KeralaNEWS

പാലക്കാട് സഹോദരന്റെ കുത്തേറ്റ് യുവാവ് മരിച്ചു

പാലക്കാട്: സഹോദരന്റെ കുത്തേറ്റ് യുവാവ് മരിച്ചു. കൊഴിഞ്ഞാമ്ബാറ കുലുക്കപ്പാറ മാരിമുത്തുവിന്റെ മകൻ രംഗസ്വാമി (ദുരൈ 30) ആണ് മരിച്ചത്.

തിങ്കളാഴ്ച വൈകുന്നേരം 4.30 ന് മദ്യപിച്ചെത്തിയ രംഗസ്വാമി വീട്ടില്‍ വഴക്കുണ്ടാക്കിയതിനെ തുടർന്ന് സഹോദരൻ മഹേന്ദ്രൻ (23) കത്തി ഉപയോഗിച്ച്‌ കുത്തുകയായിരുന്നു. മദ്യപിച്ചെത്തി വീടിനു സമീപം വീണപ്പോള്‍ എന്തോ കുത്തിയതാണെന്ന് പറഞ്ഞ് നാട്ടുകല്ലിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തൃശൂർ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെ മൂന്നുമണിക്ക് മരിച്ചു.

ചിറ്റൂർ ഡിവൈ.എസ്.പി ടി.കെ.ഷാജു, കൊഴിഞ്ഞാമ്ബാറ സി.ഐ വി.ജയപ്രകാശ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

മൃതദേഹം കൊഴിഞ്ഞാമ്ബാറ പൊലീസ് ഇൻക്വസ്റ്റ് നടത്തി. തൃശൂർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ് മോർട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: