Month: April 2024
-
Kerala
എൻഡിഎക്കുവേണ്ടി മത്സരിക്കുന്ന നാലില്‍ ഒന്നും മുൻ യുഡിഎഫുകാര്‍; എന്ത് വിരോധാഭാസമെന്ന് പിണറായി വിജയൻ
മലപ്പുറം:ജനങ്ങളെ ബാധിക്കുന്ന മൂർത്തമായ വിഷയങ്ങളില്‍ ഒരു നിലപാടും പറയാൻ ശേഷിയില്ലാത്ത യു ഡി എഫും ശക്തമായ നിലപാടുകള്‍ മുന്നോട്ടു വെക്കുന്ന എല്‍ ഡി എഫും തമ്മിലാണ് കേരളത്തിലെ മത്സരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. യു ഡി എഫിന് കേന്ദ്ര സർക്കാരിന്റെ സാമ്ബത്തിക നയങ്ങള്‍ക്കെതിരെ നിലപാടില്ല.വർഗീയ നീക്കങ്ങള്‍ക്കെതിരെ ശബ്ദം ഉയരുന്നില്ല.പൗരത്വ ഭേദഗതി നിയമത്തെ കുറിച്ചു പ്രകടനപത്രികയില്‍ പരാമർശം പോലുമില്ല.സ്വന്തം പാർട്ടിയുടേയോ ഘടകകക്ഷിയായ മുസ്ലിം ലീഗിൻറേയോ പതാക ഉയർത്തിപ്പിച്ച് നിവർന്നു നിന്ന് വോട്ടു ചോദിക്കാൻ പോലും കഴിവില്ലാത്തവരായി കോണ്‍ഗ്രസ്സും യു ഡി എഫും അധഃപതിച്ചിരിക്കുന്നു. താല്പര്യവുമില്ല.കോണ്‍ഗ്രസ്സില്‍ നിന്ന് ബിജെപിയിലേക്കുള്ള ഒഴുക്കിന് ഒരവസാനമില്ലാത്ത സ്ഥിതിയാണ്.കേരളത്തിലും ഈ ഒഴുക്ക് തുടങ്ങിയിട്ടുണ്ട്. മുൻ കോണ്‍ഗ്രസ്സ് മുഖ്യമന്ത്രിമാരുടെ മക്കളില്‍ തുടങ്ങി പലരും ഇന്ന് ബിജെപി ഓഫീസിലേക്ക് ടിക്കറ്റെടുത്ത് നില്‍ക്കുകയാണ്.മലപ്പുറം മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി യുഡിഎഫ് നോമിനിയായി കാലിക്കറ്റ് സർവ്വകലാശാല വൈസ് ചാൻസലറായ വ്യക്തിയാണ്. എറണാകുളത്ത് മത്സരിക്കുന്ന ബിജെപി സ്ഥാനാർഥി കോണ്‍ഗ്രസ്സിന്റെ സംഭാവനയാണ്. 2004 ല്‍ കാലടി സർവ്വകലാശാലയുടെ വൈസ് ചാൻസലർ…
Read More » -
India
ന്യൂനപക്ഷ വോട്ടുകള്‍ ഞങ്ങൾക്ക് വേണ്ട, അതില്‍ ഖേദവുമില്ല; എച്ച്‌ഡി കുമാരസ്വാമി
ബെംഗളൂരു: ന്യൂനപക്ഷ വോട്ടുകള്‍ ഞങ്ങൾക്ക് വേണ്ടെന്നും അത് നേരത്തേ തന്നെ ജെഡിഎസ്സില്‍ നിന്ന് കൊഴിഞ്ഞു പോയിരുന്നുവെന്നും ജെഡിഎസ് നേതാവ് എച്ച് ഡി കുമാരസ്വാമി. അത് ബിജെപി സഖ്യം കൊണ്ടുണ്ടായതല്ലെന്നും, ആ വോട്ട് പോയതില്‍ ഖേദമില്ലെന്നും എച്ച് ഡി കുമാരസ്വാമി പറഞ്ഞു. കർണാടകയില്‍ താഴേത്തട്ടില്‍ ജെഡിഎസ് – ബിജെപി പ്രവർത്തകർ തമ്മില്‍ ഒരു പ്രശ്നവുമില്ല. 28-ല്‍ 28 സീറ്റും നേടി എൻഡിഎ സഖ്യം ഇത്തവണ കർണാടക തൂത്തുവാരും. കോണ്‍ഗ്രസ് ഗ്യാരന്‍റികള്‍ ചെറിയ പ്രതിഫലനമുണ്ടാക്കിയേക്കാം, പക്ഷേ കോണ്‍ഗ്രസിന് വിജയിക്കാനാകില്ല. സർക്കാരിനെതിരെ ജനവികാരം ശക്തമാണെന്നും എച്ച് ഡി കുമാരസ്വാമി പറഞ്ഞു. ബെംഗളുരു റൂറലിലെ ഡോ. സിഎൻ മഞ്ജുനാഥ അടക്കം എല്ലാവരും വൻ ഭൂരിപക്ഷത്തില്‍ വിജയിക്കും. കർണാടകയില്‍ 28-ല്‍ 28 സീറ്റും എൻഡിഎ മുന്നണി നേടും. കുമാരസ്വാമി പറഞ്ഞു.
Read More » -
Kerala
പാലക്കാട് സഹോദരന്റെ കുത്തേറ്റ് യുവാവ് മരിച്ചു
പാലക്കാട്: സഹോദരന്റെ കുത്തേറ്റ് യുവാവ് മരിച്ചു. കൊഴിഞ്ഞാമ്ബാറ കുലുക്കപ്പാറ മാരിമുത്തുവിന്റെ മകൻ രംഗസ്വാമി (ദുരൈ 30) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം 4.30 ന് മദ്യപിച്ചെത്തിയ രംഗസ്വാമി വീട്ടില്‍ വഴക്കുണ്ടാക്കിയതിനെ തുടർന്ന് സഹോദരൻ മഹേന്ദ്രൻ (23) കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. മദ്യപിച്ചെത്തി വീടിനു സമീപം വീണപ്പോള്‍ എന്തോ കുത്തിയതാണെന്ന് പറഞ്ഞ് നാട്ടുകല്ലിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തൃശൂർ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെ മൂന്നുമണിക്ക് മരിച്ചു. ചിറ്റൂർ ഡിവൈ.എസ്.പി ടി.കെ.ഷാജു, കൊഴിഞ്ഞാമ്ബാറ സി.ഐ വി.ജയപ്രകാശ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. മൃതദേഹം കൊഴിഞ്ഞാമ്ബാറ പൊലീസ് ഇൻക്വസ്റ്റ് നടത്തി. തൃശൂർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ് മോർട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
Read More » -
LIFE
”സിംഗിളായിട്ട് ജീവിക്കാന്‍ എനിക്ക് അറിയില്ല… പെര്‍ഫെക്ട് റിലേഷന്‍ഷിപ്പ് എന്താണെന്ന് എനിക്ക് ഇപ്പോഴും അറിയില്ല”
ബിഗ് ബോസ് മലയാളം സീസണ്‍ ആറിലെ ഏറ്റവും കരുത്തുറ്റ മത്സരാര്‍ത്ഥികളില്‍ ഒരാളാണ് സോഷ്യല്‍മീഡിയ ഇന്‍ഫ്‌ലുവന്‍സറായ ജാസ്മിന്‍ ജാഫര്‍. ബിഗ് ബോസ് വീട്ടില്‍ ജാസ്മിന് ഏറ്റവും വിശ്വാസവും അടുപ്പവുമുള്ളത് ഗബ്രിയോടാണ്. എന്നാല്‍ ജാസ്മിന്‍-ഗബ്രി കൂട്ടുക്കെട്ട് വീടിനകത്തും പുറത്തും ഒരുപോലെ പ്രേക്ഷകരുടെ വിമര്‍ശനം നേരിടുന്ന ഒന്നാണ്. ഷോ തുടങ്ങി രണ്ടാം ദിവസം തന്നെ ജാസ്മിനും ഗബ്രിയും കൂട്ടായതില്‍ അസ്വാഭാവികത ഉണ്ടെന്നും ഇരുവരും പുറത്തുനിന്ന് തന്നെ പ്ലാന്‍ ചെയ്ത് വന്ന് ലവ് ട്രാക്ക് കളിക്കുകയാണോ എന്നൊക്കെയാണ് പ്രേക്ഷകരും സഹമത്സരാര്‍ത്ഥികളും ഉന്നയിക്കുന്ന സംശയം. സഹമത്സരാര്‍ത്ഥികളെല്ലാം ജാസ്മിന്‍-ഗബ്രി ബന്ധത്തെ ചോദ്യം ചെയ്തപ്പോഴും തകരാതിരുന്ന ജാസ്മിന്‍ വീടിനകത്തേക്ക് ആറ് വൈല്‍ഡ് കാര്‍ഡ് മത്സരാര്‍ത്ഥികള്‍ കൂടി എത്തിയതോടെ തകര്‍ന്ന അവസ്ഥയിലാണ്. ഇക്കഴിഞ്ഞ വീക്കെന്റ് എപ്പിസോഡിനുശേഷം ഒരു ദിവസം മുഴുവന്‍ ജാസ്മിന്‍ വളരെ സങ്കടകരമായ അവസ്ഥയിലായിരുന്നു. അവസാനം സൈക്കോളജിസ്റ്റുമായി സംസാരിച്ചശേഷമാണ് ജാസ്മിന്‍ കരച്ചില്‍ അവസാനിപ്പിച്ചത്. ഗബ്രിയുമായുള്ള ബന്ധം പ്രണയമായി മാറാതിരിക്കാന്‍ പിടിച്ചുവെച്ചിരിക്കുകയാണെന്ന് ജാസ്മിന്‍ വീക്കെന്റ് എപ്പിസോഡില്‍ മോഹന്‍ലാലിനോട് സംസാരിക്കവെ പറഞ്ഞിരുന്നു. അതിനുശേഷം ജാസ്മിനുമായി…
Read More » -
Kerala
ഡാമില്‍ മീൻ പിടിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു
ഇടുക്കി: ചെങ്കുളം ഡാമില്‍നിന്ന് മീൻ പിടിക്കുന്നതിനിടെ ചെങ്കുളം ബ്രദേഴ്സ് വടംവലി ടീമിലെ അംഗം മുങ്ങിമരിച്ചു. ചെങ്കുളം നാലാനിക്കല്‍ ശീമോന്റെ മകൻ ജിമ്മി (33) ആണ് മരിച്ചത്. ബുധനാഴ്ച്ച രാത്രി എട്ടിനാണ് സംഭവം. ജിമ്മിയും സുഹൃത്തുക്കളായ രണ്ടുപേരും ചേർന്ന് ടയർ ട്യൂബില്‍ ഡാമിലൂടെ സഞ്ചരിച്ച് വലകെട്ടി മീൻ പിടിക്കുകയായിരുന്നു. ഇതിനിടെ കുളിക്കുന്നതിനുവേണ്ടി ജിമ്മി വീണ്ടും വെള്ളത്തില്‍ ഇറങ്ങി. സുഹൃത്തുക്കള്‍ ഏറെനേരം കരയില്‍ കാത്തുനിന്നെങ്കിലും ജിമ്മി തിരികെ എത്തിയില്ല. തുടർന്ന് ഡാമില്‍ മീൻ പിടിക്കുകയായിരുന്ന ആളുകളുമായി ചേർന്നുനടത്തിയ തിരച്ചിലിലാണ് ജിമ്മിയെ അബോധാവസ്ഥയില്‍ വെള്ളത്തില്‍ കണ്ടെത്തിയത്.ആനച്ചാലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. വെള്ളത്തൂവല്‍ പോലീസ് തുടർ നടപടികള്‍ സ്വീകരിച്ചു
Read More » -
Crime
രണ്ടു രൂപയുടെ ബിസ്‌കറ്റ് മോഷ്ടിച്ചുവെന്ന് ആരോപിച്ച് പത്തുവയസുകാരനെ രാത്രി മുഴുവന്‍ കെട്ടിയിട്ട് തല്ലി
ലഖ്‌നൗ: രണ്ടു രൂപയുടെ ബിസ്‌കറ്റ് മോഷ്ടിച്ചുവെന്ന് ആരോപിച്ച് പത്തുവയസുകാരനെ രാത്രി മുഴുവന്‍ കെട്ടിയിട്ട് തല്ലി. കുട്ടി തന്റെ കടയില്‍ നിന്ന് പണം നല്‍കാതെ ബിസ്‌ക്കറ്റ് കഴിച്ചുവെന്നറിഞ്ഞ കടയുടമ, കുട്ടിയുടെ കൈകളും കാലുകളും തൂണില്‍ കെട്ടിയിട്ട് മര്‍ദിക്കുകയായിരുന്നു. യുപി ശ്രാവസ്തിയിലെ ബാലാപൂര്‍ മേഖലയിലാണ് സംഭവം. കടയുടമയും മൂന്നുപേരും ചേര്‍ന്ന് കുട്ടിയെ മര്‍ദിക്കുമ്പോള്‍ മറ്റുള്ളവര്‍ കാഴ്ചക്കാരായി നില്‍ക്കുകയായിരുന്നു. കുട്ടിയെ തല്ലുന്നതില്‍ നിന്നും ആരും തടഞ്ഞില്ല. സംഭവത്തിന്റെ വീഡിയോ വൈറലായതിനെ തുടര്‍ന്ന് കടയുടമ ബാബുറാമിനെതിരെ പൊലീസ് കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. തൂണില്‍ കെട്ടിയിട്ടാണ് കുട്ടിയെ തല്ലിയത്. വിശപ്പും വേദനയും സഹിക്കവയ്യാതെ രാത്രി മുഴുവന്‍ നിലവിളിച്ചെങ്കിലും ആരും സഹായത്തിനെത്തിയില്ല. കുട്ടിയെ അഴിച്ചുവിടാനും ആരും തയ്യാറായില്ല.തുടര്‍ന്ന് കുട്ടി എങ്ങനെയോ രക്ഷപ്പെടുകയായിരുന്നു. മര്‍ദനമേറ്റ 10 വയസുകാരനെയും പൊലീസ് തിരയുന്നുണ്ട്. കുട്ടിയെ കണ്ടെത്താനായിട്ടില്ല. കടയുടമയ്‌ക്കെതിരേ കേസെടുത്തു.
Read More » -
Kerala
ഡ്രൈവര്‍ മദ്യപിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയാല്‍ നടപടി; സ്വകാര്യ ബസുകളിലും പരിശോധന
തിരുവനന്തപുരം: കെഎസ്ആര്‍ടിസിക്ക് പിന്നാലെ സ്വകാര്യ ബസിലും ജീവനക്കാര്‍ ജോലിസമയത്ത് മദ്യപിച്ചിട്ടുണ്ടോയെന്ന പരിശോധന നടത്തുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍. ഡ്രൈവര്‍ മദ്യപിച്ചിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ സ്വകാര്യബസ് സ്റ്റാന്‍ഡുകളില്‍ മോട്ടര്‍ വാഹനവകുപ്പ് സ്‌ക്വാഡ് പരിശോധന നടത്തുമെന്നും മന്ത്രി അറിയിച്ചു. ജോലി സമയത്ത് ഡ്രൈവര്‍ മദ്യപിച്ചെന്നു കണ്ടെത്തിയാല്‍ അന്നത്തെ ട്രിപ് റദ്ദാക്കുമെന്നും മന്ത്രി പറഞ്ഞു. കെഎസ്ആര്‍ടിസി ജോലിക്കാര്‍ മന്യപിച്ചിട്ടുണ്ടേയെന്ന് പരിശോധിക്കാന്‍ എല്ലാ ഡിപ്പോകളിലും ബ്രെത്തലൈസര്‍ സ്ഥാപിക്കും. 20 എണ്ണം വാങ്ങിക്കഴിഞ്ഞെന്നും 50 എണ്ണം കൂടി ഈ മാസം തന്നെ വാങ്ങുമെന്നും മന്ത്രി പറഞ്ഞു. മദ്യപിച്ചെന്നു ഡ്യൂട്ടിക്കു മുന്‍പുള്ള പരിശോധനയില്‍ കണ്ടെത്തിയാല്‍ ഒരു മാസവും സര്‍വീസിനിടയ്ക്കുള്ള പരിശോധനയില്‍ കണ്ടെത്തിയാല്‍ 3 മാസവുമാണ് സസ്പെന്‍ഷന്‍. താല്‍ക്കാലിക ജീവനക്കാരാണ് പിടിയിലാകുന്നതെങ്കില്‍ ജോലിയില്‍നിന്നു നീക്കും. കെഎസ്ആര്‍ടിസിയുടെ എല്ലാ ബസുകളിലും അഗ്നിശമനയന്ത്രം (ഫയര്‍ എക്സ്റ്റിംഗ്വിഷര്‍) സ്ഥാപിക്കും. പുക കാണുമ്പോള്‍ തന്നെ ഇതുപയോഗിക്കുന്നതിന് ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും പരിശീലനം നല്‍കുമെന്നും മന്ത്രി അറിയിച്ചു.
Read More » -
India
കൂച്ച് ബെഹാര്‍ സന്ദര്‍ശനം; ബംഗാൾ ഗവർണർക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കൂച്ചുവിലങ്ങ്
കൊൽക്കത്ത: ഇന്നും നാളെയും പശ്‌ചിമ ബംഗാളിലെ കൂച്ച് ബെഹാര്‍ സന്ദര്‍ശിക്കാനുള്ള നീക്കം റദ്ദാക്കണമെന്നു സംസ്‌ഥാന ഗവര്‍ണര്‍ സി.വി.ആനന്ദ ബോസിനു തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശം നല്‍കി. ആദ്യഘട്ട വോട്ടെടുപ്പ് നാളെയാണു നടക്കുന്നത്. 17 നു വൈകിട്ടു മുതല്‍ 48 മണിക്കൂര്‍ നിശബ്‌ദപ്രചാരണമായതിനാല്‍ ഈ സമയത്തുള്ള സന്ദര്‍ശനം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാകുമെന്നു കമ്മിഷന്‍ ചൂണ്ടിക്കാട്ടി. നിശബ്‌ദ പ്രചാരണ വേളയില്‍ അതതു മണ്ഡലത്തിലെ വോട്ടര്‍മാരല്ലാത്ത വി.ഐ.പികളും നേതാക്കളും രാഷ്‌ട്രീയ പ്രവര്‍ത്തകരും മണ്ഡലം വിടണമെന്നാണു കമ്മിഷന്റെ നിര്‍ദേശം. സ്വതന്ത്രവും നീതിയുക്‌തവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാന്‍ വേണ്ടി മാത്രമല്ല, സുരക്ഷാ സേനകള്‍ക്കു മേലുള്ള അധികഭാരം ഒഴിവാക്കാന്‍ കൂടിയാണിത്.
Read More » -
Crime
പുറപ്പെടാന്‍ വൈകിയതിന് ബസിന്റെ ഗ്ലാസ് അടിച്ചുതകര്‍ത്തു; യുവാവ് അറസ്റ്റില്‍
തിരുവനന്തപുരം: റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കെ.എസ്.ആര്‍.ടി.സി.ബസ് പുറപ്പെടാന്‍ വൈകിയെന്നാരോപിച്ച് യുവാവ് ബസിന്റെ ഗ്ലാസ് അടിച്ച് തകര്‍ത്തു. തുടര്‍ന്ന് മറ്റൊരാളുടെ ബൈക്കില്‍ കയറി രക്ഷപ്പെട്ട യുവാവിനെ നാട്ടുകാര്‍ നല്‍കിയ സൂചനയനുസരിച്ച് പോലീസ് പിന്തുടര്‍ന്ന് പിടികൂടി. തിരുവല്ലം മേനിലം സ്വദേശി വിപിനെ (30) ആണ് തിരുവല്ലം എസ്. ഐ ഗോപകുമാര്‍, ഉണ്ണികൃഷ്ണന്‍ എന്നിവരുള്‍പ്പെട്ട പോലീസ് സംഘം അറസ്റ്റുചെയ്തത്. മേനിലം- നെല്ലിയോട് ഭാഗത്ത് ഉത്സവഘോഷയാത്ര കടന്നുപോകുന്നതിനെ തുടര്‍ന്ന് ബസ് റോഡരികില്‍ ഒതുക്കി നിര്‍ത്തിയിരുന്നു ഇത് വിപിന്‍ ചോദ്യംചെയ്യുകയും ഡ്രൈവറുമായി തര്‍ക്കമുണ്ടാക്കുകയും ചെയ്തു. തുടര്‍ന്ന് ഡ്രൈവര്‍ സീറ്റിന്റെ മുന്നിലെ ഗ്ലാസ് അടിച്ച് തകര്‍ക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ബുധനാഴ്ച രാത്രി 7.30-ഓടെയാണ് സംഭവം. തിരുവല്ലം ഭാഗത്തുനിന്ന് പുഞ്ചക്കരിയിലേക്ക് പോയ ബസിന്റെ ചില്ലാണ് തകര്‍ത്തത്. ഡ്രൈവറുടെ പരാതി പ്രകാരം പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയായ യുവാവിനെതിരെ തിരുവല്ലം പോലീസ് കേസെടുത്തു.
Read More » -
NEWS
ഭാര്യയ്ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ വെറുതെ വിടില്ല; സൈനിക മേധാവിയെ ഭീഷണിപ്പെടുത്തി ഇമ്രാന്‍
ഇസ്ലാമാബാദ്: ജയിലില്‍നിന്നു പാക്കിസ്ഥാന്‍ സൈനിക മേധാവിക്കു മുന്നറിയിപ്പുമായി മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. തന്റെ ഭാര്യ ബുഷ്റ ബീവിയെ ജയിലിലടയ്ക്കാന്‍ നേരിട്ട് ഇടപെട്ടതു കരസേനാ മേധാവി ജനറല്‍ അസിം മുനീറാണ്. ഭാര്യയ്ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അസിമിനെ വെറുതെ വിടില്ലെന്നും ഇമ്രാന്‍ പറഞ്ഞു. അഴിമതി, ഇമ്രാനുമായുള്ള നിയമവിരുദ്ധ വിവാഹം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണു ഇസ്ലാമാബാദിലെ ബനി ഗാല വസതിയില്‍ ബുഷ്റയെ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നത്. അഡിയാല ജയിലിലുള്ള ഇമ്രാന്‍, മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുമ്പോഴാണു സൈനിക മേധാവിക്കെതിരെ പരാമര്‍ശം നടത്തിയത്. ഇമ്രാന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ ഇക്കാര്യങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തു. ”എന്റെ ഭാര്യയെ തടവിലാക്കാന്‍ നേരിട്ടിടപെട്ടതു ജനറല്‍ അസിം മുനീറാണ്. ഈ തീരുമാനമെടുക്കാന്‍ ജഡ്ജിക്കുമേല്‍ സമ്മര്‍ദമുണ്ടായി. എന്റെ ഭാര്യയ്ക്ക് എന്തെങ്കിലും സംഭവിച്ചാല്‍, ഞാന്‍ ജീവിച്ചിരിക്കുന്ന കാലത്തോളം അസിം മുനീറിനെ വെറുതെ വിടില്ല. അദ്ദേഹത്തിന്റെ അനധികൃതവും ഭരണഘടനാവിരുദ്ധവുമായ നടപടികള്‍ തുറന്നുകാട്ടും” -ഇമ്രാന്‍ പറഞ്ഞു. തോഷാഖാന അഴിമതി കേസില്‍ ഇമ്രാനും ഭാര്യ ബുഷ്‌റ ബീവിക്കും കോടതി 14 വര്‍ഷം തടവുശിക്ഷ…
Read More »