പത്തനംതിട്ട: ശബരിമല സന്നിധാനത്ത് അനധികൃതമായി നെയ്‌വില്‍പ്പന നടത്തിയ കീഴ്ശാന്തി പിടിയില്‍. ചെറായി സ്വദേശി മനോജിനെയാണ് ദേവസ്വം വിജിലൻസ് പിടിയിലായത്.
ഇയാളുടെ കൈയില്‍ നിന്നും 14,565 രൂപയും വിജിലൻസ് കണ്ടെടുത്തു. പടിഞ്ഞാറെ നടയിലെ നെയ് എക്‌സ്ചേഞ്ച് കൗണ്ടറിലാണ് മനോജിനെ നിയമിച്ചിരുന്നത്. തുടർനടപടികള്‍ക്കായി എക്‌സിക്യൂട്ടീവ് ഓഫീസർ പമ്ബ പോലീസിനെ സമീപിച്ചിട്ടുണ്ട്.
ഭക്തരില്‍ നിന്ന് വാങ്ങിയ 12,000 രൂപയും മനോജ് താമസിക്കുന്ന കോട്ടേഴ്സ് മുറിയില്‍ നിന്ന് 2565 രൂപയും കണ്ടെത്തിയതായും എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചിട്ടുണ്ട്. ടെമ്ബിള്‍ സ്പെഷ്യല്‍ ഓഫീസറും ദേവസ്വം വിജിലൻസ് ആൻഡ് സെക്യൂരിറ്റി വിഭാഗവും നടത്തിയ മിന്നല്‍ പരിശോധനയിലാണ് കീഴ്ശാന്തി പിടിയിലായത്.