KeralaNEWS

തിരുവനന്തപുരത്ത് എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

തിരുവനന്തപുരം: വാമനപുരം നദിയിലെ ചെല്ലഞ്ചി കടവില്‍ കുളിക്കാനിറങ്ങിയ എഞ്ചിനീയറിങ് വിദ്യാർത്ഥി മുങ്ങിമരിച്ചു.

മുതുവിള ദേവമാധവ് ഭവനില്‍ സുനില്‍കുമാർ- മഞ്ജു ദമ്ബതികളുടെ മകൻ മഹാദേവ്( 21) ആണ് മരിച്ചത്. ആനാട് മോഹൻദാസ് എഞ്ചിനീയറിങ് കോളേജ് രണ്ടാം വർഷ കമ്ബ്യൂട്ടർ സയൻസ് വിദ്യാർത്ഥിയാണ്. ചൊവ്വാഴ്ച വൈകിട്ട് ആറുമണിയോടെയാണ് സംഭവം.

Signature-ad

കൂട്ടുകാരുമൊത്ത് കുളിക്കാനെത്തിയ മഹാദേവ് ചെല്ലഞ്ചി പാലത്തിനു സമീപം കുഴിയില്‍ അകപ്പെടുകയായിരുന്നു. രാത്രി 8 മണിയോടെ പാലോട് പൊലീസ് സ്ഥലത്തെത്തി മൃതദേഹം കരയ്ക്കെത്തിച്ചു.ഇതേ സ്ഥലത്ത് കഴിഞ്ഞവർഷം രണ്ടുപേർ മുങ്ങി മരിച്ചിരുന്നു

Back to top button
error: