Month: April 2024
-
Kerala
ദുരൂഹം: 47 കാരിയോടൊപ്പം ബൈക്കിൽ എത്തിയ കൊല്ലം പെരുമ്പുഴ സ്വദേശിയായ 22 കാരൻ പുഴയിൽ ചാടി മരിച്ചു
കൊല്ലം: 47കാരിയോടൊപ്പം ബൈക്കിൽ കടപുഴ പാലത്തിൽ എത്തിയ പെരുമ്പുഴ സ്വദേശിയായ 22 കാരൻ കല്ലടയാറ്റിൽ ചാടി മരിച്ചു. കുണ്ടറ പെരുമ്പുഴ പഴങ്ങാലം കാഞ്ഞിരവിള വീട്ടിൽ ഗ്രെയ്സൺ (22) ആണ് മരിച്ചത്. കുണ്ടറയിലെ ഒരു ഗ്യാസ് ഏജൻസിയിലാണ് യുവാവും ഈ സ്ത്രീയും ജോലി ചെയ്യുന്നത്. സ്ത്രീയോടൊപ്പം ബൈക്കിൽ വരവെ ഇരുവരും തമ്മിൽ വാക്കു തർക്കം ഉണ്ടാകുകയും പാലത്തിലെ ഇരുട്ടു മൂടിയ ഭാഗത്ത് വച്ച് സ്ത്രീ ബൈക്കിൽ നിന്നും നിർബന്ധപൂർവ്വം ഇറങ്ങുകയും ചെയ്തതായി നാട്ടുകാർ പറയുന്നു. ഇവർ പാലത്തിൽ നിന്നും ചാടിയതാണെന്ന ധാരണയിലാണ് ഗ്രെയ്സൺ ആറ്റിലേക്ക് ചാടിയതെന്നാണ് പൊലീസ് നിഗമനം. എന്നാൽ സ്ത്രീ ചാടിയിരുന്നില്ല. ഈ സ്ത്രീയെപരിസരത്തു നിന്നും നാട്ടുകാർ കണ്ടെത്തിയിരുന്നു. ശാസ്താംകോട്ടയിൽ നിന്നും എത്തിയ അഗ്നിശമനസേന യുവാവിന്റെ മൃതദേഹം കരയ്ക്കെടുത്ത് കുണ്ടറയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് അനന്തര നടപടികൾക്കായി പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. കുണ്ടറയിലെ ഒരു ഗ്യാസ് ഏജൻസിയിൽ ജോലി ചെയ്യുന്ന ഇരുവരും സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നു.…
Read More » -
Kerala
റാന്നിയില്‍ വീടുവിട്ടിറങ്ങിയ പെണ്‍കുട്ടികളെ മണിക്കൂറുകള്‍ക്കകം കണ്ടെത്തി പൊലീസ്
പത്തനംതിട്ട: റാന്നിയില്‍ വീടുവിട്ടിറങ്ങിയ പെണ്‍കുട്ടികളെ മണിക്കൂറുകള്‍ക്കകം കണ്ടെത്തി പൊലീസ്. റാന്നിയില്‍ താമസിച്ചു വരുന്ന ഉത്തര്‍പ്രദേശ് സ്വദേശികളുടെ മക്കളാണ് വീട് വിട്ടിറങ്ങിയത്. വീട്ടില്‍ നിന്ന് 10,000 രൂപയും ഇവര്‍ എടുത്തിരുന്നു. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. അമ്മ വഴക്ക് പറഞ്ഞതിനെ തുടര്‍ന്നാണ് പെണ്‍കുട്ടികള്‍ വീട് വിട്ടിറങ്ങിയതെന്ന് പൊലീസ് പറഞ്ഞു. സഹോദരങ്ങളുമായി വഴക്കിട്ടതിനായിരുന്നു അമ്മ മൂത്ത പെണ്‍കുട്ടിയെ വഴക്ക് പറഞ്ഞത്. തുടര്‍ന്ന് നാട്ടിലേക്ക് പോകാമെന്ന് പറഞ്ഞാണ് അനിയത്തിയെയും കൂട്ടി പെണ്‍കുട്ടി വീട് വിട്ടിറങ്ങിയത്. രാത്രിയില്‍ ഇടയ്ക്ക് അമ്മ എഴുന്നേറ്റപ്പോഴാണ് കുട്ടികളെ കാണാനില്ലെന്ന വിവരം മനസിലാക്കിയത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. രാത്രി 10.30 വരെ പെണ്‍കുട്ടികള്‍ വീട്ടിലുണ്ടായിരുന്നുവെന്നും ഇവര്‍ പൊലീസിനെ അറിയിച്ചു. എസ്‌എച്ച്‌ഒ അജിത് കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പുലര്‍ച്ചെ രണ്ട് പെണ്‍കുട്ടികള്‍ അരുവിക്കല്‍ ഭാഗത്തേക്ക് പോകുന്നത് കണ്ടതായി അങ്ങാടി ഗ്രാമപഞ്ചായത്തംഗം പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുട്ടികള്‍ തിരുവല്ലയിലേക്കുള്ള ബസില്‍ കയറുന്നത് കണ്ടതായും വിവരം ലഭിച്ചു. ഈ ബസിലെ ജീവനക്കാരുമായി…
Read More » -
LIFE
‘ജാസ്മിന്‍-ഗബ്രി വിഷയത്തില്‍ ബിഗ് ബോസ് ടീമിന്റെ അനാലിസിസ് തെറ്റി! ജാസ്മിന് സംഭവിക്കുന്നത് ഇതാണ്’
ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ തുടക്കത്തില്‍ തന്നെ ശക്തമായ മത്സരം കാഴ്ച വെച്ച മത്സരാര്‍ത്ഥിയായിരുന്നു ജാസ്മിന്‍ ജാഫര്‍. എന്നാല്‍ ഗബ്രിയുമായി ചേര്‍ന്ന് കളിക്കാന്‍ ആരംഭിച്ചതോടെ ജാസ്മിന്റെ ഗെയിമിന്റെ ഗതി മാറി. മാത്രമല്ല ഇരുവരുടേയും ഈ കൂട്ടുകെട്ടിനെതിരെ പ്രേക്ഷകരില്‍ ഒരു വിഭാഗം കടുത്ത വിമര്‍ശനവും ഉയര്‍ത്തി. ചേര്‍ന്ന് കളിക്കുന്നത് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞ ജാസ്മിന്‍ തങ്ങളെ വ്യത്യസ്ത ടീമിലാക്കണമെന്നും ഒറ്റയ്ക്ക് ഗെയിം കളിക്കാനാണ് ഇരുവര്‍ക്കും താത്പര്യമെന്നും ഒരിക്കല്‍ ബിഗ് ബോസിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തുടര്‍ന്നും ഒരുമിച്ച് കളിക്കുന്ന ഇരുവരേയുമാണ് പ്രേക്ഷകര്‍ കണ്ടത്. എന്തായാലും ജാസ്മിന് ഗബ്രിയില്ലാതെ ഗെയിമുമായി മുന്നോട്ട് പോകാന്‍ ഇനിയും സാധിക്കില്ലെന്ന് പറയുകയാണ് ഇപ്പോള്‍ ഒരു ആരാധകന്‍. ജാസ്മിനാണ് ഗബ്രിയുടെ പിന്തുണ ആവശ്യമുള്ളതെന്നും ബിഗ് ബോസ് ഗ്രൂപ്പില്‍ പങ്കിട്ട കുറിപ്പില്‍ ആരാധകന്‍ വിശദമാക്കുന്നുണ്ട്. വിശദമായി വായിക്കാം ‘ലാലേട്ടന്‍ ഗബ്രി ജാസ്മിന്‍ വിഷയം എടുത്തിട്ടതില്‍ ഉള്ള സന്തോഷം അറിയിച്ചുകൊണ്ട് തുടങ്ങട്ടെ. എങ്കിലും പറയാതിരിക്കാന്‍ വയ്യ ജബ്രി വിഷയത്തില്‍ ബിഗ്ഗ് ബോസ്സ്…
Read More » -
India
ഭക്ഷ്യവിഷബാധ യുപിയില്‍ ആറുവയസുകാരൻ മരിച്ചു; മൂന്നുപേര്‍ ചികിത്സയില്‍
ലക്നൗ: ഉത്തർപ്രദേശില്‍ ഭക്ഷ്യവിഷബാധയെ തുടർന്ന് ആറു വയസുള്ള കുട്ടി മരിച്ചു. കുടുംബത്തിലെ മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 10നും 17നും ഇടയില്‍ പ്രായമുള്ള മൂന്നുപേരാണ് ആശുപത്രിയിലുള്ളത്. സ്‌കൂളില്‍ നിന്ന് മടങ്ങിയെത്തിയ അഭിപാല്‍ (ആറ്), ഹിമാൻഷു (17), സുധി (10), ശിവാംഗി (11) എന്നിവർ വീട്ടില്‍ നിന്നും ഭക്ഷണം കഴിച്ചതിന് പിന്നാലെ ബോധരഹിതരാകുകയായിരുന്നു. ഇവരെ ഉടൻതന്നെ കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററില്‍ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ അഭിപാല്‍ മരിച്ചു. ഹിമാൻഷു, സുധി, ശിവാംഗി എന്നിവർ സുല്‍ത്താൻപൂർ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണെന്ന് ചീഫ് മെഡിക്കല്‍ ഓഫീസർ (സിഎംഒ) ഡോ. ഒ.പി. ചൗധരി പറഞ്ഞു. ഭക്ഷ്യവിഷബാധയ്ക്ക് കാരണമെന്താണെന്ന് കണ്ടെത്താൻ ആരോഗ്യസംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Read More » -
Kerala
ആനകളെ വിട്ടുനല്‍കില്ലെന്ന് ഉടമകള്‍; തൃശൂര്‍ പൂരം നടത്തിപ്പ് പ്രതിസന്ധിയിലെന്ന് തിരുവമ്പാടി ദേവസ്വം
തൃശൂര്‍: പൂരം നടത്തിപ്പ് പ്രതിസന്ധിയിലെന്ന് തിരുവമ്പാടി ദേവസ്വം. വനംവകുപ്പിന്റെ പുതിയ നിബന്ധനകള്‍ അനുസരിച്ച് ആനകളെ വിട്ടുനല്‍കില്ലെന്ന് ആന ഉടമകള്‍ ദേവസ്വങ്ങളെ അറിയിച്ചു. തൃശൂര്‍ പൂരം നടത്തിപ്പില്‍ ഉദ്യോഗസ്ഥരുടെ തേര്‍വാഴ്ചയാണ് നടക്കുന്നതെന്നും തിരുവമ്പാടി ദേവസ്വം ആരോപിച്ചു. പൂരത്തിന് ആനകളെ എഴുന്നള്ളിക്കുന്നതില്‍ ഹൈക്കോടതിയും കര്‍ശന നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ചിരുന്നു. മുഴുവന്‍ ആനകളുടെ പട്ടികയും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും സമര്‍പ്പിക്കാനാണ് നിര്‍ദേശം. കോടതി നിയോഗിച്ച അമിക്കസ്‌ക്യൂറി ആനകളെ പരിശോധിക്കണം. ആരോഗ്യ പ്രശ്‌നങ്ങളും മദപ്പാടുമുള്ള ആനകളെ പൂരത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. അതേസമയം, പൂരത്തിന്റെ ഭാഗമായുള്ള സാമ്പിള്‍ വെടിക്കെട്ട് ഇന്ന് നടക്കും.രാത്രി 7.30ന് തിരുവമ്പാടി വിഭാഗം വെടിക്കെട്ടിന് ആദ്യം തിരി കൊളുത്തും. ആകാശത്ത് കുടമാറ്റത്തിന് സമാനമായ വര്‍ണക്കുടകള്‍ വിരിയിക്കുന്ന വിസ്മയ കാഴ്ചകളാണ് ഇത്തവണത്തെ പ്രത്യേകത. തൃശൂരിന്റെ ആകാശമേലാപ്പില്‍ ഇന്ന് രാത്രി ശബ്ദ-വര്‍ണ വിസ്മയങ്ങളുടെ ഇന്ദ്രജാലം പൂത്തുലയും. തിരുവമ്പാടിയും പാറമേക്കാവും പൂരത്തിന് മുന്നോടിയായുള്ള സാമ്പിള്‍ കമ്പക്കെട്ടിന് തിരി കൊളുത്തുമ്പോള്‍ പതിനായിരങ്ങള്‍ പൂരനഗരിയിലേക്ക് ഒഴുകിയെത്തും. ആദ്യം തിരി കൊളുത്തുക തിരുവമ്പാടി…
Read More » -
Crime
സ്ത്രീകള്‍ ചുറ്റുംനിന്ന് തിരക്കുണ്ടാക്കി, പിന്നാലെ മാല പൊട്ടിച്ചു; സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍
കൊല്ലം: വിഷു ഉത്സവാഘോഷങ്ങള്‍ക്കിടെ വീട്ടമ്മയുടെ സ്വര്‍ണമാല കവര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച നാടോടികളില്‍ രണ്ടുപേര്‍ പിടിയില്‍. സ്വര്‍ണമാലയുമായി സംഘത്തിലെ പ്രധാനി കടന്നു. തിരുനെല്‍വേലി കേന്ദ്രീകരിച്ചുള്ള കവര്‍ച്ചസംഘത്തില്‍പ്പെട്ട പാലക്കാട് കൊടിഞ്ഞാമ്പാറ സ്വദേശി ദീപ (29), തമിഴ്നാട് സ്വദേശി പാര്‍വതി (26) എന്നിവരാണ് കുളത്തൂപ്പുഴ പോലീസിന്റെ പിടിയിലായത്. ഉത്സവത്തിരക്കിനിടെ കുളത്തൂപ്പുഴ അമ്പലക്കടവിനു സമീപത്തായിരുന്നു സംഭവം. അരിപ്പ പുത്തന്‍വീട്ടില്‍ ജയയുടെ കഴുത്തിലുണ്ടായിരുന്ന മൂന്നുപവന്‍ വരുന്ന മാലയാണ് കവര്‍ന്നത്. സംഘത്തിലെ സ്ത്രീകള്‍ ചുറ്റുംനിന്ന് തിരക്കുണ്ടാക്കി മാല തട്ടിയെടുക്കുകയും ഉടന്‍തന്നെ ഒപ്പമുണ്ടായിരുന്ന മറ്റൊരു സ്ത്രീക്ക് കൈമാറുകയും ചെയ്തു. മാലപൊട്ടിച്ചതു മനസ്സിലാക്കിയ വീട്ടമ്മ ബഹളമുണ്ടാക്കുകയും പൊട്ടിച്ചവരെ തടഞ്ഞുവച്ച് പോലീസിനെ വിവരമറിയിക്കുകയും സ്ത്രീകളെ പിടികൂടുകയും ചെയ്തു. എന്നാല്‍, സംഘത്തിലെ പ്രധാനിയായ വനിത ഇതിനകംതന്നെ മാല കൈക്കലാക്കി കടന്നിരുന്നു. പിടിയിലായവരെ ചോദ്യംചെയ്തതില്‍നിന്ന് മൂന്നുസ്ത്രീകളും രണ്ടുപുരുഷന്മാരുമടങ്ങിയ സംഘമാണ് കുളത്തൂപ്പുഴയിലെത്തിയതെന്നു വ്യക്തമായി. കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ ഇവര്‍ക്കെതിരേ മോഷണക്കേസുകള്‍ നിലവിലുണ്ട്. സംഘത്തിലെ മറ്റുള്ളവരെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയതായി കുളത്തൂപ്പുഴ പോലീസ് പറഞ്ഞു. പ്രതികളെ കോടതിയില്‍ ഹാജരാക്കി…
Read More » -
India
‘അപകടകാരി നായ’കളുടെ ഇറക്കുമതിയും വില്‍പ്പനയും നിരോധിച്ച ഉത്തരവ് റദ്ദാക്കി ഡല്‍ഹി ഹൈക്കോടതി
ന്യൂഡല്‍ഹി: പിറ്റ്ബുള്‍ ടെറിയര്‍, അമേരിക്കന്‍ ബുള്‍ഡോഗ്, റോട്ട്വീലര്‍ എന്നീ 23 ഇനം നായകളുടെ ഇറക്കുമതിയും വില്‍പനയും നിരോധിച്ചുള്ള കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി ഡല്‍ഹി ഹൈക്കോടതി. കൂടിയാലോചനകള്‍ നടത്താതെയാണ് കേന്ദ്രം ഉത്തരവ് പുറപ്പെടുവിച്ചതെന്ന് വ്യക്തമാക്കിയാണ് ഡല്‍ഹി ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് മന്‍മോഹന്റെ അധ്യക്ഷതയിലുള്ള ഡിവിഷന്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കിയത്. എല്ലാ നായ ഉടമകളുടെയും അഭിപ്രായം അറിയാന്‍ കേന്ദ്രത്തിന് കഴിയില്ല. എന്നാല്‍ മാധ്യമങ്ങളിലൂടെയും ഔദ്യോഗിക വെബ് സൈറ്റിലൂടെയും അഭിപ്രായം തേടാമായിരുന്നിട്ടും അതുണ്ടായില്ലെന്നു ഹൈക്കോടതി വ്യക്തമാക്കി. മനുഷ്യരെ ആക്രമിക്കുന്ന നായ ഇനങ്ങളെ നിരോധിക്കുന്നതു പരിഗണിക്കണമെന്നു ഡല്‍ഹി ഹൈക്കോടതി കേന്ദ്ര മൃഗസംരക്ഷണ വകുപ്പിനു നിര്‍ദേശം നല്‍കിയിരുന്നു. പൊതുജനങ്ങളുടെയും മറ്റും അപേക്ഷയില്‍ 3 മാസത്തിനുള്ളില്‍ തീരുമാനമെടുക്കണമെന്നായിരുന്നു 2023 ഡിസംബര്‍ 6നുള്ള ഉത്തരവ്. ഈ ഇനം നായ്ക്കളെ കൈവശം വച്ചിരിക്കുന്നവര്‍ അവയുടെ വന്ധ്യംകരണം നടത്തണമെന്നും കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് ജോയിന്റ് സെക്രട്ടറി ഡോ. ഒ.പി.ചൗധരി സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് അയച്ച കത്തില്‍ വ്യക്തമാക്കിയിരുന്നു. കേന്ദ്രം നിരോധിച്ച ഇനങ്ങള്‍ പിറ്റ്ബുള്‍…
Read More » -
Crime
ഭാര്യ വിദേശത്തായിരിക്കെ പന്ത്രണ്ടുകാരിയെ ഭീഷണിപ്പെടുത്തി നിരന്തര പീഡനം; ‘തന്തപ്പടിക്ക്’ മൂന്ന് ജീവപര്യന്തം
പത്തനംതിട്ട: 12 വയസുകാരിയായ സ്വന്തം മകളെ നിരവധി തവണ ലൈംഗിക പീഡനത്തിനിരയാക്കിയ തിരുവല്ല സ്വദേശിയായ 38 കാരന് മൂന്ന് ജീവപര്യന്തം തടവുശിക്ഷ. പത്തനംതിട്ട ഫാസ്റ്റ് ട്രാക്ക് പോക്‌സോ കോടതി ജഡ്ജ് ഡോണി തോമസാണ് വിധി പ്രസ്താവച്ചത്. ഇതിന് പുറമെ പോക്‌സോ ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരം പെണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയതിന് ഐപിസി നിയമത്തിലെ 377 വകുപ്പു പ്രകാരം 10 വര്‍ഷം കഠിന തടവും ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം മൂന്ന് വര്‍ഷം കഠിന തടവും ശിക്ഷവിധിച്ചു. കൂടാതെ ഏഴ് ലക്ഷം രൂപ പിഴ ഒടുക്കാനും വിധിയില്‍ പറയുന്നുണ്ട്. പിഴ അടയ്ക്കാതിരുന്നാല്‍ കൂടുതല്‍ തടവുശിക്ഷയും അനുഭവിക്കണം. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നഴ്‌സുമാരായിരുന്നു. അമ്മ ജോലി തേടി വിദേശത്ത് പോയപ്പോള്‍ പ്രതി ബെംഗളൂരുവില്‍നിന്നും ജോലി രാജിവച്ച് നാട്ടിലെത്തി. മദ്യപാനിയായ പ്രതി ഭാര്യ വിദേശത്തു പോയതോടുകൂടി തന്നോടൊപ്പം താമസിച്ചു വന്ന സ്വന്തം മകളോട് ഭാര്യയോടെന്ന പോലെ പെരുമാറുകയും രാത്രികാലങ്ങളില്‍ ഭീഷണിപ്പെടുത്തി രതിവൈകൃതങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തു.…
Read More » -
Kerala
ആലപ്പുഴയ്ക്ക് വനിതാ കേന്ദ്രമന്ത്രി ഉണ്ടാകും: ശോഭ സുരേന്ദ്രൻ
ആലപ്പുഴ: ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ ആലപ്പുഴയ്ക്ക് വനിതാ കേന്ദ്രമന്ത്രി ഉണ്ടാകുമെന്ന് ബിജെപി സ്ഥാനാർത്ഥിയായ ശോഭ സുരേന്ദ്രൻ. പ്രചരണം അവസാനഘട്ടത്തിലെത്തി നില്‍ക്കെയാണ് അവർ ഇക്കാര്യം അറിയിച്ചത്.മാസ് പ്രചാരണമാണ് ഇത്തവണ ബി.ജെ.പി ആലപ്പുഴയില്‍ നടത്തുന്നത്. മണ്ഡലത്തിന്റെ മുക്കിലും മൂലയിലും സ്ഥാനാർത്ഥിയെത്തുന്നുണ്ട്. ഓരോ കേന്ദ്രങ്ങളിലും സ്വീകരിക്കാനെത്തുന്നത് സ്ത്രീകളുള്‍പ്പടെ നൂറ് കണക്കിന് പ്രവർത്തകരാണ്. സ്വീകരണ വേദികള്‍ മറ്റ് പാർട്ടികളില്‍ നിന്ന് ബി.ജെ.പിയിലേക്കെത്തുന്ന പുതുമുഖങ്ങളെ വരവേല്‍ക്കാനുള്ള വേദി കൂടിയായി മാറുന്നു. ‘മോദിജിയോടൊപ്പം ഇരുന്ന് സംസാരിക്കാൻ, ആലപ്പുഴയുടെ ആവശ്യങ്ങള്‍ നേരിട്ടറിയിക്കാൻ ആലപ്പുഴയില്‍ നിന്ന് കേന്ദ്രമന്ത്രിസഭയിലേക്ക് അയക്കാൻ ശോഭാ സുരേന്ദ്രൻ മാത്രമേയുള്ളുവെന്നും വോട്ടർമാർ മനസ്സിലാക്കി കഴിഞ്ഞു. അരഡസൻ കേന്ദ്രമന്ത്രിമാർ വന്ന് പോയിട്ടും യാഥാർത്ഥ്യമാകാതിരുന്ന ആലപ്പുഴ ബൈപ്പാസ് സഫലമാകാൻ ഗഡ്ക്കരി വേണ്ടി വന്നു. ഭരണകക്ഷിക്കൊപ്പം നിന്ന് കേരളത്തിന്റെ എല്ലാ ആവശ്യങ്ങളും നിറവേറ്റാൻ മോദിജിയുടെ ഗ്യാരണ്ടിയായി വനിതാ കേന്ദ്രമന്ത്രിയായി ശോഭാ സുരേന്ദ്രനുണ്ടാകണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു.’ അവർ പറഞ്ഞു. വിധിയെഴുത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ കൂടുതല്‍ ഊർജ്ജം പകരാൻ അടുത്തദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായും മണ്ഡലത്തിലെത്തും.
