IndiaNEWS

ബംഗാളിൽ രാമനവമി ആഘോഷത്തിനിടെ സ്ഫോടനം

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ മുർഷിദാബാദില്‍ രാമനവമി ആഘോഷങ്ങള്‍ നടക്കുന്നതിനിടെ സ്ഫോടനം. ശക്തിപുർ മേഖലയിലാണ് സ്ഫോടനമുണ്ടായത്.

സംഭവത്തില്‍ ഒരു സ്ത്രീക്ക് പരിക്കേറ്റു. ഇവരെ മുർഷിദാബാദ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ബോംബ് സ്ഫോടനമാണോ എന്നതില്‍ വ്യക്തതയില്ലെന്ന് പൊലീസ് അറിയിച്ചു.

ശക്തിപുർ മേഖലയില്‍ രാമനവമി ആഘോഷത്തിനിടെയുണ്ടായ കല്ലേറില്‍ നിരവധി പേർക്ക് പരിക്കേറ്റതായി നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു.

Signature-ad

ആളുകള്‍ അവരുടെ മേല്‍ക്കൂരയില്‍നിന്ന് ആഘോഷയാത്രയ്ക്കുനേരെ കല്ലെറിയുന്നതിന്റെ വീഡിയോകളും പ്രചരിച്ചിക്കുന്നുണ്ട്. ഇതേത്തുടർന്ന് പൊലീസ് ലാത്തിച്ചാർജും കണ്ണീർ വാതകവും പ്രയോഗിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: