
അങ്കമാലി: കേസുമായി ബന്ധപ്പെട്ട് സ്റ്റേഷൻവളപ്പില്‍ സൂക്ഷിച്ചിരുന്ന ഇന്നോവകാർ സ്പെയർകീ ഉപയോഗിച്ച് ഓടിച്ചുപോയ ആളെ വിടാതെ കിലോമീറ്ററുകളോളം പിന്തുടർന്ന് പൊലീസ് പിടികൂടി.
മലപ്പുറം തിരുനാവായ അനന്തപുരം ചാലമ്ബാട്ടുവീട്ടില്‍ സിറാജുദ്ദീൻ (43) ആണ് അറസ്റ്റിലായത്.
15 ന് രാത്രി പത്തോടെയാണ് വാഹനവുമായി ഇയാള്‍ സ്റ്റേഷൻവളപ്പില്‍ നിന്ന് പുറത്തുകടന്നത്. കേസ് തീർന്ന് വാഹനം കൊണ്ടുപോകുകയാണെന്നാണ് ഇയാള്‍ അവിടെക്കണ്ട പൊലീസുദ്യോഗസ്ഥനോട് പറഞ്ഞത്. തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥനെ മറികടന്ന് വാഹനം ഇയാൾ അതിവേഗം ഓടിച്ചുപോയി. പൊലീസും പിന്നാലെ കുതിച്ചു. പുതുക്കാട്ട് ഹൈവേയില്‍നിന്ന് ഇടറോഡിലേക്ക് കടന്ന വാഹനത്തെ പുതുക്കാട് പൊലീസിന്റെ സഹായത്തോടെ ഒരു മണിക്കൂറിനുള്ളില്‍ തന്നെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.വാഹനം മറിച്ചുവിൽപ്പനക്കാരനാണ് ഇയാൾ.






