LIFELife Style

കരണ്‍ജോഹറിന്റെ വീട് വാടകയ്ക്കെടുത്ത് ഇമ്രാനും ലേഖയും; വാടക വെറും 9 ലക്ഷം!

ബോളിവുഡ് താരം ഇമ്രാന്‍ ഖാനും കാമുകി ലേഖയും മുംബൈയില്‍ പുതിയ ഫ്ളാറ്റ് വാടയക്കെടുത്തിരിക്കുകയാണ്. വിവാഹബന്ധം വേര്‍പെടുത്തിയതിനെക്കുറിച്ചും ഇപ്പോള്‍ ലേഖയുമായി പ്രണത്തിലാണെന്നുമെല്ലാം അദ്ദേഹം തുറന്നുപറഞ്ഞത് അടുത്തിടെയാണ്.

അതിന് ശേഷമാണ് ഇരുവരും പുതിയ വീട് വാടകയ്ക്കെടുത്തത്. ബാന്ദ്രയിലുള്ള ഈ വീട് സംവിധായകന്‍ കരണ്‍ ജോഹറിന്റെ ഉടമസ്ഥതയിലുള്ളതാണ്. റിപ്പോര്‍ട്ടുകളനുസരിച്ച് വീടിന്റ മാസവാടക ഒന്‍പത് ലക്ഷം രൂപയാണ്. കടല്‍ കാഴ്ചകള്‍ കാണാന്‍ തക്കവിധത്തിലുള്ളതാണ് ഈ ഫ്ളാറ്റിന്റെ സജ്ജീകരണമെന്നും റിപ്പോര്‍ട്ടുണ്ട്.

ഈ വീടിന്റെ സൗകര്യങ്ങളെക്കുറിച്ചും ഇന്റീരിയറിനെക്കുറിച്ചും കൂടുതല്‍ കാര്യങ്ങള്‍ ലഭ്യമല്ല. ബാന്ദ്രയില്‍ ഫ്ളാറ്റ് സ്വന്തമാക്കുക ചിലവേറിയ കാര്യം തന്നെയാണ്. പ്രതിമാസവാടകയും വീട് സ്ഥിതി ചെയ്യുന്ന സ്ഥലവും കണക്കിലെടുത്താന്‍ ആഡംബര ഫ്ളാറ്റ് തന്നെയാണ് കരണ്‍ജോഹര്‍ ഒരുക്കിയിരിക്കുന്നതെന്ന് വേണം കരുതാന്‍.

ലേഖയുമായുള്ള പ്രണയവിവരം പുറത്തുവിട്ടതോടെ ഇരുവരും ഒരുമിച്ച്ജീവിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് പുതിയ വീട് വാടകയ്ക്ക് എടുത്തതെന്ന് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ബോളിവുഡ് സൂപ്പര്‍താരമായ അമീര്‍ ഖാന്‍ വാടകയ്ക്കെടുത്ത അപ്പാര്‍ട്ട്മെന്റിന് സമീപമാണ് ഇമ്രാന്റെ പുതിയ വീട്.

ഇമ്രാന്‍ മുന്‍ ഭാര്യ അവന്തികയുമായി ബന്ധം വേര്‍പെടുത്തിയത് 2019ലാണ്. ലോക്ഡൗണ്‍ സമയത്താണ് ലേഖയുമായി പ്രണയത്തിലായതെന്നാണ് ഇമ്രാന്‍ വെളിപ്പെടുത്തിയത്. പുതിയ വീട് വാടകയ്ക്കെടുത്തുവെങ്കിലും ബാന്ദ്രയിലെ പാലി ഹില്‍സില്‍ മറ്റൊരു ബംഗ്ലാവ് ഇമ്രാന്‍ ഖാന് സ്വന്തമായുണ്ട്. ഇത്രയും കാലം അദ്ദേഹം താമസിച്ചിരുന്നത് അവിടെയായിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: