Month: April 2024

  • India

    ബംഗാളിൽ രാമനവമി ആഘോഷത്തിനിടെ സ്ഫോടനം

    കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ മുർഷിദാബാദില്‍ രാമനവമി ആഘോഷങ്ങള്‍ നടക്കുന്നതിനിടെ സ്ഫോടനം. ശക്തിപുർ മേഖലയിലാണ് സ്ഫോടനമുണ്ടായത്. സംഭവത്തില്‍ ഒരു സ്ത്രീക്ക് പരിക്കേറ്റു. ഇവരെ മുർഷിദാബാദ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ബോംബ് സ്ഫോടനമാണോ എന്നതില്‍ വ്യക്തതയില്ലെന്ന് പൊലീസ് അറിയിച്ചു. ശക്തിപുർ മേഖലയില്‍ രാമനവമി ആഘോഷത്തിനിടെയുണ്ടായ കല്ലേറില്‍ നിരവധി പേർക്ക് പരിക്കേറ്റതായി നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. ആളുകള്‍ അവരുടെ മേല്‍ക്കൂരയില്‍നിന്ന് ആഘോഷയാത്രയ്ക്കുനേരെ കല്ലെറിയുന്നതിന്റെ വീഡിയോകളും പ്രചരിച്ചിക്കുന്നുണ്ട്. ഇതേത്തുടർന്ന് പൊലീസ് ലാത്തിച്ചാർജും കണ്ണീർ വാതകവും പ്രയോഗിച്ചിരുന്നു.

    Read More »
  • LIFE

    കരണ്‍ജോഹറിന്റെ വീട് വാടകയ്ക്കെടുത്ത് ഇമ്രാനും ലേഖയും; വാടക വെറും 9 ലക്ഷം!

    ബോളിവുഡ് താരം ഇമ്രാന്‍ ഖാനും കാമുകി ലേഖയും മുംബൈയില്‍ പുതിയ ഫ്ളാറ്റ് വാടയക്കെടുത്തിരിക്കുകയാണ്. വിവാഹബന്ധം വേര്‍പെടുത്തിയതിനെക്കുറിച്ചും ഇപ്പോള്‍ ലേഖയുമായി പ്രണത്തിലാണെന്നുമെല്ലാം അദ്ദേഹം തുറന്നുപറഞ്ഞത് അടുത്തിടെയാണ്. അതിന് ശേഷമാണ് ഇരുവരും പുതിയ വീട് വാടകയ്ക്കെടുത്തത്. ബാന്ദ്രയിലുള്ള ഈ വീട് സംവിധായകന്‍ കരണ്‍ ജോഹറിന്റെ ഉടമസ്ഥതയിലുള്ളതാണ്. റിപ്പോര്‍ട്ടുകളനുസരിച്ച് വീടിന്റ മാസവാടക ഒന്‍പത് ലക്ഷം രൂപയാണ്. കടല്‍ കാഴ്ചകള്‍ കാണാന്‍ തക്കവിധത്തിലുള്ളതാണ് ഈ ഫ്ളാറ്റിന്റെ സജ്ജീകരണമെന്നും റിപ്പോര്‍ട്ടുണ്ട്. ഈ വീടിന്റെ സൗകര്യങ്ങളെക്കുറിച്ചും ഇന്റീരിയറിനെക്കുറിച്ചും കൂടുതല്‍ കാര്യങ്ങള്‍ ലഭ്യമല്ല. ബാന്ദ്രയില്‍ ഫ്ളാറ്റ് സ്വന്തമാക്കുക ചിലവേറിയ കാര്യം തന്നെയാണ്. പ്രതിമാസവാടകയും വീട് സ്ഥിതി ചെയ്യുന്ന സ്ഥലവും കണക്കിലെടുത്താന്‍ ആഡംബര ഫ്ളാറ്റ് തന്നെയാണ് കരണ്‍ജോഹര്‍ ഒരുക്കിയിരിക്കുന്നതെന്ന് വേണം കരുതാന്‍. ലേഖയുമായുള്ള പ്രണയവിവരം പുറത്തുവിട്ടതോടെ ഇരുവരും ഒരുമിച്ച്ജീവിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് പുതിയ വീട് വാടകയ്ക്ക് എടുത്തതെന്ന് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ബോളിവുഡ് സൂപ്പര്‍താരമായ അമീര്‍ ഖാന്‍ വാടകയ്ക്കെടുത്ത അപ്പാര്‍ട്ട്മെന്റിന് സമീപമാണ് ഇമ്രാന്റെ പുതിയ വീട്. ഇമ്രാന്‍ മുന്‍ ഭാര്യ അവന്തികയുമായി…

    Read More »
  • India

    അക്ബറും സീതയും ഇനി സൂരജും തനായയും; സിംഹങ്ങള്‍ക്ക് പുതിയ പേരുമായി ബംഗാള്‍ സര്‍ക്കാര്‍

    കൊല്‍ക്കത്ത: അക്ബര്‍, സീത സിംഹങ്ങളുടെ പേരുമാറ്റ വിവാദത്തില്‍ പുതിയ പേരുമായി പശ്ചിമബംഗാള്‍ സര്‍ക്കാര്‍. അക്ബറിന് സൂരജ് എന്നും സീതയ്ക്ക് തനായ എന്നുമാണ് പേര് നല്‍കിയിരിക്കുന്നത്. കേന്ദ്ര മൃഗശാല അതോറിറ്റിക്ക് പശ്ചിമബംഗാള്‍ സര്‍ക്കാര്‍ പേരുകള്‍ കൈമാറി. കേന്ദ്ര മൃഗശാല അതോറിറ്റി ശിപാര്‍ശ അംഗീകരിച്ചാല്‍ അക്ബര്‍ സിംഹം സൂരജ് എന്നും സീത തനായ എന്നുമാകും അറിയപ്പെടുക. ഈ സിംഹങ്ങള്‍ ജന്മംനല്‍കുന്ന സിംഹക്കുട്ടികളുടെ രക്ഷിതാക്കളുടെ സ്ഥാനത്ത് ഈ പേരുകളാകും രേഖപ്പെടുത്തുക. പശ്ചിമ ബംഗാളിലെ സിലിഗുരി സഫാരി പാര്‍ക്കിലെ സിംഹങ്ങള്‍ക്ക് അക്ബര്‍, സീത എന്ന് പേരിട്ടത് വിവാദമായിരുന്നു. അക്ബറിനെ സീത എന്ന സിംഹത്തോടൊപ്പം താമസിപ്പിക്കാനുള്ള വനം വകുപ്പ് നീക്കത്തിനെതിരെ തീവ്ര ഹിന്ദുത്വ സംഘടനയായ വിശ്വ ഹിന്ദു പരിഷത് രംഗത്തെത്തുകയായിരുന്നു. ഇതുസംബന്ധിച്ച് സംസ്ഥാന വനം വകുപ്പിനെയും സഫാരി പാര്‍ക്ക് അധികൃതരെയും എതിര്‍ കക്ഷികളാക്കി കല്‍ക്കട്ട ഹൈകോടതിയുടെ ജല്‍പായ്ഗുരിയിലെ സര്‍ക്യൂട്ട് ബെഞ്ചില്‍ ഹരജി സമര്‍പ്പിക്കുകയും ചെയ്തിരുന്നു. സിംഹങ്ങള്‍ക്ക് അക്ബര്‍, സീത എന്ന് പേരിട്ടത് ശരിയായില്ലെന്ന് കൊല്‍ക്കത്ത ഹൈക്കോടതി പറഞ്ഞിരുന്നു. വിവാദങ്ങള്‍…

    Read More »
  • Kerala

    പത്തനംതിട്ടയിൽ പേ വിഷബാധയേറ്റ് ഗൃഹനാഥൻ മരിച്ചു

    പത്തനംതിട്ട: അടൂരിൽ പേ വിഷബാധയേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു. അടൂർ മണക്കാല വെള്ളക്കുളങ്ങര പരവൂർ കാലായില്‍ പി.എം.സൈമണ്‍(63)ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞ ബുധനാഴ്ച മുതല്‍ ചികിത്സയിലായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്ബ് വീടിനു പരിസരത്ത് വെച്ചാണ് തെരുവുനായ ഇദ്ദേഹത്തിന്റെ കാലില്‍ കടിക്കുന്നത്. തുടർന്ന് കടുത്ത പനിയും ശാരീരിക അസ്വസ്ഥതകളും പ്രകടിപ്പിച്ചു. ഇതോടെ വീട്ടുകാർ വീടിനു സമീപത്തുള്ള സ്വകാര്യ ക്ലിനിക്കില്‍ കൊണ്ടുപോയി ചികിത്സിച്ചു. വീട്ടിലെത്തിയ ശേഷം പേവിഷബാധയുടെ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങി. ഇതോടെ വീട്ടുകാർ അടൂർ ജനറല്‍ ആശുപത്രിയില്‍ സൈമണിനെ പ്രവേശിപ്പിച്ചു. ഇവിടെ നടത്തിയ രക്ത പരിശോധനയില്‍ വിഷബാധ ഏറ്റിട്ടുണ്ട് എന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. ഉടൻ തന്നെ വിദഗ്ധചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. ഇവിടെ ചികിത്സയില്‍ കഴിയവെ വ്യാഴാഴ്ച പുലർച്ചെയായിരുന്നു മരണം.

    Read More »
  • Crime

    ജയില്‍ വളപ്പിലേക്ക് മദ്യവും ബീഡിയും ചെമ്മീന്‍ റോസ്റ്റും വലിച്ചെറിഞ്ഞു; സഹോദരനെ ‘സഹായിച്ച’ പ്രതിയെ കൈയോടെ പൊക്കി

    എറണാകുളം: മൂവാറ്റുപുഴ സ്പെഷ്യല്‍ സബ് ജയിലിന്റെ മതില്‍ക്കെട്ടിനകത്തേക്ക് മദ്യക്കുപ്പിയും ബീഡിയും ചെമ്മീന്‍ റോസ്റ്റും അടക്കമുള്ള പൊതികള്‍ എറിഞ്ഞയാളെ പൊലീസ് പിടികൂടി. തൃക്കാക്കര എച്ച്എംടി കോളനി കുന്നത്ത് കൃഷ്ണകൃപയില്‍ വിനീത് (32) ആണ് മൂവാറ്റുപുഴ പൊലീസിന്റെ പിടിയിലായത്. മോഷണക്കേസില്‍ സബ്ജയിലില്‍ കഴിയുന്ന സഹോദരന് വേണ്ടിയാണ് പൊതികള്‍ വലിച്ചെറിഞ്ഞത്. ഇന്നലെ സഹോദരനെ കാണാന്‍ വിനീത് സബ് ജയിലില്‍ എത്തിയിരുന്നു. ജയിലില്‍ പ്രവേശിക്കുന്നതിന് മുന്‍പാണ് മദ്യം അടക്കം വലിച്ചെറിഞ്ഞത്. ഒരു പൊതിയില്‍ ഒരു കുപ്പി മദ്യവും മിനല്‍ വാട്ടറുമായിരുന്നു. മറ്റൊന്നില്‍ പതിനഞ്ച് കൂട് ബീഡിയും മൂന്നാമത്തെ പൊതിയില്‍ ഒരു ലൈറ്ററും 7 പായ്ക്കറ്റ് ചെമ്മീന്‍ റോസ്റ്റുമാണ് ഉണ്ടായിരുന്നത്. സാധനങ്ങള്‍ അടുക്കളയുടെ പിന്‍ഭാഗത്താണ് വന്നുവീണത്. ജയില്‍ സൂപ്രണ്ടിന്റെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.  

    Read More »
  • Crime

    വിദ്യാര്‍ഥികളെ അനാശാസ്യത്തിന് പ്രേരിപ്പിച്ചു: അസി.പ്രഫസര്‍ക്കെതിരായ കേസില്‍ വിധി 26ന്

    ചെന്നൈ: വിദ്യാര്‍ഥിനികളെ അനാശാസ്യത്തിനു പ്രേരിപ്പിച്ചതിന് അറസ്റ്റിലായ, അറുപ്പുകോട്ട ദേവാംഗ ആര്‍ട്‌സ് കോളജ് അസി. പ്രഫസറായിരുന്ന പി.നിര്‍മലാദേവിക്ക് എതിരായ കേസില്‍ കോടതി 26ന് വിധി പറയുമെന്ന് സംസ്ഥാന സര്‍ക്കാര്‍ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. അന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള നിര്‍ദേശത്തിനു മറുപടിയായാണ് വിശദീകരണം. 2018ലാണ് നിര്‍മലാദേവിയെ അറുപ്പുകോട്ട പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താന്‍, അന്നത്തെ സര്‍വകലാശാല ചാന്‍സലറും തമിഴ്‌നാട് ഗവര്‍ണറുമായിരുന്ന ബന്‍വാരിലാല്‍ പുരോഹിത്, വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥന്‍ ആര്‍.സന്താനത്തെ നിയോഗിച്ചത് വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. സമാന്തര അന്വേഷണം നടത്തുന്നതിനെതിരെയും വനിതാ ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ആര്‍എസ്വൈഎഫ് നേതാവ് ഡി.ഗണേശന്‍ ഹര്‍ജി നല്‍കിയതിനെ തുടര്‍ന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെടുകയായിരുന്നു.  

    Read More »
  • Kerala

    തിരക്കഥാകൃത്ത് ബല്‍റാം മട്ടന്നൂര്‍ അന്തരിച്ചു

    കണ്ണൂര്‍: പ്രശസ്ത തിരക്കഥാകൃത്തും ഗ്രന്ഥകാരനുമായ ബല്‍റാം മട്ടന്നൂര്‍ (62) അന്തരിച്ചു. അസുഖ ബാധിതനായി ഏറെ നാള്‍ ചികിത്സയിലായിരുന്നു. കളിയാട്ടം, കര്‍മ്മയോഗി, സമവാക്യം, അന്യലോകം, പിതാവിനും പുത്രനും പരിശുദ്ധ ആത്മാവിനും തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്താണ്. നാറാത്ത് സ്വദേശിനിയായ കെ.എന്‍. സൗമ്യയാണ് ഭാര്യ. മകള്‍ ഗായത്രി ബല്‍റാം. സംസ്‌കാരം ഇന്ന് രണ്ടിന് കണ്ണൂര്‍ പുല്ലൂപ്പി സമുദായ ശ്മശാനത്തില്‍. കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ സ്വദേശിയാണ് ബല്‍റാം. സ്‌കൂള്‍ പഠനകാലത്തുതന്നെ സാഹിത്യവാസനയുണ്ടായിരുന്ന ബല്‍റാം ഒന്‍പതാം ക്ളാസില്‍ പഠിയ്ക്കുമ്പോഴാണ് ആദ്യ നോവല്‍ എഴുതിയത്. അദ്ദേഹത്തിന്റെ ഇരുപതാം വയസ്സിലായിരുന്നു നോവല്‍ പ്രസിദ്ധീകരിച്ചത്. ബല്‍റാം വിശ്വപ്രസിദ്ധ നാടകമായ ഒഥല്ലോയുടെ തീം സ്വീകരിച്ച് തെയ്യത്തിന്റെ പശ്ചാത്തലത്തില്‍ തിരക്കഥ എഴുതിയ സിനിമയാണ് കളിയാട്ടം. ജയരാജ് ആണ് ഈ തിരക്കഥ സിനിമയാക്കിയത്. തെയ്യം കലാകാരന്‍മാരുടെ ജീവിതത്തിലെ സാഹസികതയും അര്‍പ്പണവും കഷ്ടപ്പാടുകളും കണ്ണീരും കുട്ടിക്കാലംമുതലെ അടുത്തറിഞ്ഞ ബല്‍റാം ഇത് തിരക്കഥയാക്കുകയായിരുന്നു. ചിത്രത്തിലെ പ്രകടനത്തിനാണ് സുരേഷ് ഗോപിക്ക് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചത്. വി കെ പ്രകാശ്…

    Read More »
  • Kerala

    തിരുവനന്തപുരം മെഡിക്കല്‍ കോളേജ് നഴ്‌സിങ് ഓഫീസര്‍ ലോഡ്ജില്‍ മരിച്ചനിലയില്‍

    കൊല്ലം:തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സീനിയർ നഴ്സിങ് ഓഫീസറെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ലോഡ്ജില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മലയിൻകീഴ് വിളവൂർക്കല്‍ കുണ്ടമണ്‍ഭാഗം ശങ്കരൻ നായർ റോഡ് സായിറാമില്‍ ബിജുകുമാർ (51) ആണ് മരിച്ചത്. കഴിഞ്ഞദിവസം ഉച്ചയോടെയാണ് ബിജുകുമാർ ലോഡ്ജില്‍ മുറിയെടുത്തത്. ബുധനാഴ്ച ഉച്ചകഴിഞ്ഞും കാണാത്തതിനെ തുടർന്ന് ലോഡ്ജിലെ ജീവനക്കാർ അന്വേഷിച്ച്‌ ചെന്നപ്പോഴാണ് മുറിയില്‍ മരിച്ചുകിടക്കുന്നതായി കണ്ടത്. തിങ്കളാഴ്ചമുതല്‍ ബിജുകുമാറിനെ കാണാനില്ലായിരുന്നു. ഇതുസംബന്ധിച്ച്‌ ബന്ധുക്കള്‍ മലയിൻകീഴ് പോലീസില്‍ പരാതിയും നല്‍കിയിരുന്നു. തിങ്കളാഴ്ച രാവിലെ വീട്ടില്‍നിന്നു ജോലിക്ക് പോയെങ്കിലും ഡ്യൂട്ടിയില്‍ പ്രവേശിച്ചിരുന്നില്ല. വൈകീട്ട് വീട്ടുകാർ മൊബൈലില്‍ ബന്ധപ്പെടാൻ ശ്രമിച്ചപ്പോഴാണ് ഫോണ്‍ കൊണ്ടുപോയിട്ടില്ലെന്ന് അറിയുന്നത്. വീട്ടുകാർ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് ലോഡ്ജില്‍ മരിച്ചനിലയില്‍ കണ്ടെത്തുന്നത്. സംഭവത്തെക്കുറിച്ച്‌ കൂടുതല്‍ അന്വേഷിച്ചുവരികയാണെന്ന് കരുനാഗപ്പള്ളി പോലീസ് അറിയിച്ചു. ഭാര്യ: ശാലിനി (ഹെഡ് നഴ്സ്, തിരുവനന്തപുരം മെഡിക്കല്‍ കോളേജ്). മക്കള്‍: രാഹുല്‍, വന്ദന. കരുനാഗപ്പള്ളി പോലീസെത്തി പ്രാഥമിക നടപടികള്‍ സ്വീകരിച്ചു.

    Read More »
  • Kerala

    ബ്രേക്ക് നഷ്ടപ്പെട്ട് അതിവേഗം പിന്നിലേക്കിറങ്ങിയ ടിപ്പർലോറി കയറി ഓട്ടോറിക്ഷാഡ്രൈവർ മരിച്ചു

    ചെർപ്പുളശ്ശേരി: റോഡിലെ കയറ്റത്തില്‍ ബ്രേക്ക് നഷ്ടപ്പെട്ട് അതിവേഗം പിന്നിലേക്കിറങ്ങിയ ടിപ്പർലോറി കയറി ഓട്ടോറിക്ഷാഡ്രൈവർ മരിച്ചു. ചെർപ്പുളശ്ശേരി ഇരുപത്താറാം മൈല്‍ പാക്കറത്ത് വീട്ടില്‍ മുഹമ്മദ് ബഷീറാണ് (33) മരിച്ചത്. ബുധനാഴ്ച രാവിലെ 11 മണിയോടെ ഐഡിയല്‍കോളേജ് മൈതാനത്തോടുചേർന്നുള്ള റോഡിലെ കയറ്റത്തിലാണ് അപകടം. തൊട്ടുപിന്നിലായിരുന്നു മുഹമ്മദ് ബഷീറിന്റെ ഓട്ടോ. ലോറിവരുന്നതുകണ്ട് ഓട്ടോയില്‍നിന്നും ചാടിരക്ഷപ്പെടാൻ ശ്രമിച്ചതിനിടെയാണ് ദുരന്തം. വെപ്രാളത്തിനിടെ റോഡില്‍ വീണുപോയ മുഹമ്മദ് ബഷീറിന്റെ ദേഹത്ത് ലോറി കയറിയിറങ്ങുകയായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. പത്തുവർഷത്തിലേറെയായി പാലക്കാട് റോഡിലെ ഇരുപത്താറാം മൈലില്‍ ഓട്ടോഡ്രൈവറാണ് മുഹമ്മദ് ബഷീർ. പിതാവ്: കുഞ്ഞിമൊയ്തു. മാതാവ്: റുഖിയ. ഭാര്യ: ഫർസാന. മകൻ: ഫൈസാൻ

    Read More »
  • Kerala

    മരം കടപുഴകി വീണ് തെരഞ്ഞെടുപ്പ് നിരീക്ഷകരുടെ കാര്‍ തകര്‍ന്നു; ഒഴിവായത് വൻ ദുരന്തം

    കടുത്തുരുത്തി: ഇരവിമംഗലം ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിനു സമീപം വാക മരം കടപുഴകി വീണ് തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ ഉപയോഗിച്ചിരുന്ന കാര്‍ തകര്‍ന്നു. ക്ഷേത്രത്തിനു സമീപത്തെ ഗ്രൗണ്ടില്‍ നിന്നിരുന്ന വാക മരമാണു കടപുഴകി വീണത്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. ഉദ്യോഗസ്ഥര്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ പകര്‍ത്തുന്നതിനിടെയായിരുന്നു സംഭവം. അപകടം നടക്കുമ്ബോള്‍ കാറില്‍ ആരും ഇല്ലാതിരുന്നതിനാല്‍ വൻ ദുരന്തമാണ് ഒഴിവായത്.

    Read More »
Back to top button
error: