KeralaNEWS

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് നഴ്‌സിങ് ഓഫീസര്‍ ലോഡ്ജില്‍ മരിച്ചനിലയില്‍

കൊല്ലം:തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സീനിയർ നഴ്സിങ് ഓഫീസറെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ലോഡ്ജില്‍ മരിച്ചനിലയില്‍ കണ്ടെത്തി.

മലയിൻകീഴ് വിളവൂർക്കല്‍ കുണ്ടമണ്‍ഭാഗം ശങ്കരൻ നായർ റോഡ് സായിറാമില്‍ ബിജുകുമാർ (51) ആണ് മരിച്ചത്. കഴിഞ്ഞദിവസം ഉച്ചയോടെയാണ് ബിജുകുമാർ ലോഡ്ജില്‍ മുറിയെടുത്തത്. ബുധനാഴ്ച ഉച്ചകഴിഞ്ഞും കാണാത്തതിനെ തുടർന്ന് ലോഡ്ജിലെ ജീവനക്കാർ അന്വേഷിച്ച്‌ ചെന്നപ്പോഴാണ് മുറിയില്‍ മരിച്ചുകിടക്കുന്നതായി കണ്ടത്.

Signature-ad

തിങ്കളാഴ്ചമുതല്‍ ബിജുകുമാറിനെ കാണാനില്ലായിരുന്നു. ഇതുസംബന്ധിച്ച്‌ ബന്ധുക്കള്‍ മലയിൻകീഴ് പോലീസില്‍ പരാതിയും നല്‍കിയിരുന്നു.

തിങ്കളാഴ്ച രാവിലെ വീട്ടില്‍നിന്നു ജോലിക്ക് പോയെങ്കിലും ഡ്യൂട്ടിയില്‍ പ്രവേശിച്ചിരുന്നില്ല. വൈകീട്ട് വീട്ടുകാർ മൊബൈലില്‍ ബന്ധപ്പെടാൻ ശ്രമിച്ചപ്പോഴാണ് ഫോണ്‍ കൊണ്ടുപോയിട്ടില്ലെന്ന് അറിയുന്നത്. വീട്ടുകാർ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് ലോഡ്ജില്‍ മരിച്ചനിലയില്‍ കണ്ടെത്തുന്നത്. സംഭവത്തെക്കുറിച്ച്‌ കൂടുതല്‍ അന്വേഷിച്ചുവരികയാണെന്ന് കരുനാഗപ്പള്ളി പോലീസ് അറിയിച്ചു. ഭാര്യ: ശാലിനി (ഹെഡ് നഴ്സ്, തിരുവനന്തപുരം മെഡിക്കല്‍ കോളേജ്). മക്കള്‍: രാഹുല്‍, വന്ദന. കരുനാഗപ്പള്ളി പോലീസെത്തി പ്രാഥമിക നടപടികള്‍ സ്വീകരിച്ചു.

Back to top button
error: