Month: April 2024

  • NEWS

    പ്രിയപ്പെട്ടവരെ ദുഃഖത്തിലാഴ്ത്തി  കമറു യാത്രയായി, റിയാദിൽ ഹൃദയാഘാതം മൂലം മരിച്ച പ്രവാസിയുടെ സംസ്കാരം ഇന്ന്

        മലപ്പുറം ജില്ലയിലെ എരമംഗലം കിളിയിൽ പരേതനായ മാമുവിൻ്റെ മകൻ കമറുവിൻ്റെ (48) ആകസ്മിക മരണം എരമംഗലത്തുകാരെ മാത്രമല്ല പ്രവാസികളെയും കണ്ണീരിലാഴ്ത്തി. നീണ്ട 36 വർഷത്തെ പ്രവാസ ജീവിതത്തിനിടയിൽ സൗദി അറേബ്യയിലെ റിയാദിൽ വച്ചായിരുന്നു മരണം. ചൊവ്വാഴ്ച രാത്രി പതിനൊന്നോടെ താമസസ്ഥലമായ റിയാദിലെ താമസ സ്ഥലത്തു വച്ച് ഹൃദയാഘാതം സംഭവിച്ചതാണ് മരണകാരണം. ഉടൻ സമീപത്തെ ഷുമൈസി സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല സൗദ്യയിൽ ബിസിനനുകാരനായ കമറു മക്ക റസ്റ്റോറൻ്റ് , മിനി സൂപ്പർ മാർക്കറ്റ് , പെർഫെക്റ്റ് ഫാമിലി ട്രേഡിംഗ് കമ്പനി മാനേജിംഗ് ഡയറക്റ്റർ, കൂൾലൈൻ റേഡിയേറ്റേഴ്സ് ഡയറക്ടർ, എരമംഗലം കിളി പ്ലാസ ഡയറക്റ്റർ, കുന്ദംകുളം യു ബ്രദേഴ്സ് ബിൽഡിംഗ് പാർട്ട്ണർ എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. അവസാനമായി 8 മാസം മുൻപാണ് നാട്ടിൽ വന്നു പോയത് ഈ മാസം അവസാനത്തോടെ നാട്ടിൽ വരാനിരിക്കവെയാണ് അന്ത്യമുണ്ടായത് മാതാവ്- സൈനബ ഭാര്യ- നസീബ മക്കൾ – നിത ഫാത്തിമ്മ , മുഹമ്മദ്…

    Read More »
  • Sports

    ബ്ലാസ്റ്റേഴ്‌സിന്റെ പ്ലേ ഓഫ് നാളെ; എതിരാളി ഒഡീഷ എഫ്സി

    ഭുവനേശ്വർ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ്(ഐഎസ്‌എല്‍) ഫുട്‌ബോളില്‍ ആദ്യ പ്ലേ ഓഫ് മത്സരം നാളെ. പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനക്കാരായ കേരള ബ്ലാസ്റ്റേഴ്‌സും നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ഒഡീഷ എഫ്‌സിയും തമ്മിലാണ് പോരാട്ടം. നോക്കൗട്ടിന് സമാനം നടക്കുന്ന പോരാട്ടത്തില്‍ ജയിക്കുന്ന ഒരു ടീമിനേ സെമി ബെര്‍ത്ത് ഉറപ്പിക്കാനാകൂ.അതിനാൽ തന്നെ കേരള ബ്ലാസ്റ്റേഴ്സിന് ഏറെ നിർണായകമാണ് നാളത്തെ മത്സരം. ഒഡീഷയ്‌ക്കെതിരെ ലീഗ് ഘട്ടത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് ഹോം മാച്ചില്‍ ജയിച്ചിരുന്നു. അതേസമയം എവേ മത്സരത്തില്‍ തോല്‍ക്കുകയും ചെയ്തു. നാളത്തെ മത്സരം ഭൂവനേശ്വറിലെ കലിംഗ സ്‌റ്റേഡിയത്തിലാണ്. ലീഗില്‍ ജനുവരി മുതലുള്ള രണ്ടാം ഘട്ടത്തില്‍ ബ്ലാസ്റ്റേഴ്‌സ് പാടെ നിറം മങ്ങിയ പ്രകടനമാണ് കാഴ്‌ച്ചവച്ചിട്ടുള്ളത്. ഡിസംബറില്‍ അവസാനിച്ച ആദ്യ പകുതിയില്‍ ഒന്നാം സ്ഥാനക്കാരായിരുന്നു ബ്ലാസ്‌റ്റേഴ്‌സ് ലീഗ് ഘട്ടത്തിലെ 22 മത്സരങ്ങളില്‍ നിന്ന് 10 വിജയം സഹിതം 33 പോയിന്റോടെയാണ് ബ്ലാസ്‌റ്റേഴ്‌സ് അഞ്ചാം സ്ഥാനത്തെത്തിയത്. ഇതില്‍ എട്ട് മത്സരങ്ങളും ജയിച്ചത് ഡിസംബര്‍ വരെയുള്ള ആദ്യ ഘട്ടത്തിലായിരുന്നു. 11 ജയം സഹിതം…

    Read More »
  • India

    കാവി പൂശിയ പുതിയ ലോഗോ പുറത്തിറക്കി ദൂരദര്‍ശന്‍

    ന്യൂഡൽഹി: കാവി പൂശിയ പുതിയ ലോഗോ പുറത്തിറക്കി ദൂരദർശൻ. വലിയ മാറ്റങ്ങളില്ലാത്ത ഡിസൈനില്‍ ലോഗോയുടെയും അക്ഷരങ്ങളുടെയും നിറമാണ് കാവി ആക്കി പരിഷ്‌കരിച്ചിരിക്കുന്നത്.നേരത്തെ മഞ്ഞയും നീലയും ആയിരുന്നു. ദൂരദർശൻ ലോഗോ മാറ്റുക മാത്രമാണ് ചെയ്തതെന്നും അതിൻ്റെ മൂല്യങ്ങള്‍ അതേപടി തുടരുമെന്നും ഡിഡി ന്യൂസിൻ്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വ്യക്തമാക്കി. കൃത്യവും സത്യസന്ധവുമായ വാർത്തകളാണ് തങ്ങള്‍ കൊണ്ടുവരുന്നതെന്നും പോസ്റ്റില്‍ പറയുന്നു. പുതിയ രൂപവും ഭാവവുമായി സത്യത്തിന്റെയും ധീരതയുടെയും പത്രപ്രവര്‍ത്തനമാണ് നടത്തുന്നതെന്ന് ഡിഡി ന്യൂസിന്റെ ഡയറക്ടര്‍ ജനറല്‍ എക്‌സ് പോസ്റ്റില്‍ പ്രതികരിച്ചു. ലോഗോയില്‍ മാത്രമല്ല ചാനലിന്റെ സ്‌ക്രീനിങ് നിറവും കാവിയാക്കിയിട്ടുണ്ട്. ലോഗോ മാറ്റത്തിനെതിരെ സോഷ്യല്‍ മിഡിയയില്‍ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.കൃത്യവും സത്യസന്ധവുമായ വാർത്തകല്‍ കൊണ്ടുവരുന്ന ദൂരദർശനില്‍ ഈയിടെയാണ് കേരള സ്റ്റോറി എന്ന സംഘപരിവാർ പ്രൊപ്പഗാണ്ട മുന്നോട്ട് വെക്കുന്ന സിനിമ പ്രദർശിപ്പിച്ചത്. ഇപ്പോള്‍ ദൂരദർശൻ മോദി സർക്കാരിന് അനുകൂലമായ വാർത്തകളും പരിപാടികളുമാണ് നിരന്തരം സംപ്രേക്ഷണം ചെയ്യുന്നത്.

    Read More »
  • Kerala

    ഒരു രൂപയ്ക്ക് ഉച്ച ഭക്ഷണം; ആലപ്പുഴയിൽ വിമാനത്താവളം: ശോഭാ സുരേന്ദ്രൻ

    ആലപ്പുഴ: ഒരു രൂപയ്ക്ക് ഉച്ചഭക്ഷണം നല്‍കുന്ന ‘ഗുരുദേവ കാന്റീൻ’ അമ്ബലപ്പുഴയിലും അരൂരിലും, കരുനാഗപ്പള്ളിയിലും ആരംഭിക്കുമെന്ന് ആലപ്പുഴ എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ. മൂന്ന് വർഷത്തിനുള്ളില്‍ വീടില്ലാത്ത എല്ലാവർക്കും വീട് നല്‍കും. 300 ദിവസത്തിനുള്ളില്‍ എല്ലാ വീടുകളിലും ജലജീവൻ മിഷൻ വഴി കുടിവെള്ളമെത്തിക്കും. ആലപ്പുഴയ്ക്ക് ഏയിംസ് യാഥാർത്ഥ്യമാക്കും. തീരദേശ മേഖലയുടെ സമഗ്ര വികസനത്തിന് 30,000 കേടി രൂപയുടെ വികസന പദ്ധതികള്‍ കൊണ്ടുവരും,ആലപ്പുഴയില്‍ വിമാനത്താവളം ആലോചിക്കും. ആലപ്പുഴയ്ക്ക് വനിതാ എം.പിയും, വനിതാ കേന്ദ്രമന്ത്രിയും യാഥാർത്ഥ്യമാകുന്നതോടെ ഈ ആഗ്രഹങ്ങളെല്ലാം പ്രാവർത്തികമാകുമെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.   അതേസമയം വിഷയം സോഷ്യൽ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു.പ്രധാന മന്ത്രി സ്ഥാനാർത്ഥിയായ നരേന്ദ്ര മോദി അദ്ദേഹം മത്സരിക്കുന്ന മണ്ഡലത്തിലെ ജനങ്ങള്‍ക്ക് ഈ വാഗ്ദാനം നല്‍കിയിട്ടുണ്ടോ ? അത് കാണില്ല.കാരണം അദ്ദേഹം അവിടെ ജയിക്കും . ജയിച്ചാല്‍ പറഞ്ഞതൊക്കെ ചെയ്യേണ്ടേ ? ശോഭയ്ക്ക് എന്തും പറയാം ഒന്നും ചെയ്യേണ്ടല്ലോ ? എന്തും പറഞ്ഞിട്ടങ്ങ് പോയാല്‍ മതി. അടുത്ത തവണ മത്സരിക്കുന്നത് വേറെ എവിടെയെങ്കിലുമായിരിക്കില്ലേ……

    Read More »
  • Kerala

    കോഴിക്കോട്ട് ടിപ്പര്‍ ലോറി ബൈക്കിലിടിച്ചുകയറി യാത്രക്കാരന് ദാരുണാന്ത്യം

    കോഴിക്കോട്: മുക്കം പിസി ജംഗ്ഷനില്‍ ടിപ്പർ ലോറി ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. മലപ്പുറം ഊർങ്ങാട്ടിരി സ്വദേശി ഷിബുമോനാണ് മരിച്ചത്. രാത്രി 12 മണിയോടെ ടിപ്പർ ലോറി ബൈക്കിന് പിന്നില്‍ ഇടിച്ചാണ് അപകടമുണ്ടായത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

    Read More »
  • Kerala

    തെലങ്കാനയിൽ വൈദികനെ നിര്‍ബന്ധിച്ച്‌ ‘ജയ് ശ്രീം റാം’ വിളിപ്പിച്ചു; പ്രതിഷേധം

    കൊച്ചി: തെലങ്കാനയിലെ സ്‌കൂളില്‍ തീവ്രഹിന്ദുത്വവാദികള്‍ വൈദികനെ നിര്‍ബന്ധിച്ച്‌ ‘ജയ് ശ്രീം റാം’ വിളിപ്പിച്ച സംഭവത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി അല്‍മായ മുന്നേറ്റം. ആദിലാബാദിലെ മദര്‍ തെരേസ സ്‌കൂളിലായിരുന്നു സംഭവം. സ്‌കൂള്‍ മാനേജര്‍ കൂടിയായ വൈദികനെയാണ് നിര്‍ബന്ധിച്ച്‌ ജയ് ശ്രീം റാം വിളിപ്പിച്ചത്. ഉത്തരേന്ത്യയില്‍നിന്ന് പുറപ്പെട്ട ക്രിസ്ത്യാനോഫോബിയ കേരളത്തിന് തൊട്ടടുത്ത് തെലങ്കാനവരെ എത്തിയിരിക്കുന്നവെന്നത് ഭീതിയോടെയും കനത്ത അമര്‍ഷത്തോടെയുമാണ് വിശ്വാസികള്‍ കാണുന്നതെന്നും അല്‍മായ മുന്നേറ്റം അഭിപ്രായപ്പെട്ടു. സ്‌കൂള്‍ മാനേജരായ വൈദികനെ കയ്യേറ്റംചെയ്യുകയും കാവി ഷാള്‍ അണിയിച്ച്‌ ജയ് ശീറാം വിളിപ്പിക്കുകയും ചെയ്തു. വൈദികനെ സ്‌കൂള്‍ ടെറസിന് മുകളില്‍ കയറ്റി നിര്‍ത്തിയാണ് ജയ് ശ്രീറാം വിളിപ്പിച്ചിച്ചത്. കൂടാതെ, സ്‌കൂളില്‍ ജോലിചെയ്യാനെത്തിയ കന്യാസ്ത്രീകളെ, കന്യാസ്ത്രീവേഷത്തില്‍ സ്‌കൂളില്‍ കയറ്റില്ലെന്ന് നിര്‍ബന്ധം പിടിച്ചതിനെ തുടര്‍ന്ന് അവര്‍ തിരിച്ചു പോയതായും അല്‍മായ മുന്നേറ്റം ആരോപിച്ചു.

    Read More »
  • Kerala

    താമരക്ക് ഒരു വോട്ട് ഉറപ്പ്; കാസർകോട് നാല് ഇവിഎം മെഷീനുകളില്‍ ക്രമക്കേട്

    കാസർകോട്: ഇലക്‌ട്രോണിക് വോട്ടിങ് മെഷീൻ പരിശോധനയില്‍ വ്യാപക ക്രമക്കേട്.താമരക്ക് ഒരു വോട്ട് ചെയ്താല്‍ വിവിപാറ്റ് എണ്ണുമ്ബോള്‍ രണ്ടെണ്ണം. താമരക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വിവിപാറ്റ് എണ്ണുമ്ബോള്‍ ഒരു വോട്ട് താമരക്ക് ! കാസർകോട് ഗവ. കോളജില്‍ നടക്കുന്ന ഇ.വി.എം പരിശോധനയിലാണ് നാല് മെഷീനുകളില്‍ ക്രമക്കേട് കണ്ടെത്തിയത്. മൊഗ്രാല്‍ പുത്തൂർ പോളിങ് ബൂത്തിലെ ഒന്ന്, എട്ട്, കാസർകോട് ഗവ. കോളജിലെ 139, മായിപ്പാടി ഡയറ്റിലെ 18 എന്നീ ബൂത്തുകളിലെ മെഷീനുകളിലാണ് ഈ പരാതി ഉയർന്നത്. സംഭവത്തിൽ യു.ഡി.എഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താന്റെ പ്രതിനിധി നാസർ ചെർക്കളം വരണാധികാരിക്ക് പരാതി നല്‍കി. 228 മെഷീനുകളാണുള്ളത്. ഒരു റൗണ്ടില്‍ 20 മെഷീനുകളാണ് എണ്ണുക. മൂന്ന് റൗണ്ട് കഴിഞ്ഞപ്പോള്‍ നാല് മെഷീനുകളില്‍ പരാതി ഉയർന്നു. ആകെ മെഷീനുകളില്‍ അഞ്ച് ശതമാനത്തിന് മുകളില്‍ പരാതികളുണ്ടായാല്‍ മുഴുവൻ മെഷീനുകളും മാറ്റണം എന്ന് ആവശ്യപ്പെടാം.

    Read More »
  • Kerala

    വൈസ് ചാൻസലറുടെ വിലക്ക് തള്ളി ജോണ്‍ ബ്രിട്ടാസ് എം.പിയുടെ പ്രഭാഷണം

    തിരുവനന്തപുരം: കേരള സർവകലാശാലയില്‍ വൈസ് ചാൻസലറുടെ വിലക്ക് തള്ളി ജോണ്‍ ബ്രിട്ടാസ് എം.പിയുടെ പ്രഭാഷണം. സംഭവത്തില്‍ എൻ.ഡി.എ തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനർ നല്‍കിയ പരാതിയില്‍ തെരഞ്ഞെടുപ്പ് കമീഷൻ സർവകലാശാലാ രജിസ്ട്രാറോട് വിശദീകരണം തേടി. പരിപാടിയുടെ നടത്തിപ്പില്‍ തെരഞ്ഞെടുപ്പ് കമീഷന്‍റെ മാതൃക പെരുമാറ്റച്ചട്ടത്തിന്‍റെ ലംഘനം ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിച്ച്‌ റിപ്പോർട്ട് നല്‍കാനാണ് നോഡല്‍ ഓഫിസർ കൂടിയായ സബ്കലക്ടർ ഡോ. അശ്വതി ശ്രീനിവാസ് ആവശ്യപ്പെട്ടത്. സർവകലാശാലയിലെ ഇടത് അനുകൂല ജീവനക്കാരുടെ സംഘടനായ കേരള സർവകലാശാല എംേപ്ലായീസ് യൂനിയൻ സംഘടിപ്പിച്ച പ്രതിമാസ പ്രഭാഷണ പരിപാടിയുടെ ഭാഗമായാണ് ‘ഇന്ത്യൻ ജനാധിപത്യം വെല്ലുവിളികളും കടമകളും’ എന്ന വിഷയത്തില്‍ ജോണ്‍ ബ്രിട്ടാസിന്‍റെ പ്രഭാഷണം സംഘടിപ്പിച്ചത്. പ്രതിപക്ഷ സംഘടനാ ആഭിമുഖ്യമുള്ള ചിലർ നല്‍കിയ പരാതിയെ തുടർന്ന് തെരഞ്ഞെടുപ്പ് കമീഷന്‍റെ മാതൃകാ പെരുമാറ്റച്ചട്ടങ്ങള്‍ക്ക് വിരുദ്ധമായ രീതിയില്‍ രാഷ്ട്രീയ പ്രചാരണ പരിപാടി സംഘടിപ്പിക്കുന്ന സാഹചര്യമുണ്ടാകരുതെന്ന് വി.സി ഡോ. മോഹനൻ കുന്നുമ്മല്‍ രജിസ്ട്രാർക്ക് നിർദേശം നല്‍കിയിരുന്നു. അതേസമയം പ്രഭാഷണം തടയാൻ വി.സി നടത്തിയ നീക്കത്തെ ജോണ്‍…

    Read More »
  • Kerala

    സുഹൃത്തിന്റെ കാറിനടിയിൽപ്പെട്ട് ഹെല്‍ത്ത് ഇൻസ്പെക്ടര്‍ക്ക് ദാരുണാന്ത്യം

    ഹരിപ്പാട്: സുഹൃത്തിനൊപ്പം കാറിലെത്തി വീടിന്റെ മുൻപിൽ ഇറങ്ങവേ കാല്‍ വഴുതി കാറിൻ്റെ അടിയിലേക്ക് വീണ് ഹെല്‍ത്ത് ഇൻസ്പെക്ടർ മരിച്ചു. ഇടുക്കി ഉപ്പുതറ ഹെല്‍ത്ത് സെന്ററിലെ ഹെല്‍ത്ത് ഇൻസ്പെക്ടർ മുട്ടം വലിയ കുഴി നെടുന്തറയില്‍ ശ്രീലാല്‍ (50)ആണ് മരിച്ചത്. അപകടത്തില്‍ നെഞ്ചിലൂടെ കാർ കയറിയിറങ്ങുകയായിരുന്നു. സുഹൃത്തായ സാബുവിനൊപ്പം കാറില്‍ യാത്രക്ക് ശേഷം ശ്രീലാല്‍ വീടിനുമുന്നില്‍ വന്നിറങ്ങിയപ്പോഴാണ് സംഭവം. കാറില്‍ നിന്നും പുറത്തിറങ്ങി വാതില്‍ അടച്ച ഉടൻ ശ്രീലാല്‍ വഴുതി കാറിനടിയിലേക്ക് വീഴുകയായിരുന്നു. കാറോടിച്ചിരുന്ന സുഹൃത്ത് ഇതറിയാതെ കാർ മുന്നോട്ട് എടുത്തപ്പോഴാണ് അപകടം സംഭവിച്ചത്. സംഭവസ്ഥലത്ത് തന്നെ ശ്രീലാല്‍ മരണപ്പെട്ടു. അച്ഛൻ: പരേതനായ തമ്ബാൻ അമ്മ : സരസ്വതി

    Read More »
  • NEWS

    സെക്സ് ടൂറിസം വഴി കോടികൾ കൊയ്യുന്ന തായ്‌ലൻഡ്; ഇന്ത്യക്കാർക്കും  വിസയിളവ് 

    തായ്‌ലൻഡിനെപ്പറ്റി പറഞ്ഞാൽ മലയാളികൾക്ക് അത്ര പിടുത്തം കിട്ടിയെന്ന് വരില്ല.കാരണം ലോകത്തുള്ള മിക്ക രാജ്യങ്ങളിലും മലയാളി സാന്നിധ്യം കാണാമെങ്കിലും തായ്‌ലൻഡിൽ അത് വളരെ കുറവാണ്.അതേസമയം പട്ടായയെപ്പറ്റി പറഞ്ഞാൽ പെട്ടെന്ന് പിടികിട്ടിയെന്നും വരും. സുന്ദരകാഴ്ചകളുടെ മായാലോകമാണ് പട്ടായയെങ്കിലും സെക്സ് ടൂറിസ്റ്റ് സ്പോട്ട് എന്ന നിലക്കാണ് ജനങ്ങൾ ഈ‌ നഗരം കൂടുതലായും സന്ദർശിക്കുന്നത്.തായ്‌ലന്റിലെ ഒരു നഗരമാണ് പട്ടായ.തായ്ലൻഡിന്റെ തലസ്ഥാനമായ ബാങ്കോക്കിൽ നിന്ന് 150 കിലോമീറ്റർ തെക്ക് പടിഞ്ഞാറായാണ് പട്ടായ സ്ഥിതി ചെയ്യുന്നത്. തായ്‌ലൻഡിൽ എത്തുന്ന മിക്ക സഞ്ചാരികളും പട്ടായ സന്ദർശിക്കാതെ മടക്കയാത്രക്കൊരുങ്ങില്ല. സഞ്ചാരികൾ മാത്രമല്ല മധുവിധു ആഘോഷത്തിനായും മിക്ക ദമ്പതികളും തായ്‍‍ലൻഡ് പട്ടായ ട്രിപാണ് ആദ്യം പ്ലാൻ ചെയ്യുക.കാഴ്ചകൾക്കൊപ്പം അധികം നൂലാമാലകൾ ഇല്ലാതെ കുറഞ്ഞ ചെലവിൽ യാത്ര പോകാം എന്നതാണ് ഇവിടുത്തെ മറ്റൊരു സവിശേഷത. സെക്സ് ടൂറിസം എന്നാണ് പട്ടായ അറിയപ്പെടുന്നത്.ഇതിന് പിന്നിൽ ഒരു ചരിത്രമുണ്ട്.വിയറ്റ്‌നാം യുദ്ധവേളയിൽ ഇവിടം അമേരിക്കൻ സൈനികരുടെ വിശ്രമ വിനോദ കേന്ദ്രമായിരുന്നു. വർഷങ്ങൾ മുന്നോട്ട് പോയതോടെ പട്ടായ ഒരു സെക്സ് ടൂറിസ്റ്റ് കേന്ദ്രമായി മുഖം മിനുക്കി.പ്രതിവർഷം കോടികളുടെ വരുമാനമാണ്…

    Read More »
Back to top button
error: