Month: April 2024

  • India

    രാജ്യത്ത് മോദി തരംഗമില്ലെന്ന് ബിജെപി സ്ഥാനാര്‍ത്ഥി നവനീത് റാണ

    അമരാവതി: രാജ്യത്ത് മോദി തരംഗമില്ലെന്ന് അമരാവതിയിലെ ബിജെപി സ്ഥാനാർത്ഥി നവനീത് റാണ. മാധ്യമങ്ങളെ പങ്കെടുപ്പിക്കാത്ത ഒരു റാലിയെ അഭിസംബോധന ചെയ്യവേയാണ് സ്ഥാനാർത്ഥി മോദി തരംഗമില്ലെന്ന് തുറന്നടിച്ചത്. പരിപാടിയുടെ വീഡിയോ വൈറലായി. ‘ ഒരു ഗ്രാമ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പോരാടുന്ന പോലെ നമ്മള്‍ പ്രവർത്തിക്കണം. ഉച്ചയ്ക്ക് 12 മണിയോടെ വോട്ടർമാരെയെല്ലാം ബൂത്തുകളില്‍ എത്തിച്ച്‌ വോട്ടു ചെയ്യാൻ പറയണം. മോദി തരംഗമുണ്ടെന്ന മിഥ്യാബോധത്തില്‍ കഴിയരുത്’, റാണ പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മോദി തരംഗമുണ്ടായിട്ടും, അന്ന് സ്വതന്ത്ര സ്ഥാനാർത്ഥി ആയിരുന്ന താൻ ജയിച്ചെന്ന് കൂടി നവനീത് റാണ പറഞ്ഞു. 2019 ല്‍ അവിഭക്ത എൻസിപിയുടെ പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് റാണ മത്സരിച്ചത്. ഇത്തവണ ബിജെപിയിലേക്ക് മാറി.   അതേസമയം നവനീത് റാണയുടെ വാക്കുകള്‍ ഏറ്റുുപിടിച്ചിരിക്കുകയാണ് പ്രതിപക്ഷം.നവനീത് റാണ സത്യമാണ് പറയുന്നതെന്ന് ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപിയും, ശിവസേന ഉദ്ധവ് താക്കറെ വിഭാഗവും പ്രതികരിച്ചു.

    Read More »
  • India

    കാമുകനൊപ്പം പാര്‍ക്കില്‍ കറങ്ങിയ ഭാര്യയെ പിടികൂടി  ബേസ്ബോള്‍ ബാറ്റിന് തല്ലിച്ചതച്ചു; യുവാവ് അറസ്റ്റില്‍

    ഗുഡ്ഗാവ്: കാമുകനോടൊപ്പം പാർക്കില്‍ കറങ്ങിയ ഭാര്യയെ പിടികൂടി തല്ലിച്ചതച്ച്‌ യുവാവ്. ഹരിയാന പഞ്ച്കുളയിലാണ് സംഭവം ഇതിന്റെ വീഡ‍ിയോ സോഷ്യല്‍ മീഡ‍ിയയില്‍ വൈറലാണ്. സെക്ടർ 26 ലെ പാർക്കിലായിരുന്നു വിചിത്ര സംഭവങ്ങള്‍ അരങ്ങേറിയത്. കാമുകനൊപ്പം കാറിലിരുന്ന യുവതിയെ വിൻഡോ ഗ്ലാസ് തകർത്ത് വാഹനത്തില്‍ നിന്ന് വലിച്ചിറക്കി ബേസ്ബോള്‍ ബാറ്റിന് പൊതിരെ തല്ലുകയായിരുന്നു യുവാവ്. കാറില്‍ പിന്തുടർന്നെത്തിയാണ് ഇവരെ പിടികൂടിയത്.   ആണ്‍ സുഹൃത്ത് ഇടപെടാൻ ശ്രമിക്കാതെ പേടിച്ച്‌ മാറി നില്‍ക്കുന്നതും യുവതി വാവിട്ട് നിലവിളിക്കുന്നതും വീഡിയോയില്‍ കാണാം..ഒടുവില്‍ പാർക്കിലുണ്ടായിരുന്നവർ ഇടപെട്ട് യുവതിയെ രക്ഷിക്കുകയായിരുന്നു.   വീഡിയോ വൈറലായതോടെ പൊലീസ് യുവാവിനെതിരെ കേസെടുത്തു. അന്വേഷണം പുരോഗമിക്കുകയാണ് നിലവില്‍. യുവാവിനൊപ്പമുണ്ടായിരുന്ന ആരോ പകർത്തിയ വീ‍ഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.

    Read More »
  • India

    കേന്ദ്രത്തിന്റെ എതിര്‍പ്പ് തള്ളി; ശ്രീജയെ ജഡ്ജിയാക്കാൻ സുപ്രീംകോടതി കൊളീജിയം ശുപാര്‍ശ

    ന്യൂഡൽഹി: അഭിഭാഷക ശ്രീജ വിജയലക്ഷ്മിയെ കേരള ഹൈക്കോടതി ജഡ്ജിയായി ഉയർത്താൻ സുപ്രീം കോടതി കൊളീജിയം കേന്ദ്രസർക്കാരിനോട് ശുപാർശചെയ്തു. കേന്ദ്ര  മന്ത്രാലയം ശ്രീജയെ ജഡ്ജിയായി ഉയർത്തുന്നതില്‍ അറിയിച്ചിരുന്ന എതിർപ്പ് തള്ളിയാണ് സുപ്രീം കോടതി കൊളീജിയത്തിന്റെ തീരുമാനം. കേരള ഹൈക്കോടതിയിലെ സീനിയർ ഗവണ്‍മെന്റ് പ്ലീഡറാണ് ശ്രീജ വിജയലക്ഷ്മി. 2023 ഡിസംബർ അഞ്ചിനാണ് ശ്രീജ വിജയലക്ഷ്മി ഉള്‍പ്പടെ ഏഴ് അഭിഭാഷകരെ ഹൈക്കോടതി ജഡ്ജിമാരായി ഉയർത്താനുള്ള ശുപാർശ കേരള ഹൈക്കോടതി കേന്ദ്രത്തിന് കൈമാറിയത്. 2024 മാർച്ച്‌ 12-ന് ചേർന്ന സുപ്രീം കോടതി കൊളീജിയം ഇതില്‍ ശ്രീജ ഒഴികെ മറ്റ് ആറുപേരെയും ഹൈക്കോടതി ജഡ്ജിമാരായി ഉയർത്താൻ ശുപാർശ ചെയ്തിരുന്നു. ശ്രീജയെ ജഡ്ജിയായി ഉയർത്തുന്നതിനെ കേന്ദ്ര ജസ്റ്റിസ് മന്ത്രാലയം എതിർത്തിരുന്നു. ജസ്റ്റിസ് മന്ത്രാലയത്തിന്റെ എതിർപ്പിനെ സംബന്ധിച്ച്‌ സുപ്രീം കോടതി കൊളീജിയം കേരള ഹൈക്കോടതി കൊളീജിയത്തിന്റെ അഭിപ്രായം തേടിയിരുന്നു. കേന്ദ്ര ജസ്റ്റിസ് മന്ത്രാലയത്തിന്റെ എതിർപ്പ് പരിഗണിച്ച ഹൈക്കോടതി കൊളീജിയം ശ്രീജയെ ജഡ്ജിയായി ഉയർത്തണം എന്ന മുൻ നിലപാട് ആവർത്തിക്കുകയായിരുന്നു.

    Read More »
  • Kerala

    ഇന്ത്യൻ റയിൽവേയ്ക്ക് 171 വയസ്സ്

    ഇന്ത്യൻ റയിൽവേയ്ക്ക് 171 വയസ്സ്.ഇന്ത്യയിൽ ആദ്യമായി തീവണ്ടി സർവീസ്‌ ആരംഭിച്ചത്‌ 1853 ഏപ്രിൽ16-നാണ്‌. ബോംബെ മുതൽ താനെ വരെ 34 കി.മീ. ആയിരുന്നു ആദ്യത്തെ സർവീസ്‌. ഇന്ത്യയിൽ ആദ്യത്തെ തീവണ്ടി ഓടിത്തുടങ്ങി 13 കൊല്ലം കഴിഞ്ഞാണ്‌ തെക്കേ ഇന്ത്യയിൽ റെയിൽ ഗതാഗതം നടപ്പിൽവന്നത്‌. കേരളത്തിൽ പോത്തന്നൂരിൽനിന്നും പട്ടാമ്പിവരെയുള്ള പാതയാണ്‌ ആദ്യമായി നിർമിക്കപ്പെട്ടത്‌.1860-ൽ പണിതുടങ്ങി, 1861-ൽ കടലുണ്ടിവരേക്കും 1888-ൽ കോഴിക്കോട്ടേക്കും നീക്കപ്പെട്ട ഈ പാത വടകര (1901), തലശ്ശേരി (1902), കച്ചൂർ (1903), അഴീക്കൽ (1904), കുമ്പള (1906) വഴി 1907-ൽ മംഗലാപുരം വരെ എത്തിച്ചേർന്നു. 1888-ൽ പാലക്കാട്ടേക്കും 1927-ൽ നിലമ്പൂരേക്കുമുള്ള റെയിൽവേകളും നടപ്പിൽവന്നു. 1876-ൽ മാത്രമാണ്‌ തിരുവിതാംകൂർ സർക്കാർ ഈ പദ്ധതി പരിഗണനയ്‌ക്കെടുത്തത്‌.ചെങ്കോട്ടയ്‌ക്കും ആര്യങ്കാവിനുമിടയിലുള്ള അഞ്ചു തുരങ്കങ്ങള്‍ കടന്ന്‌ 1904 നവംബർ 24-ന്‌ ആദ്യത്തെ തീവണ്ടി കൊല്ലത്തെത്തി‌. കൊല്ലം മുതൽ തിരുവനന്തപുരം (ചാക്ക) വരെയുള്ള പാതയുടെ പണി 1913-ൽ ആരംഭിച്ചു; 1918 ജനു. 1-ന്‌ ഉദ്‌ഘാടനവും നടന്നു. ചാക്ക മുതൽ തമ്പാനൂർ…

    Read More »
  • Kerala

    ഇന്ത്യൻ വനിതാ ട്വന്റി20 ടീമിൽ  ഇടം പിടിച്ച മലയാളി താരങ്ങൾക്ക് അഭിനന്ദനങ്ങൾ

    മലയാളി താരങ്ങളായ ആശ ശോഭനയും സജന സജീവനും ഇന്ത്യൻ വനിതാ ട്വന്റി20 ടീമിൽ  ഇടം പിടിച്ചത് ഏറെ അഭിമാനകരമാണ്. ബംഗ്ലാദേശിനെതിരെയുള്ള ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലാണ് ഇരുവരും സ്ഥാനം നേടിയത്. അടുത്തിടെ നടന്ന വനിതാ പ്രീമിയർ ലീഗിൽ ഇരുവരും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. തിരുവനന്തപുരം പേരൂർക്കട സ്വദേശിനിയായ ആശ ശോഭന ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സ് ടീമിലെ ലെഗ് സ്പിന്നറാണ്. വയനാട് മാനന്തവാടി സ്വദേശിയും  ഗോത്രവർഗ്ഗ വിഭാഗക്കാരിയുമായ സജന സജീവൻ മുംബൈ ഇന്ത്യൻസ് ടീമിലെ ഓൾറൗണ്ടറാണ്. സജന നിലവിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ കളിക്കാരിയാണ്. ആശയും നേരത്തെ കേരള ക്രിക്കറ്റ് അസോസിയേഷൻ്റെ ഭാഗമായിരുന്നു. ഇരുവർക്കും അഭിനന്ദനങ്ങൾ. കൂടുതൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ   ആശംസകൾ നേരുന്നു.

    Read More »
  • Kerala

    ഇലക്ടറല്‍ ബോണ്ടിൻ്റെ മൂലയിലിരുന്നാണ് അഴിമതിക്കെതിരെ സംസാരിക്കുന്നത്: പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനം

    ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാക്കൾ. ഇലക്ടറല്‍ ബോണ്ടിൻ്റെ ഇരുണ്ട മൂലയില്‍ ഇരുന്നുകൊണ്ടാണ് പ്രധാനമന്ത്രി അഴിമതിക്കെതിരെ സംസാരിക്കുന്നതെന്ന് നേതാക്കൾ കുറ്റപ്പെടുത്തി. ജനാധിപത്യത്തിന്റെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും തൊഴിലില്ലായ്മയുടെയും ആഗോള പട്ടികയില്‍ രാജ്യം കൂപ്പുകുത്തി. എന്നിട്ട് രാജ്യം പുരോഗതിയിലേക്ക് കുതിക്കുകയാണെന്ന് പറയുന്നു. ഇതിനെക്കാള്‍ നിർഭാഗ്യകരമാണ് മതത്തിന്റെ പേരില്‍ വോട്ട് പിടിക്കാനുള്ള സാധ്യത ചികയുന്നത്. നുണപ്രചരണങ്ങളില്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും വരെ മുന്നിട്ടു നിൽക്കുന്നു. സർക്കാർ സംവിധാനങ്ങളെ ഉപയോഗിച്ചുള്ള പ്രതിപക്ഷ ഉന്മൂലന തന്ത്രങ്ങളും മതവികാരങ്ങളെ കുത്തിയുണർത്തലും രാഷ്‌ട്രീയ പാർട്ടികള്‍ പരസ്പരം നടത്തുന്ന അധിക്ഷേപങ്ങളും നുണപ്രചാരണങ്ങളുമൊക്കെ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ ലോകത്തിനു മുൻപിൽ അപഹാസ്യമാക്കുകയാണ്. ചന്ദ്രനിൽ വെള്ളമുണ്ടോ ചൊവ്വയിൽ ജീവൻ ഉണ്ടോ എന്നൊക്കെ പര്യവേഷണം നടത്തിയിരുന്ന ഒരു രാജ്യം ഇന്ന് പള്ളിയുടെ അടിയിൽ വിഗ്രഹം ഉണ്ടോ, താജ്‌മഹലിന്റെ ഉള്ളിൽ അമ്പലം ഉണ്ടോ ചാണകത്തിൽ സ്വർണ്ണമുണ്ടോ, കോഴി പക്ഷിയാണോ മൃഗമാണോ എന്നീ പരീക്ഷണങ്ങളിലെത്തി നിൽക്കുന്നുവെന്നും പ്രതിപക്ഷ നേതാക്കൾ പരിഹസിച്ചു

    Read More »
  • Kerala

    തോൽവി ഭയം; മുഖ്യമന്ത്രിമാരെ വരെ ജയിലിലടയ്ക്കാൻ ബിജെപി 

    ന്യൂഡൽഹി: 400 സീറ്റിന്റെ ആത്മവിശ്വാസമുണ്ടെങ്കില്‍ ബിജെപി എന്തിനാണ് പ്രതിപക്ഷ പാർട്ടികളേയും അവരുടെ മുഖ്യമന്ത്രിമാരേയുമൊക്ക ഇങ്ങനെ ഭയപ്പെടുന്നതെന്ന് ആം ആദ്മി നേതാവ് സഞ്ജയ് സിങ്ങ്. ആം ആദ്മി അദ്ധ്യക്ഷനും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിന് ജാമ്യം പോലും നൽകാൻ ബിജെപി ഭയക്കുകയാണെന്നും സഞ്ജയ് സിങ്ങ് പറഞ്ഞു. “പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, കേരള മുഖ്യമന്ത്രി പിണറായി വിജയൻ, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി എന്നിവരെ അറസ്റ്റ് ചെയ്ത് ഒതുക്കാമെന്ന് ബിജെപി കരുതുന്നു. കാരണം അവർക്ക് 400 സീറ്റ് കിട്ടാൻ പോകുന്നില്ല…അങ്ങനെ ഒരു ആത്മവിശ്വാസമുണ്ടെങ്കില്‍ ബിജെപി എന്തിനാണ് പ്രതിപക്ഷ പാർട്ടികളേയും അവരുടെ മുഖ്യമന്ത്രിമാരേയുമൊക്ക ഇങ്ങനെ ഭയപ്പെടുന്നത്. അങ്ങനെയെങ്കില്‍ അവർ ഭരണത്തിലുള്ള ഒരു മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യുമോ? അവർ കോണ്‍ഗ്രസ് പാർട്ടിയുടെ അക്കൗണ്ട് മരവിപ്പിക്കുമോ? ലോക്സഭാ തെരഞ്ഞെടുപ്പില്‍ 400 സീറ്റ് ലഭിക്കുമെന്ന് ആത്മവിശ്വാസമുള്ള ഒരു പാർട്ടിയും ഇത്തരം കാര്യങ്ങള്‍ ചെയ്യില്ല… വളരെ വ്യക്തമാണ്, മോദി  തെരഞ്ഞെടുപ്പില്‍ തോല്‍ക്കും അദ്ദേഹത്തിന് ഭയമാണ്,’ സഞ്ജയ് സിംഗ് പറഞ്ഞു. അഴിമതിക്കാരെ പാർട്ടിയില്‍…

    Read More »
  • Kerala

    തൃശൂരില്‍ താമര വിരിയും അത് ദേശാഭിമാനിയും വീക്ഷണവും ഉൾപ്പെടെ റിപ്പോർട്ട്‌ ചെയ്യും: സുരേഷ്‌ ഗോപി 

    തൃശൂർ: ജൂണ്‍ 4-നെ റിസള്‍ട്ട് വരുമ്ബോള്‍ സുരേഷ് ഗോപി തൃശൂർ എടുത്തെന്ന് ദേശാഭിമാനിയും വീക്ഷണവും ഉള്‍പ്പെടെ എല്ലാ പ്രമുഖ പത്രങ്ങളുടെയും ഒന്നാം പേജില്‍ കാണുമെന്ന് തൃശൂർ ലോക്‌സഭാ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി സുരേഷ്‌ ഗോപി. സർവ്വേ ഫലങ്ങളല്ല, യഥാർഥ ഫലം വരുമ്ബോള്‍ തൃശൂരില്‍ താമര വിരിയുമെന്നും സുരേഷ്‌ ഗോപി വ്യക്തമാക്കി. നരേന്ദ്രമോദിജി കേരളത്തില്‍ രണ്ടക്കം കടക്കുമെന്നാണ് പറഞ്ഞത്.എന്നാല്‍ ഞങ്ങള്‍ അദ്ദേഹത്തിന് ബോണസായി ഒരു മൂന്നു സീറ്റുകള്‍ കൂടി ഇത്തവണ നല്‍കും.കേരളത്തില്‍ അഞ്ചു സീറ്റുകളില്‍ ബിജെപി വിജയിക്കും, ഉറപ്പ് – സുരേഷ്‌ ഗോപി പറഞ്ഞു.

    Read More »
  • Food

    കോഫീ ഷോപ്പുകളിൽ താരമായി ബീറ്റ്റൂട്ട് ലെമൺ ജ്യൂസ്

    ഈ‌ വേനൽക്കാലത്തെ താരം ബീറ്റ്റൂട്ട് ലെമൺ ജ്യൂസാണ്.കോഫീ ഷോപ്പുകളിൽ ഇത്തവണ ഏറ്റവും കൂടുതൽ കച്ചവടം നടന്നത് ഒരുപക്ഷെ ബീറ്റ്റൂട്ട് ലെമൺ ജ്യൂസിനാകും. നാരങ്ങയും ബീറ്റ്റൂട്ടും ഇഞ്ചിയും തുളസിയിലയും ചേർത്താണ് ഇതുണ്ടാക്കുന്നത്.   ബീറ്റ്റൂട്ട് വേനൽക്കാലത്ത് കഴിക്കാൻ അനുയോജ്യമായ ഭക്ഷണമാണ് ബീറ്റ്‌റൂട്ട് വേനൽക്കാലത്ത് അമിതമായ ചൂടും വിയർപ്പും കാരണം നമ്മുടെ ശരീരത്തിൽനിന്ന് കൂടുതൽ ജലാംശവും പോഷണവും നഷ്ടപ്പെടും.ഇത്  നിർജ്ജലീകരണത്തിനും ശരീരത്തിൽ നിന്ന് അവശ്യ പോഷകങ്ങളുടെ നഷ്ടത്തിനും കാരണമാകുന്നു. വിറ്റാമിനുകൾ, ധാതുക്കൾ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവയുടെ മികച്ച ഉറവിടമാണ് ബീറ്റ്‌റൂട്ട്, ഇത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും ദഹന വ്യവസ്ഥയെ മെച്ചപ്പെടുത്താനും വീക്കം കുറയ്ക്കാനും സഹായിക്കുന്നു.പൊട്ടാസ്യം, മിനറൽ, ഇലക്ട്രോലൈറ്റ് എന്നിവയുടെ നല്ല ഉറവിടമായതിനാൽ ബീറ്റ്റൂട്ട് വേനൽക്കാലത്ത് ശരീരത്തെ തണുപ്പിക്കാനും സഹായിക്കും. ശരീരത്തിൽ നൈട്രിക് ഓക്സൈഡായി മാറുന്ന നൈട്രേറ്റുകളാൽ സമ്പന്നമാണ് ബീറ്റ്റൂട്ട്. നൈട്രിക് ഓക്സൈഡ് ഒരു വാസോഡിലേറ്ററാണ്, ഇത് പേശികളിലേക്കും ടിഷ്യുകളിലേക്കും രക്തയോട്ടം വർദ്ധിപ്പിക്കുകയും ഓക്സിജൻ വിതരണം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് വർക്കൗട്ടുകളിലും മറ്റ് പ്രവർത്തനങ്ങളിലും ഊർജ്ജം  നിലനിർത്താൻ സസായിക്കും. ബീറ്റ്റൂട്ടിൽ ബീറ്റൈൻ…

    Read More »
  • Kerala

    മാന്നാർ കടലിടുക്കിനു സമീപം  ചക്രവാതച്ചുഴി; വ്യാഴം മുതൽ  ഇടിവെട്ട് മഴ

    തിരുവനന്തപുരം: മാന്നാർ കടലിടുക്കിനു സമീപം സ്ഥിതിചെയ്യുന്ന  ചക്രവാതച്ചുഴിയുടെ  സ്വാധീനഫലമായി വ്യാഴം മുതൽ  കേരളത്തിൽ മിക്ക സ്ഥലങ്ങളിലും ഇടിയോടുകൂടിയ മഴയ്ക്കു സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വ്യാഴം, വെള്ളി ദിവസങ്ങളിൽ കോഴിക്കോട്, വയനാട് ജില്ലകളിൽ ശക്തമായ മഴ ഉണ്ടായേക്കുമെന്നതിനാൽ മഞ്ഞ ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. ലക്ഷദ്വീപിലെ ചില സ്ഥലങ്ങളിലും തെക്കൻ കേരളത്തിലും 20 വരെ മഴയ്ക്കു സാധ്യതയെന്നാണ് അറിയിപ്പ്. അതേസമയം മേയ് പകുതിയോടെ കേരളത്തില്‍ കാലവര്‍ഷം ആരംഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. രാജ്യത്തിന്‍റെ മിക്കഭാഗങ്ങളിലും മണ്‍സൂണില്‍ സാധാരണയില്‍ കവിഞ്ഞ മഴ ലഭിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മണ്‍സൂണ്‍ മഴയുടെ ദീര്‍ഘകാല ശരാശരി ഇത്തവണ 106 ശതമാനം വരെ ഉയരാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

    Read More »
Back to top button
error: