത് വയസുകാരനായ യു.എ.ഇ സ്വദേശി മരിച്ചത്. റണ്‍വേയില്‍ വെള്ളം കയറിയാതിനാല്‍ ദുബൈ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ഇന്നലെ താല്‍കാലികമായി നിര്‍ത്തിവെച്ചിരുന്നു. 45 ലേറെ വിമാനങ്ങള്‍ റദ്ദാക്കി. ദുബൈയിലേക്ക് വരുന്ന മുഴുവന്‍ വിമാനങ്ങളും കാലാവസ്ഥ മെച്ചപ്പെടുന്നത് വരെ സമീപ എയര്‍പോര്‍ട്ടുകളിലേക്ക് തിരിച്ചുവിടുകയാണ്. ദുബൈയില്‍ നിന്നുള്ള ഫ്‌ലൈദുബൈയുടെ ഇന്നലത്തെ മുഴുവന്‍ സര്‍വീസുകളും റദ്ദാക്കി. ഇന്ന് രാവിലെ പത്ത് വരെയുള്ള സര്‍വീസുകളെയും ഇത് ബാധിച്ചേക്കുമെന്നാണ് സൂചന. അബൂദബി,…
Read More » -
Kerala
”ശൈലജയ്ക്കെതിരായ സൈബര്‍ ആക്രമണം അംഗീകരിക്കാനാകില്ല; ഷാഫിക്ക് പങ്കുണ്ടെന്നത് ശുദ്ധഅസംബന്ധം”
കോഴിക്കോട്: വടകര മണ്ഡലത്തിലെ സ്ഥാനാര്‍ഥി കെ.കെ ശൈലജക്കെതിരെ സൈബര്‍ ആക്രമണം നടത്തുന്നത് ഷാഫി പറമ്പിലിന്റെ നേതൃത്വത്തിലാണെന്നത് ശുദ്ധ അസംബന്ധമെന്ന് കെ.കെ രമ എംഎല്‍എ. ഇത്തരം തെറ്റായ പ്രചാരണം അവസാനിപ്പിക്കണമെന്നും യഥാര്‍ഥ പ്രശ്നങ്ങളില്‍ നിന്ന് വഴി തിരിച്ചുവിടാനുള്ള ശ്രമമാണിതെന്നും രമ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഷാഫി പറമ്പിലിന്റെ അനുമതിയോടെയാണ് ഇതൊക്കെ നടക്കുന്നതെന്നത് വെറു നുണപ്രചാരണം മാത്രമാണെന്നും രമ പറഞ്ഞു. ശൈലജയ്ക്കെതിരെ ഉണ്ടായ സൈബര്‍ ആക്രമണം ഒരുതരത്തിലും അംഗീകരിക്കാനാകില്ല. സ്ത്രീകള്‍ക്കെതിരെയുണ്ടാകുന്ന സൈബര്‍ ആക്രമണം ആഭ്യന്തരവകുപ്പ് പരാജയമാണെന്നാണ് വ്യക്തമാക്കുന്നത്. സ്ത്രീകള്‍ക്കെതിരായ അശ്ലീല പ്രചാരണം തടയുന്നതില്‍ പൊലീസ് പരാജയപ്പെട്ടു. പരാതി നല്‍കി 20 ദിവസം കഴിഞ്ഞിട്ടും പൊലീസ് നടപടിയുണ്ടായില്ല. താന്‍ അടക്കമുള്ള വനിതാ പൊതുപ്രവര്‍ത്തകര്‍ സൈബര്‍ ആക്രമണത്തിന്റെ ഇരയാണെന്നും രമ കൂട്ടിച്ചേര്‍ത്തു. ശൈലജയ്ക്കെതിരെ യുഡിഎഫിന്റെ ഏതെങ്കിലും ഒരു നേതാക്കന്‍മാരുടെ ഭാഗത്തുനിന്ന് അത്തരത്തിലുള്ള ഒരു നടപടിയും ഉണ്ടായിട്ടില്ല. സ്ഥനാര്‍ഥിയുടെ നേതൃത്വത്തിലാണ് ഇത് ചെയ്യുന്നതെന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണെന്ന് രമ പറഞ്ഞു. സൈബര്‍ ആക്രമണത്തിനെതിരെ ശൈലജയുടെ പരാതി കിട്ടി 20…
Read More » -
Crime
വനിതാ ഡോക്ടറെ ബലാത്സംഗംചെയ്ത കേസിലെ പ്രതിയായ മുന്‍ സി.ഐ തൂങ്ങിമരിച്ചനിലയില്‍
കൊച്ചി: വനിതാ ഡോക്ടറെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലെ പ്രതിയായ പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മലയിന്‍കീഴ് മുന്‍ സിഐ സൈജുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊച്ചി അംബേദ്കര്‍ സ്റ്റേഡിയം പരിസരത്തെ മരത്തിലാണ് മൃതദേഹം കണ്ടെത്തിയത്. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയാണ് സൈജു. നേരത്തെ വ്യാജരേഖ സമര്‍പ്പിച്ച് ജാമ്യം നേടിയത് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യാനിരിക്കെയാണ് മരണം. ബലാത്സംഗം ചെയ്തുവെന്ന വനിതാ ഡോക്ടറുടെ പരാതിയിലാണ് മലയിന്‍കീഴ് പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ ആയിരുന്ന എ.വി സൈജുവിനെതിരെ പൊലീസ് കേസെടുത്തത്. വിവാഹവാഗ്ദാനം നല്‍കി സൈജു പലതവണ ലൈംഗികമായി ചൂഷണം ചെയ്‌തെന്നും വധഭീഷണി മുഴക്കിയെന്നുമായിരുന്നു പരാതി. തുടര്‍ന്ന് സൈജുവിനോട് ചുമതലയില്‍ നിന്നു മാറ്റി. വിദേശത്തായിരുന്ന വനിതാ ഡോക്ടര്‍ 2019ല്‍ നാട്ടിലെത്തിയ ശേഷം ഉടമസ്ഥതയിലുള്ള കടമുറി ഒഴിപ്പിക്കുന്നത് സംബന്ധിച്ച് മലയിന്‍കീഴ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. അന്ന് എസ്.ഐയായിരുന്ന സൈജു പരാതി അന്വേഷിക്കുകയും കട ഒഴിപ്പിച്ചു നല്‍കുകയും ചെയ്തു. ഈ പരിചയം മുതലാക്കിയ സൈജു വിവാഹവാഗ്ദാനം നല്‍കി…
Read More » -
Crime
ജയിലിലാക്കിയതിന്റെ വൈരാഗ്യം; യുവതിയെയും മകനെയും തീകൊളുത്താന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍
പത്തനംതിട്ട: കേസ് നല്‍കി ജയിലിലാക്കിയതിന്റെ വൈരാഗ്യത്തില്‍ യുവതിയെയും മകനെയും പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവിനെ അടൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഏഴംകുളം പൂഴിക്കാട്പടി പാലക്കോട്ട് താഴേവീട്ടില്‍ രതീഷിനെയാണ് (39) അറസ്റ്റ് ചെയ്തത്. ഭര്‍തൃമതിയായ ഏഴംകുളം വയലാ സ്വദേശി യുവതിക്കും മകനും നേരെ ഞായറാഴ്ച രാത്രിയാണ് ആക്രമണമുണ്ടായത്. യുവതിയെയും മകനെയും വീട്ടില്‍ കയറി മര്‍ദിച്ച ശേഷം പെട്രോള്‍ ദേഹത്ത് ഒഴിച്ച് കത്തിക്കാന്‍ ശ്രമിച്ചപ്പോള്‍ ഇരുവരും ഓടി രക്ഷപ്പെടുകയായിരുന്നു. യുവതിയും മകനും ആശുപത്രിയില്‍ ചികിത്സ തേടി. തുടര്‍ന്നാണ് രതീഷിനെതിരെ കേസെടുത്ത് ഇന്‍സ്‌പെക്ടര്‍ ആര്‍.രാജീവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. രതീഷും യുവതിയും മുന്‍പ് സുഹൃത്തുക്കളായിരുന്നു. പിന്നീട് അകന്നു. തന്നെ ഉപദ്രവിച്ചെന്ന യുവതിയുടെ പരാതിയില്‍ കഴിഞ്ഞ വര്‍ഷം രതീഷിനെ അറസ്റ്റ് ചെയ്ത് റിമാന്‍ഡിലാക്കിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് ഇപ്പോള്‍ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. യുവതിയുമായുള്ള പ്രശ്‌നത്തില്‍ ഫെബ്രുവരി 23ന് പറക്കോട് കോട്ടമുകളില്‍ 110 കെവി വൈദ്യുതി ടവറില്‍ കയറി രതീഷ് ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു.…
Read More » -
Kerala
തിരുവനന്തപുരത്ത് എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു
തിരുവനന്തപുരം: വാമനപുരം നദിയിലെ ചെല്ലഞ്ചി കടവില്‍ കുളിക്കാനിറങ്ങിയ എഞ്ചിനീയറിങ് വിദ്യാർത്ഥി മുങ്ങിമരിച്ചു. മുതുവിള ദേവമാധവ് ഭവനില്‍ സുനില്‍കുമാർ- മഞ്ജു ദമ്ബതികളുടെ മകൻ മഹാദേവ്( 21) ആണ് മരിച്ചത്. ആനാട് മോഹൻദാസ് എഞ്ചിനീയറിങ് കോളേജ് രണ്ടാം വർഷ കമ്ബ്യൂട്ടർ സയൻസ് വിദ്യാർത്ഥിയാണ്. ചൊവ്വാഴ്ച വൈകിട്ട് ആറുമണിയോടെയാണ് സംഭവം. കൂട്ടുകാരുമൊത്ത് കുളിക്കാനെത്തിയ മഹാദേവ് ചെല്ലഞ്ചി പാലത്തിനു സമീപം കുഴിയില്‍ അകപ്പെടുകയായിരുന്നു. രാത്രി 8 മണിയോടെ പാലോട് പൊലീസ് സ്ഥലത്തെത്തി മൃതദേഹം കരയ്ക്കെത്തിച്ചു.ഇതേ സ്ഥലത്ത് കഴിഞ്ഞവർഷം രണ്ടുപേർ മുങ്ങി മരിച്ചിരുന്നു
Read More » -
Kerala
പൊലീസ് സ്റ്റേഷനില്‍നിന്ന് ഇന്നോവ കടത്തിയ പ്രതി അറസ്റ്റില്‍
അങ്കമാലി: കേസുമായി ബന്ധപ്പെട്ട് സ്റ്റേഷൻവളപ്പില്‍ സൂക്ഷിച്ചിരുന്ന ഇന്നോവകാർ സ്പെയർകീ ഉപയോഗിച്ച് ഓടിച്ചുപോയ ആളെ വിടാതെ കിലോമീറ്ററുകളോളം പിന്തുടർന്ന് പൊലീസ് പിടികൂടി. മലപ്പുറം തിരുനാവായ അനന്തപുരം ചാലമ്ബാട്ടുവീട്ടില്‍ സിറാജുദ്ദീൻ (43) ആണ് അറസ്റ്റിലായത്. 15 ന് രാത്രി പത്തോടെയാണ് വാഹനവുമായി ഇയാള്‍ സ്റ്റേഷൻവളപ്പില്‍ നിന്ന് പുറത്തുകടന്നത്. കേസ് തീർന്ന് വാഹനം കൊണ്ടുപോകുകയാണെന്നാണ് ഇയാള്‍ അവിടെക്കണ്ട പൊലീസുദ്യോഗസ്ഥനോട് പറഞ്ഞത്. തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥനെ മറികടന്ന് വാഹനം ഇയാൾ അതിവേഗം ഓടിച്ചുപോയി. പൊലീസും പിന്നാലെ കുതിച്ചു. പുതുക്കാട്ട് ഹൈവേയില്‍നിന്ന് ഇടറോഡിലേക്ക് കടന്ന വാഹനത്തെ പുതുക്കാട് പൊലീസിന്റെ സഹായത്തോടെ ഒരു മണിക്കൂറിനുള്ളില്‍ തന്നെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.വാഹനം മറിച്ചുവിൽപ്പനക്കാരനാണ് ഇയാൾ.
Read More » -
India
അണ്ണാമലൈയുടെത് സ്ത്രീവിരുദ്ധ നിലപാട് ;നടി ഗായത്രി രഘുറാം ബിജെപി വിട്ട് അണ്ണാ ഡിഎംകെയിൽ
തിരുപ്പൂർ: ഇഡി റെയ്ഡ് വരുമെന്ന് ഭീഷണിപ്പെടുത്തി ബിജെപി തമിഴ്‌നാട് സംസ്ഥാന അധ്യക്ഷനും കോയമ്ബത്തൂരിലെ ബിജെപി സ്ഥാനാർത്ഥിയുമായ കെ അണ്ണാമലൈ, വ്യവസായികളില്‍ നിന്ന് പണം തട്ടിയെടുക്കുന്നതായി അണ്ണാ ഡിഎംകെയുടെ താരപ്രചാരകയും നടിയുമായ ഗായത്രി രഘുറാം. കോയമ്ബത്തൂരില്‍ അണ്ണാമലൈക്ക് കെട്ടിവച്ച കാശ് കിട്ടില്ലെന്നും ഗായത്രി പറഞ്ഞു. തിരുപ്പൂർ പല്ലടത്ത് രാത്രി 9.30ന് ശേഷമുള്ള അവസാന പ്രചാരണയോഗത്തില്‍ സംസാരിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അവർ. കെ. അണ്ണാമലൈയുടെത് സ്ത്രീവിരുദ്ധ നിലപാടെന്ന് ആരോപിച്ചാണ് ഗായത്രി രഘുറാം ബിജെപി വിട്ട് അണ്ണാ ഡിഎംകെയിലെത്തിയത്.
Read More » -
NEWS
ലെബനനില്‍ ഇസ്രയേലി വ്യോമാക്രമണം; മൂന്ന് ഹിസ്ബുള്ള പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു
ടെല്‍ അവീവ്: ചൊവ്വാഴ്ച തെക്കൻ ലെബനനില്‍ നടത്തിയ വ്യോമാക്രമണത്തില്‍ രണ്ട് കമാൻഡർമാർ ഉള്‍പ്പെടെ മൂന്ന് ഹിസ്ബുള്ള പ്രവർത്തകർ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്) അറിയിച്ചു, മൂന്ന് പേരുടെയും മരണം ഹിസ്ബുള്ളയും സ്ഥിരീകരിച്ചു. പടിഞ്ഞാറൻ മേഖലയിലെ റോക്കറ്റ് ആന്‍റ് മിസൈല്‍ യൂണിറ്റിന്‍റെ കമാൻഡർ മുഹമ്മദ് ഹുസൈൻ ഷാഹൗരി. ഹിസ്ബുള്ളയുടെ റോക്കറ്റ് ആന്‍റ് മിസൈല്‍ യൂണിറ്റിലെ മഹമൂദ് ഇബ്രാഹിം ഫദ്‌ലല്ല,തെക്കൻ ലെബനനിലെ വ്യോമാക്രമണത്തില്‍ ലെബനനിലെ ഐൻ എബല്‍ പ്രദേശത്ത് ഹിസ്ബുള്ളയുടെ തീരദേശ മേഖലയുടെ കമാൻഡർ ഇസ്മായില്‍ യൂസഫ് ബാസ് എന്നിവരാണ് കൊല്ലപ്പെട്ടത്.
Read More » -
Kerala
ശബരിമലയില്‍ അനധികൃത നെയ്‌വില്‍പ്പന നടത്തിയ കീഴ്ശാന്തി പിടിയില്‍
പത്തനംതിട്ട: ശബരിമല സന്നിധാനത്ത് അനധികൃതമായി നെയ്‌വില്‍പ്പന നടത്തിയ കീഴ്ശാന്തി പിടിയില്‍. ചെറായി സ്വദേശി മനോജിനെയാണ് ദേവസ്വം വിജിലൻസ് പിടിയിലായത്. ഇയാളുടെ കൈയില്‍ നിന്നും 14,565 രൂപയും വിജിലൻസ് കണ്ടെടുത്തു. പടിഞ്ഞാറെ നടയിലെ നെയ് എക്‌സ്ചേഞ്ച് കൗണ്ടറിലാണ് മനോജിനെ നിയമിച്ചിരുന്നത്. തുടർനടപടികള്‍ക്കായി എക്‌സിക്യൂട്ടീവ് ഓഫീസർ പമ്ബ പോലീസിനെ സമീപിച്ചിട്ടുണ്ട്. ഭക്തരില്‍ നിന്ന് വാങ്ങിയ 12,000 രൂപയും മനോജ് താമസിക്കുന്ന കോട്ടേഴ്സ് മുറിയില്‍ നിന്ന് 2565 രൂപയും കണ്ടെത്തിയതായും എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചിട്ടുണ്ട്. ടെമ്ബിള്‍ സ്പെഷ്യല്‍ ഓഫീസറും ദേവസ്വം വിജിലൻസ് ആൻഡ് സെക്യൂരിറ്റി വിഭാഗവും നടത്തിയ മിന്നല്‍ പരിശോധനയിലാണ് കീഴ്ശാന്തി പിടിയിലായത്.
Read More » -
India
500 വര്‍ഷങ്ങള്‍ക്ക് ശേഷം ജന്മദിനം ആഘോഷിക്കാൻ ശ്രീരാമൻ അയോധ്യയിൽ; അമിത് ഷാ
ഡെറാഡൂൺ: രാജ്യം മറ്റൊരു രാമനവമി ആഘോഷിക്കുന്നതിന്റെ സന്തോഷത്തിലാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 500 വർഷങ്ങള്‍ക്ക് ശേഷം ശ്രീരാമചന്ദ്രൻ തിരികെ എത്തിയിരിക്കുന്നുവെന്നും ഇത് രാജ്യത്തെ ജനങ്ങള്‍ ഉത്സവമായി കൊണ്ടാടുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ ഉത്തരാഖണ്ഡിലെ കോട്ദ്വാറില്‍ സംഘടിച്ച പൊതുറാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ” ഇന്ന് അഷ്ടമി. നാളെയാണ് രാമനവമി എന്ന സുദിനം. 500 വർഷങ്ങള്‍ക്ക് ശേഷം ശ്രീരാമൻ അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിക്കാൻ സ്വന്തം മണ്ണിലെത്തിയിരിക്കുന്നു. പ്രാണപ്രതിഷ്ഠാ ചടങ്ങ് ദർശിക്കാൻ സാധിച്ചതില്‍ നാം ഓരോരുത്തരും ഭാഗ്യം ചെയ്തവരാണ്. 70 വർഷം കോണ്‍ഗ്രസ് രാജ്യത്ത് ഭരിച്ചു. എന്നാല്‍ അവർ നടത്താത്ത പലതും പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്ത് നടപ്പിലാക്കി. രാജ്യത്തിന്റെ വികസനമാണ് പ്രധാനമന്ത്രിയുടെ ലക്ഷ്യം”.- അമിത് ഷാ പറഞ്ഞു. ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കി മറ്റ് സംസ്ഥാനങ്ങള്‍ക്കും മാതൃകയായിരിക്കുകയാണ് ഉത്തരാഖണ്ഡ്. ഇവിടുത്തെ ജനങ്ങള്‍ ഓരേ മനസോടെയാണ് ഏകീകൃത സിവില്‍ കോഡിനെ അംഗീകരിച്ചതെന്നും പ്രധാനമന്ത്രിയുടെ സന്ദേശങ്ങള്‍ ജനങ്ങള്‍ ഏറ്റെടുത്തതായും അമിത് ഷാ കൂട്ടിച്ചേർത്തു. ഒരിക്കല്‍ കൂടി…
Read More »