Read More » -
LIFE
”വേറൊരാളെ റൂമില്‍ കിടത്തില്ല, കല്യാണം കഴിക്കാത്തത് അതുകൊണ്ടാണ്!” വിവാഹത്തെ പറ്റി ജാന്‍മണി പറഞ്ഞത്
സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ കേരളത്തില്‍ അറിയപ്പെടുന്ന താരമാണ് ജാന്‍മണി ദാസ്. ട്രാന്‍സ്ജെന്‍ഡര്‍ കൂടിയായ ജാന്‍മണി ഇപ്പോള്‍ ബിഗ് ബോസിലെ മത്സരാര്‍ത്ഥിയാണ്. ഷോയിലേക്ക് വന്നതിന് ശേഷമാണ് താരത്തെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ പുറംലോകം അറിയുന്നത്. തന്റെ സ്വദേശം എവിടെയാണെന്നും താന്‍ കേരളത്തിലേക്ക് വന്നതെങ്ങനെയാണെന്നും ജാന്‍മണി വെളിപ്പെടുത്തി. എന്നാല്‍ സഹ മത്സരാര്‍ത്ഥികളെ ശപിക്കുന്ന തരത്തില്‍ സംസാരിക്കുന്നത് താരത്തിനെതിരെ വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായി. കഴിഞ്ഞ ദിവസങ്ങളില്‍ അവതാരകനായ മോഹന്‍ലാലില്‍ നിന്നും താക്കീതും ജാന്‍മണിയ്ക്ക് ലഭിച്ചിരുന്നു. ഇപ്പോഴിതാ തന്റെ ജീവിതത്തെ പറ്റിയും കല്യാണത്തെ കുറിച്ചുമൊക്കെ ജാന്‍മണി തന്നെ പറഞ്ഞിട്ടുള്ള ചില കാര്യങ്ങള്‍ ശ്രദ്ധേയമാവുകയാണ്. മുന്‍പൊരിക്കല്‍ മൈല്‍സ്റ്റോണ്‍ മേക്കേഴ്സിന് നല്‍കിയൊരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. എന്റെ കുടുംബവും കൂട്ടുകാരുമൊക്കെ സന്തോഷത്തിലാണെങ്കില്‍ ഞാനും സന്തോഷിക്കും. ഒറ്റയ്ക്ക് സന്തോഷിക്കാതെ അത് ഷെയര്‍ ചെയ്യാനും ആള് വേണമെന്നാണ് ജാന്‍മണി പറയുന്നത്. അങ്ങനെ ഒരാളെ ഇതുവരെ കിട്ടിയിട്ടില്ല. ഇതിനെ പറ്റി ഞാന്‍ മഞ്ജു ചേച്ചിയോടും പറഞ്ഞിട്ടുണ്ട്. എനിക്കൊരു വിദേശിയെ വിവാഹം കഴിക്കണമെന്നാണ് ആഗ്രഹം.…
Read More »