CrimeNEWS

വിദ്യാര്‍ഥികളെ അനാശാസ്യത്തിന് പ്രേരിപ്പിച്ചു: അസി.പ്രഫസര്‍ക്കെതിരായ കേസില്‍ വിധി 26ന്

ചെന്നൈ: വിദ്യാര്‍ഥിനികളെ അനാശാസ്യത്തിനു പ്രേരിപ്പിച്ചതിന് അറസ്റ്റിലായ, അറുപ്പുകോട്ട ദേവാംഗ ആര്‍ട്‌സ് കോളജ് അസി. പ്രഫസറായിരുന്ന പി.നിര്‍മലാദേവിക്ക് എതിരായ കേസില്‍ കോടതി 26ന് വിധി പറയുമെന്ന് സംസ്ഥാന സര്‍ക്കാര്‍ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. അന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള നിര്‍ദേശത്തിനു മറുപടിയായാണ് വിശദീകരണം.

2018ലാണ് നിര്‍മലാദേവിയെ അറുപ്പുകോട്ട പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താന്‍, അന്നത്തെ സര്‍വകലാശാല ചാന്‍സലറും തമിഴ്‌നാട് ഗവര്‍ണറുമായിരുന്ന ബന്‍വാരിലാല്‍ പുരോഹിത്, വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥന്‍ ആര്‍.സന്താനത്തെ നിയോഗിച്ചത് വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.

Signature-ad

സമാന്തര അന്വേഷണം നടത്തുന്നതിനെതിരെയും വനിതാ ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ആര്‍എസ്വൈഎഫ് നേതാവ് ഡി.ഗണേശന്‍ ഹര്‍ജി നല്‍കിയതിനെ തുടര്‍ന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെടുകയായിരുന്നു.

 

Back to top button
error: