Month: April 2024
-
Kerala
പ്രധാനമന്ത്രിക്ക് കേരളം രക്ഷപ്പെടരുതെന്ന നിലപാട്: മുഖ്യമന്ത്രി
പാലക്കാട്: കേരളം ഒരിക്കലും രക്ഷപ്പെടരുതെന്ന നിലപാടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു. കേരളത്തില്‍ അടിക്കടി സന്ദർശനം നടത്തുന്ന പ്രധാനമന്ത്രി രാജ്യത്തിനാകെ മാതൃകയായ കേരളത്തിലെ സഹകരണമേഖലയുടെ വിശ്വാസ്യത തകർക്കാനുള്ള ബോധപൂർവമായ ശ്രമം നടത്തുന്നു. കരുവന്നൂർ സഹകരണ ബാങ്കിലെ ക്രമക്കേടില്‍ സംസ്ഥാന സർക്കാർ എടുത്ത നടപടികള്‍ക്കപ്പുറം യാതൊന്നും ഇ.ഡിക്ക് കണ്ടെത്താനായിട്ടില്ല. ആര് വിചാരിച്ചാലും കേരളത്തിലെ സഹകരണ മേഖലയുടെ വിശ്വാസ്യത തകർക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇടതു സ്ഥാനാർത്ഥി എ.വിജയരാഘവന്റെ തിരഞ്ഞെടുപ്പ് പൊതുയോഗം പാലക്കാട് കോട്ടമൈതാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തി നല്‍കുന്നത് വാഗ്ദാനപ്പെരുമഴയാണ്. കഴിഞ്ഞ 10 വർഷത്തെ എത്ര വാഗ്ദാനങ്ങള്‍ അദ്ദേഹം പാലിച്ചുവെന്ന് തിരിച്ചു ചോദിക്കണം. കർഷകരെ പാടെ മറന്ന സർക്കാരാണ് കേന്ദ്രത്തിലേത്. പാലക്കാട്ടെ ജനതയുടെ നീറുന്ന പ്രശ്നങ്ങള്‍ക്കു മുന്നില്‍ മുഖം തിരിക്കുന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത്. എയിംസ് നിഷേധിക്കുന്നതും കോച്ച് ഫാക്ടറി വേണ്ടെന്ന നിലപാടും ബെമല്‍ ഓഹരി വില്പനയും ഇൻസ്ട്രുമെന്റേഷൻ സംസ്ഥാന സർക്കാരിനെ ഏറ്റെടുക്കാൻ അനുവദിക്കാത്തതും ഇതിന്…
Read More » -
Kerala
ഇടുക്കിയില്‍ മലേറിയ ബാധിച്ച് അതിഥി തൊഴിലാളി മരിച്ചു
ഇടുക്കി: നെടുങ്കണ്ടത്ത് മലേറിയ ബാധിച്ച് അതിഥി തൊഴിലാളി മരിച്ചു. അസം സ്വദേശിയായ സുമിത്രയാണ് മരിച്ചത്. 20 വയസായിരുന്നു. നെടുങ്കണ്ടം സന്യാസിയോടയിലെ എലത്തോട്ടത്തില്‍ അഞ്ച് ദിവസം മുൻപ് ജോലിക്കായി ഭർത്താവിനൊപ്പം എത്തിയതായിരുന്നു സുമിത്ര. പനിയെ തുടർന്ന് ചൊവ്വാഴ്ച ഉച്ചയോടെ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സുമിത്രയെ തുടർന്ന് നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിക്കുകയായിരുന്നു. പോസ്റ്റ്‌മോർട്ടത്തിനു ശേഷം മൃതദേഹം മുണ്ടിയെരുമയിലെ പൊതു സ്മശാനത്തില്‍ സംസ്കരിക്കും. സുമിത്രയുടെ ഭർത്താവിനും മലേറിയ സ്ഥിരീകരിച്ചിട്ടുണ്ട്.
Read More » -
India
‘ആപ് കാ രാംരാജ്യ’ എന്ന പേരില്‍ ആം ആദ്മി പാർട്ടി വെബ്സൈറ്റ് ആരംഭിച്ചു
ന്യൂഡൽഹി: രാമരാജ്യമെന്ന പാർട്ടിയുടെ സങ്കല്‍പം പ്രചരിപ്പിക്കുന്നതിന് ‘ആപ് കാ രാംരാജ്യ’ എന്ന പേരില്‍ ആം ആദ്മി പാർട്ടി വെബ്സൈറ്റ് ആരംഭിച്ചു. ദേശീയതലസ്ഥാനത്ത് ശ്രീരാമന്റെ ആശയങ്ങള്‍ നടപ്പാക്കാനാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ശ്രമിച്ചതെന്ന് പാർട്ടി പറഞ്ഞു. രാമനവമി ആഘോഷത്തോടനുബന്ധിച്ചാണ് വെബ്സൈറ്റ് തുടങ്ങിയത്.
Read More » -
NEWS
രോഗബാധയെ തുടർന്ന് നാട്ടില്‍ ചികിത്സയ്‌ക്കെത്തിയ പ്രവാസി യുവാവ് മരണത്തിന് കീഴടങ്ങി
കാസർകോട് ബേക്കൽ സ്വദേശിയായ പ്രവാസി യുവാവ് അസുഖത്തെ തുടര്‍ന്ന് നാട്ടിലെത്തി ചികിത്സയ്‌ക്കിടെ മരിച്ചു. ബേക്കല്‍ മൗവ്വലിലെ പരേതരായ മുഹമ്മദ് കുഞ്ഞി- സുഹ്റ ദമ്പതികളുടെ മകൻ പാറപ്പള്ളിയിലെ പി.എച്ച് ഷാഹിദ് (28) ആണ് മരിച്ചത്. ദുബൈയില്‍ അമ്മാവന്‍ പി.എച്ച് ബഷീറിന്റെ കടയില്‍ ജോലി ചെയ്തിരുന്ന ഷാഹിദ് അസുഖ ബാധിതനായി മാസങ്ങളായി നാട്ടില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയോടെ കാഞ്ഞങ്ങാട് ആശുപത്രിയിലാണ് മരണത്തിന് കീഴടങ്ങിയത്. ലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രം ബാധിക്കുന്ന രോഗമെന്ന് ഡോക്ടർമാർ അറിയിച്ചതിനെ തുടർന്ന് ചികിത്സിച്ച് ഭേദമാക്കാന്‍ ബെംഗ്ളുറു ഉള്‍പ്പെടെയുള്ള ആശുപത്രികളില്‍ കൊണ്ട് പോയങ്കിലും ഫലം കണ്ടില്ല. ദുബൈയില്‍ ജോലി ചെയ്യവേ യു.എ.ഇ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് റാശിദ് അല്‍ മക്തൂമിനെയടക്കം സന്ദര്‍ശിച്ച് ഈദ് ആശംസകള്‍ നേരാന്‍ അപൂര്‍വ അവസരം ഷാഹിദിന് ലഭിച്ചിരുന്നു. കെ.എം.സി.സി സജീവ പ്രവര്‍ത്തകന്‍ കൂടിയായ ഷാഹിദ് സാമൂഹ്യ- സാംസ്‌കാരിക രംഗത്തും സജീവ സാന്നിധ്യമായിരുന്നു. ഭാര്യ: മുസവ്വിറ ചിത്താരി. ഏക മകള്‍ രണ്ടരവയസ്സുകാരി സുഹ്റ മെഹ്‌വിശ്.…
Read More » -
India
നാഗ്പൂരിന് വേണ്ടി പ്രത്യേക പ്രകടന പത്രിക പുറത്തിറക്കി നിതിന്‍ ഗഡ്കരി
മുംബൈ: നാഗ്പൂരിന് വേണ്ടി മാത്രമായി പ്രത്യേക പ്രകടന പത്രിക പുറത്തിറക്കി നിതിന്‍ ഗഡ്കരി. 5 വര്‍ഷത്തിനുള്ളില്‍ നാഗ്പുരിലെ ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കുമെന്ന് പ്രകടനപത്രികയിൽ പറയുന്നു. മഹാരാഷ്ട്രയിലെ മികച്ച അഞ്ച് നഗരങ്ങളില്‍ ഒന്നായി നാഗ്പുരിനെ മാറ്റുമെന്നാണ് മറ്റൊരു വാഗ്ദാനം. വിദര്‍ഭ മേഖലയില്‍ 5 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. വികസനം, ശുചിത്വം എന്നിവയിലൂന്നിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കു കൂടുതല്‍ ഊന്നല്‍ നല്‍കും. അനധികൃത ചേരികളിലെ താമസ കേന്ദ്രങ്ങള്‍ക്ക് അംഗീകാരം നല്‍കി, ഉടമസ്ഥാവകാശം നല്‍കുന്നതിനും പുതിയ വീടുകള്‍ നിര്‍മിക്കുന്നതിനും സഹായിക്കും. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 100 പൂന്തോട്ടങ്ങള്‍ നിര്‍മിക്കും.നിലവിലുള്ളവ പൂന്തോട്ടങ്ങള്‍ നവീകരിക്കും. ബിസിനസുകാര്‍, കര്‍ഷകര്‍, ധാന്യക്കച്ചവടക്കാര്‍, എണ്ണക്കച്ചവടക്കാര്‍ എന്നിവര്‍ക്കായി ആധുനിക വിപണികള്‍ തുറക്കും. ഇത് ഗതാഗതക്കുരുക്ക് കുറയ്ക്കും. ലോജിസ്റ്റിക് പാര്‍ക്കുകള്‍ നിര്‍മിക്കും. രാജ്യത്തെ ഏറ്റവും വലിയ ഓറഞ്ച് വിപണിയായ നാഗ്പുര്‍ നഗരത്തിലെ വീടുകളില്‍ 25 ലക്ഷം ഓറഞ്ച് തൈകള്‍ നട്ടുപിടിപ്പിക്കുമെന്നും ഗഡ്കരി പറഞ്ഞു. കോണ്‍ഗ്രസിന്റെ തട്ടകമായിരുന്ന നാഗ്പുരില്‍ നിന്ന് 2014ലാണ് ഗഡ്കരി ആദ്യമായി…
Read More » -
LIFE
ഏറ്റവും കൂടുതല്‍ സഹായിച്ചത് ആര്? ബ്ലെസി പറഞ്ഞ ആ ഒരാള്‍ ആര്? നജീബിനെ സഹായിച്ചവരുടെ പേരുകള്‍ കേട്ട് ഞെട്ടി നെറ്റിസണ്‍സ്!
ആടുജീവിതത്തിലെ യഥാര്‍ത്ഥ നായകന്‍ നജീബ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന സമയമാണ്. ജീവിതത്തില്‍ നജീബിനെ തന്നെക്കാള്‍ സഹായിച്ച മറ്റൊരാള്‍ ഉണ്ടെന്ന് ബ്ലെസി ഒരഭിമുഖത്തില്‍ പറഞ്ഞപ്പോള്‍ അത് സോഷ്യല്‍ മീഡിയകളില്‍ വലിയ ചര്‍ച്ചകള്‍ക്ക് രൂപം കൊടുത്തിരുന്നു. ആ ഒരാള്‍ പൃഥ്വിരാജാണ് എന്ന തരത്തിലായിരുന്നു സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ അരങ്ങേറിയിരുന്നത്. ഇതിനിടെ പൃഥ്വിയും നജീബും തമ്മിലുള്ള അഭിമുഖം പുറത്തുവരികയും ഇത് വലിയ രീതിയില്‍ ശ്രദ്ധ നേടുകയും ചെയ്തു. എന്നാല്‍, ഇപ്പോഴിതാ തന്നെ ഏറ്റവുമധികം സഹായിച്ച വ്യക്തിയുടെ പേര് തുറന്നു പറഞ്ഞിരിക്കുകയാണ് നജീബ്. മീഡിയ ഇന്‍ഫ്ളുവെന്‍സറായ അഫി അഹമ്മദിന്റെ വീഡിയോയിലാണ് നജീബ് ഇക്കാര്യം വ്യക്തമാക്കിയത്. ‘എന്നെ സഹായിച്ച രണ്ടുപേര്‍ പൃഥ്വിരാജും സംഗീത സംവിധായകന്‍ റഹ്‌മാന്‍ സാറുമാണ്. അവര്‍ രണ്ടുപേരും എനിക്ക് ആവശ്യത്തിലധികം പൈസ തന്ന് സഹായിച്ചു. ആരോടും ഇത് പറയരുതെന്ന് പ്രത്യേകം പറഞ്ഞതുമാണ്. പക്ഷേ ബ്ലെസി സാറിനോട് ഓരോരുത്തരും എനിക്കെന്ത് തന്നു എന്ന് ചോദിച്ച് ശല്യം ചെയ്യുന്നത് കണ്ട് വിഷമം വന്നിട്ടാണ് ഇപ്പോള്‍ ഈ കാര്യം…
Read More » -
Health
കൊവിഡ് പൂര്‍ണമായി ഒഴിഞ്ഞുപോയെന്നാണോ കരുതുന്നത്? ഐഎംഎ നല്‍കുന്ന മുന്നറിയിപ്പ് ഇങ്ങനെ
കൊച്ചി: രാജ്യത്ത് കൊവിഡ് വീണ്ടും വ്യാപകമാകുന്നതായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ) മുന്നറിയിപ്പ് നല്‍കി. ഏപ്രില്‍ രണ്ടാംവാരം നടത്തിയ പരിശോധനയില്‍ ഏഴു ശതമാനം ടെസ്റ്റുകള്‍ പോസിറ്റീവായി. ഈ മാസത്തെ പരിശോധനയില്‍ വൈറസ് സജീവമാണെന്നാണ് റിപ്പോര്‍ട്ട്. ആരോഗ്യപ്രശ്നങ്ങള്‍ ഗുരുതരമാവാന്‍ ആവര്‍ത്തിച്ചുള്ള രോഗബാധ കാരണമാകും. വീണ്ടും വരുന്നത് വൈറല്‍ രോഗങ്ങളുടെ പ്രത്യേകതയാണെങ്കിലും ചുരുങ്ങിയ ഇടവേള ആദ്യമാണെന്നും വിദഗ്ദ്ധ ഡോക്ടര്‍മാര്‍ വിലയിരുത്തി. ഡെങ്കിപ്പനിയും വ്യാപകമാണ്.മഴക്കാലത്ത് കൊതുകുകള്‍ പെരുകുന്നതിനാല്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. വെള്ളക്കെട്ട് ഒഴിവാക്കണം. ഐ.എം.എ കൊച്ചി സയന്റിഫിക് അഡൈ്വസര്‍ ഡോ. രാജീവ് ജയദേവന്‍, പ്രസിഡന്റ് ഡോ.എം. എം ഹനീഷ്, മുന്‍ പ്രസിഡന്റുമാരായ ഡോ. സണ്ണി പി. ഓരത്തേല്‍, ഡോ. മരിയ വര്‍ഗീസ്, ഡോ. എ. അല്‍ത്താഫ് തുടങ്ങിയവര്‍ പങ്കെടുത്തു.
Read More » -
Kerala
”മനസുകൊണ്ട് ഇപ്പോഴും കോണ്‍ഗ്രസുകാരന്‍; പാര്‍ട്ടിയുടെ പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല”
കൊച്ചി: കോണ്‍ഗ്രസുമായി അടുക്കാന്‍ കഴിയാത്തവിധം അകല്‍ച്ചയില്ലെന്ന് കെ.വി തോമസ്. ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്റെ പ്രസക്തി അവസാനിച്ചിട്ടില്ല. മനസുകൊണ്ട് താന്‍ ഇപ്പോഴും കോണ്‍ഗ്രസാണെന്നും കെ.വി തോമസ് മീഡിയവണ്‍ ബിഗ് ഫൈറ്റില്‍ പങ്കെടുത്ത് പറഞ്ഞു. ”കേരളത്തിന്റെ വികസനപ്രവര്‍ത്തനങ്ങളില്‍ ഏറ്റവും നന്നായി മുന്‍കൈ എടുക്കുന്ന മുഖ്യമന്ത്രിയോടൊപ്പം പ്രവര്‍ത്തിക്കുക, അതാണ് ഞാന്‍ ഇന്ന് ചെയ്യുന്നത്. ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്റെ പ്രാധാന്യം ഉണ്ട്, ഈ മുന്നണിയെ നയിക്കുന്നത് കോണ്‍ഗ്രസാണ്. ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ശബ്ദംകൂടി പാര്‍ലമെന്റിലുണ്ടാകണം”- കെ.വി തോമസ് പറഞ്ഞു.
Read More » -
Kerala
ഡബിള്‍ ഡെക്കര്‍ ട്രെയിന്‍ പാലക്കാട്ടേയ്ക്ക്; പരീക്ഷണ ഓട്ടം വിജയകരമെന്ന് റെയില്‍വേ
പാലക്കാട്: ബംഗളൂരു – കോയമ്പത്തൂര്‍ ഉദയ് ഡബിള്‍ ഡെക്കര്‍ സൂപ്പര്‍ ഫാസ്റ്റ് ട്രെയിന്‍ പാലക്കാട്ടേക്കു നീട്ടുന്നതിന്റെ ഭാഗമായുള്ള പരീക്ഷണ ഓട്ടം വിജയകരം. ഇന്നലെ രാവിലെ എട്ടിനു കോയമ്പത്തൂരില്‍ നിന്നു പുറപ്പെട്ട ട്രെയിന്‍ പൊള്ളാച്ചി വഴി 11.05നു പാലക്കാട് ടൗണ്‍ റെയില്‍വേ സ്റ്റേഷനിലും 11.10നു പാലക്കാട് ജംഗ്ഷനിലുമെത്തി. പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കിയതായി റെയില്‍വേ അറിയിച്ചു. 1.20ന് പാലക്കാട് ജംഗ്ഷനില്‍ നിന്നു പുറപ്പെട്ടു 3.45നു കോയമ്പത്തൂരിലെത്തി. സേലം, പാലക്കാട് ഡിവിഷനുകള്‍ ചേര്‍ന്നാണു പരീക്ഷണ ഓട്ടം നടത്തിയത്. ഉദയ് എക്സ്പ്രസ് സീരീസിലെ ആദ്യ ഡബിള്‍ ഡെക്കര്‍ എസി ചെയര്‍ കാറാണിത്. സ്ഥിരം സര്‍വീസ് ഉടന്‍ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ട്രെയിനിന്റെ സമയക്രമത്തില്‍ തീരുമാനമായിട്ടില്ല.
Read More » -
Crime
‘പിറവിക്കോലത്തില്‍’ അധ്യാപികയും ശിഷ്യനും; ലൈംഗികാതിക്രമക്കേസില്‍ അറസ്റ്റ്
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ വിദ്യാര്‍ഥിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ സ്‌കൂള്‍ അധ്യാപിക അറസ്റ്റില്‍. ന്യൂജേഴ്സി ട്രെന്‍ടണ്‍ ഹാമില്‍ട്ടണ്‍ ഹൈസ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപികയായ ജെസീക്ക സവിക്കി(37)യെയാണ് പോലീസ് പിടികൂടിയത്. അധ്യാപികക്കെതിരേ ലൈംഗികാതിക്രമം ഉള്‍പ്പെടെ വിവിധ കുറ്റങ്ങള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഞായറാഴ്ച അസന്‍പിങ്ക് വൈല്‍ഡ് ലൈഫ് മാനേജ്മെന്റ് ഏരിയയില്‍നിന്ന് വിവസ്ത്രരായനിലയിലാണ് അധ്യാപികയെയും വിദ്യാര്‍ഥിയെയും അധികൃതര്‍ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസ് നടത്തിയ ചോദ്യംചെയ്യലില്‍ പലതവണ ഇതേ സ്ഥലത്തുവെച്ച് വിദ്യാര്‍ഥിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയതായി പ്രതി മൊഴി നല്‍കി. കഴിഞ്ഞ ഡിസംബര്‍ മുതല്‍ ഏകദേശം അഞ്ചുതവണയെങ്കിലും അസന്‍പിങ്ക് വൈല്‍ഡ്ലൈഫ് ഏരിയയില്‍വെച്ച് വിദ്യാര്‍ഥിയുമായി ശാരീരികബന്ധത്തിലേര്‍പ്പെട്ടെന്നാണ് അധ്യാപികയുടെ മൊഴി. കാറിന്റെ പിറകിലെ സീറ്റില്‍വെച്ചാണ് ഇരുവരും ശാരീരികബന്ധത്തിലേര്‍പ്പെട്ടതെന്നും പോലീസ് രേഖകളില്‍ പറയുന്നു. 16 വയസ്സ് പ്രായമുള്ള വിദ്യാര്‍ഥിയെയാണ് അധ്യാപിക ലൈംഗികമായി ചൂഷണം ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകളിലുള്ളത്. അറസ്റ്റിലായ അധ്യാപിക നിലവില്‍ മോണ്‍മൗത്ത് കൗണ്ടി കറക്ഷണല്‍ ഹോമിലാണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, അറസ്റ്റിലായതിന് പിന്നാലെ അധ്യാപികയെ ജോലിയില്‍നിന്ന് മാറ്റി നിര്‍ത്തിയതായി സ്‌കൂള്‍…
Read More »