IndiaNEWS

അണ്ണാമലൈയുടെത് സ്ത്രീവിരുദ്ധ നിലപാട് ;നടി ഗായത്രി രഘുറാം ബിജെപി വിട്ട് അണ്ണാ ഡിഎംകെയിൽ 

തിരുപ്പൂർ: ഇഡി റെയ്ഡ് വരുമെന്ന് ഭീഷണിപ്പെടുത്തി ബിജെപി തമിഴ്‌നാട് സംസ്ഥാന അധ്യക്ഷനും കോയമ്ബത്തൂരിലെ ബിജെപി സ്ഥാനാർത്ഥിയുമായ കെ അണ്ണാമലൈ, വ്യവസായികളില്‍ നിന്ന് പണം തട്ടിയെടുക്കുന്നതായി അണ്ണാ ഡിഎംകെയുടെ താരപ്രചാരകയും നടിയുമായ ഗായത്രി രഘുറാം.

കോയമ്ബത്തൂരില്‍ അണ്ണാമലൈക്ക് കെട്ടിവച്ച കാശ് കിട്ടില്ലെന്നും ഗായത്രി പറഞ്ഞു. തിരുപ്പൂർ പല്ലടത്ത് രാത്രി 9.30ന് ശേഷമുള്ള അവസാന പ്രചാരണയോഗത്തില്‍ സംസാരിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അവർ.

കെ. അണ്ണാമലൈയുടെത് സ്ത്രീവിരുദ്ധ നിലപാടെന്ന് ആരോപിച്ചാണ് ഗായത്രി രഘുറാം ബിജെപി വിട്ട് അണ്ണാ ഡിഎംകെയിലെത്തിയത്.

Back to top button
error: