IndiaNEWS

ന്യൂനപക്ഷ വോട്ടുകള്‍ ഞങ്ങൾക്ക് വേണ്ട, അതില്‍ ഖേദവുമില്ല; എച്ച്‌ഡി കുമാരസ്വാമി

ബെംഗളൂരു: ന്യൂനപക്ഷ വോട്ടുകള്‍ ഞങ്ങൾക്ക് വേണ്ടെന്നും  അത് നേരത്തേ തന്നെ ജെഡിഎസ്സില്‍ നിന്ന് കൊഴിഞ്ഞു പോയിരുന്നുവെന്നും ജെഡിഎസ് നേതാവ് എച്ച്‌ ഡി കുമാരസ്വാമി.

അത് ബിജെപി സഖ്യം കൊണ്ടുണ്ടായതല്ലെന്നും, ആ വോട്ട് പോയതില്‍ ഖേദമില്ലെന്നും എച്ച്‌ ഡി കുമാരസ്വാമി പറഞ്ഞു.

കർണാടകയില്‍ താഴേത്തട്ടില്‍ ജെഡിഎസ് – ബിജെപി പ്രവർത്തകർ തമ്മില്‍ ഒരു പ്രശ്നവുമില്ല. 28-ല്‍ 28 സീറ്റും നേടി എൻഡിഎ സഖ്യം ഇത്തവണ കർണാടക തൂത്തുവാരും. കോണ്‍ഗ്രസ് ഗ്യാരന്‍റികള്‍ ചെറിയ പ്രതിഫലനമുണ്ടാക്കിയേക്കാം, പക്ഷേ കോണ്‍ഗ്രസിന് വിജയിക്കാനാകില്ല. സർക്കാരിനെതിരെ ജനവികാരം ശക്തമാണെന്നും എച്ച്‌ ഡി കുമാരസ്വാമി പറഞ്ഞു.

ബെംഗളുരു റൂറലിലെ ഡോ. സിഎൻ മഞ്ജുനാഥ അടക്കം എല്ലാവരും വൻ ഭൂരിപക്ഷത്തില്‍ വിജയിക്കും. കർണാടകയില്‍ 28-ല്‍ 28 സീറ്റും എൻഡിഎ മുന്നണി നേടും. കുമാരസ്വാമി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: