CrimeNEWS

രണ്ടു രൂപയുടെ ബിസ്‌കറ്റ് മോഷ്ടിച്ചുവെന്ന് ആരോപിച്ച് പത്തുവയസുകാരനെ രാത്രി മുഴുവന്‍ കെട്ടിയിട്ട് തല്ലി

ലഖ്‌നൗ: രണ്ടു രൂപയുടെ ബിസ്‌കറ്റ് മോഷ്ടിച്ചുവെന്ന് ആരോപിച്ച് പത്തുവയസുകാരനെ രാത്രി മുഴുവന്‍ കെട്ടിയിട്ട് തല്ലി. കുട്ടി തന്റെ കടയില്‍ നിന്ന് പണം നല്‍കാതെ ബിസ്‌ക്കറ്റ് കഴിച്ചുവെന്നറിഞ്ഞ കടയുടമ, കുട്ടിയുടെ കൈകളും കാലുകളും തൂണില്‍ കെട്ടിയിട്ട് മര്‍ദിക്കുകയായിരുന്നു. യുപി ശ്രാവസ്തിയിലെ ബാലാപൂര്‍ മേഖലയിലാണ് സംഭവം.

കടയുടമയും മൂന്നുപേരും ചേര്‍ന്ന് കുട്ടിയെ മര്‍ദിക്കുമ്പോള്‍ മറ്റുള്ളവര്‍ കാഴ്ചക്കാരായി നില്‍ക്കുകയായിരുന്നു. കുട്ടിയെ തല്ലുന്നതില്‍ നിന്നും ആരും തടഞ്ഞില്ല. സംഭവത്തിന്റെ വീഡിയോ വൈറലായതിനെ തുടര്‍ന്ന് കടയുടമ ബാബുറാമിനെതിരെ പൊലീസ് കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. തൂണില്‍ കെട്ടിയിട്ടാണ് കുട്ടിയെ തല്ലിയത്. വിശപ്പും വേദനയും സഹിക്കവയ്യാതെ രാത്രി മുഴുവന്‍ നിലവിളിച്ചെങ്കിലും ആരും സഹായത്തിനെത്തിയില്ല. കുട്ടിയെ അഴിച്ചുവിടാനും ആരും തയ്യാറായില്ല.തുടര്‍ന്ന് കുട്ടി എങ്ങനെയോ രക്ഷപ്പെടുകയായിരുന്നു.

Signature-ad

മര്‍ദനമേറ്റ 10 വയസുകാരനെയും പൊലീസ് തിരയുന്നുണ്ട്. കുട്ടിയെ കണ്ടെത്താനായിട്ടില്ല. കടയുടമയ്‌ക്കെതിരേ കേസെടുത്തു.

Back to top button
error: