LIFELife Style

”സിംഗിളായിട്ട് ജീവിക്കാന്‍ എനിക്ക് അറിയില്ല… പെര്‍ഫെക്ട് റിലേഷന്‍ഷിപ്പ് എന്താണെന്ന് എനിക്ക് ഇപ്പോഴും അറിയില്ല”

ബിഗ് ബോസ് മലയാളം സീസണ്‍ ആറിലെ ഏറ്റവും കരുത്തുറ്റ മത്സരാര്‍ത്ഥികളില്‍ ഒരാളാണ് സോഷ്യല്‍മീഡിയ ഇന്‍ഫ്‌ലുവന്‍സറായ ജാസ്മിന്‍ ജാഫര്‍. ബിഗ് ബോസ് വീട്ടില്‍ ജാസ്മിന് ഏറ്റവും വിശ്വാസവും അടുപ്പവുമുള്ളത് ഗബ്രിയോടാണ്. എന്നാല്‍ ജാസ്മിന്‍-ഗബ്രി കൂട്ടുക്കെട്ട് വീടിനകത്തും പുറത്തും ഒരുപോലെ പ്രേക്ഷകരുടെ വിമര്‍ശനം നേരിടുന്ന ഒന്നാണ്. ഷോ തുടങ്ങി രണ്ടാം ദിവസം തന്നെ ജാസ്മിനും ഗബ്രിയും കൂട്ടായതില്‍ അസ്വാഭാവികത ഉണ്ടെന്നും ഇരുവരും പുറത്തുനിന്ന് തന്നെ പ്ലാന്‍ ചെയ്ത് വന്ന് ലവ് ട്രാക്ക് കളിക്കുകയാണോ എന്നൊക്കെയാണ് പ്രേക്ഷകരും സഹമത്സരാര്‍ത്ഥികളും ഉന്നയിക്കുന്ന സംശയം.

സഹമത്സരാര്‍ത്ഥികളെല്ലാം ജാസ്മിന്‍-ഗബ്രി ബന്ധത്തെ ചോദ്യം ചെയ്തപ്പോഴും തകരാതിരുന്ന ജാസ്മിന്‍ വീടിനകത്തേക്ക് ആറ് വൈല്‍ഡ് കാര്‍ഡ് മത്സരാര്‍ത്ഥികള്‍ കൂടി എത്തിയതോടെ തകര്‍ന്ന അവസ്ഥയിലാണ്.

Signature-ad

ഇക്കഴിഞ്ഞ വീക്കെന്റ് എപ്പിസോഡിനുശേഷം ഒരു ദിവസം മുഴുവന്‍ ജാസ്മിന്‍ വളരെ സങ്കടകരമായ അവസ്ഥയിലായിരുന്നു. അവസാനം സൈക്കോളജിസ്റ്റുമായി സംസാരിച്ചശേഷമാണ് ജാസ്മിന്‍ കരച്ചില്‍ അവസാനിപ്പിച്ചത്. ഗബ്രിയുമായുള്ള ബന്ധം പ്രണയമായി മാറാതിരിക്കാന്‍ പിടിച്ചുവെച്ചിരിക്കുകയാണെന്ന് ജാസ്മിന്‍ വീക്കെന്റ് എപ്പിസോഡില്‍ മോഹന്‍ലാലിനോട് സംസാരിക്കവെ പറഞ്ഞിരുന്നു.

അതിനുശേഷം ജാസ്മിനുമായി വിവാഹം നിശ്ചയിച്ച് ഉറപ്പിച്ചിരുന്ന അഫ്‌സല്‍ എന്ന ചെറുപ്പക്കാരന്‍ ആ ബന്ധം ഇനി മുന്നോട്ട് കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നില്ലെന്ന് വെളിപ്പെടുത്തി എത്തിയിരുന്നു. ജാസ്മിന്‍-ഗബ്രി അടുപ്പത്തിന്റെ പേരില്‍ താന്‍ വളരെ അധികം അപമാനിക്കപ്പെട്ടുവെന്നും ഇനി സങ്കടപ്പെടാന്‍ കഴിയില്ലെന്നും അഫ്‌സല്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞിരുന്നു.

ഹൗസിലേക്ക് കയറുന്നതിന് ഏഴ് മാസം മുമ്പാണ് ജാസ്മിനും അഫ്‌സലും പ്രണയത്തിലായത്. അതിനും മുമ്പ് മുന്ന എന്നൊരാളുമായി ജാസ്മിന്‍ പ്രണയത്തിലായിരുന്നു. അത് തകര്‍ന്നശേഷമാണ് അഫ്‌സല്‍ ജാസ്മിന്റെ ജീവിതത്തിലേക്ക് വരുന്നത്. ജാസ്മിന്‍-ഗബ്രി അടുപ്പം വലിയ രീതിയില്‍ പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായി നില്‍ക്കുന്ന സാഹ?ചര്യത്തില്‍ നാളുകള്‍ക്ക് മുമ്പ് ബന്ധങ്ങളെ കുറിച്ച് ജാസ്മിന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.

സിംഗിളായിട്ട് ജീവിക്കാന്‍ അറിയില്ലെന്നും പെര്‍ഫെക്ട് റിലേഷന്‍ഷിപ്പ് എന്താണെന്ന് തനിക്ക് ഇപ്പോഴും അറിയില്ലെന്നുമാണ് വെറൈറ്റി മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ജാസ്മിന്‍ പറഞ്ഞത്. ‘ആര് ജീവിതത്തില്‍ നിന്ന് പോയാലും നമ്മുടെ ലൈഫ് മുന്നോട്ട് പോകും. ഇമോഷന്‍ കാരണം ഇനി മുന്നോട്ട് ജീവിക്കാന്‍ പറ്റില്ലെന്ന് തോന്നും ആ സമയത്ത്. പക്ഷെ കടുംകൈ ചെയ്താല്‍ നഷ്ടം നമുക്ക് മാത്രമായിരിക്കും.’

‘സിംഗിളായിട്ട് ജീവിക്കാന്‍ എനിക്ക് അറിയില്ല… പക്ഷെ ഇപ്പോള്‍ ഞാന്‍ അങ്ങനെ ജീവിക്കാന്‍ പഠിച്ചു. എനിക്ക് പ്രേമിക്കാന്‍ ഒരാള്‍ വേണമെന്നല്ല അര്‍ത്ഥം. പക്ഷെ സൈഡ് സപ്പോര്‍ട്ടിന് ആരെങ്കിലും വേണം. ഉമ്മയോട് ഞാന്‍ എല്ലാം പറയാറുണ്ടായിരുന്നു.’

‘പെര്‍ഫെക്ട് റിലേഷന്‍ഷിപ്പ് എന്താണെന്ന് എനിക്ക് ഇപ്പോഴും അറിയില്ലെന്നും’. ജാസ്മിന്‍ പറയുന്നു. ഇതേ അഭിമുഖത്തില്‍ താന്‍ 2023ല്‍ കണ്ടുമുട്ടിയ ഏറ്റവും നല്ല മനുഷ്യരില്‍ ഒരാള്‍ അഫ്‌സലാണെന്ന് ജാസ്മിന്‍ പറയുന്നുണ്ട്. ജാസ്മിന്‍ എന്റെ ജീവിതം, എന്റെ വികാരങ്ങള്‍, എന്റെ സ്വപ്നങ്ങള്‍ എല്ലാം വെച്ച് കളിച്ചു.

ആത്മാര്‍ത്ഥമായ റിലേഷന്‍ഷിപ്പ് ഉള്ളവര്‍ക്ക് ഇതൊരു പാഠമാണ്. അവളുടെ ആദ്യ ബ്രേക്കപ്പിനുശേഷം അവളുടെ പ്രണയം എന്നോട് പറഞ്ഞപ്പോള്‍ ഞാന്‍ ജാസ്മിനൊപ്പം നിന്നും. ഞാന്‍ എന്റെ സ്വന്തം കുടുംബത്തിനെതിരെ പോലുമായി. എന്നിട്ടും ഇതാണ് എനിക്ക് ലഭിച്ചത്. അവള്‍ കൂടി പറഞ്ഞതുകൊണ്ടാണ് ഞാന്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചത് എന്നാണ് ജാസ്മിനുമായുള്ള റിലേഷന്‍ഷിപ്പ് അവസാനിപ്പിക്കുന്നുവെന്ന് അറിയിച്ച് താരത്തിന്റെ ഭാവി വരന്‍ അഫ്‌സല്‍ കുറിച്ചത്.

 

Back to top button
error: